മലപ്പുറം, വയനാട് ജില്ലകൾക്ക് ഗോൾഡ് കാറ്റഗറിയിൽ പുരസ്‌കാരം ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ക്ഷയരോഗ മുക്ത നിലവാരം വിലയിരുത്തുന്നതിന് വേണ്ടിയുള്ള സബ് നാഷണൽ സർട്ടിഫിക്കേഷന്റെ (Sub National certification of progress towards TB free status) ഭാഗമായി ഏർപ്പെടുത്തിയ പുരസ്‌കാരത്തിൽ സിൽവർ കാറ്റഗറിയിലാണ് സംസ്ഥാനത്തിന് അവാർഡ്. 2015നെ അപേക്ഷിച്ച് 2021ൽ 40 ശതമാനത്തിലധികം ക്ഷയരോഗനിരക്ക് കുറഞ്ഞതിനാണ് പുരസ്‌കാരം. സംസ്ഥാനങ്ങളുടെ പട്ടികയിൽ സിൽവർ കാറ്റഗറിയിൽ പുരസ്‌കാരം നേടുന്ന ഏക സംസ്ഥാനമാണ് കേരളം. 50 ലക്ഷം രൂപയും, പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം. ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും. ഇതുകൂടാതെ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്ക് ജില്ലകൾക്കും പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മികച്ച പ്രവർത്തനം നടത്തിയ…
Read Moreവിഭാഗം: Editorial Diary
തെളിനീരൊഴുകും നവകേരളം പ്രചാരണ പരിപാടിക്ക് തുടക്കമായി
തെളിനീരൊഴുകും നവകേരളം പരിപാടിയുടെ പ്രചരണ ഉദ്ഘാടനം തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സെക്രട്ടറിയേറ്റ് അനെക്‌സ് രണ്ടിലെ ശ്രുതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ നവകേരളം കര്‍മ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി എന്‍ സീമ അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ടി. ബാലഭാസ്‌കരന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ കില ഡയറക്ടര്‍ ജോയ് ഇളമണ്‍ ലോഗോ പ്രകാശനവും ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് വിജു മോഹന്‍ ബ്രോഷര്‍ പ്രകാശനവും നിര്‍വഹിച്ചു. പട്ടം ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥിനി അതീത സുധീര്‍ മാസ്‌കട്ട് പ്രകാശനം നിര്‍വഹിച്ചു. പഞ്ചായത്ത് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജ്യോത്സന മോള്‍ നന്ദി അറിയിച്ചു. സംസ്ഥാനത്തെ എല്ലാത്തരം ജലസ്രോതസുകളെയും മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനും വൃത്തിയോടെയും ശുചിത്വത്തോടെയും നിലനിര്‍ത്തുന്നതിനുമായി ‘തെളിനീരൊഴുകും നവകേരളം’ എന്ന പേരില്‍ ഒരു ബൃഹത്ത് ക്യാമ്പയിന്‍ നവകേരളം കര്‍മ്മപദ്ധതി…
Read Moreഅടൂര്‍ ജനറല്‍ ആശുപത്രിയില്‍ ട്രോമാ കെയര്‍ പൂര്‍ണതോതില്‍ സജ്ജമാക്കും
