യുഎഇയിലെ പൊതുമാപ്പ്: നോർക്ക റൂട്‌സ് ഹെൽപ്പ് ഡെസ്‌ക് ഒരുക്കും

  konnivartha.com: സെപ്റ്റംബർ ഒന്നു മുതൽ രണ്ടുമാസത്തേക്ക് യുഎഇയിലെ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയാളി പ്രവാസികൾക്കായി ഹെൽപ്പ് ഡെസ്‌ക് ഒരുക്കാൻ തീരുമാനിച്ചു. നോർക്ക-റൂട്‌സിന്റെയും ലോക കേരള സഭ സെക്രട്ടേറിയറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗത്തിലാണ് തീരുമാനമെടുത്തത്. പരമാവധി മലയാളികളിലേക്ക് പൊതുമാപ്പിന്റെ ഗുണഫലങ്ങൾ എത്തിക്കുക, അപേക്ഷ സമർപ്പിക്കാനും രേഖകൾ തയാറാക്കാനും സഹായിക്കുക, നാട്ടിലേക്ക് തിരിച്ചു വരാൻ താല്പര്യമുള്ളവർക്ക് യാത്രാസഹായം ഉൾപ്പെടെ പ്രവാസികളുടെ സഹായത്തോടെ നൽകുക എന്നിവയാണ് പ്രവാസി സമൂഹം ചെയ്തു വരുന്നത്. അത്തരം പ്രവർത്തനങ്ങൾ സർക്കാരുമായും നോർക്കയുമായും എകോപിപ്പിക്കുന്നതിനാണ് ലോക കേരള സഭ പ്രതിനിധികളുടെ ഹെൽപ് ഡെസ്‌ക് രൂപീകരിച്ചത്. നോർക്ക വകുപ്പ്‌ സെക്രട്ടറി ഡോ. കെ. വാസുകി, നോർക്ക റൂട്‌സ് സിഇഒ അജിത് കൊളശേരി, ലോക കേരള സഭ സെക്രട്ടേറിയറ്റ് പ്രതിനിധികൾ, ലോക കേരള സഭ അംഗങ്ങൾ എന്നിവർ യോഗത്തിൽ…

Read More

കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമ പ്രവർത്തകർക്കെതിരെ പരാതി നൽകി

  konnivartha.com: മാധ്യമ പ്രവർത്തകർക്കെതിരെ പരാതി നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്.തൃശൂർ രാമനിലയം ഗെസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർ മാർഗ തടസ്സം സൃഷ്ടിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും പരാതിയിലുണ്ട്.സിറ്റി പോലീസ് സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി. രാമനിലയം ഗെസ്റ്റ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. സംഭവത്തിൽ‌ കേന്ദ്ര സർക്കാർ വിവരങ്ങൾ തേടി . കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഡൽഹി പോലീസ് അന്വേഷണം തുടങ്ങി. സുരേഷ് ഗോപിക്ക് സുരക്ഷ കൂട്ടാൻ കേന്ദ്രം നിർദേശം നൽകി. മന്ത്രിക്കും സ്റ്റാഫുകൾക്കും നേരെ കൈയേറ്റ ശ്രമമുണ്ടായെന്ന് സുരേഷ് ഗോപിയുടെ ഓഫിസ് അറിയിച്ച സാഹചര്യത്തിലാണിത് എന്ന് അറിയുന്നു . സിനിമ മേഖലയിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലാണ് മാധ്യമ പ്രവർത്തകരോട് സുരേഷ് ഗോപി ക്ഷുഭിതനായത്. തൃശൂർ രാമനിലയത്തിനു മുന്നിലായിരുന്നു സംഭവം.…

