കോവിഡ് വ്യാപനം; സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ അടിയന്തര യോഗം ചേര്‍ന്നു സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ അടിയന്തര യോഗം ചേര്‍ന്നു. കോവിഡ്, ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ രൂപീകരിച്ച സര്‍വയലന്‍സ്, ഇന്‍ഫ്രാസ്ടെക്ച്ചര്‍ ആന്റ് ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ്, മെറ്റീരിയല്‍ മാനേജ്മെന്റ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്റ് ഓക്സിജന്‍, വാക്സിനേഷന്‍ മാനേജ്മെന്റ്, പോസ്റ്റ് കോവിഡ് മാനേജ്മെന്റ് തുടങ്ങിയ 12 സംസ്ഥാനതല ആര്‍ആര്‍ടി കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മതിയായ ജീവനക്കാരെ നിയോഗിച്ച് സമയബന്ധിതമായി പരിശോധനാ ഫലം ലഭ്യമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. പരിശോധനാ ഫലം വൈകാതിരിക്കാന്‍ ജില്ലാതല ടീമിനെ നിയോഗിച്ചിട്ടുണ്ട്. പരിശോധന അടിസ്ഥാനമാക്കി സര്‍വയലന്‍സ് ശക്തമാക്കും. ഹോസ്പിറ്റല്‍ സര്‍വയലന്‍സ്, ട്രാവല്‍ സര്‍വയലന്‍സ്, കമ്മ്യൂണിറ്റി സര്‍വയലന്‍സ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കും. വിദഗ്ധ ഗൃഹ പരിചരണം ഉറപ്പാക്കാന്‍…
Read Moreവിഭാഗം: Editorial Diary
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൊവിഡ് അതിതീവ്ര വ്യാപനം
കർണാടക, തമിഴ്നാട്, സംസ്ഥാനങ്ങളിൽ കൊവിഡ് കണക്കുകളിൽ വൻ വർധനയാണ് ഉണ്ടായത് കർണാടകയിൽ 41,457 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബംഗളുരുവിൽ മാത്രം കാൽലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 23, 888 പേർ കോവിഡ് ബാധിതരായി.മഹാരാഷ്ട്ര,ഡൽഹി, ബംഗാൾ സംസ്ഥാനങ്ങളിൽ കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നു.കേരളത്തില്‍ 34,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂര്‍ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് 1920, കണ്ണൂര്‍ 1814, കൊല്ലം 1742, മലപ്പുറം 1579, ഇടുക്കി 1435, ആലപ്പുഴ 1339, വയനാട് 798, കാസര്‍ഗോഡ് 668 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 39,207 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ രോഗികളുടെ എണ്ണം 11,684 ലേക്ക് താഴ്ന്നു. രാജ്യത്ത് 50 ശതമാനത്തിലധികം കൗമാരക്കാർ ആദ്യ ഡോസ് വാക്‌സിൻ…
Read Moreകേരളത്തില്‍ 34,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 34,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂര്‍ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് 1920, കണ്ണൂര്‍ 1814, കൊല്ലം 1742, മലപ്പുറം 1579, ഇടുക്കി 1435, ആലപ്പുഴ 1339, വയനാട് 798, കാസര്‍ഗോഡ് 668 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,983 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,91,945 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,85,742 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6203 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1094 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,68,383 കോവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം…
Read Moreസംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം: വൈറസ് പടർന്ന് പിടിക്കുന്നു
സംസ്ഥാനം മൂന്നാം തരംഗത്തിലാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അതുകൊണ്ട് തന്നെ രോഗലക്ഷണങ്ങളെ നിസാരമായി കാണരുതെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ജലദോഷമുണ്ട്, പനിയുണ്ട് പക്ഷേ മണവും രുചിയുമൊക്കെ കിട്ടുന്നതിനാൽ കൊവിഡല്ല എന്ന് കരുതരുതെന്ന് മന്ത്രി വീണാ ജോർജ് ചൂണ്ടിക്കാട്ടി. ഒമിക്രോൺ ബാധിച്ച 17% പേരിൽ മാത്രമേ മണവും രുചിയും നഷ്ടപ്പെടുന്നുള്ളു. അതുകൊണ്ട് രോഗലക്ഷണങ്ങൾ കണ്ടാൽ പരിശോധനയ്ക്ക് വിധേയമാകുകയും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയും വേണമെന്ന് മന്ത്രി വ്യക്തമാക്കി. ( kerala entered third covid wave ) ഡെല്റ്റയെക്കാൾ വ്യാപനം കൂടുതലുള്ള വകഭേദമാണ് ഒമിക്രോൺ. കേരളത്തിൽ ഡെൽറ്റയേക്കാൾ 1.6 ഇരട്ടി വ്യാപനമാണ് ഒമിക്രോണിന്. വിദേശ രാജ്യങ്ങളിൽ അഞ്ച് മുതൽ ആറിരട്ടി വരെ വ്യാപനമുണ്ട്. അശ്രദ്ധമൂലം കേരളത്തിലും വ്യാപനം ഇരട്ടിച്ചേക്കാമെന്ന് മന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. ഈ ഘട്ടത്തിൽ N95 അല്ലെങ്കിൽ ഡബിൾ മാസ്ക്…
