konnivartha.com: കേന്ദ്ര റെയിൽവേ വാർത്ത വിതരണ പ്രക്ഷേപണ, ഇലക്ട്രോണിക്സ്, വിവര സാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവ് റെയിൽവേ ബോർഡിലെ വാർ റൂം സന്ദർശിക്കുകയും ഉത്സവ സീസണിലെ യാത്രാ തിരക്ക് വിലയിരുത്തുകയും ചെയ്തു. 24 മണിക്കൂറും പ്രവർത്തിച്ചതിന് ജീവനക്കാരെ അദ്ദേഹം അഭിനന്ദിക്കുകയും ദീപാവലി ദിനത്തിൽ അവർക്ക് ആശംസകൾ നേരുകയും ചെയ്തു. നിലവിലുള്ള ഉത്സവ സീസണിൽ യാത്രക്കാരുടെ വർധന കണക്കിലെടുത്ത് ഇന്ത്യൻ റെയിൽവേ (IR) വിപുലമായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. പൂജ, ദീപാവലി, ഛഠ് എന്നിവയുടെ വേളയിൽ സുഗമമായ യാത്ര ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേ 12,011 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ സർവീസ് നടത്തിയ 7,724 ട്രെയിനുകളിൽ നിന്ന് ഗണ്യമായ വർദ്ധനയാണിത്. ഉത്സവത്തിരക്കേറിയ വേളയിൽ യാത്രക്കാർക്ക് സുഗമവും സുഖകരവുമായ യാത്ര ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേ പൂർണ്ണ ശക്തിയോടെ പ്രവർത്തിക്കുന്നു. പതിവ് ട്രെയിൻ സർവീസുകൾക്ക് പുറമേ,…
Read Moreവിഭാഗം: Editorial Diary
ഐഎൻഎസ് വിക്രാന്ത് വെറും യുദ്ധക്കപ്പലല്ല:പ്രധാനമന്ത്രി
ഐഎൻഎസ് വിക്രാന്ത് വെറും യുദ്ധക്കപ്പലല്ല; 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ കഠിനാധ്വാനം, കഴിവ്, സ്വാധീനം, പ്രതിജ്ഞാബദ്ധത എന്നിവയുടെ സാക്ഷ്യമാണ്: പ്രധാനമന്ത്രി konnivartha.com; ഐഎൻഎസ് വിക്രാന്തിലെ ദീപാവലി ആഘോഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സായുധസേനാംഗങ്ങളെ അഭിസംബോധന ചെയ്തു. ഇന്നത്തേതു സവിശേഷമായ ദിവസവും അവിസ്മരണീയമായ മുഹൂർത്തവും വിസ്മയകരമായ കാഴ്ചയുമാണെന്നു മോദി പരാമർശിച്ചു. ഒരുവശത്തു വിശാലമായ സമുദ്രവും മറുവശത്തു ഭാരതമാതാവിന്റെ ധീരരായ സൈനികരുടെ അപാരമായ ശക്തിയുമാണുള്ളതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഒരു വശത്ത് അനന്തമായ ചക്രവാളവും അതിരുകളില്ലാത്ത ആകാശവും കാണുമ്പോൾ, മറുവശത്ത് അനന്തമായ കരുത്തിന്റെ പ്രതീകമായ ഐഎൻഎസ് വിക്രാന്തിന്റെ ബൃഹത്തായ ശക്തി ദൃശ്യമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കടലിലെ സൂര്യരശ്മികളുടെ തിളക്കം ദീപാവലി സമയത്തു ധീരരായ സൈനികർ കൊളുത്തുന്ന വിളക്കുകൾ പോലെയാണെന്നും അതു ദിവ്യമായ ദീപമാല്യം തീർക്കുന്നുവെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. ഇന്ത്യൻ നാവികസേനയിലെ ധീരരായ ഉദ്യോഗസ്ഥർക്കൊപ്പം ഈ ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞതിൽ അത്യധികം അഭിമാനമുണ്ടെന്ന്…
