konnivartha.com: വയനാട് മുണ്ടക്കൈലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് വസ്ത്രം , കുടിവെള്ളം ,ഭക്ഷണം എന്നിവ ആവശ്യം ഉണ്ട് വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു . ഇവ എത്തിച്ചു നല്‍കുവാന്‍ കലക്ടര്‍ അഭ്യര്‍ഥിച്ചു . സഹായം നല്‍കുവാന്‍ താല്പര്യം ഉള്ള സന്നദ്ധ സംഘടനകള്‍ വ്യക്തികള്‍ എന്നിവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം :ഫോണ്‍ : 8848446621 Those who can donate clothes, food etc for the disaster affected area in Wayanad are requested to contact 8848446621. Unused clothes and packaged food items only are accepted now.
Read Moreവിഭാഗം: Editorial Diary
വയനാട് ദുരന്തം: സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം:ചീഫ് സെക്രട്ടറി
വയനാട് ജില്ലയിലെ ചൂരൽമലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 30, 31 തീയതികളിൽ സംസ്ഥാനത്ത് സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വയനാട്ടിലെ ദുരന്തത്തിൽ അനേകം പേർക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകൾക്ക് നാശനഷ്ടം സംഭവിച്ചതിലും സർക്കാർ അതീവ ദുഃഖം രേഖപ്പെടുത്തി. ദുഃഖാചരണ കാലയളവിൽ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടേണ്ടതും സർക്കാർ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവയ്ക്കേണ്ടതുമാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
Read Moreമുണ്ടക്കൈ ദുരന്തം: ചൂരൽമലയിൽ കൺട്രോൾ റൂ തുറന്നു
മേപ്പാടി മുണ്ടക്കൈ പ്രകൃതി ദുരന്തത്തോടനുബന്ധിച്ച് ചൂരൽമലയിൽ താലൂക്ക്തല ഐ.ആർഎസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. *കൺട്രോൾ റൂം നമ്പറുകൾ* ഡെപ്യൂട്ടി കളക്ടർ- 8547616025 തഹസിൽദാർ വൈത്തിരി – 8547616601 കൽപ്പറ്റ ജോയിൻ്റ് ബി. ഡി. ഒ ഓഫീസ് – 9961289892 അസിസ്റ്റൻ്റ് മോട്ടോർ വാഹന ഇൻസ്പെക്ടർ – 9383405093 അഗ്നിശമന സേന അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ – 9497920271 വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസിൽദാർ – 9447350688
Read Moreപട്ടയത്തിനായുള്ള സംയുക്ത പരിശോധന ; ജൂലൈ 31 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം
konnivartha.com: പട്ടയത്തിനായി ഭൂമിയില്‍ റവന്യൂ, വനം വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്കും വിവര ശേഖരണ ഫോറത്തിനും അപേക്ഷകള്‍ നല്കാന് ബാക്കിയുള്ളവര്‍ ജൂലൈ 31 ന് മുന്‍പായി അതത് വില്ലേജ് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. റാന്നി ചേത്തയ്ക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഇടമണ്‍ സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 1977 ന് മുന്‍പ് തങ്ങള്‍ പ്രസ്തുത ഭൂമിയില്‍ ഉണ്ടായിരുന്നുവെന്ന രേഖ സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. രേഖ കൈവശമില്ലങ്കില്‍ ഹിയറിംഗിന് മുന്‍പ് ഹാജരാക്കമെന്ന വ്യവസ്ഥയില്‍ അപേക്ഷ സമര്‍പ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒരു സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പട്ടയം വിതരണം ചെയ്തത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തായിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ആ റെക്കോഡ് മറികടന്ന് റവന്യൂ വകുപ്പ് പുതുചരിത്രം സൃഷ്ടിക്കുകയാണ്. മാസത്തില്‍ എല്ലാ മൂന്നാമത്തെ വെള്ളിയാഴ്ചയും…
Read Moreകുളനട ,ചെറുകോല്‍,റാന്നി ചേത്തക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്സുകള്‍ ഉദ്ഘാടനം ചെയ്തു