Read Moreകൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കോന്നി വിനോദ സഞ്ചാര കേന്ദ്രത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തണം
KONNIVARTHA.COM : കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കോന്നി വിനോദ സഞ്ചാര കേന്ദ്രത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തണം. ഏറെ ജനം എത്തുന്ന കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ യാതൊരു സുരക്ഷാ മുന്‍കരുതല്‍ ഇല്ലാതെ ആണ് വിനോദ സഞ്ചാരികള്‍ എത്തുന്നത് . പ്രവേശന ഫീസ് വാങ്ങി എല്ലാവരെയും പ്രവേശിപ്പിക്കുന്നു . ആരോഗ്യ വകുപ്പ് പറഞ്ഞ ഒരു സുരക്ഷ രീതിയും ഇവിടെ പാലിക്കുന്നില്ല . ഉടന്‍ തന്നെ കോന്നി ഇക്കോ ടൂറിസം കേന്ദ്രം താല്‍കാലികമായി പ്രവേശനം നിരോധിക്കണം .അതില്‍ ഉള്ള ലാഭം വേണ്ട എന്ന് വെയ്ക്കുക . അടവി കുട്ടവഞ്ചി സവാരിയും ഉടന്‍ നിര്‍ത്തുകയാണ് വേണ്ടത് . കോന്നി ഡി എഫ് ഓ ഉചിതമായ നടപടി സ്വീകരിക്കണം .കോന്നി മേഖലയില്‍ കൊവിഡ് രൂക്ഷമാണ് . ആരോഗ്യ വകുപ്പ് തങ്ങളുടെ ഭാഗം കൃത്യമായി ബന്ധപെട്ടവരെ അറിയിക്കുക . കോന്നി ഇക്കോ ടൂറിസം കേന്ദ്രം…
Read Moreപ്രത്യേക അറിയിപ്പ്: കോവിഡ്: വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർക്ക് ആരോഗ്യ വകുപ്പിന്റെ പുതിയ മാർഗനിർദേശങ്ങൾ
KONNIVARTHA.COM ; കോവിഡ് ബാധിച്ചു വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർക്ക് ആരോഗ്യ വകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണു പുതിയ നിർദേശങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും, കുടുംബാംഗങ്ങളുമായി സാമൂഹിക അകലം അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയാൽ വീട്ടിൽ സ്വയം നിരീക്ഷണത്തിലിരിക്കുകയും രോഗലക്ഷണങ്ങളുണ്ടായാൽ വൈദ്യസഹായം തേടുകയും ചെയ്യണം. മൂന്നു ദിവസം തുടർച്ചയായി കുറയാതെ തുടരുന്ന കടുത്ത പനി, ശ്വാസോച്ഛാസത്തിനുള്ള ബുദ്ധിമുട്ട്, നെഞ്ചിൽ വേദനയും മർദവും അനുഭവപ്പെടുക, ആശയക്കുഴപ്പവും ഏഴുന്നേൽക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെടുക, കടുത്ത ക്ഷീണവും പേശീവേദനയും അനുഭവപ്പെടുക, ശരീരത്തിൽ ഓക്സിൻ അളവ് കുറയുക തുടങ്ങിയവയിൽ ഏതെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിലാണ് വൈദ്യസഹായം തേടേണ്ടത്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർ കുടുംബാംഗങ്ങളിൽനിന്നു അകലം പാലിക്കണം. വായൂ സഞ്ചാരമുള്ള മുറിയിലാകണം…
Read Moreകോവിഡ് വ്യാപനം രൂക്ഷം; ജാഗ്രത പുലര്‍ത്തണം- ഡിഎംഒ
കേരളത്തില്‍ 28,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂര്‍ 1170, ആലപ്പുഴ 1087, ഇടുക്കി 969, കാസര്‍ഗോഡ് 606, വയനാട് 525 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,740 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,422 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,64,003 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5419 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 944 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,42,512 കോവിഡ് കേസുകളില്‍, 3.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 39 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ…
Read Moreമൂഴിയാര്‍ പവര്‍ഹൗസിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞു കിടക്കുന്ന കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സുകളില്‍ ആദിവാസികളെ പുനരധിവസിപ്പിക്കും
