konnivartha.com : ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. താനും ഒന്നാം പ്രതി മുഹമ്മദ് ഷാഫിയും മനുഷ്യ മാംസം പാകം ചെയ്ത് കഴിച്ചെന്നും ഭര്‍ത്താവ് ഭഗവല്‍ സിങ് രുചിച്ചു നോക്കിയിട്ട് മാസം തുപ്പിക്കളഞ്ഞെന്നും ലൈല അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതായി അറിയുന്നു . ലൈലയെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു .ലൈലയെ വീടിനുള്ളില്‍ ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത്. കൊലപാതകം പുനരാവിഷ്‌കരിച്ചുകൊണ്ടുള്ള തെളിവെടുപ്പും വീടിന് ഉള്ളില്‍ നടന്നു .രണ്ടു ഡമ്മി ഇവിടെ എത്തിച്ചിരുന്നു . ലൈലയെ കൂടുതലായി ചോദ്യം ചെയ്തപ്പോള്‍ ആണ് മനുഷ്യമാംസം വേവിച്ച് കഴിച്ചെന്ന് ലൈല മൊഴി നല്‍കിയിട്ടുള്ളത് . ഷാഫിയെയും പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.ഭഗവല്‍ സിങ്ങിന്റെ വീട്ടിലും ഫ്രിഡ്ജിനുള്ളിലും രക്തക്കറ കണ്ടെത്തിയിരുന്നു .പോലീസും ഫൊറന്‍സിക് വിദഗ്ധരും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. കൊലപാതകത്തിന് ഉപയോഗിച്ചു എന്നുകരുതുന്ന കത്തികളും സംഘം കണ്ടെത്തി.…
Read Moreവിഭാഗം: Editorial Diary
കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ
konnivartha.com കാനഡയിൽ മെക്കാനിക്കൽ എഞ്ചിനിയറായി ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കോയിപ്രം പോലീസ് ഒന്നാം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം പച്ചാളം കണച്ചാംതോട് റോഡിൽ അമ്പാട്ട് വീട്ടിൽ എമെർസൻ ഡുറം മകൾ ഹിൽഡ സാന്ദ്ര ഡുറ(30)ത്തെ, എറണാകുളം പറവൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിൽ കഴിയുന്ന എറണാകുളം ജില്ലാ ജയിലിലെത്തി, കോടതിയുടെ അനുവാദം വാങ്ങി കോയിപ്രം പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പുറമറ്റം കുമ്പനാട് വട്ടക്കൊട്ടാൽ മുകളുകാലായിൽ വീട്ടിൽ സാമൂവലിന്റെ മകൻ ബാബുക്കുട്ടി നൽകിയ പരാതിപ്രകാരം എടുത്ത കേസിലാണ് നടപടി. ഇദ്ദേഹത്തിന്റെ മകന് കാനഡയിൽ മെക്കാനിക്കൽ എഞ്ചിനിയറായി ജോലി ലഭ്യമാക്കാമെന്ന് പറഞ്ഞു പ്രതികൾ ബാങ്ക് അക്കൗണ്ടിലൂടെ ആകെ നാല് ലക്ഷം രൂപ തട്ടിയെടുത്തശേഷം, ജോലി ലഭ്യമാക്കുകയോ, പണം മുഴുവൻ തിരികെ നൽകുകയോ ചെയ്തില്ല എന്നതാണ് പരാതി. ബാബുക്കുട്ടിയുടെ മകന്റെ കുമ്പനാട്ടെ…
Read Moreലഹരി യുവജനതയുടെ കര്‍മ്മശേഷി നശിപ്പിക്കും: പ്രൊഫ. ടി.കെ.ജി നായര്‍
konnivartha.com :കോന്നി പബ്ലിക് ലൈബ്രറിയുടേയും എസ് പി സി യൂണിറ്റിന്റെയും വിമുക്തി ക്ലബിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ കോന്നി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി വിരുദ്ധ സദസ് നടത്തി. യുവജനതയുടെ കര്‍മ്മശേഷി നശിപ്പിക്കുന്നതാണ് ലഹരിയെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രൊഫ. ടി.കെ.