സര്‍ക്കാര്‍ ഓഫീസുകള്‍ സ്മാര്‍ട്ട് ആകുന്നതിനൊപ്പം പെതുജനങ്ങള്‍ക്കുള്ള സേവനങ്ങളും സ്മാര്‍ട്ട് ആയി നല്‍കണം. മന്ത്രി കെ. രാജന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ സ്മാര്‍ട്ടാകുന്നതിനൊപ്പം എല്ലാ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് സ്മാര്‍ട്ടായും വേഗത്തിലും ലഭ്യമാക്കണമെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. കുളനട സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം വില്ലേജ് ഓഫീസ് അങ്കണത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു റവന്യൂ, ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍. നിത്യ ജീവിതത്തിലെ വിവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ ഏറ്റവും അധികം സമീപിക്കുന്ന ഓഫീസുകളില്‍ ഒന്നാണ് വില്ലേജ് ഓഫീസ്. സര്‍ക്കാര്‍ ഓഫിസുകളെല്ലാം മാറ്റത്തിന്റെ പാതയിലാണ്. ഓരോ ഫയലുകളിലും ഓരോ ജീവിതമുണ്ടെന്ന തിരിച്ചറിവോടെ മൂന്നില്‍ വരുന്ന എത്ര സങ്കീര്‍ണ്ണമായ പ്രശ്നങ്ങളെയും നിയമത്തിന്റെ സാധൂകരണത്തോടെ പരിഹരിക്കാന്‍ സാധിക്കണം.വില്ലേജ് ഓഫീസുകള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി അത്യാതുധുനിക സൗകര്യങ്ങളോടെയാണ് കുളനട വില്ലേജ് ഓഫീസ് നിര്‍മിച്ചിട്ടുള്ളത്. റവന്യു വകുപ്പ്, ഭൂമിയുമായി ബന്ധപ്പെട്ട ധാരാളം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതോടൊപ്പം സര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന…
Read Moreലഹരി വസ്തുക്കളുടെ ഉപയോഗം മൂലം കുടുംബ ബന്ധങ്ങള്‍ തകരുന്ന സ്ഥിതി: അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി
ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം കുടുംബ ബന്ധങ്ങള്‍ തകരുന്ന സ്ഥിതിയുണ്ടെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി പറഞ്ഞു. തിരുവല്ല വൈഎംസിഎ ഹാളില്‍ നടത്തിയ പത്തനംതിട്ട ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. ഈ പ്രതിസന്ധിയില്‍ നിന്നു സമൂഹത്തെ രക്ഷിക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. വനിതാ കമ്മിഷനും പോലീസും കൗണ്‍സിലേഴ്സും ഇതിനായി യോജിച്ച് പ്രവര്‍ത്തിക്കും. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കേസുകളാണ് ജില്ലാതല അദാലത്തില്‍ പരിഗണനയ്ക്ക് എത്തിയവയില്‍ കൂടുതലും. സ്വത്ത് സംബന്ധിച്ച കേസുകള്‍ വര്‍ധിച്ചു വരുകയാണ്. ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ വിശ്വാസമില്ലാതാകുന്നതു മൂലമുള്ള പ്രശ്നങ്ങളും കൂടി വരുകയാണ്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കൗണ്‍സലിംഗ് ഫലപ്രദമാണെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.ജില്ലാതല അദാലത്തില്‍ ആകെ 15 പരാതികള്‍ തീര്‍പ്പാക്കി. അഞ്ചു പരാതികള്‍ റിപ്പോര്‍ട്ടിനായും രണ്ടെണ്ണം ജാഗ്രതാ സമിതിക്കും രണ്ടെണ്ണം ഡിഎല്‍എസ്എയ്ക്കും അയച്ചു. 42…
Read Moreഒരു വകുപ്പില്‍ എത്ര ഓഫീസുണ്ടായാലും ഒരു അപേക്ഷ മതി:വിവരാവകാശ കമ്മീഷണര്‍
ഓരോ വകുപ്പിന്റെയും മേധാവി ആ വകുപ്പിന്റെ പബ്ലിക് അതോറിറ്റിയാണെന്നും ഒരു പബ്ലിക്ക് അതോറിറ്റിയുടെ വകുപ്പിലേക്ക് ഒരു വിവരവും അനുബന്ധ കാര്യങ്ങളും തേടാന്‍ ഒരു അപേക്ഷ മതിയാകുമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ. അബ്ദുല്‍ ഹക്കിം പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ രണ്ടാം അപ്പീലുകളില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ തെളിവെടുപ്പ് നടത്തുകയായിരുന്നു അദ്ദേഹം. തേടിയ വിവരം ആ വകുപ്പിന്റെ പല ഓഫീസുകളിലും സെക്ഷനുകളിലുമാണുള്ളതെങ്കില്‍ നിയമം 6(3) പ്രകാരം അവിടങ്ങളിലേയ്ക്ക് പകര്‍പ്പുകള്‍ അയച്ച് വിവരം നേരിട്ട് ലഭ്യമാക്കിക്കണം. എല്ലാ വകുപ്പുകളിലും ഭരണ യൂണിറ്റുള്ള മുഴുവന്‍ ഓഫീസുകളിലും വിഭാഗങ്ങളിലും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും അപ്പീല്‍ അധികാരിയും വേണം. ഇല്ലാത്തിടങ്ങളില്‍ ഉടന്‍ ഉദ്യോഗസ്ഥരെ സ്ഥാനനിര്‍ദ്ദേശം ചെയ്യണമെന്ന് വകുപ്പു മേധാവികളോട് കമ്മിഷണര്‍ ആവശ്യപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ വിവരാവകാശ ഓഫീസര്‍മാര്‍ക്കു വേണ്ടി വിവരാവകാശ നിയമത്തില്‍ പ്രത്യേകം പരിശീലനം സംഘടിപ്പിക്കും.വിവരവകാശ പരിധിയില്‍ വരുന്ന…
