ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നു; ഉത്തരവിറങ്ങി

  ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ ഉത്തരവിറങ്ങി.എരുമേലി സൗത്ത്, മണിമല എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന് പുറമേ 307 ഏക്കര്‍ ഭൂമി കൂടി എസ്റ്റേറ്റിന് പുറത്തുനിന്ന് വിമാനത്താവളത്തിനുവേണ്ടി ഏറ്റെടുക്കും. ആകെ ഏറ്റെടുക്കുക 2570 ഏക്കര്‍ ഭൂമിയാണ്.കെ.പി. യോഹന്നാന്റെ ബിലിവേഴ്സ് ചര്‍ച്ചിന്റെ കൈവശമാണ് ചെറുവള്ളി എസ്റ്റേറ്റ്. ഇതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കേയാണ് ഭൂമി ഏറ്റെടുക്കുന്നത്.കാഞ്ഞിരപ്പള്ളി താലൂക്കില്‍പ്പെട്ട മണിമലയിലെ ബ്ലോക്ക് നമ്പര്‍ 21, 19 എന്നിവയിലും കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ വരുന്ന ബ്ലോക്ക് നമ്പര്‍ 22, 23 എന്നിവയിലും ഉള്‍പ്പെടുന്ന സ്ഥലങ്ങളാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്.കോടതിയില്‍ തുക കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ നേരത്തേ തീരുമാനമായിരുന്നു.

Read More

പുതുവത്സരാശംസകൾ- 2023

എല്ലാവർക്കും പുതുവത്സരാശംസകൾ പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ഒരു പുതുവത്സരം (New year) കൂടി എത്തിയിരിക്കുകയാണ്. പോയ വര്‍ഷത്തെ എല്ലാ പ്രതിസന്ധികളെയും മറന്ന് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് നാടെങ്ങും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൊവിഡ് കാരണം വലിയ രീതിയിലുള്ള പുതുവത്സര ആഘോങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. കൊവിഡ് ഭീതി മാറിയതോടെ ഏറെ സന്തോഷത്തോടെ പുതുവർഷത്തെ വരവേൽക്കാൻ ഒത്തു കൂടുകയാണ് എല്ലാവരും. ദുഖങ്ങളും പരിഭവങ്ങളും മറന്ന് സ്നേഹത്തിൻ്റെയും സന്തോഷത്തിന്റെയും ഒരു കാലത്തിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു. പോയ വര്‍ഷത്തേക്കാളും വരുന്ന വര്‍ഷം എല്ലാവര്‍ക്കും മികച്ചതാകട്ടെ. പുതുവര്‍ഷത്തിന്റെ 12 മാസങ്ങള്‍ നിങ്ങള്‍ക്ക് പുതിയ നേട്ടങ്ങള്‍ നിറഞ്ഞതായിരിക്കട്ടെ. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ശാശ്വതമായ സന്തോഷം കൊണ്ട് ദിവസങ്ങള്‍ നിറയട്ടെ! 2023 പുതുവത്സരാശംസകള്‍

Read More

ഒളികല്ല് വന സംരക്ഷണസമതിയില്‍ ദൃശ്യകലാ ക്യാമ്പ് സംഘടിപ്പിച്ചു

റാന്നി ഫോറസ്റ്റ് ഡിവിഷനിലെ ഒളികല്ല് വനസംരക്ഷണ സമിതിയില്‍ കേരള വനം വകുപ്പ് കുട്ടികള്‍ക്കായി ദൃശ്യ-കലാ ക്യാമ്പ് മുന്തില്‍ സംഘടിപ്പിച്ചു. സംസ്ഥാന വനവികസന ഏജന്‍സിയുടെ നേതൃത്വത്തില്‍ റാന്നി എഫ്ഡിഎ സംഘടിപ്പിച്ച ക്യാമ്പ്  കലാകാരന്‍മാരുടെ  കൂട്ടായ്മയായ ട്രസ് പാസേഴ്സ് നയിച്ചു. റാന്നി ഡിവിഷനിലെ വിവിധ വന സംരക്ഷണ സമതികളില്‍ നിന്നായി 75 കുട്ടികള്‍ അഞ്ച് ദിവസത്തെ ക്യാമ്പില്‍ പങ്കെടുത്തു. പ്രകൃതിയില്‍ നിന്ന് അടര്‍ത്തിയെടുക്കുന്ന നിറങ്ങളും , ചായങ്ങളും ഉപയോഗിച്ചുള്ള ചിത്രകല, ശില്പകല, ചുവര്‍ ചിത്ര രചന തുടങ്ങിയ സ്വര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തില്‍ ദൃശ്യകലാ ക്യാമ്പ് വേദിയായി. കേരളത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. റാന്നി വനം ഡിവിഷന്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.കെ ജയകുമാര്‍ ശര്‍മ, വടശേരിക്കര റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.വി രതീഷ്, സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് ഏജന്‍സി മാനേജര്‍…

