തണ്ണിത്തോട്ടിൽ പാറ മാഫിയ പിടിമുറുക്കുന്നു:കോന്നി താലൂക്കിൽ പാറമടകൾ ഇതുവരെ പ്രവർത്തിക്കാത്ത ഒരു പഞ്ചായത്താണ് തണ്ണിത്തോട്.

  konnivartha.com : തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ പാറ മാഫിയ പിടിമുറുക്കുന്നു.കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ടുള്ളവരാണ് പാറ പൊട്ടിക്കുന്നതിൽ ഏറെയും.സ്വകാര്യ ഭൂമിയിൽ ഇരിക്കുന്ന പാറകൾ ജാക്കാമറ ഉപയോഗിച്ച് പൊട്ടിച്ച് മാറ്റി പല സ്ഥലങ്ങളിലായി ശേഖരിച്ചതിന് ശേഷം ആവശ്യാനുസരണം മറിച്ച് വിൽക്കുകയാണ് ചെയ്യുന്നത്   .കഴിഞ്ഞ ദിവസങ്ങളിൽ വി കെ പാറയിൽ നിന്നും പൊട്ടിച്ച് മാറ്റിയ ലോഡുകണക്കിന് പാറ അമ്പലം ജംഗ്ഷനിൽ ഇഞ്ചപൊയ്ക റോഡിലെ പറമ്പിലും ഇടക്കണ്ണത്തും കൂട്ടിയിട്ടിരിക്കുന്നതും കാണാം.തണ്ണിത്തോട് ഹൈസ്‌കൂൾ ജംഗ്ഷന് സമീപത്ത് നിന്നും മുന്നൂറിലേറെ ലോഡ് പാറ പൊട്ടിച്ച് കടത്തിയതായാണ് വിവരം.കഴിഞ്ഞ ദിവസം തണ്ണിത്തോട്ടിൽ പാറ അനധികൃതമായി പൊട്ടിച്ച് മാറ്റിയ സ്ഥലം കോന്നി തഹൽസീദാർ സന്ദർശിച്ച് ജിയോളജി വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു.   സ്വകാര്യ വ്യക്തികളുടെ പറമ്പിൽ നിന്നും പൊട്ടിച്ച് മാറ്റുന്ന പാറ വലിയ വിലക്ക് മറിച്ച് വിൽക്കുകയാണ് ചെയ്യുന്നത്.ഈ തരത്തിൽ വലിയ ലാഭമാണ്…

Read More

ലോഗോ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു വര്‍ണ്ണച്ചിറകുകള്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റ് ജനുവരി 20 മുതല്‍

വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികളുടെ സര്‍ഗവാസന പ്രോല്‍സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന വര്‍ണചിറകുകള്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റ് ജനുവരി 20 മുതല്‍ 22 വരെ തിരുവനന്തപുരം വഴുതക്കാട് ഗവ. വിമന്‍സ് കോളജില്‍ നടക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. പത്തനംതിട്ട കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വര്‍ണചിറകുകള്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് മഹാമാരി സൃഷ്ടിച്ച വലിയ ഇടവേളയ്ക്കു ശേഷമുള്ള ഫെസ്റ്റായതിനാല്‍ കുട്ടികള്‍ വലിയ സ്വീകാര്യതയോടെയാണ് ഇതിനെ സമീപിക്കുന്നത്. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി വിവിധ ഇനങ്ങളില്‍ മത്സരം നടത്തും. ഫെസ്റ്റിന്റെ ലോഗോ ഡിസൈന്‍ ചെയ്തതും കുട്ടികള്‍ തന്നെയാണ്. ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ വലിയ വെല്ലുവിളി നേരിടേണ്ടി വന്ന കുട്ടികള്‍ക്ക് പിന്തുണ നല്‍കി കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളര്‍ച്ച നേടിയെടുക്കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും മികച്ച രീതിയില്‍ ഫെസ്റ്റ് നടത്താനുള്ള…