Read More

സാമൂഹികതിന്മകൾക്കെതിരേ പോരാട്ടങ്ങളുടെ വില്ലുവണ്ടിയാത്ര

  വെങ്ങാനൂർ ദേശത്ത് കുന്നിൽ മുടിപ്പുരമേലേവീട്ടിൽ അയ്യന്റെയും മാലയുടെയും മൂത്തപുത്രനായി 1863 ഓഗസ്റ്റ് 28-ാം തീയതി കാളിയെന്ന അയ്യങ്കാളി ജനിച്ചു.അച്ഛനമ്മമാരിട്ട പേര് കാളിയെന്നായിരുന്നെങ്കിലും പിതാവിന്റെ പേരായ അയ്യനും ചേർത്ത് അയ്യങ്കാളിയെന്ന സംജ്ഞയിലാണ് പിൽക്കാലത്ത് അറിയപ്പെട്ടത്.ബാല്യ-കൗമാരകാലം കൂട്ടുകാരുമായി ചെലവിട്ടു. സ്കൂൾപ്രവേശനം പുലയർക്ക്‌ നിഷേധിച്ചിരുന്നതിനാൽ പഠിക്കാൻ ഭാഗ്യംസിദ്ധിച്ചില്ല. അച്ഛനമ്മമാരോടൊപ്പം കൃഷിപ്പണികൾ പഠിച്ചു.യുവാവായ അയ്യങ്കാളി തന്റെ സമപ്രായക്കാരെ സംഘടിപ്പിച്ചുകൊണ്ട്‌ കളരി അഭ്യാസമുറകൾ പഠിച്ചെടുത്തു. ഇതെല്ലാം പഠിച്ചുകഴിഞ്ഞപ്പോൾ സാമൂഹികതിന്മകൾക്കെതിരേ പൊരുതാനുള്ള കരുത്തു സംഭരിച്ചു.1893-ൽ സ്വന്തമായി ഒരു വില്ലുവണ്ടി വാങ്ങി അതിൽക്കയറി സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി റോഡിലൂടെ പരസ്യമായി ഓടിച്ചു.ആ വില്ലുവണ്ടി സമരയാത്ര ചരിത്രം സൃഷ്ടിക്കുക മാത്രമല്ല, ദൂരവ്യാപകമായ ഫലങ്ങൾ കേരളത്തിലെ നവോത്ഥാനരംഗത്ത് ഉണ്ടാക്കുകയും ചെയ്തിരുന്നു.ഈ വില്ലുവണ്ടിയാത്രയിലൂടെ അയ്യങ്കാളിയിൽ എന്തും നേരിടാനുള്ള ധൈര്യവും കൈവന്നു. 1904 ആകുമ്പോൾ സ്കൂൾപ്രവേശനം നിഷേധിക്കപ്പെട്ട അയിത്തജാതികുട്ടികൾക്കായി വെങ്ങാനൂരിൽ 18 സെന്റ് സ്ഥലം തന്റെ വില്ലുവണ്ടി ഓടിക്കുന്ന ചണ്ടിക്കൊച്ചപ്പിയിൽനിന്ന്‌ ഒറ്റിയായി വാങ്ങി ഒരു…

Read More

ഹൃദയം നിറഞ്ഞ ശ്രീകൃഷ്‌ണ ജയന്തി ആശംസകള്‍

  നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്‍റെ നിറവിലാണ് .കര്‍മ്മ വീര്യത്തിന്‍റെ  ഗംഭീര നാദം മുഴക്കിയ പാഞ്ചജന്യം… ധര്‍മ്മ-അധര്‍മ്മത്തിന്‍റെ  രണഭൂമിയില്‍ ധര്‍മ്മ പക്ഷത്ത് നിന്നുകൊണ്ട് അധര്‍മ്മത്തിന്‍റെ  കാരിരുമ്പ് ശക്തിയെ തകര്‍ത്ത ശംഖൊലി. അശാന്തിയുടേയും അധര്‍മ്മത്തിന്റെയും കരിമ്പടപ്പുതപ്പിനടിയില്‍ ലോകം വിതുമ്പുമ്പോള്‍ മാനവികതയുടേയും സ്‌നേഹത്തിന്റെയും മയില്‍പ്പീലി തുണ്ടുമായി വീണ്ടുമൊരു ശ്രീകൃഷ്ണ ജയന്തി കൂടി സമാഗതമായി .ഇന്ന് ശ്രീകൃഷ്‌ണ ജയന്തി. പ്രിയപ്പെട്ട വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ശ്രീകൃഷ്‌ണ ജയന്തി ആശംസകള്‍ PRESIDENT OF INDIA’S GREETINGS ON THE EVE OF JANMASHTAMI The President of India, Smt. Droupadi Murmu in her message on the eve of Janmashtami has said: – “On the auspicious occasion of Janmashtami, I extend my warm greetings and best wishes to all my…

