konnivartha.com: കെ എസ് ആർ ടി സി കോന്നി കരിമാൻതോട് തൃശൂർ (സ്റ്റേ )സർവീസും,കരിമാൻ തോട് – തിരുവനന്തപുരം (സ്റ്റേ ) സർവീസും കോന്നി പുതിയ ബസ് സ്റ്റേഷനിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. കരിമാൻതോടു നിന്നും രാവിലെ 04:45 ഇന് പുറപ്പെടും. 05:25 ksrtc കോന്നി ഡിപ്പോയിൽ എത്തും, 06:00 മണിക്ക് പത്തനംതിട്ടകെ എസ് ആര്‍ ടി സി ഡിപ്പോയിൽ എത്തി ചേരുകയും ചെയ്യും. അതിനോടൊപ്പം വൈറ്റില്ലയിൽ 09:40 നും , തൃശൂർ 11:55 എത്തിച്ചേരുകയും ചെയ്യുന്നതായിരിക്കും. റൂട്ട് വിവരങ്ങൾ താഴെ ചേർക്കുന്നു. konnivartha.com: കരിമാൻതോട് – തേക്കുതോട്- പ്ലാൻ്റേഷൻ- തണ്ണിത്തോട് മൂഴി- തണ്ണിത്തോട് – തണ്ണിത്തോട് മൂഴി- മുണ്ടോംമൂഴി- എലിമുള്ളും പ്ലാക്കൽ- ഞള്ളൂർ- അതുമ്പുംകുളം- ചെങ്ങറമുക്ക്- പയ്യനാമൺ- കോന്നി- ഇളകൊള്ളൂർ- പൂങ്കാവ്- തകിടിയത്ത് മുക്ക്-…
Read Moreവിഭാഗം: Editorial Diary
ബെന്നു ഛിന്നഗ്രഹത്തിൽ ജീവന്‍റെ ചേരുവകൾ ; നാസ
ഭൂമിയിൽ നിന്ന് എട്ടു കോടി കിലോമീറ്റർ അകലെയുള്ള ഒരു ഛിന്നഗ്രഹമാണ് ബെന്നു. നാസയുടെ ഒറിജിൻസ്, സ്പെക്ട്രൽ ഇൻ്റർപ്രെറ്റേഷൻ, റിസോഴ്സ് ഐഡൻ്റിഫിക്കേഷൻ, സെക്യൂരിറ്റി-റെഗോലിത്ത് എക്സ്പ്ലോറർ (OSIRIS-REx) എന്ന ബഹിരാകാശ പേടകം വഴി ഗ്രഹത്തിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചപ്പോളാണ് ജീവൻ നിലനിന്നതിന്റെ തെളിവുകൾ ലഭിച്ചത്. 2016ലാണ് നാസ ഒസിരിസ് റെക്‌സ് ദൗത്യപേടകം വിക്ഷേപിച്ചത്. 2023 സെപ്‌തംബർ 24ന് പേടകം ബെന്നുവിൽ നിന്നുള്ള പാറയും പൊടികളുമായി മടങ്ങി എത്തി. ജീവന്റെ ചേരുവയായ 20 അമിനോ ആസിഡുകളിൽ 14 എണ്ണം സാമ്പിളുകളിൽ കണ്ടെത്തി. കൂടാതെ ഉപ്പുവെള്ളത്തിൻ്റെ അംശങ്ങളും ഇതിൽ കണ്ടെത്തുകയുണ്ടായി. ആയിരക്കണക്കിന് വർഷങ്ങളിലെ ബാഷ്‌പീകരണ പ്രക്രിയയിലൂടെ രൂപപ്പെട്ട ഉപ്പുകല്ല്, ചുണ്ണാമ്പുകല്ല് തുടങ്ങിയവയുടെ സാന്നിധ്യവും തിരിച്ചറിയാനായി. ഭൂമിയിൽ ജീവന്റെ ചേരുവകൾ എത്തിയത് ഛിന്നഗ്രഹങ്ങളിൽനിന്നാണെന്നാണ് ശാസ്‌ത്ര നിഗമനം. ജീവന്റെ രസതന്ത്രത്തിലേക്ക് വലിയ വാതായനമാണ് ഒസിരിസ് റെക്‌സ് ദൗത്യം തുറന്നു നൽകിയിരിക്കുന്നതെന്ന് നാസ അസോസിയേറ്റ്…
Read Moreഉപതിരഞ്ഞെടുപ്പ് വിജ്ഞാപനമായി മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു;വോട്ടെടുപ്പ് ഫെബ്രുവരി 24 ന്
