ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം ബോധവല്‍ക്കരണം ജനകീയമാവുന്നു

  konnivartha.com: കാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിന്റെ ഭാഗമായി ഓതറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നസ്രത്ത് ഫാര്‍മസി കോളജിന്റെയും ആഭിമുഖ്യത്തില്‍ നാലാം വര്‍ഷ എം ഡി വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബ്, സ്‌കിറ്റ്, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിച്ചു. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ.ഫിലിപ്പ് ജേക്കബ്, ഡോ. കെ എസ്. ജയകുമാര്‍, ഡോ. ബി. അഭിലാഷ് കുമാര്‍, ഡോ.റോഷിനി തങ്കം ജയിംസ്, ഡോ ജിജി അല്‍ഫ്രഡ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ആര്‍. സുരേഷ് എന്നിവര്‍ സംസാരിച്ചു. ഗ്രാമ വിജ്ഞാന കേന്ദ്രത്തില്‍ ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ഹരിതകര്‍മ സേന പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ജ്യോതി ജയറാം, ആരോഗ്യപ്രവര്‍ത്തകരായ അഞ്ജു, അനുമോള്‍, രജിത, പൗര്‍ണമി, ലക്ഷ്മി എന്നിവര്‍ ക്ലാസുകള്‍…

Read More

കോന്നി പഞ്ചായത്ത് ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു

  konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ കലാമേള മഴവില്ല് പ്രിയദര്‍ശിനി ടൗണ്‍ ഹാളില്‍ പ്രസിഡന്റ് അനി സാബു തോമസ് ഉദ്ഘാടനം ചെയ്തു. 2024-25 ജനകീയ ആസൂത്രണ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കലാമേള സംഘടിപ്പിച്ചത്. വൈസ് പ്രസിഡന്റ് റോജി എബ്രഹാം അധ്യക്ഷനായി.

Read More

പത്തനംതിട്ട ജില്ലാതല ക്രൈം മാപ്പിംഗ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു

      konnivartha.com: ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ജെന്‍ഡര്‍ വികസന പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനമാക്കി സംഘടിപ്പിച്ച ജില്ലാതല ക്രൈം മാപ്പിംഗ് കോണ്‍ക്ലേവിന്റെ ഉദ്ഘാടനം അടൂര്‍ ഡി.വൈ.എസ്.പി ജി.സന്തോഷ് കുമാര്‍ നിര്‍വഹിച്ചു. കോണ്‍ക്ലേവില്‍ പെരിങ്ങര, ഓമല്ലൂര്‍, വടശ്ശേരിക്കര, അരുവാപ്പുലം, ഏഴംകുളം, ആറന്മുള എന്നീ പഞ്ചായത്തുകള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആറ് സി.ഡി.എസുകളില്‍ നിന്നായി 4858 പേരില്‍ സാമ്പിള്‍ സര്‍വേ നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഫോക്കസ് ഗ്രൂപ്പ്, സ്‌പോട്ട് മാപ്പിംങ് പ്രവര്‍ത്തനങ്ങളെ പറ്റി പാനല്‍ ചര്‍ച്ചകള്‍ നടന്നു. ആലപ്പുഴ സിഡബ്ല്യൂസി അംഗം റ്റി. ഗീത മോഡറേറ്റര്‍ ആയി. കില റിസോഴ്‌സ് അംഗവും റിട്ട.വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ എം.എസ് ദീപ, സാമൂഹിക പ്രവര്‍ത്തക എന്‍. ഷൈലജ, ആലപ്പുഴ മുന്‍ അഡിഷണല്‍ ഗവ. പ്‌ളീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാഫിയ സുധീര്‍ എന്നിവര്‍ പാനല്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. കുളനട പ്രീമിയം…

Read More

റോഡ് നവീകരിക്കുന്നതിന് 15 കോടി രൂപയുടെ ഭരണ അനുമതി ലഭിച്ചു

konnivartha.com: കോന്നി മഞ്ഞക്കടമ്പ്- മാവനാൽ- ട്രാൻസ്ഫോമർ ജംഗ്ഷൻ -ആനകുത്തി -കുമ്മണ്ണൂർ -കല്ലേലി -നീരാമക്കുളം റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിന് 15 കോടി രൂപയുടെ ഭരണ അനുമതി ലഭിച്ചുവെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.15 കോടി രൂപ ചിലവിൽ 19.800 കിലോമീറ്റർ ദൂരത്തിലാണ് റോഡ് നിർമ്മിക്കുന്നത്. ഐരവൺ മേഖലയിലെ മഞ്ഞകടമ്പു- മാവാനാൽ റോഡ് മാവാനാൽ- ട്രാൻസ്‌ഫോർമർ ജംഗ്ഷൻ റോഡ് ആനകുത്തി- കുമ്മണ്ണൂർ റോഡ്, കുമ്മണ്ണൂർ -കല്ലേലി റോഡ് കൊക്കത്തോട്- നീരാമക്കുളം റോഡ് എന്നിവ പരസ്പരം ബന്ധിപ്പിച്ചാണ് പ്രവർത്തി നടപ്പിലാക്കുന്നത്. ശബരിമല ഭക്തർക്ക് ഏറ്റവും അധികം പ്രയോജനം ചെയ്യുന്ന തരത്തിലാണ് റോഡ് നിർമ്മിക്കുന്നത്. അച്ചൻകോവിൽ നിന്നും വരുന്ന അയ്യപ്പഭക്തർക്ക് കോന്നി ടൗണിലേക്ക് പോകാതെ കല്ലേലി കുമ്മണ്ണൂർ വഴി കോന്നി മെഡിക്കൽ കോളേജ് റോഡിൽ കൂടി വേഗത്തിൽ തിരക്കില്ലാതെ തണ്ണിത്തോട് ചിറ്റാർ ആങ്ങമൂഴി വഴി…

