ക്ഷീരകര്‍ഷകര്‍ക്കായ് നടപ്പാകുന്ന വിവിധ പദ്ധതികളിലേക്ക് ക്ഷീരകര്‍ഷകരെ ആകര്‍ഷിക്കണമെന്നും ജില്ലയില്‍ ക്ഷീരോത്പാദനം വര്‍ധിപ്പിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരോദ്പാദന സംഘങ്ങള്‍ക്ക് നല്‍കുന്ന റിവോള്‍വിംഗ് ഫണ്ടിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 32 ക്ഷീരസംഘങ്ങള്‍ക്ക് 64 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ക്ഷീര കര്‍ഷകരുടെ ക്ഷേമനിധിയുടെ ആനൂകൂല്യം കൂടുതല്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കണമെന്നും യുവാക്കളെ ക്ഷീരമേഖലയിലേക്ക് കൊണ്ടു വരുന്നതിന് നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഉളനാട്, ഏറത്ത്, തോട്ടപ്പുഴശേരി, കോയിപ്രം, കൈതപറമ്പ് എന്നീ ക്ഷീരോല്‍പാദക സഹകരണ സംഘങ്ങള്‍ക്കാണ് തുക കൈമാറിയത്. മറ്റ് സംഘങ്ങള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടില്‍ തുക ലഭ്യമാക്കും. ഒരു സംഘത്തിന് രണ്ട് ലക്ഷം രൂപയാണ് ധനസഹായമായി നല്‍കുന്നത്. ഓരോ സംഘവും അഞ്ച് ക്ഷീരകര്‍ഷകര്‍ക്ക് 40,000 രൂപ…
Read Moreവിഭാഗം: Editorial Diary
പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിന് തുടക്കമായി
konnivartha.com : ജില്ലയില്‍ പറക്കോട് ബ്ലോക്കിന് അനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഫ്ളാഗ് ഓഫ് കര്‍മ്മം കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി.സജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിളള, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.കെ ജ്യോതിഷ് ബാബു, അടൂര്‍ വെറ്ററിനറി പോളിക്ലിനിക്ക് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.ജെ.ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Read Moreഡൽഹിയുൾപ്പെടെ ഉത്തരേന്ത്യയിൽ അതിശൈത്യവും മൂടൽമഞ്ഞും
ഡൽഹിയുൾപ്പെടെ ഉത്തരേന്ത്യയിൽ അതിശൈത്യവും മൂടൽമഞ്ഞും തുടരുന്നത് വ്യോമ, തീവണ്ടി ഗതാഗതത്തെ ബാധിച്ചു. ഡൽഹിയിൽ കുറഞ്ഞ താപനില1.9 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഹിമാചൽ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും മിക്ക സ്ഥലങ്ങളേക്കാൾ കുറഞ്ഞ താപനിലയാണ് നാലുദിവസമായി ഡൽഹിയിൽ. ഞായറാഴ്ച 88 തീവണ്ടികൾ റദ്ദാക്കി.പഞ്ചാബിലെ ഭട്ടിൻഡയിലും യു.പി.യിലെ ആഗ്രയിലും കാഴ്ചപരിധി പൂജ്യമായിരുന്നു.പഞ്ചാബിലെ പട്യാല, ചണ്ഡീഗഢ്, ഹരിയാണയിലെ ഹിസാർ, രാജസ്ഥാനിലെ അൽവർ, യു.പി.യിലെ ലക്‌നൗ തുടങ്ങിയ സ്ഥലങ്ങളിൽ 25 മീറ്ററും ഡൽഹി (പാലം), പഞ്ചാബിലെ അമൃത്‌സർ, ലുധിയാന, യു.പി.യിലെ വാരാണസി, മീററ്റ് തുടങ്ങിയ സ്ഥലങ്ങളിലും 50 മീറ്ററുമായിരുന്നു ഞായറാഴ്ച പുലർച്ചെ കാഴ്ചപരിധി.
