KONNI VARTHA.COM :കേരളത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യം വയ്ക്കുന്ന ബജറ്റ് കോന്നി നിയോജക മണ്ഡലത്തിനും വലിയ പരിഗണനയാണ് നല്കിയിരിക്കുന്നതെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കോന്നിയുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ച ബജറ്റിനെ സ്വാഗതം ചെയ്യുന്നതായും എം.എൽ.എ പറഞ്ഞു. മെഡിക്കൽ കോളേജിംനും CFRD കോളേജിനും തുക നീക്കി വെച്ച് പ്രത്യേകം പരിഗണന ലഭിച്ചതും റബ്ബർ കർഷകർക്ക് സബ്സിഡിയ്ക്ക് 500 കോടിയും, വന്യമൃഗ അക്രമം തടയാൻ തുക അനുവദിച്ചതുമെല്ലാം കാർഷിക മേഖലയ്ക്ക് ഉണർവേക്കം.നിരവധി പൊതുമരാമത്ത് റോഡുകൾ ഉന്നത നിലവാരത്തിലാക്കാൻ പണം അനുവദിച്ചിട്ടുണ്ട്. ചിറ്റൂർ കടവ് ,മാത്തൂർ, തൃപ്പാറ പാലങ്ങൾ ബഡ്ജറ്റിൽ ഉൾപ്പെട്ടതും കലഞ്ഞൂർ മാർക്കറ്റിൽ ഷോപ്പിംഗ് കോംപ്ലക്സിന് 3 കോടിയും ലഭിച്ചത് എടുത്തു പറയേണ്ടതാണ്. കോന്നിയ്ക്ക് മികച്ച പരിഗണന നല്കിയ ധനകാര്യ മന്ത്രിയെ അഭിനന്ദിക്കുന്നതായും എം.എൽ.എ പറഞ്ഞു. കോന്നി നിയോജക മണ്ഡലത്തിന് ബജറ്റില്‍ അനുവദിച്ച പ്രധാന പദ്ധതികൾ…
Read Moreവിഭാഗം: Editorial Diary
വില്ലേജ് തല ജനകീയ സമിതികള്‍ പുനര്‍രൂപീകരിച്ച് ഉത്തരവിറങ്ങി
konnivartha.com : പൊതുജനങ്ങളുടെ സഹകരണത്തോടെ വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഭൂമി സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുമായി എല്ലാ വില്ലേജുകളിലും ജനകീയ സമിതി പുനര്‍രൂപീകരിച്ച് ഉത്തരവിറങ്ങി. വില്ലേജ് ഓഫീസര്‍ കണ്‍വീനറായി ആണ് ജനകീയ സമിതി പുനര്‍ രൂപീകരിച്ചിട്ടുള്ളത്. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച്ച വില്ലേജ് തല ജനകീയ സമിതിയുടെ യോഗം ചേരണം. വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ലാന്‍ഡ് റവന്യു കമ്മീഷണര്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വില്ലേജ്തല ജനകീയ സമിതികള്‍ പുനര്‍രൂപീകരിച്ചത്. ഓരോ വില്ലേജിന്റെയും പരിധിയില്‍ വരുന്ന നിയമസഭാംഗമോ അവരുടെ പ്രതിനിധിയോ അംഗമായിരിക്കും. കൂടാതെ, ഗ്രാമ പഞ്ചായത്ത് മേഖലയിലാണെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാമേഖലയിലാണെങ്കില്‍ നഗരസഭാ ചെയര്‍മാന്‍, കോര്‍പ്പറേഷന്‍ പരിധിയില്‍ കോര്‍പ്പറേഷന്‍ മേയര്‍ എന്നിവര്‍ അംഗങ്ങളാവും. ഇവര്‍ക്കൊപ്പം വില്ലേജ് പരിധിയിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്…
Read Moreകോന്നി കണ്ണൻ ഇനി കൊച്ചയ്യപ്പൻ
konnivartha.com : ആനത്താവളത്തിലെ കുട്ടിയാന കണ്ണൻ ഇനി കൊച്ചയ്യപ്പൻ എന്ന പേരിൽ അറിയപ്പെടും.കോന്നിയുടെ ചരിത്രത്തിന്റെ ഭാഗമായിരുന്ന അയ്യപ്പൻ ആനയുടെ സ്മരണാർഥം മന്ത്രി എ.കെ.ശശീന്ദ്രനാണ് കുട്ടിയാനയ്ക്ക് കൊച്ചയ്യപ്പൻ എന്ന പേര് ഔദ്യോഗികമായി നൽകിയത്. കെ.യു.ജനീഷ് കുമാർ എംഎൽഎ, കലക്ടർ ഡോ.ദിവ്യ എസ്.അയ്യർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം ആനത്താവളത്തിലെത്തിയ മന്ത്രി കുട്ടിയാനയെ കണ്ട് നാമകരണ ചടങ്ങ് നടത്തുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ സീതത്തോട് വനത്തിൽനിന്നു കൂട്ടംതെറ്റിയ നിലയിൽ വനംവകുപ്പിനു ലഭിച്ച ഒന്നര വയസ്സുള്ള ആനയാണിത്.