Read Moreദീപാവലി : പ്രധാനമന്ത്രി ആശംസകൾ നേർന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്നു. “ദീപാവലി ദിനത്തിൽ ആശംസകൾ. ദീപങ്ങളുടെ ഈ ഉത്സവം നമ്മുടെ ജീവിതത്തെ ഐക്യം, സന്തോഷം, സമൃദ്ധി എന്നിവയാൽ പ്രകാശിപ്പിക്കട്ടെ. നമ്മുടെ ചുറ്റും ശുഭപ്രതീക്ഷകളുടെ ചൈതന്യം നിലനിൽക്കട്ടെ” മോദി പറഞ്ഞു. “ദീപാവലി ദിനത്തിൽ ആശംസകൾ. വിളക്കുകളുടെയും ദീപങ്ങളുടെയും ഈ ഉത്സവം നമ്മുടെ ജീവിതത്തെ ഐക്യം, സന്തോഷം, സമൃദ്ധി എന്നിവയാൽ പ്രകാശിപ്പിക്കട്ടെ. നമ്മുടെ ചുറ്റും ശുഭപ്രതീക്ഷകളുടെ ചൈതന്യം നിലനിൽക്കട്ടെ.” Prime Minister greets everyone on occasion of Diwali The Prime Minister, Shri Narendra Modi has conveyed his greetings on the occasion of Diwali. “Greetings on the occasion of Diwali. May this festival of lights illuminate our lives with harmony, happiness and…
Read MorePRESIDENT OF INDIA TO VISIT KERALA FROM OCTOBER 21 TO 24;President’s Secretariat
konnivartha.com; The President of India, Droupadi Murmu, will visit Kerala from October 21 to 24, 2025. The President will reach Thiruvananthapuram in the evening of October 21.On October 22, the President will perform Darshan and Aarti at the Sabarimala Temple. On October 23, the President will unveil the bust of former President of India, Shri K.R. Narayanan at Raj Bhavan, Thiruvananthapuram. Later, she will inaugurate the observance of the Mahasamadhi Centenary of Sree Narayana Guru at Sivagiri Mutt, Varkala. She will also grace the valedictory function of the Platinum…
Read Moreരാഷ്‌ട്രപതി ഒക്ടോബർ 21 മുതൽ 24 വരെ കേരളം സന്ദർശിക്കും: രാഷ്ട്രപതിയുടെ കാര്യാലയം
konnivartha.com; രാഷ്ട്രപതി ദ്രൗപദി മുർമു 2025 ഒക്ടോബർ 21 മുതൽ 24 വരെ കേരളം സന്ദർശിക്കും. ഒക്ടോബർ 21ന് വൈകുന്നേരം രാഷ്ട്രപതി തിരുവനന്തപുരത്ത് എത്തും.ഒക്ടോബർ 22ന് ശബരിമല ക്ഷേത്രത്തിൽ രാഷ്ട്രപതി ദർശനവും ആരതിയും നടത്തും. ഒക്ടോബർ 23 ന് തിരുവനന്തപുരം രാജ്ഭവനിൽ മുൻ രാഷ്ട്രപതി ശ്രീ കെ.ആർ. നാരായണൻ്റെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്യും. തുടർന്ന്, വർക്കലയിലെ ശിവഗിരി മഠത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ മഹാസമാധി ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും. പാലാ സെൻ്റ് തോമസ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിലും രാഷ്ട്രപതി പങ്കെടുക്കും. ഒക്ടോബർ 24ന് എറണാകുളം സെൻ്റ് തെരേസാസ് കോളേജിൻ്റെ ശതാബ്ദി ആഘോഷ പരിപാടിയിൽ രാഷ്ട്രപതി സന്നിഹിതയാവും. PRESIDENT OF INDIA TO VISIT KERALA FROM OCTOBER 21 TO 24:President’s Secretariat konnivartha.com; The President of…
Read Moreസ്കൂള്‍ കായിക മേള /വാര്‍ത്തകള്‍ /വിശേഷങ്ങള്‍( 20/10/2025 )