Read Moreപക്ഷിപ്പനി :ആരോഗ്യ വകുപ്പ് ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകി
konnivartha.com : സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശങ്ക വേണ്ടെങ്കിലും കരുതൽ വേണം. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാൻ മുൻ കരുതലുകൾ ആവശ്യമാണ്. ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണം. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനി, മറ്റ് രോഗലക്ഷണങ്ങൾ എന്നിവയെ കുറിച്ച് പ്രത്യേകം നിരീക്ഷണം നടത്തിവരുന്നുണ്ട്. ഈ പ്രദേശങ്ങളിലുള്ളവർക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാൽ ഡോക്ടറെ അറിയിക്കേണ്ടതാണ്. ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും മന്ത്രി അഭ്യർത്ഥിച്ചു. പക്ഷികളിൽ കാണുന്ന സാംക്രമിക രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്ളുവൻസ. പക്ഷികളിൽ നിന്നും പക്ഷികളിലേക്ക് പകരുന്ന വൈറസ് രോഗമാണിത്. കോഴി, താറാവ്, കാട, വാത്ത, ടർക്കി, അലങ്കാരപക്ഷികൾ തുടങ്ങിയ എല്ലാ പക്ഷികളേയും ഈ രോഗം ബാധിക്കാം. സാധാരണ ഗതിയിൽ…
Read Moreഭക്ഷ്യ സുരക്ഷാ പരിശോധന :പത്തനംതിട്ട ജില്ലയില്‍ രണ്ടു സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വെപ്പിച്ചു
konnivartha.com : ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ സ്പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ടു പത്തനംതിട്ട ജില്ലയില്‍ ഹോട്ടലുകള്‍ ബേക്കറി എന്നിവിടെ പരിശോധന നടന്നു വരുന്നു . ജില്ലയില്‍ നടന്ന പതിനാറു പരിശോധനയില്‍ രണ്ടു കടക്കള്‍ക്ക് നോട്ടീസ് നല്‍കി പ്രവര്‍ത്തനം നിര്‍ത്തി വെപ്പിച്ചു . അടൂര്‍ ബൈപാസിലെ അല്‍ ഫറൂജ് ,പറപ്പെട്ടിയിലെ ശ്രീ ശാസ്താ ടീ ഷോപ്പിലും വേണ്ടത്ര ഭക്ഷ്യ സുരക്ഷ പാലിക്കാത്തതിനാല്‍ നോട്ടീസ് നല്‍കി പ്രവര്‍ത്തനം നിര്‍ത്തിച്ചു . അഞ്ചു സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി .ഒരു സ്ഥാപനത്തിന് നോട്ടീസ് നല്‍കിയതായി ഫുഡ് സേഫ്റ്റി പത്തനംതിട്ട അസി :കമ്മീഷണര്‍ അറിയിച്ചു . കഴിഞ്ഞ ദിവസം പരിശോധന നടത്തി അടപ്പിച്ച കടകളുടെ പേരുകള്‍ നല്‍കാത്തത് “കോന്നി വാര്‍ത്ത ഡോട്ട് കോം “വാര്‍ത്തയാക്കിയതോടെ ഇന്ന് നടന്ന പരിശോധനയുടെ പൂര്‍ണ്ണ വിവരം നല്‍കിയിട്ടുണ്ട്
Read Moreഡിജിറ്റൽ ബാങ്കിംഗ് നടപ്പാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം
കെ-ഫോൺ പദ്ധതിയുടെ 90 ശതമാനവും പൂർത്തിയായതായി മുഖ്യമന്ത്രി രാജ്യത്ത് ഡിജിറ്റൽ ബാങ്കിംഗ് നടപ്പാക്കിയ ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സേവിങ്ങ്‌സ്, കറന്റ് അക്കൗണ്ടുകളിൽ ഒന്നെങ്കിലും ഡിജിറ്റൈസ് ചെയ്ത ആദ്യത്തെ സംസ്ഥാനമാണ് കേരളം. 