കേരളത്തിലെ ആനകളുടെ സംരക്ഷണത്തിനായി ഏതാനും മാസങ്ങൾക്കുള്ളിൽ ആന സംരക്ഷണ സങ്കേതം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.. കോന്നി ആനത്താവളത്തെ മാതൃകാ സ്ഥാപനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.ജയപ്രസാദ്, ഡിഎഫ്ഒ കെ.എൻ.ശ്യാം മോഹൻലാൽ തുടങ്ങിയവരും പേരിടീല്‍ ചടങ്ങിനു എത്തിയിരുന്നു
Read Moreമാമൂലുകള്‍ വഴിമാറണം:കൈക്കൂലി തുടങ്ങിയ പഴയകാല മാമൂലുകള്‍ ഇനി പറ്റില്ല
തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ നവീകരണം ആവശ്യം: മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ നവീകരണം ആവശ്യമുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പത്തനംതിട്ടയില്‍ നവകേരള തദ്ദേശകം 2022 പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാം മാറ്റത്തിന് വിധേയമാണ്. ശാസ്ത്ര സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ചുള്ള നവീകരണമാണ് തദ്ദേശ സ്ഥാപനങ്ങളില്‍ ആവശ്യം. നീതി ആയോഗിന്റെ കണക്ക് അനുസരിച്ച്, ഇന്ത്യയില്‍ ഏറ്റവും കുറവ് ദാരിദ്ര്യം കേരളത്തിലാണ്. തദ്ദേശ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതിലെ ചെലവ് ഊര്‍ജിതപ്പെടുത്തണം. മാലിന്യ മുക്ത കേരളത്തിനായി എല്ലാ തലത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കണം. 14-ാം പദ്ധതി സമീപനരേഖയുടെ കരട് 18 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കകം തദ്ദേശ സ്ഥാപനങ്ങളുടെ അഭിപ്രായങ്ങള്‍ നല്‍കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. വ്യക്തതയോടെ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കണം. മൂന്നു മന്ത്രിമാര്‍ വരെ കൈകാര്യം ചെയ്തിരുന്ന തദ്ദേശവകുപ്പ്…
Read Moreസഹകരണ മേഖലയുടെ ജില്ലയിലെ പ്രവര്‍ത്തനം മികച്ചത്: ആരോഗ്യ മന്ത്രി
സഹകരണ മേഖലയുടെ പത്തനംതിട്ട ജില്ലയിലെ പ്രവര്‍ത്തനം മികച്ചതാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അംഗസമശ്വാസനിധി ധനസഹായ വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം പത്തനംതിട്ടയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണ മേഖല വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ജനകീയമായ ഇടപെടലുകളിലൂടെയാണ് സഹകരണ മേഖല മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു. അംഗ സമാശ്വാസ നിധിയുടെ രണ്ടാം ഘട്ട ധനസഹായവിതരണം മന്ത്രി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ. ആര്‍. സനല്‍കുമാര്‍, കേരള ബാങ്ക് ഭരണസമിതി അംഗം എസ്. നിര്‍മ്മലാദേവി, ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം.ജി. പ്രമീള, സഹകരണ സംഘം ജോയിന്റ് ഡയറക്ടര്‍ എം.ജി. രാമദാസ്, വിവിധ സര്‍ക്കിള്‍ യൂണിയന്‍ ചെയര്‍മാന്‍മാരായ പി.ബി. ഹര്‍ഷകുമാര്‍, പി.ആര്‍. പ്രസാദ്, ജെറി ഈശോ ഉമ്മന്‍,…
Read Moreകൃഷിയുടെ സവിശേഷതകള്‍ പുതുതലമുറ തൊട്ടറിയുന്നുവെന്നത് പ്രതീക്ഷയുണര്‍ത്തുന്നു: മന്ത്രി വീണാ ജോര്‍ജ്