കായികമേളയ്ക്ക് ഒരുങ്ങി തലസ്ഥാനം ഒളിമ്പിക്സ് മാതൃകയിലുള്ള അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഒരുങ്ങി തലസ്ഥാനം. ഒക്ടോബർ 21 മുതൽ 28 വരെയാണ് ഒളിമ്പിക്സ് മാതൃകയിലുള്ള രണ്ടാമത് കായികമേള സംഘടിപ്പിക്കുന്നത്. 21ന് വൈകിട്ട് 4 മണിക്ക് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയാകും ഉദ്ഘാടനച്ചടങ്ങിന് തുടക്കമാവുക. തുടർന്ന് ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാനതാരം ഐ.എം വിജയൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയ്‌ക്കൊപ്പം ദീപശിഖ കൊളുത്തും. പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, എം.പി.മാർ, എം.എൽ.എമാർ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആണ് മേളയുടെ ബ്രാന്റ് അംബാസഡർ. ചലച്ചിത്ര താരം കീർത്തി സുരേഷ് മേളയുടെ ഗുഡ്‌വിൽ അംബാസഡർ ആണ്. ഉദ്ഘാടന ചടങ്ങിന് ശേഷം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികൾ അരങ്ങേറും.…
Read Moreസംസ്ഥാനത്ത് ആദ്യമായി മെഡിക്കൽ കോളേജുകളിൽ ന്യൂക്ലിയർ മെഡിസിനിൽ പിജി
81 പുതിയ മെഡിക്കൽ പിജി സീറ്റുകൾക്ക് എൻഎംസി അനുമതി konnivartha.com: സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയർ മെഡിസിനിൽ പിജി സീറ്റുകൾ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് മെഡിക്കൽ കോളേജിനാണ് സീറ്റുകൾ അനുവദിച്ചത്. രാജ്യത്ത് സ്റ്റേറ്റ് മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് ന്യൂക്ലിയർ മെഡിസിന് പിജി പഠനം സാധ്യമാകുന്നത്. മലബാർ കാൻസർ സെന്ററിൽ റേഡിയേഷൻ ഓങ്കോളജിയിൽ പിജി സീറ്റുകൾ അനുവദിക്കപ്പെട്ടു. ന്യൂക്ലിയർ മെഡിസിനിലേയും റേഡിയേഷൻ ഓങ്കോളജിയിലേയും ഉൾപ്പെടെ പിജി സീറ്റുകൾ കേരളത്തിന്റെ കാൻസർ ചികിത്സാ രംഗത്തിന് കൂടുതൽ കരുത്ത് പകരും. 81 പുതിയ മെഡിക്കൽ പിജി സീറ്റുകൾക്കാണ് കേരളത്തിന് ഇത്തവണ എൻഎംസി അനുമതി നൽകിയത്. ആലപ്പുഴ മെഡിക്കൽ കോളേജ് 17, എറണാകുളം മെഡിക്കൽ കോളേജ് 15, കണ്ണൂർ മെഡിക്കൽ കോളേജ് 15, കൊല്ലം മെഡിക്കൽ കോളേജ് 30, കോഴിക്കോട് മെഡിക്കൽ കോളേജ് 2, മലബാർ കാൻസർ…
Read Moreസ്‌കൂൾ കായികമേള നടത്തിപ്പും കാഴ്ചയും ഹൈടെക്കാക്കാൻ കൈറ്റ്
konnivartha.com; ഒളിമ്പിക്‌സ് മാതൃകയിൽ അത്‌ലറ്റിക്‌സ് – ഗെയിംസ് മത്സരങ്ങൾ ഒരുമിച്ച് നടത്തുന്ന സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ നടത്തിപ്പും കാഴ്ചയും ഹൈടെക്കാക്കാൻ എല്ലാ സംവിധാനങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഏർപ്പെടുത്തി. സബ് ജില്ലാതലം മുതൽ സംസ്ഥാനതലം വരെ 742 ഇനങ്ങളുടെ (പുതുതായി ഉൾപ്പെടുത്തിയ കളരിപ്പയറ്റ് മത്സരം ഉൾപ്പെടെ) മത്സര നടത്തിപ്പിന്റെ മുഴുവൻ വിശദാംശങ്ങളും കൈറ്റ് തയ്യാറാക്കിയ www.sports.kite.kerala.gov.in പോർട്ടൽ വഴിയാണ് ലഭ്യമാക്കുന്നത്. 