2021 ൽ സംസ്ഥാനത്ത് ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് നടപ്പാക്കിയ ജില്ലയായി തൃശ്ശൂർ മാറി. തുടർന്ന് കോട്ടയവും സമ്പൂർണ ഡിജിറ്റൽ ബാങ്കിംഗ് നടപ്പാക്കി. ഇതിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് സമ്പൂർണ്ണ ബാങ്കിംഗ് ഡിജിറ്റൽവത്കരണ പ്രവൃത്തി റിസർവ് ബാങ്ക്, സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റി (എസ്.എൽ.ബി.സി) എന്നിവയുടെ നേതൃത്വത്തിൽ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിച്ചതും ഇപ്പോൾ വിജയകരമായി നടപ്പാക്കിയതും. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പദ്ധതി പ്രഖ്യാപനവും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. വലിയ രീതിയിലുള്ള സാമൂഹിക ഇടപെടൽ ഉണ്ടായാലേ ബാങ്കിംഗ് ഡിജിറ്റൽവത്കരണത്തിന്റെ ലക്ഷ്യം പൂർണമാവുകയുള്ളൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് സാധ്യമാകണമെങ്കിൽ ജനങ്ങളുടെ ഡിജിറ്റൽ…
Read Moreപെരുനാട് സിഎച്ച്‌സിയിലെ കിടത്തി ചികിത്സ ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു
പെരുനാട് സിഎച്ച്സിക്ക് പുതിയ കെട്ടിടം നിര്‍മിക്കും: മന്ത്രി വീണാ ജോര്‍ജ് സംസ്ഥാന പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ചിരിക്കുന്ന തുക ഉപയോഗിച്ച് ആധുനികസൗകര്യങ്ങളുള്ള പുതിയ കെട്ടിടം പെരുനാട് സിഎച്ച്‌സിക്കായി അടുത്തഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. പെരുനാട് സിഎച്ച്‌സിയിലെ കിടത്തി ചികിത്സയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പെരുനാട്ടിലെ ജനങ്ങളുടെ മൂന്ന് പതിറ്റാണ്ടായുള്ള സ്വപ്നമാണ് പെരുനാട് സിഎച്ച്‌സിയില്‍ കിടത്തി ചികിത്സ വേണമെന്നത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരുനാട്ടിലെ ജനത അഡ്വ. പ്രമോദ് നാരായണന് നല്‍കിയ ഒരു വോട്ടും പാഴായില്ലെന്നതാണ് ഇത് സാധ്യമായതിലൂടെ മനസിലാക്കേണ്ടത്. ആരോഗ്യവകുപ്പിന്റെ ചുമതലയിലേക്ക് വരുമ്പോള്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലായിരുന്നു. 2022 ജനുവരി മുതല്‍ ഏപ്രില്‍ വരെ ഒമിക്രോണിലൂടെ കോവിഡ് മൂന്നാംതരംഗം ശക്തമായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനങ്ങള്‍ നടത്തി. കൃത്യമായ ഇടപെടലുകളിലൂടെ ഒറ്റക്കെട്ടായി നിന്ന് നാം അതിനെ നേരിട്ടു. ഈ അവസരങ്ങളിലൊക്കെയും…
Read Moreഇലന്തൂര്‍ ഇരട്ട നരബലി; ആദ്യ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
ഇലന്തൂർ ഇരട്ട നരബലിക്കേസിൽ ആദ്യ കുറ്റപത്രം ഇന്ന് സമർപ്പിക്കും. പത്മത്തെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കുക. നരബലി കേസിൽ കുറ്റപത്രം സമർപ്പിക്കേണ്ട സമയപരിധി ഈ ആഴ്ച്ച അവസാനിക്കാനിരിക്കെയാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കേസിൽ മുഹമ്മദ് ഷാഫിയാണ് ഒന്നാം പ്രതി. ഇലന്തൂരിൽ പാരമ്പര്യ ചികിത്സ നടത്തിവന്നിരുന്ന ഭഗവൽ സിംങ്, ഭാര്യ ലൈല എന്നിവർ മൂന്നാം പ്രതികളുമാണ്.