ജില്ലയില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് നടത്തുമെന്ന് തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. തിരഞ്ഞെടുപ്പ് വിജ്ഞാപനമായിട്ടുണ്ട്. മാതൃകാ പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത് വാര്‍ഡ്, അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ തടിയൂര്‍, പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗ്യാലക്സി നഗര്‍ വാര്‍ഡുകളിലുമാണ് തിരഞ്ഞെടുപ്പ്. മൂന്നും സ്ത്രീ സംവരണം. അന്തിമ സമ്മതിദായക പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാമനിര്‍ദേശ പത്രിക ഫെബ്രുവരി ആറു വരെ സമര്‍പ്പിക്കാം. ഏഴിന് സൂക്ഷ്മ പരിശോധന. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 10. വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ. വോട്ടെണ്ണല്‍ 25 ന് രാവിലെ 10 മുതല്‍. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ മല്‍സരിക്കാന്‍ 2000 രൂപയും മുനിസിപ്പല്‍ വാര്‍ഡുകളില്‍ 4000 രൂപയുമാണ് സ്ഥാനാര്‍ത്ഥികള്‍ കെട്ടിവയ്‌ക്കേണ്ട തുക; പട്ടിക വിഭാഗക്കാര്‍ക്ക് നിശ്ചിതതുകയുടെ 50 ശതമാനം മതിയാകും. പ്രചാരണത്തിനുള്ള പരമാവധി തുകവിനിയോഗം ഗ്രാമപഞ്ചായത്ത്…
Read Moreവിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തി: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍
ജനാധിപത്യത്തിന് ശക്തിപകരാന്‍ വിവരാവകാശനിയമത്തിനായെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂര്‍ മാര്‍ ക്രിസോസ്റ്റം കൊളജില്‍ സംസ്ഥാന വിവരാവകാശ കമ്മിഷന്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തിലെ അഞ്ചാം തൂണായാണ് വിവരാവകാശ നിയമം പ്രവര്‍ത്തിക്കുന്നത്. ഭരണത്തില്‍ സുതാര്യത കൈവന്നു. ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം വര്‍ധിച്ചു. അഴിമതി പുറത്തുകൊണ്ടുവരുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. ഫയലുകള്‍ മനപ്പൂര്‍വം താമസിപ്പിക്കാനാകാത്ത സ്ഥിതിവന്നു. വിവിധ ഫണ്ടുകള്‍ അനുവദിക്കുന്നതിലെ കാലതാമസവും ഒഴിവായി. ഈ പശ്ചാത്തലത്തില്‍ വിവരാവകാശ നിയമം ഉദ്യോഗസ്ഥര്‍ ക്യത്യമായി മനസിലാക്കിയിരിക്കണം. അതേസമയം നിയമത്തെ ദുരുപയോഗം ചെയ്യുന്നവരുണ്ടെന്നുതും ശ്രദ്ധേയമാണ്, ഈ വെല്ലുവിളി നേരിടാനായാല്‍ നിയമത്തെ യഥാവിധി പ്രയോജനപ്പെടുത്താനാകുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ സുപ്രധാന നിയമങ്ങളില്‍ ഒന്നാണ് വിവരാവകാശമെന്ന് അധ്യക്ഷനായ വിവരാവകാശ കമ്മിഷണര്‍ ഡോ. കെ. എം. ദിലീപ് പറഞ്ഞു. ജനാധിപത്യത്തെ വിപുലീകരിക്കാനും സാധാരണകാര്‍ക്ക് ഭരണത്തില്‍ പങ്കാളിയാകാനും കഴിഞ്ഞതിന് പിന്നിലും ഇതേനിയമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…
Read Moreകോന്നിയില്‍ എത്തുന്ന ആളുകള്‍ ആദ്യം തേടുന്നത് എന്ത് ..?