Read More

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്:സൗഹൃദം ജനുവരി 20ന്

  konnivartha.com/പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജ്അലുമ്നി അസോസിയേഷന്‍റെ  നേതൃത്വത്തിൽ 1952 മുതൽ 2022വരെ പഠിച്ച ആത്മിയരംഗത്ത്പ്രവർത്തിക്കുന്ന സിസ്റ്റേഴ്സ് , വൈദികർ , അഭിവന്ദ്യ റമ്പാൻമാർ , അഭിവന്ദ്യ തിരുമേനിമാർ വിവിധ സമുദായങ്ങളിലെ ആത്മിയ ആചാര്യൻമാർ എന്നിവരുടെ സംയുക്ത കൂട്ടായ്മ ” സൗഹൃദം ” ജനുവരി 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ കോളേജ്ആഡിറ്റോറിയത്തിൽ നടക്കും. വിശദവിവരങ്ങൾക്ക് : 8547716844.

Read More

വന്യമൃഗങ്ങളുടെ ജനന നിയന്ത്രണ നടപടികൾ തടഞ്ഞുകൊണ്ടുള്ള സ്റ്റേ ഒഴിവാക്കാൻ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കും

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി വയനാട്ടിൽ കടുവ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ വന്യമൃഗങ്ങളുടെ ജനന നിയന്ത്രണ നടപടികൾ തടഞ്ഞുകൊണ്ടുള്ള സ്റ്റേ ഒഴിവാക്കാൻ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. വെള്ളിയാഴ്ച ചേർന്ന ഉന്നതതല വകുപ്പ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. കള്ളിംഗ് ഉൾപ്പെടെ വന്യമൃഗങ്ങളുടെ ജനന നിയന്ത്രണ നടപടികൾ 2013 ലാണ് ഒരു കേസിൽ സുപ്രീം കോടതി തടഞ്ഞത്. കേരളമടക്കം 13 സംസ്ഥാനങ്ങൾ ഈ കേസിൽ കക്ഷികളാണ്. എന്നാൽ കേസ് സംബന്ധിച്ച നടപടികൾ നിലവിൽ മരവിച്ചിരിക്കുകയാണ്.  സുപ്രീം കോടതിയിലെ സ്റ്റേ ഒഴിവാക്കിയെങ്കിൽ മാത്രമേ വന്യമൃഗങ്ങളുടെ ജനന നിയന്ത്രണത്തിനുള്ള ശാസ്ത്രീയ നടപടികൾ സ്വീകരിക്കാൻ സർക്കാരിന് സാധിക്കൂയെന്ന് മന്ത്രി വ്യക്തമാക്കി. വനത്തിന്റെ കാരിയിംഗ് കപ്പാസിറ്റി, വനത്തിനുള്ളിൽ മൃഗങ്ങൾക്ക് വേണ്ടത്ര ഭക്ഷണവും വെള്ളവും ലഭ്യമാണോ എന്നിവയെക്കുറിച്ചൊക്കെ കേരള ഫോറസ്റ്റ് റിസർച്ച്…

Read More

അനധികൃത ബാനറുകളും കൊടികളും വെക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ ഹൈക്കോടതി ഉത്തരവ്

  അനധികൃത ബാനറുകളും കൊടികളും വെക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ ഹൈക്കോടതി ഉത്തരവ്. ഉത്തരവു നടപ്പാക്കാത്ത തദ്ദേശ സെക്രട്ടറിമാർക്കും എസ്.എച്ച്.ഒമാർക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും. ബോർഡുകൾ നീക്കാനുള്ള തദ്ദേശ സെക്രട്ടറിമാരുടെ നിർദ്ദേശം നടപ്പിലാക്കാത്ത ജീവനക്കാർക്കെതിരെയും കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ ഉത്തരവിട്ടു. പാതയോരങ്ങളിലും പൊതു ഇടങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍, കൊടികള്‍, ഹോള്‍ഡിങുകള്‍ മുതലായവ അടിയന്തിരമായി എടുത്തുമാറ്റാൻ ഹൈക്കോടതി നേരത്തേ തന്നെ ഉത്തരവിട്ടിട്ടുള്ളതാണ്. അല്ലാത്തപക്ഷം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാനങ്ങള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ് ചട്ടം. എന്നാൽ ഇത് ഫലപ്രദമായി നടപ്പാക്കാനാകാത്ത പശ്ചാത്തലത്തിലാണ് കോടതിയുടെ അടിയന്തര ഇടപെടൽ.