Read More

പുലിയെ കണ്ട തണ്ണിത്തോട്  താഴെ പൂച്ചക്കുളത്ത് ഒടുവില്‍ കൂടും സ്ഥാപിച്ചു 

  konnivartha.com : പുലിയെ കണ്ട താഴെ പൂച്ചക്കുളം ജനവാസ മേഖലയിൽ വനംവകുപ്പ് കൂട് സ്ഥാപിച്ചു . പുലി ഉണ്ടെന്നു വനം വകുപ്പിന്  വ്യക്തമായതോടെ ആണ് കൂട് വെച്ചത് . കൂട്ടില്‍ ഇരയെയും കെട്ടി ഇട്ടു . സമീപത്തെ പാറ ഭാഗത്ത്‌ പട്ടികളുടെ അസ്ഥികൂടം കണ്ടെത്തി . പുലി പട്ടിയെ കൊന്നു തിന്ന ശേഷം ഉപേക്ഷിച്ച എല്ലിന്‍ കഷ്ണം പട്ടിയുടെ ആണ് എന്ന നിഗമനത്തില്‍ ആണ് വനം വകുപ്പ് . പുലി ഇല്ലെന്നു പറഞ്ഞ വനം വകുപ്പ് പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ആണ് കൂട് സ്ഥാപിച്ചത് .   ഇന്നലെ നിരീക്ഷണ ക്യാമറയും സ്ഥാപിച്ചു . കഴിഞ്ഞ  ദിവസം രാത്രിയും പുലർച്ചെയും താഴെ പൂച്ചക്കുളം രതീഷ് ഭവനം രതീഷിന്റെ വീടിന് സമീപം പുലിയെ കണ്ടിരുന്നു.അനിലഭവനം അനിൽകുമാർ താമസിക്കുന്ന ഷെഡ്ഡിൽ നിന്ന് കഴിഞ്ഞ 16ന് വളർത്തുനായയെ പുലി പിടിച്ചതാണ്…

Read More

സൈക്കോളജിസ്റ്റുമാരുടെ പാനൽ തയാറാക്കുന്നു

സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്മാരുടെയും റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ്മാരുടെയും പാനൽ തയാറാക്കുന്നു. വിവിധ മാനസിക ആരോഗ്യ പദ്ധതികളിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനു വേണ്ടിയാണിത്. തെരഞ്ഞെടുക്കുന്നവർക്ക് ഹോണറേറിയം ലഭിക്കും. അപേക്ഷകൾ 5നകം scpwdkerala@gmail.com ലേക്ക് മൊബൈൽ നമ്പരും ആർ.സി.ഐ രജിസ്ട്രേഷനും സഹിതം ബയോഡാറ്റാ നൽകണം.

Read More

കോവിഡ്:കരുതൽഡോസ് വാക്‌സിൻ എടുക്കാൻ നിർദേശം

60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽഡോസ് വാക്‌സിൻ  എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ  അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം നിർദ്ദേശിച്ചു. 7000 പരിശോധനയാണ് ഇപ്പോൾ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ 474 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 72 പേർ ആശുപത്രിയിലാണ്. 13 പേർ ഐസിയുവിൽ ഉണ്ട്. ആവശ്യത്തിന് ഓക്‌സിജൻ ഉത്പാദനം നടക്കുന്നുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകൾ, മാസ്‌ക്, പി പി ഇ കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് നിർദ്ദേശം നൽകിയിട്ടുണ്ട്.  വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് മോണിറ്ററിംഗ് സെൽ പുനരാരംഭിക്കുകയും റാപ്പിഡ് റെസ്‌പോൺസ് ടീം യോഗം ചേർന്ന് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കുകയും ചെയ്തു. ഐ.ഇ.സി  ബോധവൽക്കരണം ശക്തമാക്കിയെന്നും മന്ത്രി പറഞ്ഞു. ആൾക്കൂട്ടങ്ങൾ ഉണ്ടാവുന്ന പ്രദേശങ്ങൾ, എസി മുറികൾ, പൊതുയിടങ്ങൾ…

Read More

ബഫര്‍സോണ്‍: സമഗ്രഫീല്‍ഡ് പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണം – അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

