konnivartha.com: മറുനാടന്‍ മലയാളിയുടെ ഓഫീസ് അടച്ചുപൂട്ടിയ നടപടിയെ അതിശക്തമായി അപലപിക്കുന്നുവെന്ന് ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ‘ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്. ആഭ്യന്തര അടിയന്തരാവസ്ഥയെ വെല്ലുന്ന തരത്തിൽ ഭരണകൂട ഭീകരത കേരളത്തിൽ ഉടലെടുക്കുകയാണോ എന്ന് ഭയക്കുന്നു. മാധ്യമ സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നതും ഒരുപാട് പേർക്ക് ജോലി നഷ്ടമാക്കുന്നതും ഫാസിസത്തിന്റെ മറ്റൊരു മുഖമായി മാറുന്നതിന്റെ തെളിവായി മാത്രമേ കാണുവാൻ സാധിക്കൂ. ഇത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല. കേസിലെ പ്രതിയെ പിടിക്കാൻ സ്ഥാപനങ്ങൾ അടച്ചുപൂട്ടിച്ചുകൊണ്ട് നടത്തുന്ന പോലീസ് നടപടികൾ ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പരിശോധിക്കണം. കേസിൽ പ്രതിയായ ഷാജൻ സ്കറിയായെ പിടിക്കുന്നതിനുവേണ്ടി എന്ന വ്യാജേന സ്ഥാപനം അടച്ചു പൂട്ടിച്ച നടപടിയിൽ മുഖ്യമന്ത്രി ഇടപെടണമെന്നും സ്ഥാപനം തുറന്നു പ്രവർത്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയ), ജനറല്‍ സെക്രട്ടറി…
Read Moreവിഭാഗം: Editorial Diary
ഡോ .എം .എസ്. സുനിലിന്റെ 288-മത് സ്നേഹഭവനം വിധവയായ രജനിയുടെ ആറംഗ കുടുംബത്തിന്
konnivartha.com/പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം. എസ് .സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലമ്പർക്ക് പണിത് നൽകുന്ന 288 മത്തെ സ്നേഹഭവനം ളാക്കൂർ മൂലപ്പറമ്പ് ആനക്കല്ലിൻ മുകളിൽ വിധവയായ രജനിക്കും കുടുംബത്തിനും ആയി വിദേശ മലയാളിയായ ജയ്സൺ മാത്യുവിന്റെ സഹായത്താൽ നിർമ്മിച്ചു നൽകി വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും ജയ്സന്റെ സഹോദരി ജെസ്സി ടോമും പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. നവനീതും ചേർന്ന് നിർവഹിച്ചു . കുറെ നാളുകൾക്കു മുമ്പ് രജനിയുടെ ഭർത്താവ് മരിക്കുകയും ഭർത്താവിൻറെ വീട്ടിൽ സുരക്ഷിതത്വമില്ലാതെ വന്ന സാഹചര്യത്തിൽ അച്ഛൻ നാരായണൻ രജനിയെയും മൂന്ന് കുട്ടികളെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയും ഇവർക്കായി ഏഴ് സെൻറ് സ്ഥലം നൽകുകയും അതിൽ രജനിയും മൂന്ന് കുട്ടികളും അച്ഛനും അമ്മയുമായി സുരക്ഷിതമല്ലാത്ത കുടിലിൽ കഴിയുകയുമായിരുന്നു. നാരായണൻ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ചികിത്സയ്ക്കും നിത്യ ചിലവിനുമായി ഏറെ ബുദ്ധിമുട്ടിയിരുന്ന…
Read Moreവിപണിയില്‍ മധുരം നിറയ്ക്കാന്‍ കോട്ടാങ്ങല്‍ ശര്‍ക്കര