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ട്രോമാകെയര്‍ സംവിധാനം പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇന്നലെ രാവിലെ ആശുപത്രിയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മിന്നല്‍ പരിശോധന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഹൃദയസംബന്ധമായ അസുഖം ബാധിച്ച് എത്തുന്ന രോഗിയുടെ ജീവന്‍ നഷ്ടപ്പെടാതിരിക്കാനുള്ള എല്ലാ സംവിധാനവും ഒരുക്കും. ഇതിനായി ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ക്ക് പരിശീലനവും നല്‍കും. ജനറല്‍ ആശുപത്രിയുടെ വികസനത്തിനായി 14.5 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഈ പദ്ധതി പ്രകാരം ബഹുനില കെട്ടിടം പണികഴിപ്പിച്ച് കൂടുതല്‍ സൗകര്യമൊരുക്കും. ഇതിനു ഭരണാനുമതിയും ലഭിച്ചു കഴിഞ്ഞു. കൂടാതെ ഐഎച്ച്ആര്‍ഡി കോളജിന്റെ സ്ഥലം ഏറ്റെടുത്ത് അവിടെയും ആശുപത്രിക്കായി കെട്ടിട സമുച്ചയമടക്കമുള്ള പദ്ധതികളും നടപ്പാക്കും. വനിതകളുടെയും കുട്ടികളുടെയും പ്രത്യേക ബ്ലോക്കും ഇവിടെ വരുന്നുണ്ട്. ഇതിന്റെ രൂപരേഖ തയാറാക്കുന്ന നടപടികള്‍ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു. അടൂര്‍ നഗരസഭാ അധ്യക്ഷന്‍ ഡി.…
Read Moreഅരുവാപ്പുലം വില്ലേജിലെ വില്ലേജ് ജനകീയ സമിതി ചേര്‍ന്നു
KONNI VARTHA.COM : ജനകീയ സമിതി പുനർരൂപീകരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവനുസരിച്ചു 19-03- 22 വൈകിട്ട് 5 മണിക്ക് സമിതി കൂടി. അരുവാപ്പുലം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കൗൺസിൽ അദ്ധ്യക്ഷ സിന്ധു ഉൽഘാടനം നിർവഹിച്ചു. കൺവീനറായ വില്ലേജ് ഓഫീസർ മഞ്ജിത് രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.മെമ്പര്‍മാരായ ബിന്ദു സി. എൻ, വി കെ രഘു, ജോജുവർഗ്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു പങ്കെടുത്ത അംഗങ്ങൾ ആശംസകൾ അറിയിക്കുകയും പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.ആറാം വാർഡ് മെമ്പർ മിനി ഇടിക്കുള നന്ദി പറഞ്ഞു.
Read Moreകോന്നി മണ്ഡലത്തില്‍ പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടം നേരിട്ടവര്‍ക്കുള്ള ധനസഹായ വിതരണ പ്രഖ്യാപനം (മാര്‍ച്ച് 21)
കോന്നി മണ്ഡലത്തില്‍ പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടം നേരിട്ടവര്‍ക്കുള്ള ധനസഹായ വിതരണ പ്രഖ്യാപനം (മാര്‍ച്ച് 21) konnivartha.com : കോന്നി നിയോജക മണ്ഡലത്തില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ പ്രകൃതി ക്ഷോഭത്തില്‍ നാശനഷ്ടം നേരിട്ടവര്‍ക്കുള്ള ധനസഹായ വിതരണ പ്രഖ്യാപനം (മാര്‍ച്ച് 21) വൈകിട്ട് നാലിന് കലഞ്ഞൂര്‍ ആല്‍ത്തറ ജംഗ്ഷനില്‍ റവന്യു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ഡെപ്യുട്ടി കളക്ടര്‍ റ്റി.ജി. ഗോപകുമാര്‍, കോന്നി തഹസീല്‍ദാര്‍ കെ. ശ്രീകുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കോന്നി മണ്ഡലത്തില്‍ പ്രകൃതി ക്ഷോഭത്തില്‍ നാശനഷ്ടം സംഭവിച്ച 1007 വീടുകള്‍ക്ക് ദുരിതാശ്വാസ ധനസഹായത്തിന് അര്‍ഹതയുള്ളതായി കണ്ടെത്തിയിരുന്നു. അപേക്ഷകര്‍ക്ക്…
