അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് രാവുറങ്ങാതെ അന്ത്യമോപചാരം അര്‍പ്പിച്ച് കേരളം. രാപകല്‍ ഭേദമന്യേ ലക്ഷങ്ങളാണ് പ്രിയപ്പെട്ട ജനനായകനെ കാണാൻ വഴിയരികിൽ കാത്തു നിന്നത് . തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്ന് ഇന്നലെ രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിരണ്ടര മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. വഴിയോരത്ത് ലക്ഷം ജനതയാണ് ജനനേതാവിനെ അവസാനമായി ഒരുനോക്കുകാണാൻ കാത്തുനിന്നത്.പുതുപ്പള്ളിയിൽ പ്രിയ നേതാവിനെ കാണാൻ കാത്തുനിന്നത് പതിനായിരക്കണക്കിന് ആളുകളാണ്. പള്ളിക്കുള്ളില്‍ ശുശ്രൂഷകള്‍ക്ക് ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ മുഖ്യകാര്‍മികത്വം വഹിക്കും.20 മെത്രാപ്പൊലിത്തമാരും 100 പുരോഹിതന്‍മാരും സഹകാര്‍മ്മികരാകും .
Read Moreവിഭാഗം: Editorial Diary
ജനഹൃദയത്തിൽ സ്ഥാനമുറപ്പിച്ച പ്രിയ നേതാവ്: ജെ എം എ
ജനഹൃദയത്തിൽ സ്ഥാനമുറപ്പിച്ച പ്രിയ നേതാവ്, പാവപ്പെട്ട ജനവിഭാഗങ്ങളുടെ ആശ്രയവും അത്താണിയുമായിരുന്ന സമുന്നതനായ നേതാവായിരുന്നു ശ്രീ. ഉമ്മൻചാണ്ടിയെന്ന് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (JMA ) പത്തനംതിട്ട ജില്ലാ കമ്മറ്റി അനുസ്മരിച്ചു. കേരള രാഷ്ട്രീയത്തിൽ വ്യത്യസ്ഥമായ ശൈലിയുടെ ഉടമയും ജനപ്രീയ നേതാവുമായിരുന്നു അദ്ദേഹം. സാധാരണക്കാരൻെറ വേദന അറിയുന്ന അവരിലൊരാളായ ഏറ്റവും ജനകീയനായ നേതാവായിരുന്നു ശ്രീ. ഉമ്മൻചാണ്ടിയെന്ന് ജില്ലാ സെക്രട്ടറി ബാബു വെമ്മേലി പ്രമേയം അവതരിപ്പിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് വർഗ്ഗീസ് മുട്ടത്തിൽ, വൈസ് പ്രസിഡണ്ടന്മാരായ ജയൻ കോന്നി, കൈലാസ്, ട്രഷറർ ജിബു ഇലവുംതിട്ട നന്ദിയും പറഞ്ഞു.
Read Moreകടത്തിയ പുരാവസ്തുക്കൾ തിരികെ നൽകിയതിന് പ്രധാനമന്ത്രി അമേരിക്കയ്ക്ക് നന്ദി പറഞ്ഞു
ഇന്ത്യയിലെ വിവിധ പ്രദേശങ്ങളെയും പാരമ്പര്യങ്ങളെയും പ്രതിനിധീകരിക്കുന്ന 105 കടത്തപ്പെട്ട പുരാവസ്തുക്കൾ അമേരിക്കയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നു.ഇന്ത്യയുടെ വൈവിധ്യമാർന്ന പ്രദേശങ്ങളെയും പാരമ്പര്യങ്ങളെയും പ്രതിനിധീകരിക്കുന്ന 105 പുരാവസ്തുക്കൾ കടത്തിക്കൊണ്ടുപോയി, യുഎസിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയ്ക്ക് നന്ദി പറഞ്ഞു. വാഷിംഗ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു; “ഇത് ഓരോ ഇന്ത്യക്കാരനെയും സന്തോഷിപ്പിക്കും. ഇതിന് അമേരിക്കയോട് നന്ദിയുണ്ട്. ഈ വിലയേറിയ കലാരൂപങ്ങൾക്ക് സാംസ്കാരികവും മതപരവുമായ പ്രാധാന്യമുണ്ട്. നമ്മുടെ പൈതൃകവും സമ്പന്നമായ ചരിത്രവും സംരക്ഷിക്കാനുള്ള നമ്മുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ കലാരൂപങ്ങളുടെ വീണ്ടെടുക്കൽ .”