Read More

മഹാ ശിവരാത്രി മഹോത്സവത്തിന് ക്ഷേത്രങ്ങള്‍ ഒരുങ്ങി

  മഹാ ശിവരാത്രി മഹോത്സവത്തിന് ക്ഷേത്രങ്ങള്‍ ഒരുങ്ങി .പൂജകളും വഴിപാടുകളുമായി മഹാ ശിവരാത്രിയെ വരവേല്‍ക്കാന്‍ ഭക്ത മാനസങ്ങള്‍ ഒരുങ്ങി . ശിവനുമായി ബന്ധപ്പെട്ട പുണ്യദിനമാണ് മഹാ ശിവരാത്രി . മാഘമാസത്തിലെ കുംഭത്തിലെ -കൃഷ്ണപക്ഷ ചതുര്‍ദ്ദശി ദിവസമാണ് ശിവരാത്രി. ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍ തട്ടുന്ന ദിവസമാണ് വ്രതമായി ആചരിക്കേണ്ടത്. രണ്ടു രാത്രികള്‍ക്ക് ചതുര്‍ദ്ദശീസംബന്ധം വന്നാല്‍ ആദ്യത്തേത് എടുക്കണം. താപസന്മാര്‍ക്ക് പ്രധാനവും ശിവ പ്രതീകരവുമായ ഈ വ്രതം അതിശ്രേഷ്ഠമാണ്.ശിവരാത്രിയുമായി ബന്ധപ്പെടുത്തി രണ്ട് ഐതീഹ്യങ്ങളുണ്ട്. മാഹവിഷ്ണുവിനേയും ശിവനേയും ബ്രഹ്മാവിനേയും ബന്ധപ്പെടുത്തിയാണ്. മഹാവിഷ്ണുവിന്‍റെ നാഭിയില്‍ നിന്നും മുളച്ച് വന്ന താമരയില്‍ ബ്രഹ്മാവ് ജന്മമെടുത്തു. വിശാലമായ ജലപ്പരപ്പില്‍ക്കൂടി സഞ്ചരിച്ച ബ്രഹ്മാവിന് വിഷ്ണുവിനെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. നീ ആരാണ് എന്ന ചോദ്യത്തിന് നിന്‍റെ പിതാവായ വിഷ്ണു ആണ് ഞാന്‍ എന്ന ഉത്തരം ബ്രഹ്മാവിന് തൃപ്തി നല്‍കിയില്ല. അവര്‍ തമ്മില്‍ യുദ്ധം ആരംഭിച്ചു.ഒരു ശിവലിംഗം അവര്‍ക്ക് മധ്യേ…

Read More

തെലങ്കാന –കേരളം അന്തർ സംസ്ഥാന യുവജന വിനിമയ പരിപാടിക്ക് തുടക്കം

  konnivartha.com: കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം, മേരാ യുവ ഭാരത്, നെഹ്റു യുവ കേന്ദ്ര സംഘാതൻ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന അന്തർ സംസ്ഥാന യുവജന വിനിമയ പരിപാടിക്ക് തിരുവനന്തപുരത്ത് തു‌ടക്കമായി. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി ഉദ്ഘാടനം ചെയ്തു. നെഹ്റു യുവ കേന്ദ്ര സംഘാതൻ സ്റ്റേറ്റ് ഡയറക്ടർ അനിൽ കുമാർ എം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നെഹ്‌റു യുവ കേന്ദ്ര ജില്ലാ ഓഫീസർ സന്ദീപ് കൃഷ്ണൻ പി കൃതജ്ഞത അറിയിച്ചു. ഈ മാസം 25 വരെ വേളി ഗവൺമെന്റ് യൂത്ത് ഹോസ്റ്റലിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ തെലങ്കാനയിലെ ഹൈദരാബാദ്, ഖമ്മം, അദിലാബാദ്, കരിംനഗർ, മഹബൂബ്നഗർ എന്നീ ജില്ലകളിൽ നിന്നായി 27 യുവതീ യുവാക്കളാണ് പങ്കെടുക്കുന്നത്. ദേശീയോദ്ഗ്രഥനം എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കൽ,…