ആദിവാസികള്‍ക്ക് പുനരധിവാസവും സമൂഹത്തോട് സംവദിക്കാനുള്ള അവസരവും ഒരുക്കും: അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ KONNIVARTHA: ആദിവാസി മേഖലകളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് സമൂഹവുമായി സംവദിക്കാനുള്ള അവസരം ഒരുക്കികൊടുക്കണമെന്ന് അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ. പട്ടികജാതി പട്ടിക-വര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരം സീതത്തോട് ആങ്ങമൂഴി മേഖലകളിലെ ആദിവാസികളുടെ പുനരധിവാസത്തെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തയാറാക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനമേഖലയ്ക്കുള്ളില്‍ സ്ഥിരമായി ഒരിടത്തു താമസിക്കാതെ മാറി മാറി താമസിച്ചു കൊണ്ടിരിക്കുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് പുറം ലോകത്തെ കൂടി പരിചയപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. നിയമസഭയും, സെക്രട്ടറിയേറ്റും, ജില്ലാ കളക്ടറേറ്റും ഉള്‍പ്പടെയുള്ള ഭരണസിരാകേന്ദ്രങ്ങളും,, കടലും, നദികളും, സാംസ്‌കാരിക കേന്ദ്രങ്ങളും, ഗ്രാമങ്ങളും, നഗരങ്ങളും, വ്യവസായശാലകളുമെല്ലാം കാണാന്‍ സൗകര്യം ഒരുക്കേണ്ടതുണ്ട്. ഇതെല്ലാം തൊഴില്‍ സാധ്യതയെ കുറിച്ചും വിദ്യാഭ്യാസത്തെ കുറിച്ചുമൊക്കെയുള്ള അവബോധം അവരില്‍ വളര്‍ത്താന്‍…
Read Moreകാര്‍ഷിക ജൈവ വൈവിധ്യ സംരക്ഷണ പ്രോജക്റ്റ് : കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി
കേരള സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് നടപ്പാക്കുന്ന കാര്‍ഷിക ജൈവ വൈവിധ്യ സംരക്ഷണ പ്രോജക്ടിലെ ഫാം സ്‌കൂള്‍ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 20 കര്‍ഷകര്‍ക്കായിട്ടുള്ള ജില്ലാതല പരിശീലനം കോഴഞ്ചേരി വൈഎംസിഎ ഹാളില്‍ നടന്നു. പത്തനംതിട്ട ജില്ലയിലെ എട്ട് ബ്ലോക്കുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 20 കര്‍ഷകര്‍ക്കാണ് പരിശീലനം നല്‍കിയത്. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോയ് ഫിലിപ്പ് അധ്യക്ഷത വഹിച്ച പരിപാടി പത്തനംതിട്ട ജില്ലാപഞ്ചായത്തംഗം സാറാ തോമസ് ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലയില്‍ നിന്നും 100 പേരെ സംരക്ഷക കര്‍ഷകരായി തെരഞ്ഞെടുത്തിട്ടുണ്ട് ഇതില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരാണ് ഫാം സ്‌കൂള്‍ പ്രോജക്ടില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവയിലൂടെ മറ്റു കര്‍ഷകരിലേക്കും പദ്ധതി എത്തിക്കുകയാണ് ലക്ഷ്യം. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ ഡോ. കെ. സതീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡില്‍…
Read Moreആദിവാസി വിഭാഗത്തില്‍ പെട്ട 700 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കും
ശബരിമല വനാന്തരങ്ങളിലെ ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ച് മന്ത്രി കെ. രാധാകൃഷ്ണന്‍ മന്ത്രി എത്തിയത് എംഎല്‍എയെയും, കളക്ടറെയും ഒപ്പം കൂട്ടി പ്രത്യേക റിക്രൂട്ട്‌മെന്റിലൂടെ ആദിവാസി വിഭാഗത്തില്‍ പെട്ട 700 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്കുമെന്നും മന്ത്രി konnivartha.com : ശബരിമലയില്‍ ക്യാമ്പ് ചെയ്ത് അയ്യപ്പഭക്തരുടെ ക്ഷേമം ഉറപ്പാക്കിയ പട്ടിക ജാതി -പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ അയ്യപ്പന്റെ നാട്ടിലെ ആദിവാസി കുടുംബങ്ങളെയും തേടിയെത്തി. അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ യേയും, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ്. അയ്യരേയും കൂട്ടിയാണ് മന്ത്രി ശബരിമല വനമേഖലയിലെ ആദിവാസി കോളനികള്‍ സന്ദര്‍ശിക്കാനെത്തിയത്. പട്ടികവര്‍ഗ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കി പരിഹാരം കണ്ടെത്തുന്നതിനാണ് മന്ത്രി ആദിവാസി കോളനികള്‍ സന്ദര്‍ശിച്ചത്. മൂഴിയാര്‍ പവര്‍ഹൗസിനോടു ചേര്‍ന്നുള്ള കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സുകള്‍ സായിപ്പിന്‍ കുഴിയിലെ ആദിവാസി ഊരിനായി സ്ഥിരമായി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി…
Read More