കൃഷിയുടെ സവിശേഷതകള്‍ പുതുതലമുറ തൊട്ടറിയുന്നുവെന്നത് ഏറെ പ്രതീക്ഷ ഉണര്‍ത്തുന്നുവെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ളാക പാടശേഖരസമിതിയുടെ കൊയ്ത്തുത്സവം ഇടയാറന്മുളയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സമര്‍പ്പണ മനോഭാവത്തോടെയുള്ള പ്രവര്‍ത്തനമാണ് ളാക പാടശേഖസമിതിയെ സവിശേഷമാക്കുന്നത്. ജനകീയ പങ്കാളിത്തം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന കാഴ്ചയാണ് ളാക പാടശേഖരസമിതിക്കുള്ളത്. ഏറെ പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് ളാകയില്‍ കൃഷിയിറക്കിയത്. എന്നാല്‍, ഏറ്റവും മികച്ച രീതിയില്‍ അവ തുടര്‍ന്നു പോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആദ്യം കൊയ്ത് എടുത്ത കറ്റ, നാട്ടാചാരം അനുസരിച്ചു ളാക ഇടയാറന്മുള ഭഗവതി ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നതിനു ക്ഷേത്രം ഭാരവാഹികള്‍ക്ക് കൈമാറി.ഇടയാറന്മുള എഎംഎച്ച്എസ്എസ്, കിടങ്ങന്നൂര്‍ എസ്‌വിജിവി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ആറന്മുള ഗവ. വി.എച്ച്.എസ്എസ്, വല്ലന ടി.കെ.എം.ആര്‍.എം.വി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിലുള്ള വിദ്യാര്‍ഥികള്‍ക്ക് കൊയ്ത്തു പരിശീലനം നല്‍കി. വിപരീത കാലാവസ്ഥാ സാഹചര്യത്തിലും വിജയകരമായി കൃഷി ചെയ്ത കര്‍ഷകന്‍ ഉത്തമനെ…
Read Moreകെട്ടി കിടക്കുന്ന വെളളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവരുടെ ഇടയില്‍ എലിപ്പനി വര്‍ധിക്കുന്നു
konnivartha.com ; പത്തനംതിട്ട ജില്ലയില്‍ ജലാശയങ്ങളിലും പാടങ്ങളിലും കെട്ടി കിടക്കുന്ന വെളളത്തിലും സ്വകാര്യ കുളങ്ങളിലും മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവരുടെ ഇടയില്‍ എലിപ്പനി കേസുകള്‍ വര്‍ധിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാ കുമാരി അറിയിച്ചു. ഈ വര്‍ഷം ഇതുവരെ 42 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴ് പേര്‍ക്ക് സംശയാസ്പദ രോഗബാധയും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജില്ലയില്‍ വല്ലന, ഇലന്തൂര്‍, ചെറുകോല്‍, മല്ലപ്പുഴശേരി, ചെന്നീര്‍ക്കര, ഓമല്ലൂര്‍, പത്തനംതിട്ട മുന്‍സിപ്പാലിറ്റി, ചാത്തങ്കരി, വളളിക്കോട്, കൂടല്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. എലി, വളര്‍ത്തു മൃഗങ്ങള്‍ തുടങ്ങിയവയുടെ മൂത്രം കലര്‍ന്ന വെളളത്തിലൂടെയാണ് രോഗാണുക്കള്‍ ശരീരത്തിലെത്തുന്നത്. ശരീരത്തില്‍ മുറിവുകള്‍ ഉളളപ്പോള്‍ മലിനജലത്തിലിറങ്ങാതിരിക്കുക. സ്വകാര്യ കുളങ്ങളിലും ജലാശയങ്ങളിലും പാടങ്ങളിലും മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിന്‍ കഴിക്കണം.…
Read Moreനാനൂറോളം വയോജനങ്ങള്‍ക്ക് “മാതാവായി ” മാറിയ പ്രീഷില്‍ഡയുടെ കഥയറിയാം