Read Moreഉമ്മൻ ചാണ്ടിയുടെ ആഗ്രഹപ്രകാരം ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് കുടുംബം
ഉമ്മൻ ചാണ്ടിയ്ക്ക് ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് കുടുംബം. ഉമ്മൻചാണ്ടിയുടെ ആഗ്രഹപ്രകാരം സംസ്കാരം മതിയെന്നാണ് കുടുംബത്തിൻ്റെ നിലപാട്. ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഉമ്മൻ ചാണ്ടിക്ക് പൂർണ ഔദ്യോഗിക ബഹുമതികൾ നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. കുടുംബവുമായി സംസാരിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ഉമ്മൻ ചാണ്ടിയുടെ ആഗ്രഹപ്രകാരം സംസ്കാരം നടത്താനാണ് കുടുംബത്തിൻ്റെ തീരുമാനംഅന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കായി പുതുപ്പള്ളി പള്ളിയിൽ ഒരുക്കുന്നത് പ്രത്യേക കല്ലറയാണ്. ശുശ്രൂഷകൾക്ക് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ നേതൃത്വം നൽകും. ‘കരോട്ട് വള്ളകാലിൽ’ കുടുംബ കല്ലറ നിലനിൽക്കേയാണ് ഉമ്മൻചാണ്ടിക്കായി പ്രത്യേക കല്ലറ ഒരുങ്ങുന്നത്. വൈദികരുടെ കല്ലറയോട് ചേർന്നാണ് പ്രത്യേക കല്ലറ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭാ യോഗം അനുശോചിച്ചു. ഉമ്മന്‍ ചാണ്ടി കേരളത്തിന് നല്‍കിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തില്‍ സ്മരിക്കുന്നതായും മന്ത്രിസഭായോഗം അറിയിച്ചു.
Read Moreവനിതാ ട്രൈ-സർവീസ്സ് മോട്ടോർസൈക്കിൾ റാലി ആരംഭിച്ചു
1999-ലെ കാർഗിൽ യുദ്ധത്തിൽ പാക്കിസ്ഥാനെതിരായ 24 വർഷത്തെ വിജയത്തിന്റെ സ്മരണയ്ക്കായും സ്ത്രീശക്തി ഉയർത്തിക്കാട്ടുന്നതിനുമായി, ഇന്ത്യൻ സൈന്യം ഡൽഹിയിലെ ദേശിയ യുദ്ധ സ്മാരകത്തിൽ നിന്ന് ദ്രാസിലെ കാർഗിൽ യുദ്ധസ്മാരകത്തിലേക്ക് (ലഡാക്ക്) ട്രൈ-സർവീസസ് ‘നാരി ശശക്തികരൺ വനിതാ മോട്ടോർസൈക്കിൾ റാലി’ ആരംഭിച്ചു. ഇന്ന് ന്യൂ ഡൽഹിയിലെ ദേശിയ യുദ്ധ സ്മാരകത്തിൽ നിന്ന് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ വനിതൾ മാത്രമുള്ള മോട്ടോർസൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. 25 അംഗ സംഘത്തിൽ രണ്ട് വീർ നാരികൾ ഉൾപ്പെടുന്നു. ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന ഒരു ഉദ്യോഗസ്ഥ; ഇന്ത്യൻ സൈന്യത്തിലെ 10 വനിതാ ഓഫീസർമാരും മൂന്ന് വനിതാ സൈനികരും; ഇന്ത്യൻ എയർഫോഴ്‌സ്, ഇന്ത്യൻ നേവി എന്നിവയിലെ ഓരോ വനിതാ ഓഫീസർ വീതം; എട്ട് സായുധ സൈനികരുടെ ഭാര്യമാരും സംഘത്തിൽ ഉൾപ്പെടുന്നു. റാലി ഏകദേശം 1000 കിലോമീറ്റർ ദൂരം പിന്നിടും. അതിൽ സംഘം…