ജി. നായര്‍ പറഞ്ഞു. ലഹരി കൈവശം വയ്ക്കുന്നതിനും വിപണനത്തിനും കൂടുതല്‍ ഉപയോഗിക്കുന്നത് കുട്ടികളെയാണ്. ഇതിനെതിരെ നിതാന്തമായ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് എന്‍. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കോന്നി ലൈബ്രറി പ്രസിഡന്റ് സലില്‍ വയത്തല, സെക്രട്ടറി എന്‍.എസ്. മുരളിമോഹന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജി. സന്തോഷ്, സിപിഒ എസ്പിസി എസ്. സുഭാഷ്, എസ്പിസി എസിപിഒ എസ്. ബിന്ദു തുടങ്ങിയവര്‍…
Read Moreമലയാലപ്പുഴ മന്ത്രവാദം :ബാധ പോയില്ലെങ്കിൽ ചവിട്ടി ബോധം കെടുത്തും
പത്തനംതിട്ട: റിമാൻഡിലുള്ള മലയാലപ്പുഴ വാസന്തീമഠത്തിലെ ശോഭന മന്ത്രവാദത്തിൻ്റെ പേരിൽ ആളുകളെ ഉപദ്രവിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ബാധയൊഴിപ്പിക്കാനുള്ള ആഭിചാര ക്രിയയെന്ന പേരിൽ മുന്നിലിരിക്കുന്ന സ്ത്രീയെ ശോഭന വടി കൊണ്ട് അടിക്കുന്നതിൻ്റേയും നെഞ്ചിൽ ചവിട്ടുന്നതിൻ്റേയും ദൃശ്യങ്ങളാണ് പുറത്ത് വന്നു. സ്ത്രീയുടെ മുടിക്ക് ശോഭന കുത്തിപ്പിടിച്ച് ചീത്ത പറയുന്നതും വീഡിയോയിലുണ്ട്. സത്യം പറയണമെന്നും പറഞ്ഞാണ് സ്ത്രീയെ ശോഭന ഭീഷണിപ്പെടുത്തുന്നത്. നാല് മാസം മുമ്പ് മന്ത്രവാദ കേന്ദ്രത്തിൽ ഒരു കുട്ടിയെ ഉപയോഗിച്ച് പൂജകൾ നടത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവിധ യുവജന സംഘടനകൾ ഇവിടേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. മന്ത്രവാദ കേന്ദ്രത്തിന്‍റെ നടത്തിപ്പുകാരെ കസ്റ്റഡിയിലെടുക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നായിരുന്നു പ്രതിഷേധവുമായെത്തിയ ഡിവൈഎഫ്ഐ, ബിജെപി, കോൺഗ്രസ് പ്രവർത്തകരുടെ നിലപാട്. തുടര്‍ന്നാണ് ശോഭനയെയും ഉണ്ണികൃഷ്ണനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. പത്തനംതിട്ട മലയാലപ്പുഴയിൽ മന്ത്രവാദ കേന്ദ്രം നടത്തിയിരുന്ന പുതിയപ്പാട് സ്വദേശികളായ ശോഭനയെയും ഉണ്ണികൃഷ്ണനെയും പൊലീസ് നേരത്തെ…
Read Moreകോന്നി അച്ചന്‍ കോവില്‍ നദിയില്‍ സ്കൂബ ടീം മുങ്ങി തപ്പി :ആയുധങ്ങളുടെ പൊടി പോലും ഇല്ല
konnivartha.com : നിരോധിത സംഘടനായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകര്‍ അച്ചന്‍ കോവില്‍ നദിയില്‍ ചാക്കില്‍ കെട്ടി കളഞ്ഞു എന്ന് പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് പറയുന്ന ആചാക്ക് കെട്ടിന് വേണ്ടി രണ്ടു തവണ അഗ്നി സുരക്ഷാ വകുപ്പിന്‍റെ മുങ്ങല്‍ വിധക്തര്‍ മുങ്ങി തപ്പി . എന്നാല്‍ “ആ ആയുധങ്ങള്‍ “കണ്ടെത്താന്‍ കഴിഞ്ഞില്ല . പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താലിനെ തുടര്‍ന്ന് കോന്നിയിലും കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലേറ് നടത്തി . ഇവരുടെ ഗ്രൂപ്പ് ആണ് കുമ്മണ്ണൂർ വഴി വയക്കര എത്തി ചാക്കില്‍ കെട്ടിയ ആയുധങ്ങള്‍ അച്ചന്‍ കോവില്‍ നദിയില്‍ കളഞ്ഞത് എന്ന് ആണ് പോലീസ് നിഗമനം .തെളിവുകള്‍ നശിപ്പിക്കാന്‍ ആണ് അന്ന് അങ്ങനെ ചെയ്തത് എന്നാണ് അവര്‍ പറയുന്നത് .ആ തെളിവ് കണ്ടെത്താന്‍…