Read More

സിനിമയിലെ ലൈംഗിക ആരോപണങ്ങൾ അന്വേഷിക്കാൻ ഏഴംഗ ഐപിഎസ് സംഘം

  ചലച്ചിത്ര മേഖലയിലെ വനിതകൾ അഭിമുഖീകരിക്കുന്ന ദുരനുഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ തീരുമാനം.ഐജി സ്പർജൻകുമാറിന്റെ നേതൃത്വത്തിൽ ഉയർന്ന വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘത്തെ ആണ് അന്വേഷണത്തിന് ചുമതപ്പെടുത്തിയത് . ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷ് പ്രത്യേകസംഘത്തിന് മേൽനോട്ടം വഹിക്കും. പൊലീസ് എഐജി ജി.പൂങ്കുഴലി, കേരള പൊലീസ് അക്കാദമി അസി. ഡയറക്ടർ ഐശ്വര്യ ഡോങ്ക്‌റെ,ക്രമസമാധാന ചുമതലയുള്ള എഐജി വി.അജിത്,ക്രൈംബ്രാഞ്ച് എസ്പി എസ്.മധുസൂദനൻ എന്നിവരാണ് അന്വേഷണം നടത്തുന്നത് . മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

Read More

മഴയില്‍ വീടിന്‍റെ സംരക്ഷണ മതില്‍ തകര്‍ന്നു: അധികാരികളെ നിങ്ങള്‍ എവിടെ

  konnivartha.com: കനത്ത മഴയെത്തുടര്‍ന്ന് തേക്ക് തോട്ടില്‍ വീടിന്‍റെ സംരക്ഷണ മതില്‍ തകര്‍ന്നിട്ടു രണ്ടു ദിനം .തണ്ണിതോട് നാലാം വാര്‍ഡില്‍ കരിമാന്‍ തോട് തൂമ്പാകുളം റോഡില്‍ കൊടുംതറ പുത്തന്‍ വീട്ടില്‍ പി ഡി തോമസിന്‍റെ വീടിന്‍റെ മുന്നില്‍ ഉള്ള സംരക്ഷണ മതില്‍ ആണ് തകര്‍ന്നത് .   സത്വര നടപടി എടുക്കേണ്ട അധികാരികള്‍ വന്നു കണ്ടു മടങ്ങി . വീട് ഏതു സമയത്തും ഇടിഞ്ഞു വീഴും .സര്‍ക്കാര്‍ സംവിധാനം എല്ലാം തകര്‍ന്ന സ്ഥിതി . വാര്‍ഡ്‌ അധികാരി ,പഞ്ചായത്ത് അധ്യക്ഷന്‍ , മറ്റു ജനപ്രതിനിധികള്‍ , പ്രദേശത്തെ രാഷ്ട്രീയ നേതാക്കള്‍ എവിടെ . സാധാരണ കുടുംബം ആണ് . ജില്ലാ കലക്ടര്‍ പോലും അറിഞ്ഞില്ല .അറിയിക്കാന്‍ അവിടെ ഉള്ള വില്ലേജ് ഓഫീസര്‍ നടപടി ആയില്ല .ഇതാണ് നാട്ടിലെ കാര്യം , തണ്ണിതോട് വില്ലേജ് പരിധിയില്‍ ഉള്ള സ്ഥലം…