Read Moreകോട്ടയം ജില്ലയിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ശവസംസ്കാര ക്രമീകരണങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ പോലീസ് ഗതാഗത നിയന്ത്രണമേർപ്പെടുത്തി. എം.സി. റോഡിലൂടെ നാട്ടകം ഭാഗത്തുനിന്ന് വരുന്ന വലിയവാഹനങ്ങൾ സിമന്റ് കവലയിൽനിന്ന് പാറേച്ചാൽ ബൈപ്പാസ്, തിരുവാതുക്കൽ, കുരിശുപള്ളി, അറുത്തൂട്ടി ജങ്ഷനിൽ എത്തി ചാലുകുന്ന് മെഡിക്കൽകോളേജ് വഴി പോകണം അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച നടക്കും. പുതുപ്പള്ളി പള്ളി സെമിത്തേരിയിലാണ് സംസ്ക്കാരം. ഉച്ചയ്ക്ക് 12 മണിയോടെ വസതിയിൽവെച്ചുള്ള ശുശ്രൂഷ ചടങ്ങുകൾക്കുശേഷം ഒരു മണിയോടെയായിരിക്കും പുതുപ്പള്ളി പള്ളിയിലേക്കുള്ള വിലാപ യാത്ര ആരംഭിക്കുക. രണ്ട് മണി മുതല്‍ മൂന്ന് വരെയുള്ള സമയം വടക്കേ പന്തലില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. മൂന്നരയോടെ പരി. ബസേലിയോസ് മാര്‍ത്തോമ്മ, മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ എന്നിവര്‍ ചേർന്ന് അന്ത്യശുശ്രൂഷ നൽകും. വൈകിട്ട് അഞ്ചു മണിയോടെ അനുശോചന സമ്മേളനം ചേരും.സംസ്‌കാര…
Read Moreഉമ്മൻ ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച രണ്ട് മണിക്ക് പുതുപ്പള്ളിയിൽ
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം പുതുപ്പള്ളിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സംസ്‌കരിക്കും.ഇന്ന് രാവിലെ 10.30 വരെ ബെംഗളുരുവിൽ പൊതുദർശനം നടക്കും. ബെംഗളൂരുവിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഭൗതികശരീരം ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും. അവിടെ നിന്ന് തിരുവനന്തപുരത്തെ വസതിയിലേക്കും കൊണ്ടുപോകും. തുടർന്ന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനം നടക്കും. വൈകുന്നേരത്തോടെ ഭൗതികദേഹം സെക്രട്ടേറിയറ്റിന് സമീപമുള്ള സെന്റ് ജോർജ് ഓർക്കഡോക്‌സ് കതീഡ്രലിൽ പൊതുദർശനത്തിന് വയ്ക്കും. പിന്നാലെ ഇന്ദിരാ ഭവനിലും പൊതുദർശനത്തിന് സൗകര്യമൊരുക്കും. രാത്രിയോടെ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലേക്ക് മാറ്റും. നാളെ രാവിലെ ഏഴ് മണിക്ക് വിലാപ യാത്ര കോട്ടയത്തേക്ക്. കോട്ടയത്ത് തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വച്ചതിന് ശേഷം രാത്രിയോടെ പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് പുതുപ്പള്ളി പള്ളിയിൽ സംസ്‌കാരം നടക്കുക. ഇന്ന് പുലർച്ചെ 4.25ന് ബംഗളൂരുവിൽ വച്ചായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി…
Read Moreകല്ലേലി കാവില്‍ 1001 താംബൂല സമർപ്പണം കർക്കടക വാവ് ബലിയും
കോന്നി: കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ(മൂലസ്ഥാനം )കർക്കടക വാവ് ബലി,പിതൃ തർപ്പണം, നവാഭിഷേക പൂജ, മലക്കൊടി ദർശനം, പൊങ്കാല സമർപ്പണം, ഉപ സ്വരൂപ പൂജകൾ,പ്രഭാത പൂജ, നിത്യ അന്നദാനം,ആദ്യ ഉരു മണിയൻ പൂജ, പർണ്ണ ശാല പൂജ,നാഗരൂട്ട്,നാഗപ്പാട്ട്,മീനൂട്ട്, വാനര ഊട്ട്, ആന ഊട്ട്, ആശാൻ പൂജ, പിതൃ പൂജ,ശക്തി സ്വരൂപ പൂജ,1001കരിക്കിന്റെ മഹത്തായ മലയ്ക്ക് പടേനി,1001 താംബൂല സമർപ്പണം, ദീപാരാധന ദീപക്കാഴ്ച, ചെണ്ട മേളം വാവൂട്ട് എന്നിവ ഇന്ന് (ജൂലൈ 17 തിങ്കളാഴ്ച രാവിലെ 5 മണി മുതൽ നടക്കും.