Read More

തൊഴില്‍ പരിശീലന പരിപാടി യുവാക്കള്‍  പ്രയോജനപ്പെടുത്തണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

konnivartha.com : സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തദ്ദേശഭരണസ്ഥാപനങ്ങള്‍ നടപ്പാക്കുന്ന തൊഴില്‍ പരിശീലന പരിപാടികള്‍ യുവാക്കള്‍ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പട്ടികജാതി വിഭാഗത്തിലെ അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ക്കുള്ള തൊഴില്‍ പരിശീലനപദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. പരിശീലന പരിപാടിയിലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് വിജ്ഞാനം വര്‍ധിപ്പിക്കാനും കഴിവ് തെളിയിച്ച് തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാനും സാധിക്കും. സാങ്കേതിക പരിജ്ഞാനം നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് ജില്ലാ പഞ്ചായത്ത് നല്‍കുന്ന അഭിമാനകരമായ പദ്ധതിയാണ് ഈ പരിശീലന പരിപാടിയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ പ്രധാനപ്പെട്ട പദ്ധതിയായ തൊഴില്‍ പരിശീലന പരിപാടിയുടെ ആദ്യ നിയമന ഉത്തരവ് എഞ്ചിനിയറിംഗ് വിഭാഗത്തില്‍ എസ്. ആര്യയ്ക്കും നഴ്‌സിംഗ് വിഭാഗത്തില്‍ എ. അനൂപിനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  നല്‍കി. വിവിധ തൊഴിലധിഷ്ടിത കോഴ്‌സുകള്‍ പഠിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് തദ്ദേശഭരണവകുപ്പ് എഞ്ചിനിയറിംഗ് വിഭാഗത്തിലും സര്‍ക്കാര്‍…

Read More

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സ്‌ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ നേടിയവരുടെ എണ്ണം 100 കഴിഞ്ഞു

  ജില്ലാതല ആശുപത്രിയില്‍ അപൂര്‍വ നേട്ടം konnivartha.com /തിരുവനന്തപുരം: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സ്‌ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ നേടിയവരുടെ എണ്ണം 100 കഴിഞ്ഞു. ആദ്യമായാണ് ഒരു ജില്ലാ, ജനറല്‍ ആശുപത്രി ഈയൊരു നേട്ടം കൈവരിക്കുന്നത്.   സ്വകാര്യ ആശുപത്രിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന ഈ ചികിത്സ പൂര്‍ണമായും സൗജന്യമായാണ് നല്‍കിവരുന്നത്. മലയോര ജില്ലയായ പത്തനംതിട്ടയില്‍ സ്‌ട്രോക്ക് വന്ന രോഗികള്‍ക്ക് നാലര മണിക്കൂറിനുള്ളില്‍ ചികിത്സ നല്‍കാന്‍ കഴിയുന്ന കേന്ദ്രങ്ങള്‍ ഒന്നുമില്ലാതിരുന്ന സാഹചരത്തിലാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഈ സേവനം സജ്ജമാക്കിയത്. ഈ നേട്ടം കൈവരിക്കാന്‍ ആത്മാര്‍ത്ഥമായി പരിശമിച്ച ന്യൂറോളജിസ്റ്റ് ഡോ. സ്റ്റാന്‍ലി ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ജീവിതശൈലീ രോഗ നിയന്ത്രണ പദ്ധതിയുടെ കീഴലുള്ള പക്ഷാഘാത നിയന്ത്രണ പരിപാടിയുടെ (ശിരസ്) ഭാഗമായാണ് എല്ലാ ജില്ലകളിലേയും ഒരു പ്രധാന…