Read More

BEML ലിമിറ്റഡുമായി ഇന്ത്യൻ നാവികസേന ധാരണാപത്രം ഒപ്പുവച്ചു

  പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ‘ഷെഡ്യൂൾ എ’ കമ്പനിയും ഇന്ത്യയുടെ മുൻനിര പ്രതിരോധ, ഹെവി എഞ്ചിനീയറിംഗ് നിർമ്മാതാക്കളുമായ BEML ലിമിറ്റഡ് ഇന്ത്യൻ നാവികസേനയുമായി ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. നിർണായകമായ മറൈൻ എഞ്ചിനീയറിംഗ് ഉപകരണങ്ങളുടെ സ്വദേശിവൽക്കരണത്തിലേക്കുള്ള വലിയ മുന്നേറ്റമാണ് ഇത്. ഇന്ത്യൻ നാവികസേനയുടെ റിയർ അഡ്മിറൽ കെ ശ്രീനിവാസ്, ACOM (D&R); പ്രതിരോധ ഡയറക്ടർ, BEML, ശ്രീ അജിത് കുമാർ ശ്രീവാസ്തവ് എന്നിവർ ചേർന്ന് ന്യൂഡൽഹിയിലെ നാവിക ആസ്ഥാനത്ത് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. നിർണായകമായ മറൈൻ എഞ്ചിനീയറിംഗ് ഉപകരണങ്ങളുടെയും സംവിധാനങ്ങളുടെയും തദ്ദേശീയ രൂപകല്പന, വികസനം, നിർമ്മാണം, പരിശോധന, ഉൽപ്പന്ന പിന്തുണ എന്നിവയ്ക്കുള്ള ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ സംരംഭം. ഇന്ത്യാ ഗവൺമെൻ്റിൻ്റെ ആത്മനിർഭർ ഭാരത് സംരംഭവുമായി യോജിപ്പിച്ച്, പ്രതിരോധ ഉൽപ്പാദനത്തിൽ സ്വാശ്രയത്വം ശക്തിപ്പെടുത്താനും വിദേശ ഒഇഎമ്മുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു.    …

Read More

പത്തനംതിട്ട ജില്ല : അറിയിപ്പുകള്‍ ( 21/08/2024 )

സ്വയംതൊഴില്‍ ശില്പശാല റാന്നി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍എംപ്ലോയ്മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന സ്വയംതൊഴില്‍ പദ്ധതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ശില്പശാല ഓഗസ്റ്റ് 22  ന് രാവിലെ 10 ന്  റാന്നി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ നടക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനങ്ങള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ-എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംവിധാനം  മുഖേന ലഭ്യമാക്കുന്നതിനെ  സംബന്ധിച്ച വിശദമായ ക്ലാസും നടക്കും. ഉജ്ജ്വലബാല്യം പുരസ്‌കാരം: തീയതി നീട്ടി വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍  ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷിക്കാനുള്ള സമയ പരിധി ഓഗസ്റ്റ് 31 വരെ നീട്ടി. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമുഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പനിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ ഏറ്റവും മികവാര്‍ന്ന കഴിവ് തെളിയിച്ചിട്ടുള്ള ആറിനും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ്…

Read More

അന്വേഷണ കമ്മീഷനുകള്‍ക്കും(കമ്മറ്റികള്‍ക്കും ) ശുപാര്‍ശ സ്വഭാവം മാത്രം

അന്വേഷണ കമ്മീഷനുകള്‍ക്കും(കമ്മറ്റികള്‍ക്കും ) ശുപാര്‍ശ സ്വഭാവം മാത്രം :നടപടി എടുക്കേണ്ടത് സര്‍ക്കാര്‍ ജയന്‍ കോന്നി ( കോളമിസ്റ്റ് ) konnivartha.com: കേരള സര്‍ക്കാരില്‍ തന്നെ നിരവധി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉണ്ട് . വിവിധ വിഷയങ്ങളില്‍ അതാതു കാലത്തെ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനുകള്‍(കമ്മറ്റികള്‍ക്കും ) കണ്ടെത്തിയ വിവരങ്ങള്‍ ഉള്‍ക്കൊണ്ട കെട്ടു കണക്കിന് ഫയലുകള്‍ സര്‍ക്കാര്‍ സേഫ് റൂമില്‍ ഉണ്ട് . ഇവയൊക്കെ പൊടി തട്ടി എടുത്താല്‍ ഞെട്ടിക്കുന്ന പല വിവരം ഉണ്ട് . അന്വേഷണ കമ്മീഷനുകള്‍ക്ക്(കമ്മറ്റികള്‍ക്കും ) ശുപാര്‍ശ സ്വഭാവം മാത്രം ആണ് ഉള്ളത് . നടപടികള്‍ എടുക്കാന്‍ ഇത്തരം കമ്മീഷനുകള്‍ക്ക് സാധിക്കില്ല .നടപടി വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്‌ സര്‍ക്കാരിന്‍റെ മനോഭാവം അനുസരിച്ചാണ് . പൊതുജനതാത്പര്യത്തെ മുൻനിർത്തി പൊതുപ്രാധാന്യമുള്ള വിഷയങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയമാനുസൃതം നിയമിക്കുന്ന കമ്മീഷനുകളാണ് അന്വേഷണക്കമ്മീഷനുകൾ.…

Read More