Read Moreമലയാലപ്പുഴ ദേവീക്ഷേത്രത്തെ അപമാനിക്കാൻ ശ്രമം : സ്വാമി സന്ദീപാനന്ദഗിരിയ്ക്ക് എതിരെ പരാതി
konnivartha.com : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ ഉള്ള അതി പ്രശസ്തമായ മലയാലപ്പുഴ ദേവീക്ഷേത്രത്തെ അപമാനിക്കാൻ നടത്തിയ ശ്രമത്തെ ക്ഷേത്രത്തിൽ കൂടിയ യോഗത്തിൽ ക്ഷേത്ര ഉപദേശകസമിതി ശക്തമായ പ്രതിഷേധം ഇന്ന് രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ദിവസം ഇലന്തൂരിൽ നടന്ന നരബലിയുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രമുഖ വാർത്താ ചാനലുകളിൽ നടന്ന ചർച്ചകളിൽ സ്വാമി സന്ദീപാനന്ദഗിരി പ്രസ്തുത വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത മഹാ ക്ഷേത്രമായ ശ്രീ മലയാലപ്പുഴ ദേവീക്ഷേത്രത്തെയും നാട്ടുകാരെയും അപമാനിക്കാൻ ശ്രമിച്ചിരുന്നു. 2002ൽ നടന്ന ശതകോടി അർച്ചനയുമായി ബന്ധപ്പെട്ടാണ് വസ്തുത കൾക്ക് നിരക്കാത്ത കാര്യങ്ങൾ അദ്ദേഹം ചാനലുകളിൽ വന്ന് പറഞ്ഞത്. അദ്ദേഹം ചാനൽ ചർച്ചകളിൽ പരാമർശിച്ചത് സി.പി. നായരെ വധിക്കാൻ ശ്രമിച്ചു എന്നതാണ് ശതകോടി അർച്ചന കേസ് എന്നാണ്. 2019 ൽ പ്രസ്തുത ശതകോടി അർച്ചനാ കേസിന്റെ വിധി വന്നിരുന്നു. ആയതിൽ പൊതുമുതൽ നശിപ്പിച്ചതിന്റെ പേരിൽ…
Read Moreകോന്നി കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ ബസ്സ് കുറുകെയിട്ടത് എന്തിന്
konnivartha.com : കോന്നി കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ കെ എസ് ആര്‍ ടി സി ബസ്സ് കുറുകെയിട്ടത് എന്തിന് എന്ന് നാട്ടുകാര്‍ ചോദിക്കുന്നു . പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍ ഐ എ അറസ്റ്റ് ചെയ്തതില്‍ പ്രതിക്ഷേധിച്ചു കൊണ്ട് ആ സംഘടന നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കോന്നിയിലും കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് കല്ല് എറിഞ്ഞു . കല്ലേറില്‍ ഗ്ലാസ് തകര്‍ന്ന കെ എസ് ആര്‍ ടി സി ബസ്സ് ആണ് ഈ കിടക്കുന്നത് . കെ എസ് ആര്‍ ടി സി കോന്നി ഡിപ്പോ മുന്നില്‍ കുറുകെ ഇട്ടിരിക്കുന്നു . ഡിപ്പോയുടെ മുഖം പകുതിയും മറഞ്ഞു . ഇങ്ങനെ ഇട്ട കാരണം ഒന്നേ ഉള്ളൂ .കോന്നിയില്‍ സര്‍വീസ് അവസാനിപ്പിക്കുന്ന പ്രൈവറ്റ് ബസ്സുകള്‍ കെ എസ്…
Read Moreറാന്നി നോളജ് വില്ലേജ് പദ്ധതി: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനസഹായിയായി ജ്വാലയ്ക്ക് തുടക്കമായി
konnivartha.com : ഗണിതത്തിന്റെ മന്ത്രികതയിലൂടെ വിദ്യാര്‍ഥികളെ സഞ്ചരിപ്പിക്കുന്നതിനായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന റാന്നി നോളജ് വില്ലേജിന്റെ ഭാഗമായ ജ്വാല പദ്ധതി എംഎസ് എച്ച്എസ്എസില്‍ ആരംഭിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ആവണി മനോജിനൊപ്പം തിരിതെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. റാന്നി