പ്രകൃതി സംരക്ഷണ പൂജയോടെ പർണ്ണ ശാലയില്‍ വാവ് ബലി പൂജകള്‍ക്ക് തുടക്കം കുറിക്കും. രാവിലെ 5 മണിയ്ക്ക് മല ഉണര്‍ത്തി കാവ് ഉണര്‍ത്തി 999 മല ദൈവങ്ങള്‍ക്ക് മലയ്ക്ക് കരിക്ക് പടേനി സമര്‍പ്പണം .5.30 മുതല്‍ ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ , ജല…
Read Moreഅതുമ്പുംകുളം ഭാഗത്ത് ഇറങ്ങിയ കടുവയെ പിടിക്കാന്‍ ഇന്ന് രാത്രിയില്‍ കൂട് വെക്കും : എം പിയും സ്ഥലത്ത് എത്തി
konnivartha.com: കോന്നി ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ അതുമ്പുംകുളം വരിക്കാഞ്ഞലി ഭാഗത്ത് ജൂലൈ 13ന് രാത്രിയിൽ കടുവ ഇറങ്ങുകയും വീട്ടിൽ കെട്ടിയിട്ട് വളർത്തിയിരുന്ന ആടിനെ ആക്രമിച്ച് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കടുവയെ പിടികൂടുന്നതിന് കൂട് വെക്കാന്‍ ഉള്ള അനുമതി ലഭിച്ചു . ജന പ്രതിനിധികളുടെ തുടരെയുള്ള നിര്‍ദേശങ്ങള്‍ മാനിച്ചാണ് വനം വകുപ്പ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കിക്കൊണ്ട് ഉത്തരവ് ഇറക്കിയത് എന്ന് പഞ്ചായത്ത് അധ്യക്ഷ അനി സാബു പറഞ്ഞു . അതുംമ്പുംകുളം വരിക്കാഞ്ഞിലി കിടങ്ങിൽ വീട്ടിൽ അനിലിന്റെ ആടിനെയാണ് കടുവ കൊന്നത് .വനംവകുപ്പ് ഡോക്ടർ ആടിന്റെ മൃതദേഹം പരിശോധിച്ച് കടുവയാണ് ആക്രമിച്ചതെന്ന് ഉറപ്പുവരുത്തിയിരുന്നു .ജനവാസമേഖലയിൽ കടുവയുടെ ആക്രമണത്തെ തുടർന്ന് പ്രദേശത്തെ ജനങ്ങൾ വലിയ പരിഭ്രാന്തിലും, ഭീതിയിലുമാണ്.കടുവയെ പിടിക്കാൻ ആവശ്യമായ കൂട് സ്ഥാപിക്കുകയും, മയക്കുവെടി വയ്ക്കുവാനും, ജനങ്ങളുടെ ഭീതി അകറ്റാനും നടപടി വേണം എന്ന് ജന പ്രതിനിധികള്‍…
Read Moreഅപൂർവ രോഗം ബാധിച്ച 40 കുട്ടികൾക്ക് സൗജന്യമായി മരുന്ന് നൽകി
അപൂർവ രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 40 കുട്ടികൾക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒരു വയലിന് 6 ലക്ഷം രൂപ വീതം വിലവരുന്ന 450 യൂണിറ്റ് മരുന്നുകളാണ് നൽകിയത്. ഇന്ത്യയിൽ ആദ്യമായാണ് സംസ്ഥാനത്ത് കഴിഞ്ഞ വർഷം ജൂലൈ 16 മുതൽ മരുന്ന് നൽകി വരുന്നത്. ക്രൗഡ് ഫണ്ടിംഗ് മുഖേന മരുന്നുകളും സർക്കാർ ഫണ്ട് മുഖേന ചികിത്സയ്ക്ക് വേണ്ട അനുബന്ധ സൗകര്യങ്ങളുമാണ് ഒരുക്കിയത്. രോഗികളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് മേഖലകളായി തിരിച്ച് തിരുവന്തപുരം എസ്.എ.ടി. ആശുപത്രി വഴിയും കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രം വഴിയുമാണ് മരുന്ന് വിതരണം നടത്തിയതെന്ന് മന്ത്രി വ്യക്തമാക്കി. എസ്.എ.ടി. ആശുപത്രിയെ സെന്റർ ഓഫ് എക്സലൻസായി അടുത്തിടെ കേന്ദ്രം ഉയർത്തിയിരുന്നു. സെന്റർ ഓഫ് എക്സലൻസ് പദ്ധതി വഴിയുള്ള ചികിത്സയ്ക്കായി 3…
Read More