Read Moreകോന്നിയില്‍ സ്കൂള്‍ ബസ്സില്‍ ഗുരുതര നിയമ ലംഘനം : ഫിറ്റ്‌നസ്സ് ഇല്ല : കുഞ്ഞുങ്ങളുടെ ജീവന്‍ പന്താടി :സ്കൂള്‍ അടച്ചു പൂട്ടുക:വാഹനം പോലീസ് പിടിച്ചു
konnivartha.com :ഈ വാഹനത്തില്‍ കയറിയ കുഞ്ഞുങ്ങള്‍ അപകടം കൂടാതെ രക്ഷപെട്ടു . ഈ വാഹനത്തിനു ഉണ്ടാകേണ്ട ഒന്നും ഇല്ല .ഒരു സുരക്ഷയും . അധികാരികളും മാധ്യമങ്ങളും മൂടി വെച്ച ആ വാര്‍ത്ത “കോന്നി വാര്‍ത്ത ഡോട്ട് കോം “പുറത്തു വിടുന്നു . ഈ സ്കൂള്‍ അടച്ചു പൂട്ടി മുദ്ര വെയ്ക്കുക . ആര്‍ടിഒയെ പിരിച്ചു വിടുക .ഫിറ്റ്‌നസ് ഇല്ലാത്ത വാഹനം .അനുമതി കൊടുത്തത് ആര്‍ ടിഒ .ഹാ കഷ്ടം . മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തിയെന്ന് അവകാശപ്പെട്ട് ക്ലീന്‍ ചിറ്റ് പതിച്ച സ്‌കൂള്‍ ബസ് അപകടകരമായ രീതിയില്‍ പാഞ്ഞതിന് പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ പരിശോധനയില്‍ ബസിന് ആകെ മൊത്തം നിയമലംഘനം. തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് സ്‌കൂള്‍ മാനേജ്‌മെന്റിന് നോട്ടീസ് നല്‍കി. ബസ് ഏറ്റെടുക്കാതെ അധികൃതര്‍. മൂന്നാഴ്ചയായി ബസ് പോലീസ് സ്‌റ്റേഷന് മുന്നില്‍. പ്രതികരിക്കാന്‍ വിസമ്മതിച്ച് സ്‌കൂള്‍…
Read Moreഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന : പത്തനംതിട്ട ജില്ലയില്‍ അടപ്പിച്ച സ്ഥാപനങ്ങളുടെ പേര് വെളിപ്പെടുത്തുന്നില്ല
konnivartha.com : സംസ്ഥാന വ്യാപകമായി സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറയുന്നു എങ്കിലും വൃത്തി ഹീനമായ സാഹചര്യത്തില്‍ അടപ്പിച്ച പത്തനംതിട്ട ജില്ലയിലെ സ്ഥാപനങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ക്ക് വിവരം നല്‍കുന്നില്ല . ഫുഡ് സേഫ്റ്റി ജില്ലയിലെ അസിസ്റ്റന്റ് കമ്മീഷണറുടെ പേരില്‍ പുറത്തിറക്കിയ മാധ്യമ കുറുപ്പില്‍ അടപ്പിച്ച ആറു സ്ഥാപനം ഉണ്ടെന്നു പറയുന്നു . എന്നാല്‍ ഇവ ഏതൊക്കെ ആണെന്ന് പറയുന്നില്ല . ഇത്തരം ഒളിച്ചു വെക്കല്‍ മൂലം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ഇപ്പോള്‍ നടക്കുന്ന പരിശോധന എന്ന് വ്യക്തം . ഗുണ നിലവാരം ഉള്ള ഭക്ഷണം കൊടുക്കേണ്ട സ്ഥാപങ്ങളില്‍ കൃത്യമായ പരിശോധന നടപ്പാക്കേണ്ട വകുപ്പുകള്‍ ആ കടമകള്‍ മറക്കുമ്പോള്‍ ആണ് പലര്‍ക്കും ഭക്ഷണത്തിലൂടെ രോഗം പകരുന്നത് . ഒരാള്‍ മരണപ്പെടുമ്പോള്‍ മാത്രം ഉണരുന്ന വകുപ്പുകള്‍ ഇപ്പോള്‍ നടത്തുന്ന പ്രഹസന…
Read More