12 വേദികളിലായി നടക്കുന്ന കായികോത്സവത്തിന്റെ എല്ലാ മത്സര വേദികളിലേയും തത്സമയ ഫലങ്ങളും, മത്സര പുരോഗതിയും, മീറ്റ് റെക്കോർഡുകളും സർട്ടിഫിക്കറ്റുകളുമെല്ലാം ഈ പോർട്ടലിലൂടെ ലഭിക്കും. ജില്ലയും സ്‌കൂളും തിരിച്ചും വിജയികളുടെ ചിത്രങ്ങളോടെയുമുള്ള ഫലങ്ങൾ പോർട്ടലിൽ ലഭ്യമാകും. ഓരോ കുട്ടിയുടെയും സബ് ജില്ലാതലം മുതൽ ദേശീയതലം വരെയുള്ള എല്ലാ പ്രകടന വിവരങ്ങളും കൃത്യമായി ട്രാക്ക് ചെയ്യാനുള്ള എസ്.എസ്.യു.ഐ.ഡി-യും…
Read More“കോന്നി വാര്‍ത്തയുടെ ” ദീപാവലി ആശംസകള്‍
മാനവ ഹൃദയങ്ങളില്‍ വെളിച്ചം കൊളുത്തിക്കൊണ്ട് ഇന്ന് ദീപാവലി ആഘോക്ഷം . തിന്മയ്ക്ക് മേല്‍ നന്മ നേടിയ വിജയം അനുസ്മരിച്ച് ഇന്ന് രാജ്യമെങ്ങും ദീപാവലി ആഘോഷിക്കും. ദീപനാളങ്ങള്‍ നന്മയിലേക്ക് ഉള്ള വഴികാട്ടിയായി മുന്നില്‍ നിന്ന് നയിക്കും എന്ന വിശ്വാസം ഊട്ടിയുറപ്പിച്ചു കൊണ്ട് അനേകായിരം ചെരാതുകളില്‍ നിന്നും ഉള്‍ക്കാഴ്ചയുടെ മഹിമ വിളിച്ചോതി ദീപം തെളിഞ്ഞു കത്തും . ദീപാവലിയെക്കുറിച്ച് വ്യത്യസ്തമായ ഐതിഹ്യങ്ങളുണ്ട് . 14 വർഷത്തെ വനവാസത്തിനുശേഷം ശ്രീരാമൻ അയോദ്ധ്യയിൽ തിരിച്ചെത്തിയപ്പോൾ രാജ്യം മുഴുവൻ ദീപങ്ങൾ തെളിച്ച് പ്രജകൾ അദ്ദേഹത്തെ വരവേറ്റതിന്റെ ഓർമയാണ് ദീപാവലിയെന്നാണ് ഒരു ഐതിഹ്യം. തിൻമയുടെ പ്രതീകമായ നരകാസുരനെ വധിച്ച് ശ്രീകൃഷ്ണൻ ലോകത്തിന് നൻമയുടെ വെളിച്ചം പകർന്നതിന്റെ ഓർമ്മയായാണ് ദീപാവലി ആഘോഷിക്കുന്നതെന്നത് മറ്റൊരൈതിഹ്യം. ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും ദീപാവലി ആഘോഷിക്കുമെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ആഘോഷങ്ങൾക്ക് തിളക്കം കൂടുതൽ.ഈ ദീപാവലി ദിവസവും ലോകത്ത് മനുഷ്യനിലെ…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 19/10/2025 )
തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ്: ബ്ലോക്ക് പഞ്ചായത്ത് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി ജില്ലയിലെ മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്രം, ഇലന്തൂര്‍, റാന്നി, കോന്നി, പന്തളം, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളുടെ സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ സംവരണ വാര്‍ഡുകളുടെ നറുക്കെടുത്തു. ജില്ലാ പഞ്ചായത്ത് വാര്‍ഡുകളുടെ സംവരണ നറുക്കെടുപ്പ് ഒക്ടോബര്‍ 21 ന് രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ നിര്‍വഹിക്കും. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്ത്രീ സംവരണ വാര്‍ഡുകള്‍ 2- ആനിക്കാട്, 5- കൊറ്റനാട്, 6- ചാലാപ്പള്ളി, 12- കോട്ടൂര്‍, 13- ആഞ്ഞിലിത്താനം, 14- കുന്നന്താനം പട്ടികജാതി സ്ത്രീ സംവരണം 1- മുക്കൂര്‍ പട്ടികജാതി സംവരണം 8- മല്ലപ്പളളി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സ്ത്രീ സംവരണ വാര്‍ഡുകള്‍ 4- പൊടിയാടി,…
Read More