konnivartha.com: കോന്നിയൂര്‍ പഴയ പേര് .അന്ന് ഗ്രാമം . ഇന്ന് കോന്നി വളരെ ഏറെ വികസിക്കുന്ന പട്ടണം .നാളെ നഗരമാകും . ഇന്നേ വികസനം ചിന്തിച്ചാല്‍ അത് നടപ്പിലാകും .ഇന്നും കോന്നിയുടെ ജനനായകര്‍ക്ക് പഴയ ഗ്രാമമനസ്സ് തന്നെ . കോന്നിയില്‍ വികസനം വന്നു എന്ന് അവര്‍ക്കും അത്ഭുതം . കോന്നിയില്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നു എന്ന് പറയാന്‍ നാവ് പൊന്തുന്നില്ല .കാരണം വികസനം വന്നപ്പോള്‍ ഏതോ മായിക മനസ്സ് . കോന്നിയില്‍ വന്നു ഇറങ്ങുന്ന അനേക ആളുകളോട് ദിനവും ചോദിക്കും എന്താണ് വേണ്ടത് എന്ന് .അവര്‍ക്ക് എല്ലാം ഒരേ ആവശ്യം . കോന്നിയില്‍ പൊതുജനത്തിന് സൌജന്യമായി മലമൂത്രവിസര്‍ജ്ജനം ചെയ്യാന്‍ ഉള്ള ശുചി മുറി ഇല്ല എന്ന് . നടപടി ഉണ്ടാകും എന്ന് പറഞ്ഞ അധികാരികള്‍ എല്ലാം മലക്കം മറിഞ്ഞു . മലമൂത്രവിസര്‍ജ്ജനം ചെയ്യാന്‍ ഉള്ള പൊതു മുറി…
Read Moreഇന്ത്യയിൽ രക്തസ്രാവ രോഗങ്ങൾ കണ്ടെത്താൻ വൈകുന്നു
konnivartha.com: രാജ്യത്ത് പൊതുജനങ്ങളിലും ആരോഗ്യപ്രവർത്തകരിലും രക്തസ്രാവ രോഗങ്ങളെ കുറിച്ചുള്ള അവബോധം കുറവായതിനാൽ ശരിയായ പരിശോധനകളിലൂടെ കൃത്യമായ രോഗനിർണയത്തിന് കാലതാമസം നേരിടുന്നതായി അമൃത ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗത്തിന്റെയും മാഞ്ചസ്റ്റർ ഹീമോഫീലിയ ട്രീറ്റ്മെന്റ് സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിൽപശാലയിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. രക്തസ്രാവ രോഗങ്ങളുടെ നൂതന ചികിത്സാരീതികൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ‘ഹീമോസ്റ്റേസിസ് ഡയലോഗ്സ് ‘ ഏകദിന ശിൽപശാല മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഹെമറ്റോളജിസ്റ്റ് ഡോ. ജെക്കോ തച്ചിൽ ഉദ്ഘാടനം ചെയ്തു. അമൃത ആശുപത്രി അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. ബീന കെ. വി അധ്യക്ഷത വഹിച്ചു. ഹീമോഫീലിയ ഫെഡറേഷൻ ഇന്ത്യ, ഹീമോഫീലിയ സൊസൈറ്റി കൊച്ചി ചാപ്റ്റർ, നാഷണൽ ഹെൽത്ത് മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്. അമൃത ആശുപത്രിയിലെ ഹീമോഫീലിയ ചികിത്സാ കേന്ദ്രം മേധാവി ഡോ. നീരജ് സിദ്ധാർത്ഥൻ, സ്ട്രോക്ക് മെഡിസിൻ വിഭാഗം…
Read Moreതുലാവർഷം പൂർണമായും പിൻവാങ്ങി :കേന്ദ്ര കാലാവസ്ഥ വകുപ്പ്
konnivartha.com: കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായും പിൻവാങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ ജനുവരി 31ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു .കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 31/01/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. The Northeast Monsoon rains have ceased over Kerala & Mahe, South Interior Karnataka, Tamilnadu, Puducherry & Karaikal, Rayalaseema…
Read Moreപത്തനംതിട്ട ജില്ലയിലും കുടുംബശ്രീയുടെ ഹാപ്പി കേരളം