Read Moreഒറ്റക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷക്ക് ബെല്‍ ഓഫ് ഫെയ്ത്ത്
ഒറ്റക്ക് താമസിക്കുന്ന വയോജനങ്ങളുടെ സുരക്ഷക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയ ബെല്‍ ഓഫ് ഫെയ്ത്ത് രണ്ടാം ഘട്ട വിതരണ ഉദ്ഘാടനം നടന്നു. ജില്ലാ പോലീസ് ട്രെയിനിംഗ് സെന്ററില്‍ നടന്ന ചടങ്ങില്‍ പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയ്ക്ക് ബെല്‍ നല്‍കി ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ 381 ബെല്ലുകളായിരുന്നു രണ്ടു വര്‍ഷം മുമ്പ് വിതരണം ചെയ്തിരുന്നത്. വീടുകളില്‍ സ്ഥാപിക്കുന്ന ഈ ബെല്ലുകള്‍ അടിയന്തിര ഘട്ടങ്ങളില്‍ അമര്‍ത്തിയാല്‍ ഉച്ചത്തില്‍ അലാറം മുഴങ്ങുകയും, അയല്‍വാസികള്‍ വിവരം അറിഞ്ഞ് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ അറിയിക്കുന്നതിലൂടെ എത്രയും പെട്ടെന്ന് സഹായം ലഭ്യമാക്കാനാവും എന്നതാണ് പദ്ധതിയുടെ പ്രത്യേകത. ജനമൈത്രി പോലീസ് പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കിവരുന്നത്. പന്തളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഒരു വീട്ടില്‍ ഒറ്റക്ക്…
Read Moreമലയാളിമനസ്സ് യു എസ് എ യുടെ ഒന്നാം വാർഷികവും ആദരിക്കൽ ചടങ്ങും സമ്മാനദാനവും മാർച്ച് 20 ന് ഞായറാഴ്ച (ഇന്ന്) കോട്ടയത്ത്
konnivartha.com : പുതിയ കാലത്തിന്റെ വാർത്താ സ്പന്ദനവുമായി 2021 ജനുവരി ഒന്നിന് പ്രസിദ്ധീകരണം ആരംഭിച്ച പെൻസിൽവേനിയ സ്റ്റേറ്റിലെ ആദ്യത്തെ ദക്ഷിണേന്ത്യൻ സമ്പൂർണ്ണ ഓൺലൈൻ പത്രമായ “മലയാളി മനസ്സ് ” പത്രത്തിന്റെ ഒന്നാം വാർഷികവും “ഓർമ്മയിലെ ക്രിസ്തുമസ്സ്” എന്ന ലേഖന മത്സര വിജയികളുടെ സമ്മാനദാനവും, എഴുത്തുകാരെയും പ്രഗത്ഭ വ്യക്തികളെയും ആദരിക്കൽ ചടങ്ങും മാർച്ച് 20ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയം പുത്തനങ്ങാടി കുരിശുപള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. മന്ത്രി വി.എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എല്‍ എ , സിനിമാതാരങ്ങളായ കൃഷ്ണ പ്രസാദ്, നിയാ ശങ്കരത്തിൽ, പ്രശസ്ത സാഹിത്യകാരൻ കിളിരൂർ രാധാകൃഷ്ണൻ, പത്തനാപുരം കോളേജ് മുൻ പ്രിൻസിപ്പാൾ കെ.വി. പോൾ റമ്പാൻ, കോട്ടയം ജില്ലാ കൗൺസിലർമാരായ ടോം കോര അഞ്ചേരി, ജാൻസി ജേക്കബ്ബ് ചക്കാലപ്പറമ്പിൽ എന്നിവരും പ്രശസ്ത കവി ഇഞ്ചക്കാട് ബാലചന്ദ്രൻ, നാടൻപാട്ട് കലാകാരനായ…
Read Moreചെന്നീർക്കരയിലേക്ക് കെ എസ് ആർ ടി സി സർവ്വീസ് ആരംഭിക്കണം