Read More

തട്ടേക്കാട് പക്ഷിസങ്കേതം: ജനവാസ മേഖലയെ ഒഴിവാക്കാൻ നടപടി

തട്ടേക്കാട് പക്ഷിസങ്കേതത്തിന് അകത്ത് ഉൾപ്പെടുന്ന ഒൻപത് ചതുരശ്ര കി.മീറ്ററോളം വരുന്ന ജനവാസ മേഖലയെ പക്ഷിസങ്കേതത്തിൽ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച നിർദ്ദേശം 19ന് ചേരുന്ന സ്റ്റേറ്റ് വൈൽഡ് ലൈഫ് ബോർഡിന്റെ പരിഗണനയ്ക്ക് സമർപ്പിക്കാൻ വനം-വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.   ഈ പ്രദേശങ്ങൾ ഇക്കോ സെൻസിറ്റീവ് സോണിൽ വരുന്നില്ല. എന്നാൽ അവ പൂർണ്ണമായും സങ്കേതത്തിനകത്താണ്. സുപ്രീംകോടതിയിൽ നിലവിലുള്ള കേസുകളും ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങളും കൂടി പരിഗണിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. 2012-ലെ മാനേജ്മെന്റ് പ്ലാനിൽ ഈ പ്രദേശത്തെ ഒഴിവാക്കുന്നതിനുള്ള നിർദ്ദേശം സ്റ്റേറ്റ് വൈൽഡ് ലൈഫ് ബോർഡിന്റെ പരിഗണനയ്ക്ക് സമർപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും യഥാസമയം നടപടിയുണ്ടാകാത്തതിനാൽ നാഷണൽ വൈൽഡ് വൈൽഡ് ലൈഫ് ബോർഡിന് സമർപ്പിച്ചിട്ടില്ല.   അന്ന് തന്നെ ഇത്തരം ഒരു നിർദ്ദേശം നാഷണൽ വൈൽഡ് ലൈഫ് ബോർഡിന് സമർപ്പിച്ചിരുന്നുവെങ്കിൽ ഇന്നത്തെക്കാൾ സുഗമമായി കാര്യങ്ങൾ നടക്കുമായിരുന്നെന്ന് യോഗം വിലയിരുത്തി. 1983-ലാണ്…

Read More

പത്തനംതിട്ട ജില്ലയില്‍ ക്ഷീരോത്പാദനം  വര്‍ധിപ്പിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ക്ഷീരകര്‍ഷകര്‍ക്കായ് നടപ്പാകുന്ന വിവിധ പദ്ധതികളിലേക്ക് ക്ഷീരകര്‍ഷകരെ ആകര്‍ഷിക്കണമെന്നും ജില്ലയില്‍ ക്ഷീരോത്പാദനം വര്‍ധിപ്പിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരോദ്പാദന സംഘങ്ങള്‍ക്ക് നല്‍കുന്ന റിവോള്‍വിംഗ് ഫണ്ടിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 32 ക്ഷീരസംഘങ്ങള്‍ക്ക് 64 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ക്ഷീര കര്‍ഷകരുടെ ക്ഷേമനിധിയുടെ ആനൂകൂല്യം കൂടുതല്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കണമെന്നും യുവാക്കളെ ക്ഷീരമേഖലയിലേക്ക് കൊണ്ടു വരുന്നതിന് നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഉളനാട്, ഏറത്ത്, തോട്ടപ്പുഴശേരി, കോയിപ്രം, കൈതപറമ്പ് എന്നീ ക്ഷീരോല്‍പാദക സഹകരണ സംഘങ്ങള്‍ക്കാണ് തുക കൈമാറിയത്. മറ്റ് സംഘങ്ങള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടില്‍ തുക ലഭ്യമാക്കും. ഒരു സംഘത്തിന് രണ്ട് ലക്ഷം രൂപയാണ് ധനസഹായമായി നല്‍കുന്നത്. ഓരോ സംഘവും അഞ്ച് ക്ഷീരകര്‍ഷകര്‍ക്ക് 40,000 രൂപ…

Read More

പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിന് തുടക്കമായി

  konnivartha.com : ജില്ലയില്‍ പറക്കോട് ബ്ലോക്കിന് അനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഫ്ളാഗ് ഓഫ് കര്‍മ്മം കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി.സജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിളള, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.കെ ജ്യോതിഷ് ബാബു, അടൂര്‍ വെറ്ററിനറി പോളിക്ലിനിക്ക് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.ജെ.ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Read More