konnivartha.com: പത്തനംതിട്ട ജില്ലയുടെ കാര്‍ഷികചരിത്രത്തില്‍ കരിമ്പ് കൃഷിയ്ക്കും ശര്‍ക്കര ഉത്പാദനത്തിനും ഏറെ പ്രാധാന്യമുണ്ടായിരുന്നു. റബര്‍, കപ്പ ഉള്‍പ്പെടെയുള്ള വിളകളുടെ വരവോടെ കരിമ്പുകൃഷി കുറഞ്ഞു. നീണ്ട ഇടവേളയ്ക്കു ശേഷം കരിമ്പു കൃഷിയും ശുദ്ധമായ ശര്‍ക്കര ഉത്പാദനവും ജനപ്രിയമാകുകയാണ്. കൃഷിഭവന്റെ സഹകരണത്തോടെ കോട്ടാങ്ങല്‍ കരിമ്പ് കര്‍ഷക ഉല്പാദക സംഘം രൂപീകരിച്ച് കരിമ്പു കൃഷി പുനരുജ്ജീവനവും ശര്‍ക്കര ഉത്പാദനവും ആരംഭിച്ചു. സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ആരംഭിച്ചത്. സംരംഭം വിജയമാകുന്നതോടു കൂടി തരിശുപാടങ്ങളിലേക്ക് കൃഷി കൂടുതല്‍ വ്യാപിപ്പിക്കും. മേഖലയിലെ തരിശുകിടക്കുന്ന 100 ഏക്കറിലേക്ക് കരിമ്പ് കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം. തിരുവന്‍വണ്ടൂരില്‍ നിന്ന് എത്തിച്ച മാധുരിക്കും ജാവയ്ക്കും പുറമെ കണ്ണൂര്‍, തമിഴ്നാട്ടിലെ കമ്പം, തേനി, മധുര എന്നിവിടങ്ങളില്‍ നിന്നുള്ള കരിമ്പാണ് ഇവിടെ കൃഷിക്കും ശര്‍ക്കര ഉത്പാദനത്തിനും ഉപയോഗിക്കുന്നത്. ശര്‍ക്കര നിര്‍മാണത്തിനുള്ള ചക്കും എന്‍ജിനും തോണിയുമടക്കം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ശര്‍ക്കര നിര്‍മിക്കുന്നതിന് തമിഴ്നാട്ടില്‍…
Read Moreആംബുലൻസുകളിൽ ജി പി എസ് കർശനമാക്കും
റോഡ് സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ആബുലൻസുകൾക്ക് ജി പി എസ് ഉൾപ്പെടെയുള്ള നിബന്ധനകൾ ഒക്ടോബർ 1 മുതൽ കർശനമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇൻസൈറ്റ് പദ്ധതിയുടെ ഭാഗമായി ആംബുലൻസ് ഡ്രൈവർമാർക്കായി സംഘടിപ്പിച്ച റോഡ് സുരക്ഷാ പരിശീലന പരിപാടിയുടെ സമാപന സമ്മേളനം തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ എൻജിനീയറിംഗ് കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആംബുലൻസ് ഡ്രൈവർമാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്,യൂണിഫോം എന്നീ ആവശ്യങ്ങൾ നടപ്പിലാക്കും. ആംബുലൻസുകൾക്ക് കളർകോഡ് പാലിക്കുന്നതോടൊപ്പം, അനാവശ്യ ലൈറ്റുകളും ഹോണുകളുമുൾപ്പെടെ എക്സ്ട്രാ ഫിറ്റിംഗ് പൂർണമായി ഒഴിവാക്കണം. മൂന്ന് വർഷത്തിലൊരിക്കൽ ഡ്രൈവർമാർക്ക് പരിശീലനം ഉറപ്പാക്കുമെന്നും ആംബുലസിന്റെ ദുരുപയോഗം ഒരിക്കലും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ബോധവൽക്കരണം, നിയമ അവബോധം എന്നിവയിലൂടെ പുതു യാത്രാസംസ്കാരം രൂപീകരിക്കുന്നതിനുള്ള പരിപാടികളാണ് ഗവൺമെന്റ് സംഘടിപ്പിക്കുന്നത്. സ്കൂൾ കോളേജ് ബസ് ഡ്രൈവർമാർ, കെ എസ് ആർ ടി…
Read Moreഅഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 45 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും
konnivartha.com/പത്തനംതിട്ട : പോക്സോ കേസിൽ പ്രതിക്ക് 45 വർഷം കഠിന തടവും, രണ്ടര ലക്ഷം രൂപ പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽകോടതി. അടൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അടൂർ പറക്കോട് വടക്ക് പുല്ലുംവിള അമ്പനാട്ട് എസ് എസ് ഭവനിൽ സുരേഷിന്റെ മകൻ സുധീഷി(26)നെയാണ് ജഡ്ജി എ സമീർ ശിക്ഷിച്ചത്. കുട്ടിയുടെ പിതൃ സഹോദരിയുടെ മകനായ സുധീഷ് കേസിൽ ഒന്നാം പ്രതി ആയിരുന്നു . കുട്ടിയുടെ മാതാപിതാക്കൾ രണ്ടും മൂന്നും പ്രതികളും. ഒന്നാം പ്രതി കുട്ടിയെ ഉപദ്രവിച്ച വിവരം യഥാസമയം പോലീസിൽ അറിയിച്ചില്ല എന്നത് ആയിരുന്നു രണ്ടും മൂന്നും പ്രതികൾക്ക് എതിരെ ഉള്ള കുറ്റം. കുട്ടി എൽ കെ ജിയിൽ പഠിക്കുന്ന 2019 നവംബറിലാണ് സംഭവം. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയം വീട്ടിൽ വച്ചാണ് പീഡനം നടന്നത്. അടൂർ എസ് എച്ച് ഓ ആയിരുന്ന…
Read Moreഅതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയില്‍ ജില്ല മുന്നേറുന്നു: ജില്ലാ കളക്ടര്‍
അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയില്‍ ജില്ല മുന്നേറുന്നു: ജില്ലാ കളക്ടര്‍: പത്തനംതിട്ട ജില്ലയിലെ തുമ്പമണ്‍ പഞ്ചായത്ത് അതിദരിദ്രരില്ലാത്ത പഞ്ചായത്തായി പ്രഖ്യാപിച്ചിട്ടുണ്ട് അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി ജില്ലയില്‍ മികച്ച രീതിയില്‍ മുന്നേറുകയാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന മേഖലാതലയോഗത്തിന് മുന്നോടിയായുള്ള ശില്പശാലയില് സംസാരിക്കുകയായിരുന്നു കളക്ടര്‍. അതിദാരിദ്ര്യനിര്‍മാര്‍ജന പദ്ധതി, നവകേരളമിഷന്‍, പൊതുമരാമത്ത്, മാലിന്യമുക്ത കേരളം, ജില്ല അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്നങ്ങള്‍ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായി തരംതിരിച്ചാണ് മേഖലാതല യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയിലൂടെ അര്‍ഹര്‍ക്ക് അവകാശരേഖകള്‍ ലഭ്യമാക്കുന്നതിനൊപ്പം അവര്‍ക്ക് വീട്, തൊഴില്‍, ആരോഗ്യസേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ളവ ലഭിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തും. ജില്ലയിലെ തുമ്പമണ്‍ പഞ്ചായത്ത് അതിദരിദ്രരില്ലാത്ത പഞ്ചായത്തായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിദാരിദ്ര്യനിര്‍മാര്‍ജന പദ്ധതി, നവകേരളമിഷന്‍, പൊതുമരാമത്ത്, മാലിന്യമുക്ത കേരളം എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയാണ് സര്‍ക്കാര്‍ ഓരോ ചുവടും വയ്ക്കുന്നത്. ലൈഫ് മിഷന്…
Read Moreഎലിപ്പനി ശ്രദ്ധിച്ചില്ലെങ്കില്‍ ഏറെ അപകടം: ജാഗ്രത പുലര്‍ത്തണം