നോളജ് വില്ലേജിന്റെ ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്ന രീതിയിലാണ് ജ്വാല പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. നൂതന ശൈലിയുള്ള പഠനരീതിയാണ് റാന്നി നോളജ് വില്ലേജിന്റെ ഭാഗമായി ആരംഭിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ ഇതിന്റെ നല്ല വക്താക്കളാകണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഒരു വിഷയം പഠിക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് സ്വയം ഉത്തരം കണ്ടെത്തിയാല്‍, പുതിയ വെളിച്ചത്തിലൂടെ ആ വിഷയത്തെ ഇഷ്ടപ്പെട്ട് പഠിക്കാന്‍ സാധിക്കും. വിദ്യാര്‍ഥികള്‍ക്ക് ലക്ഷ്യസ്ഥാനം സ്വയം കണ്ടെത്താനുള്ള കൈത്താങ്ങാണ് ജ്വാല എന്നും കളക്ടര്‍…
Read Moreകേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നിയില്‍ വിദ്യാഭ്യാസ സദസ്സ് നടത്തി
konnivartha.com : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ വിദ്യാഭ്യാസ നയം- പരിഷത്ത് നിലപാട് എന്ന വിഷയത്തിൽ കോന്നി ടൗണിൽ വിദ്യാഭ്യാസ സദസ്സ് നടത്തി. സംസ്ഥാന നിർവാഹക സമിതി അംഗം ജി.സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്തെ കേന്ദ്രീകരണവും , കച്ചവടവൽക്കരണവും, വർഗ്ഗീയവൽക്കരണവും അവസാനിപ്പിക്കണമെന്നും, അശാസ്ത്രീയ നിബന്ധനകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൻ.എസ്. രാജേന്ദ്രകുമാർ, എസ്. കൃഷ്ണകുമാർ, കൂടൽ മോഹൻ, കെ.പി.രതിക്കുട്ടി, എൻ.എസ്. മുരളീമോഹൻ, എസ്. അർച്ചിത എന്നിവർ സംസാരിച്ചു. മേഖലപ്രസിഡന്റ് സലിൽവയലത്തല അദ്ധ്യക്ഷത വഹിച്ചു.
Read Moreറെയിന്‍ ലഹരി വിരുദ്ധ പദ്ധതി: നവംബര്‍ ഒന്നിന് ലഹരി വിരുദ്ധ സേന രൂപീകരിക്കും
ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ റാന്നി നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന റെയിന്‍ ( റാന്നി എഗന്‍സ്റ്റ് നാര്‍ക്കോട്ടിക്സ് ) പദ്ധതി പ്രകാരം നവംബര്‍ ഒന്നിന് സ്‌കൂള്‍, കോളജ്, പോളിടെക്നിക്ക്, ഐടിഐകളില്‍ ലഹരി വിരുദ്ധ സേന രൂപീകരിക്കും. എംഎല്‍എയുടെ അധ്യക്ഷതയില്‍ ഈ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് റാന്നി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചനാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പോലീസ്, എക്സൈസ്, അധ്യാപകര്‍ എന്നിവരുമായി ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കും. എസ്പിസി മാതൃകയില്‍ ലഹരിവിരുദ്ധ സേനയില്‍ അംഗങ്ങളാകുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ശാസ്ത്രീയമായ പരിശീലനം നല്‍കും. ലഹരിവിരുദ്ധ സേനയില്‍ ഒരു അധ്യാപകന്‍ കോ – ഓര്‍ഡിനേറ്റര്‍ ആകും. പ്രഗത്ഭരായ വ്യക്തികളുടെ പങ്കെടുപ്പിച്ച് മണ്ഡലത്തില്‍ സ്റ്റുഡന്റ് അസംബ്ലി നടത്തി മൂന്ന് തരത്തില്‍ പരിശീലനം നല്‍കും. ലഹരിയുടെ ആദ്യ അനുഭവം ഒഴിവാക്കുന്നതിനായി ലഹരി ഉപയോഗത്തിലെ സാമൂഹ്യ…
Read More