konnivartha.com : ചെന്നീർക്കര കേന്രീയ വിദ്യാലയത്തിലെ കൂട്ടികളുടെ യാത്ര സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കെ എസ് ആർടിസി സർവ്വീസ് തുടങ്ങണമെന്ന് കേന്ദ്രീയ വിദ്യാലയ രക്ഷകർത്താ അസ്സോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒന്നു മുതൽ 12 വരെ ക്ലാസുകളിലായി 3000 വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിൽ നിലവിൽ കൂട്ടികൾ സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതാകട്ടെ വലിയ തുകയും നൽകേണ്ടി വരുന്നു. സാധാരണക്കാര കുട്ടികളുടെ കുടുംബത്തിന് ഇത് താങ്ങാവുന്നതല്ല. രാവിലെ 7.40നാണ് സ്കൂളിൽ എത്തേണ്ടത്. ഉച്ചയ്ക്ക 2.40 ക്ലാസ് അവസാനിക്കും. ഈ സമയ ക്രമങ്ങൾ അടിസ്ഥാനമാക്കി പത്തനംതിട്ടയിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നും ഓർഡിനറി സർവീസ് തുടങ്ങണമെന്നാണ് ആവശ്യം. അടുത്ത അദ്ധ്യായന വർഷത്തിൽ ഇതിനുള്ള സൗകര്യം ഒരുക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നു ഭാരവാഹികൾ ആവശ്യപ്പെട്ടു. സ്കൂൾ പ്രവർത്തി ദിവസങ്ങളിൽ ഇവിടെ പോലീസിനേ സ്യൂട്ടിക്ക് നിയോഗിക്കാനും നടപ്പടി വേണം. അസ്റ്റോസിയേഷന്റെ പുതിയ…
Read Moreഅച്ചന്‍കോവില്‍ സര്‍ക്കാര്‍ വി.എച്ച്.എസ്.എസിന് സ്ഥലം ലഭ്യമാക്കണം : ബാലാവകാശ കമ്മീഷന്‍
KONNI VARTHA.COM : അച്ചന്‍കോവില്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മൂന്ന് ഏക്കര്‍ സ്ഥലം വനനിയമ പ്രകാരം ലഭ്യമാക്കാന്‍ ബാലാവകാശകമ്മീഷന്‍ ഉത്തരവ്. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍, ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്നിവര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമ്മീഷനംഗം റെനി ആന്റണി പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. നടപടി സംബന്ധിച്ച് മൂന്ന് മാസത്തിനകം കമ്മീഷന് റിപ്പോര്‍ട്ട് ചെയ്യണം. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് സ്‌കൂളിലെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി നടപ്പിലാക്കാനും നിര്‍ദ്ദേശം നല്‍കി. അടിസ്ഥാന സൗകര്യവികസനം സംബന്ധിച്ച് അച്ചന്‍കോവില്‍ അനില്‍ കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്.
Read Moreകോന്നി താലൂക്ക് ആശുപത്രിയ്ക്ക് ഉള്ളില്‍ മഴവെള്ളം നിറഞ്ഞു
konnivartha.com : ഇന്ന് വൈകിട്ട് പെയ്ത ശക്തമായ മഴയത്ത് കോന്നി താലൂക്ക് ആശുപത്രിയുടെ ഉള്ളില്‍ വെള്ളം നിറഞ്ഞു . ജീവനക്കാര്‍ ഏറെ പണിപെട്ട് ആണ് വെള്ളം കോരി കളഞ്ഞത് . മുകളിലെ നിലയില്‍ പണികള്‍ നടക്കുന്നതിനാല്‍ മഴ സമയത്ത് വെള്ളം പൂര്‍ണ്ണമായും വാര്‍ഡിലും , ഫാര്‍മസിയ്ക്ക് ഉള്ളിലും , ക്വാഷ്വാലിറ്റിയ്ക്ക് ഉള്ളിലും എല്ലാം വെള്ളം നിറഞ്ഞു . ഭിത്തിയില്‍ കൂടി മഴവെള്ളം ഒലിച്ചിറങ്ങി . ജീവനകാര്‍ വെള്ളം കോരി ബക്കറ്റുകളില്‍ നിറച്ചാണ് പുറത്തു കളഞ്ഞത് . ഈ കെട്ടിടത്തില്‍ മഴവെള്ളം അകത്തേക്ക് കയറാതെ ഇരിക്കാന്‍ ഉടന്‍ നടപടി ഉണ്ടാകണം
Read More