ബഫര്‍ സോണ്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച വിവരശേഖരണത്തിനായി വകുപ്പുകളുടെ സംയുക്ത ഫീല്‍ഡ് പരിശോധന ജനുവരി ഏഴിനു മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ജനവാസ കേന്ദ്രങ്ങളുടേയും, കൃഷിയിടങ്ങളുടേയും  വിശദാംശങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന വിവരശേഖരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നതിനും എംഎല്‍എയുടെ അധ്യക്ഷതയില്‍ പമ്പാവാലി മാര്‍ത്തോമാ പാരിഷ് ഹാളില്‍ ചേര്‍ന്ന പെരുനാട് പഞ്ചായത്തിലെ 6, 7, 8, 9 വാര്‍ഡ് ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും  കര്‍ഷക സംഘടന നേതാക്കളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.   സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ ഉപഗ്രഹ സര്‍വേ നടത്തിയിട്ടുള്ളത്. കേരളാ സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ തയാറാക്കിയ അസറ്റ് മാപ്പര്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഫീല്‍ഡ് പരിശോധന നടത്തുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള പരിശോധനയോടൊപ്പം നേരിട്ട് വിദ്യാലയങ്ങള്‍, കെട്ടിടങ്ങള്‍,…

Read More

പ്രധാനമന്ത്രിയുടെ അമ്മ ഹീര ബെൻ മോദി (100)അന്തരിച്ചു

  പ്രധാനമന്ത്രിയുടെ അമ്മ ഹീര ബെൻ മോദി അന്തരിച്ചു. 100 വയസ്സായിരുന്നു. അഹമ്മദാബാദിലെ യുഎൻ മേത്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പശ്ചിമബംഗാളിലെ ഇന്നത്തെ പരിപാടികൾ പ്രധാനമന്ത്രി റദ്ദാക്കി അൽപസമയത്തിനകം പ്രധാനമന്ത്രി അഹമ്മദാബാദിലെത്തും.

Read More

ബഫര്‍ സോണ്‍ :സര്‍വെ നമ്പര്‍ അടങ്ങിയ ഭൂപടം പ്രസിദ്ധീകരിച്ചു

konnivartha.com : ബഫര്‍ സോണില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളുടെ സര്‍വെ നമ്പര്‍ അടങ്ങിയ ഭൂപടം പ്രസിദ്ധീകരിച്ചു.   ജനവാസ കേന്ദ്രങ്ങളേയും നിര്‍മിതികളേയും ഒഴിവാക്കി സംരക്ഷിത മേഖലയ്ക്ക് ചുറ്റുമുള്ള ബഫര്‍ സോണ്‍ ഭൂപടം നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ സര്‍വെ നമ്പര്‍ കൂടി ഉള്‍പ്പെടുത്തിയ ഭൂപടമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്. ഓരോ സ്ഥാപനത്തിനും ഓരോ നിറമാണ് ഭൂപടത്തില്‍ നല്‍കിയിരിക്കുന്നത്. ഇതിലുള്ള പരാതികള്‍ ജനുവരി 7 മുതല്‍ നല്‍കാം

Read More

പോലീസ് കള്ളന്മാരെ പിടിച്ചില്ല : പുലിയെ വനം വകുപ്പും

  konnivartha.com : കോന്നി മുറിഞ്ഞകല്‍ മേഖലയില്‍ പുലി നടന്നു പോകുന്നത് സി സി ടി വിയില്‍ കണ്ടിട്ടും വനം വകുപ്പ് വെച്ച കൂട്ടില്‍ പുലി വീണില്ല . പുലിയെ പിടിക്കാന്‍ ഉള്ള തീവ്ര നടപടി വനം വകുപ്പ് ഏറെക്കുറെ അവസാനിപ്പിച്ചു . ആകാശത്ത് കൂടി ക്യാമറ നിരീക്ഷണം നടത്തിയിട്ടും പുലിയുടെ പൂട പോലും ലഭിച്ചില്ല . കോന്നി മേഖലയില്‍ മുഖം മൂടി കള്ളന്മാര്‍ പല വീടുകളിലും എത്തി പണവും സ്വര്‍ണ്ണവും കവര്‍ന്നിട്ടും ഈ കള്ളന്മാരെ പിടിക്കാന്‍ പോലീസിനും കഴിഞ്ഞില്ല . മുഖം മൂടി കള്ളന്മാരുടെ സി സി ടി വി ദൃശ്യം രണ്ടു വീട്ടില്‍ നിന്നും ലഭിച്ചിരുന്നു . പുലി കല്ലുവിള ഭാഗത്ത് ഇല്ലെന്നു വനം വകുപ്പ് മന്ത്രി തന്നെ പറഞ്ഞിരുന്നു . മുതിര്‍ന്ന വനം വകുപ്പ് ജീവനകാര്‍ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു .പുലിയുടെ ദൃശ്യം സി…

Read More