konnivartha.com: വ്യക്തിസന്തോഷത്തിലൂടെ കുടുംബത്തിലും സമൂഹത്തിലും സന്തോഷം സൃഷ്ടിക്കുന്നതിനായി കുടുംബശ്രീ നടപ്പാക്കുന്ന ഹാപ്പി കേരളം പദ്ധതിക്ക് ജില്ലയിലും തുടക്കം. തോട്ടപ്പുഴശ്ശേരി മോഡല്‍ സിഡിഎസില്‍പഞ്ചായത്ത് പ്രസിഡന്റ് ആര്‍. കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 20 കുടുംബങ്ങള്‍ അടങ്ങിയ ഇടം രൂപീകരണമാണ് നടന്നത്. വ്യക്തികളുടെ സന്തോഷത്തിന് വിഘാതമാകുന്ന ഘടകങ്ങള്‍ കണ്ടെത്തിപരിഹരിക്കുന്നതിനുള്ള മൈക്രോപ്ലാന്‍ തയ്യാറാക്കിയുള്ള പ്രശ്നപരിഹാരമാണ് ആദ്യഘട്ടം. ഒരു വാര്‍ഡിലെ 20 കുടുംബങ്ങളെ പങ്കെടുപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍. സന്തോഷസൂചിക കണ്ടെത്താന്‍ പ്രത്യേക പ്രവര്‍ത്തനങ്ങളും പരിശീലനവുമുണ്ടാകും. മോഡല്‍ സി.ഡി.എസ്സികളിലെ അടുത്തടുത്തുള്ള 20 വീടുകള്‍ ചേര്‍ന്നതാണ് ഇടം. സാമൂഹ്യപ്രവര്‍ത്തകര്‍, കൗണ്‍സിലര്‍മാര്‍, പോഷകാഹാരവിദഗ്ധര്‍, വിരമിച്ചഅധ്യാപകര്‍, വിവിധവിഷയങ്ങളില്‍ അനുഭവസമ്പത്തുള്ളവര്‍ തുടങ്ങിയവരാണ് റിസോഴ്സ്പേഴ്സണ്‍മാര്‍. കുടുംബശ്രീയുടെ എന്നിടം പദ്ധതിയുമായി യോജിപ്പിച്ചാണ് ഹാപ്പിനസ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം. തുല്യത, സാമ്പത്തിക സുസ്ഥിരത, പരിസ്ഥിതി, ശുചിത്വം, കല, സാഹിത്യം, സ്പോര്‍ട്സ്, മാനസികാരോഗ്യം, പോഷകാഹാരം, ജനാധിപത്യമൂല്യങ്ങള്‍ തുടങ്ങിയവിവിധ മേഖലകളെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. തദ്ദേശവകുപ്പിന്റെ മുഖ്യപങ്കാളിത്തത്തില്‍ ആരോഗ്യം, സാമൂഹ്യനീതി, വനിതാ…
Read Moreഹരിതടൂറിസം കേന്ദ്രമായി കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തെ പ്രഖ്യാപിച്ചു
konnivartha.com: കോന്നി ഇക്കോടൂറിസം കേന്ദ്രത്തെ ഹരിത വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചു. ആനകളുടെ മ്യൂസിയം, ഔഷധസസ്യ നഴ്സറി, തേന്‍സംസ്‌കരണശാല, അശോകവനം, തുളസീവനം, നക്ഷത്രവനം, ക്രാഫ്റ്റ് ഷോപ്പ് എന്നിവ ഇവിടെയുണ്ട്. കാട്ടില്‍ കൂട്ടംതെറ്റി ഉപേക്ഷിക്കപ്പെട്ടതോ, പരിക്കേറ്റ് വനപാലകര്‍ കാട്ടില്‍നിന്ന് രക്ഷിച്ചതോ ആയ ആനക്കുട്ടികളെ വളര്‍ത്തി പരിശീലിപ്പിക്കുകയാണ് ഇവിടെ. വലിയ ആനകളുടെ പുറത്ത് ഇരിപ്പിടങ്ങള്‍ കെട്ടിവച്ച് ആനസവാരിക്കും സൗകര്യമുണ്ട്. പൊതുശുചിത്വനിലവാരം, ജൈവ-അജൈവ മാലിന്യ പരിപാലനം, ആവശ്യമായ മാലിന്യ സംസ്‌കരണ ഉപാധികള്‍, പ്ലാസ്റ്റിക് രഹിതപ്രദേശം, വൃത്തിയുള്ളശുചിമുറികള്‍, ഡിസ്പോസിബിള്‍ വസ്തുക്കളുടെ നിരോധനം തുടങ്ങിയവപരിഗണിച്ചാണ് ഗ്രേഡ് ചെയ്തത്.
Read Moreഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ഇന്ന് നിലവില്‍ വരും (27/01/2025 )
ഉത്തരാഖണ്ഡില്‍ ഇന്ന് (27/01/2025 ) മുതല്‍ ഏകീകൃത സിവില്‍ കോഡ് (യു.സി.സി) നടപ്പിലാക്കും. ഇതോടെ സ്വാതന്ത്ര്യത്തിന് ശേഷം ഏക സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. വിവാഹം ഉള്‍പ്പടെയുള്ളവ രജിസ്റ്റര്‍ ചെയ്യാനുള്ള യു.സി.സി വെബ്‌സൈറ്റ് ഇന്ന് ഉച്ചക്ക് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉദ്ഘാടനം ചെയ്യും.വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം മുതലായവയില്‍ സംസ്ഥാനത്തെ എല്ലാവര്‍ക്കും ഏകീകൃത നിയമം ആയിരിക്കും.ആദിവാസികളെയും ചില പ്രത്യേക സമുദായത്തെയും നിയമത്തിന്റെ പരിധിയില്‍ നിന്നും നിലവില്‍ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവരും നിയമത്തിന്റെ പരിധിയില്‍ വരും. ഏത് മതാചാര പ്രകാരം വിവാഹം നടന്നാലും 60 ദിവസത്തിനകം യു സി സി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.ലിവിംഗ് ടുഗെദര്‍ ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്
Read More