KONNI VARTHA.COM : ആശ്രയമറ്റവരുടെ ആതുരാശ്രമമായ അടൂര്‍ മഹാത്മ ജനസേവനകേന്ദ്രത്തിലേക്ക് അഭയം തേടിയെത്തുന്നവര്‍ക്ക് അഭയവും സാന്ത്വനവുമാകുന്ന കരങ്ങളില്‍ പ്രധാനമാണ് പ്രീഷില്‍ഡ ആന്റണിയെന്ന മഹാത്മയുടെ സെക്രട്ടറിയും, അന്തേവാസികളുടെ മാതൃതുല്യയുമായ സുജ. മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാനും, സ്ഥാപകനുമായ രാജേഷ് തിരുവല്ലയുടെ സഹധര്‍മ്മിണിയായ സുജ അദ്ദേഹത്തിന്റെ നിഴല്‍പോലെ കൂടെ നിന്നതാണ് മഹാത്മ ജനഹൃദയങ്ങളില്‍ ഇത്രയേറെ സ്ഥാനം പിടിക്കുവാന്‍ കാരണം. മഹാത്മയിലെ 140-ഓളം സന്നദ്ധ പ്രവര്‍ത്തകരില്‍ നൂറോളം പേര്‍ സ്ത്രീകളാണെന്നതും ഏറെ ശ്രദ്ധേയമാണ്. അവരുടെ നേതൃത്വവും, സുരക്ഷിതത്വവും, സമത്വവും ഏല്ലാം ഉറപ്പുവരുത്തുവാന്‍ സെക്രട്ടറിയെന്ന നിലയില്‍ പ്രീഷില്‍ഡയ്ക്ക് കഴിയുന്നുണ്ട്. നാനൂറോളം വയോജനങ്ങള്‍ക്കും, ഇവരില്‍ ചിലരുടെ കുട്ടികള്‍ ഉള്‍പ്പടെയുളളവര്‍ക്ക് മാതാവായി മാറിയ, 140 ഓളം സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നേതൃത്വമേകുന്ന പ്രീഷില്‍ഡയെന്ന സുജ കടന്നു വന്നത് കനല്‍ വഴികളിലൂടെയാണ്. കൊല്ലം ഈസ്റ്റ് കല്ലട, മുട്ടം, ജോണിവിലാസത്തില്‍ ആന്റണിയുടേയും, സ്റ്റാന്‍സിയുടേയും, മൂന്ന് മക്കളില്‍ രണ്ടാമത്തെ…
Read Moreയുക്രെയിനിൽനിന്ന് ഇതുവരെ എത്തിയത് 3093 മലയാളികൾ; ഇന്ന് 119 പേർ
യുക്രെയിനിൽനിന്ന് ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ന്യൂഡൽഹിയിലും മുംബൈയിലുമെത്തിയ 3093 മലയാളികളെ നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ കേരളത്തിൽ എത്തിച്ചു. ഇന്ന് (08 മാർച്ച്) 119 മലയാളികളാണു കേരളത്തിൽ എത്തിയത്. ഇതിൽ 107 പേർ ഡൽഹിയിൽനിന്നും 12 പേർ മുംബൈയിൽനിന്നും എത്തിയവരാണ്. ഡൽഹിയിൽനിന്നു നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ കൊച്ചിയിലേക്ക് ഏർപ്പെടുത്തിയ ചാർട്ടേഡ് ഫ്ളൈറ്റിൽ 107 യാത്രക്കാർ വൈകിട്ട് ആറു മണിയോടെ കൊച്ചിയിൽ എത്തി. മുംബൈയിൽനിന്നുള്ള 12 പേർ ഇന്നു പുലർച്ചെയും സ്വദേശങ്ങളിൽ എത്തി.
Read Moreസ്ത്രീകള്‍ പരസ്പരം കൈത്താങ്ങാകണം: ജില്ലാ കളക്ടര്‍
സ്ത്രീകള്‍ പരസ്പരം കൈത്താങ്ങാകണം: ജില്ലാ കളക്ടര്‍ സമ്മര്‍ദങ്ങളില്‍ നിന്നും വിമോചിതരാകാന്‍ സ്ത്രീകള്‍ പരസ്പരം കൈത്താങ്ങാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ നടത്തിയ വനിതാ ദിനാഘോഷത്തിന്റെയും സ്ത്രീശക്തി കലാജാഥയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. കുടുംബശ്രീയുടെ അന്തസത്തയായ പരസ്പര സ്‌നേഹം നിലനിര്‍ത്താനായാല്‍ സമ്മര്‍ദങ്ങളില്‍ നിന്ന് സ്ത്രീകളെ വിമോചിപ്പിക്കാനും ശാക്തീകരിക്കാനുമാകും. സ്ത്രീകള്‍ തനതായ സ്വത്വത്തില്‍ നില നില്‍ക്കണമെങ്കില്‍ പരസ്പരം കൈത്താങ്ങാകണമെന്നും കളക്ടര്‍ പറഞ്ഞു. സ്ത്രീത്വത്തെ ആഘോഷിക്കാനുള്ള ദിവസമാണ് വനിതാദിനമെന്നും കളക്ടര്‍ പറഞ്ഞു. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. റ്റി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീയും നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച വിളംബര റാലി അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു. വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച ഡോ. എം.എസ്.സുനില്‍, ചിത്രകാരി ഗ്രേസി ഫിലിപ്പ്, വിദ്യാര്‍ഥികളായ സാന്ദ്ര…
Read More