Read Moreപത്തനംതിട്ട ജില്ലയില്‍ ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും: മന്ത്രി വീണാ ജോര്‍ജ്
konnivartha.com: പത്തനംതിട്ട ജില്ലയില്‍ ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് വേണ്ട നടപടികള്‍ അടിയന്തരമായി കൈകൊള്ളുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍ ഹാളില്‍ നടന്ന ജില്ലാ വികസന സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ ഭരണകൂടം, പോലീസ്, എക്സൈസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ അടങ്ങുന്ന യോഗം ഉടന്‍ ചേരുമെന്നും മന്ത്രി പറഞ്ഞു പത്തനംതിട്ട വില്ലേജിന്റെ റീസര്‍വ്വേ ഫീല്‍ഡ് ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക്ര മന്ത്രി നിര്‍ദേശം നല്‍കി.അബാന്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണം ഭ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് അടിയന്തിര യോഗം ചേരും. പത്തനംതിട്ട കുമ്പഴ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ വേഗത്തിലാക്കണമെന്ന് പൊതുമരാമത്ത് എക്സിക്യുട്ടിവ് എഞ്ചിനിയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലിന്റെ നിര്‍മ്മാണ പുരോഗതി യോഗത്തില്‍ വിലയിരുത്തി.പൈവഴി നെടിയകാല റോഡിലെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായും മന്ത്രി പറഞ്ഞു. നോളജ് വില്ലേജിന്റെ ഭൂമിയേറ്റെടുക്കലിനു വേണ്ട നടപടികള്‍ വേഗത്തിലാക്കണമെന്ന് റാന്നി…
Read Moreഏകമകൻ ലഹരിക്ക് അടിമ: തിരുവല്ലയില്‍ ദമ്പതികൾ കാറിനുള്ളില്‍ ആത്മഹത്യ ചെയ്തു
konnivartha.com: പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഏകമകൻ ലഹരിക്ക് അടിമയായതിന്‍റെ മനോവിഷമം കാരണം ജീവനൊടുക്കുന്നുവെന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. തിരുവല്ല തുകലശേരി വേങ്ങശേരിൽ രാജു തോമസ് ജോർജ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ് മരിച്ചത്. ഏക മകൻ സ്വകാര്യ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുകയാണ്. ഇനി ചികിത്സിക്കാൻ പണം ഇല്ലെന്നും പോലീസ് ഇടപെട്ട് തുടർചികിത്സ നൽകണമെന്നും ആത്മഹത്യാ കുറപ്പിൽ പറയുന്നു. മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും ദമ്പതികൾ ആത്മഹത്യാക്കുറിപ്പിൽ വെളിപ്പെടുത്തുന്നു. ദമ്പതികളുടെ വീട്ടിൽ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്. തിരുവല്ല വേങ്ങലിൽ പാടത്തോട് ചേര്‍ന്ന ഒറ്റപ്പെട്ട റോഡിലാണ് തീപിടിച്ച കാർ കണ്ടെത്തിയത്. കാറിനുള്ളിൽ നിന്നു തന്നെയാണ് തീ പടർന്നതെന്നാണ് പോലീസ് കരുതുന്നത് . ആളൊഴിഞ്ഞ പ്രദേശത്തേക്ക് ദമ്പതികൾ എന്തിനെത്തി എന്നതിൽ പോലീസിന് സംശയങ്ങളുണ്ടായിരുന്നു. പിന്നീട് നടത്തിയ പ്രാഥമിക…
Read Moreവീട്ടിലിരുന്ന് ഡോക്ടറെ കാണാം :ഇ സഞ്ജീവനി സേവനങ്ങൾ ശക്തിപ്പെടുത്തി
konnivartha.com: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങൾ ശക്തിപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. നിപയുടെ തുടക്കം മുതൽ ഇ സഞ്ജീവനി വഴി ഓൺലൈൻ കൺസൾട്ടേഷൻ നൽകിയിരുന്നു. ഇത് കൂടാതെയാണ് നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ സഞ്ജീവനിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ഒപിഡി ആരംഭിച്ചത്. നിപയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിന് ആശുപത്രിയിൽ പോകാതെ ഡോക്ടറുടെ സേവനം തേടാൻ ഇതിലൂടെ സാധിക്കുന്നു. ഇതുകൂടാതെ മറ്റ് അസുഖങ്ങൾക്ക് പ്രത്യേക ഒപി വിഭാഗങ്ങളും ലഭ്യമാണ്. ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ആശുപത്രി സന്ദർശനം ഒഴിവാക്കി വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാൻ കഴിയുന്ന സംവിധാനമാണ് ഇ സഞ്ജീവനി പ്ലാറ്റ്‌ഫോമിൽ ഒരുക്കിയിരിക്കുന്നത്. സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതുകൂടാതെ ഇ സഞ്ജീവനി…
Read More