Read More

31 new road infrastructure projects worth ₹50,000 crore, covering 896 km in Kerala

  konnivartha.com: The two-day Invest Kerala Global Summit began today at the Lulu Bolgatty International Convention Centre in Kochi. Chief Minister of Kerala, Pinarayi Vijayan, inaugurated the event, which saw the participation of key dignitaries. Union Minister for Commerce and Industry, Piyush Goyal, attended as the Chief Guest. Union Minister of State for Skill Development, Jayant Chaudhary, addressed the gathering, while Union Minister for Road Transport and Highways, Nitin Gadkari, joined the session virtually. In his address, Shri Piyush Goyal,Union Minister for Commerce and Industry, expressed India’s remarkable growth trajectory,…

Read More

കേരളത്തിൽ 50,000 കോടി രൂപയുടെ 31 പുതിയ റോഡ് അടിസ്ഥാന സൗകര്യ പദ്ധതികൾ

  konnivartha.com: രണ്ട് ദിവസത്തെ ‘ഇൻവെസ്റ്റ് കേരള’ ആഗോള ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനം ഇന്ന് കൊച്ചിയിലെ ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ മുഖ്യാതിഥിയായിരുന്നു. കേന്ദ്ര നൈപുണ്യ വികസന സഹമന്ത്രി ജയന്ത് ചൗധരി പരിപാടിയെ അഭിസംബോധന ചെയ്തു. കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി യോഗത്തെ വെർച്വലായി അഭിസംബോധന ചെയ്തു. സദസിനെ അഭിസംബോധന ചെയ്ത കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഇന്ത്യയുടെ ശ്രദ്ധേയമായ വളർച്ചാ പാത സൂചിപ്പിച്ചു. “ആഗോള സാമ്പത്തിക വളർച്ചയുടെ 16 ശതമാനം ഇന്ത്യ സംഭാവന ചെയ്യുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ ആഗോള തലത്തിൽ 11-ാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലേക്ക് നാം മാറി. 2027 ആകുമ്പോഴേക്കും…

Read More

15 കുടുംബങ്ങള്‍ക്ക് ഭൂവുടമകള്‍ ചേര്‍ന്ന് സൗജന്യമായി നടപ്പാത നല്‍കി

  konnivartha.com: നടപ്പാത യാഥാര്‍ഥ്യമാകുന്ന സന്തോഷത്തിലാണ് ഓമല്ലൂര്‍ പഞ്ചായത്തിലെ 15 കുടുംബങ്ങള്‍. മുള്ളാനിക്കാട് വാര്‍ഡിലെ ഒലിപ്പാറ പാറയ്ക്കടിവശം റോഡിലാണ് നടപ്പാതയൊരുക്കുന്നത്. സ്ഥലവാസികള്‍ സൗജന്യമായാണ് സ്ഥലം വിട്ടുനല്‍കിയത്. 10 അടി വീതിയില്‍ ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് പുതിയ വഴി വെട്ടിയത്. നാല് വിദഗ്ധ തൊഴിലാളികളും 20 തൊഴിലുറപ്പ് അംഗങ്ങളും ചേര്‍ന്ന് 100 തൊഴില്‍ ദിനങ്ങള്‍ കൊണ്ട് റോഡിന്റെ ആദ്യഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാക്കി. സെപ്റ്റംബറോടെ റോഡ് പൂര്‍ത്തിയാകും. 10 ലക്ഷം രൂപയുടേതാണ് പദ്ധതി.

Read More

മസ്തകത്തില്‍ മുറിവേറ്റ അതിരപ്പള്ളിയിലെ കൊമ്പന്‍ ചരിഞ്ഞു

  മസ്തകത്തില്‍ മുറിവേറ്റ അതിരപ്പള്ളിയിലെ കൊമ്പന്‍ ചരിഞ്ഞു. കഴിഞ്ഞ ദിവസം ആനയെ മയക്കുവെടി വച്ച് പിടികൂടി കോടനാട് അഭയാരണ്യത്തിലെത്തിച്ചിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണ് കാട്ടുകൊമ്പന്‍ ചരിഞ്ഞത്. കൊമ്പന്റെ മസ്തകത്തില്‍ ഒരടി താഴ്ചയിലുള്ള മുറിവുണ്ടായിരുന്നതില്‍ കൊമ്പന്‍ പൂര്‍ണമായും ആരോഗ്യപ്രവര്‍ത്തകരുടെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാത്രിയോടെയാണ് ആനയുടെ ആരോഗ്യനില വഷളായത്. മസ്തകത്തിലെ അണുബാധ തുമ്പിക്കൈയിലേക്കും വ്യാപിക്കുകയായിരുന്നു. ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിര്‍ണായക ദൗത്യത്തിലൂടെ ആനയെ മയക്കുവെടി വച്ച് കോടനാടെത്തിച്ചത്. athirappally injured elephant died

Read More