എലിപ്പനി ശ്രദ്ധിച്ചില്ലെങ്കില്‍ ഏറെ അപകടകരമായിരിക്കുമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ചികിത്സ തേടാന്‍ വൈകുന്നത് രോഗം സങ്കീര്‍ണമാവുന്നതിനും മരണത്തിനും കാരണമാകും. എലി, നായ, കന്നുകാലികള്‍ തുടങ്ങിയ ജീവികളുടെ മൂത്രം, ജലമോ, മണ്ണോ, മറ്റ് വസ്തുക്കളോ വഴിയുള്ള സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി പകരുന്നത്. കന്നുകാലി പരിചരണത്തില്‍ ഏര്‍പ്പെടുന്നവര്‍, കൃഷിപ്പണിയില്‍ ഏര്‍പ്പെടുന്നവര്‍, ശുചീകരണത്തൊഴിലാളികള്‍, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍, കെട്ടിട നിര്‍മാണത്തൊഴിലാളികള്‍, കെട്ടിക്കിടക്കുന്ന വെള്ളത്തിലോ, മലിനമായ ജലാശയങ്ങളിലോ മീന്‍പിടിക്കാന്‍ ഇറങ്ങുന്നവര്‍, മലിനമായ മണ്ണുമായും വെള്ളവുമായും സമ്പര്‍ക്കത്തില്‍ വരുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ തുടങ്ങിയവര്‍ക്കെല്ലാം എലിപ്പനി ബാധിക്കാന്‍ സാധ്യത കൂടുതലാണ്. കൈകാലുകളിലുണ്ടാകുന്ന പോറലുകള്‍, മുറിവുകള്‍ എന്നിവയിലൂടെ രോഗാണു ശരീരത്തില്‍ പ്രവേശിക്കാം. കണ്ണിലുള്ള പോറലുകളില്‍ കൂടിപ്പോലും മുഖം കഴുകുമ്പോള്‍ രോഗബാധ ഉണ്ടാകാം. പനി, പേശിവേദന (കാല് വണ്ണയിലെപേശികള്‍), തലവേദന, ഛര്‍ദ്ദി, കണ്ണ്ചുവപ്പ്, വിശപ്പില്ലായ്മ തുടങ്ങിയവയാണ് എലിപ്പനിയുടെ…
Read Moreപകര്‍ച്ചവ്യാധി പ്രതിരോധം: ജില്ലയില്‍ ജനകീയ കാമ്പയിന് സംഘടിപ്പിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
പരിസരം മലിനമാക്കുന്നവര്‍ക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശക്തമായ നിയമ നടപടിയെടുക്കണം. സ്വയം ചികിത്സ ഒരു കാരണവശാലും നടത്തരുത്. മരുന്നുകള്‍ കഴിക്കുന്നതിനു മുമ്പ് കൃത്യമായി രോഗ നിര്‍ണയം നടത്തണം. ഡോക്ടറുടെ നിര്‍ദേശമില്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും മരുന്നുകള്‍ നല്‍കരുത്. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുവാന്‍ ജില്ലയില്‍ ജനകീയ കാമ്പയിന് സംഘടിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുള നിയോജക മണ്ഡലത്തിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പരിസരം മലിനമാക്കുന്നവര്‍ക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശക്തമായ നിയമ നടപടിയെടുക്കണം. ഡെങ്കി പനി, എലിപ്പനി തുടങ്ങിയവ തടയാന്‍ ഉറവിട നശീകരണത്തോടൊപ്പം ഫോഗിംഗും ശുചീകരണ പ്രവര്‍ത്തനങ്ങളും കൃത്യമായി നടത്തണം. വെള്ളിയാഴ്ച്ച സ്കൂളുകളിലും ശനിയാഴ്ച്ച സ്ഥാപനങ്ങളിലും ഓഫീസുകളിലും ഞായറാഴ്ച്ച വീടുകളിലും ഡ്രൈഡേ ആയി ആചരിക്കണം. പഞ്ചായത്ത്…
Read Moreസംസ്ഥാന പോലീസ് മേധാവിയായി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ചുമതലയേറ്റു
സംസ്ഥാന പോലീസ് മേധാവിയായി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ചുമതലയേറ്റു. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നിലവിലെ പോലീസ് മേധാവി അനില്‍ കാന്ത് പുതിയ മേധാവിക്ക് അധികാരദണ്ഡ് കൈമാറി. മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു. വൈകിട്ട് അഞ്ചു മണിയോടെ പോലീസ് ആസ്ഥാനത്തെത്തിയ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വീരചരമമടഞ്ഞ പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണാര്‍ത്ഥം ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിലെത്തിയത്. സ്ഥാനമൊഴിയുന്ന ഡി.ജി.പി അനില്‍ കാന്ത് പുതിയ മേധാവിയെ പൂച്ചെണ്ട് നല്കി സ്വീകരിച്ചു. ചുമതലകള്‍ ഔദ്യോഗികമായി കൈമാറിയ ശേഷം ഡി.ജി.പി അനില്‍കാന്ത് സഹപ്രവര്‍ത്തകരോട് യാത്രപറഞ്ഞു. ആചാരപരമായ രീതിയില്‍ ഡി.ജി.പിയുടെ വാഹനം കയര്‍ കെട്ടിവലിച്ച് ഗേറ്റില്‍ എത്തിച്ചാണ് പോലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ യാത്രയാക്കിയത്. സ്ഥാനമൊഴിയുന്ന ഡി.ജി.പി നേരത്തെ ധീരസ്മൃതിഭൂമിയിലെത്തി പുഷ്പചക്രം സമര്‍പ്പിച്ചു. പോലീസ് ആസ്ഥാനത്തെ ജീവനക്കാരും…
Read Moreമുഴുവൻ സർക്കാർ സ്കൂളുകളുടെയും ഭൂമി അളന്ന് തിട്ടപ്പെടുത്തണം
സംസ്ഥാനത്തെ മുഴുവൻ സർക്കാർ സ്കൂളുകളുടെയും ഭൂമി അളന്ന് തിട്ടപ്പെടുത്താനും വ്യക്തമായ രേഖകൾ തയ്യാറാക്കി സൂക്ഷിക്കാനും ബാലാവകാശ കമ്മീഷൻ ഉത്തരവായി. സംസ്ഥാനത്തെ പല വിദ്യാലയങ്ങളുടെയും വസ്തു സംബന്ധമായ രേഖകൾ സ്കൂൾ അധികൃതരുടെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ കൈവശമില്ലെന്ന് കമ്മീഷൻ കണ്ടെത്തിയ സാഹചര്യത്തിലാണ് അംഗങ്ങളായ പി.പി.ശ്യാമളാദേവി, സി.വിജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. കാസർകോട് തളങ്കര ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾവക വസ്തു ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ റവന്യൂരേഖകളിൽ മാറ്റങ്ങൾ വരുത്തി സ്കൂളിന്റേതാക്കാനുള്ള നടപടി സ്വീകരിക്കാനും കയ്യേറ്റങ്ങൾ ഒഴിവാക്കി സ്കൂളിന്റെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി അതിർത്തി നിർണ്ണയിക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കാസർകോട് ജില്ലാ കളക്ടർ, തഹസിൽദാർ, മുൻസിപ്പൽ സെക്രട്ടറി, താലൂക്ക് സർവേയർ, തളങ്കര വില്ലേജ് ഓഫീസർ തുടങ്ങിയവർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. തളങ്കര ഗവ.മുസ്ലീം ഹയർ സെക്കന്ററി സ്കൂളിന്റെ…
Read More