konnivartha.com: കേരളത്തിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും ഉപയോഗിച്ചുവരുന്ന ഐഎൽജിഎംഎസ് സോഫ്റ്റ് വെയറിന് പകരമായി കെ സ്മാർട്ട് (കേരള സൊല്യൂഷൻ ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫോർമേഷൻ) സംവിധാനം ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും. ഏപ്രിൽ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നഗരസഭകളിൽ വിന്യസിച്ച കെ സ്മാർട്ട് സോഫറ്റ് വെയറിന്റെ മികച്ച പ്രവർത്തനം കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഏപ്രിൽ ഒന്നു മുതൽ കെ സ്മാർട്ട് നിലവിൽ വരുന്നത്. നിലവിലുള്ള എട്ട് മൊഡ്യൂളുകൾക്ക് പുറമേ തദ്ദേശ ഭരണ നിർവഹണത്തിന് ആവശ്യമായ മറ്റെല്ലാ മൊഡ്യൂളുകളും ഉൾപ്പെടുത്തിയാണ് കെ സ്മാർട്ട് എല്ലാ സ്ഥാപനങ്ങളിലും വിന്യസിക്കുന്നത്. ഇതോടെ എല്ലാ സേവനങ്ങളും ഓൺലൈൻ വഴി ലഭ്യമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സാധിക്കും. കൂടാതെ പ്രാദേശിക ഭരണ നിർവഹണം പൂർണമായും ഡിജിറ്റലൈസ് ചെയ്യപ്പെടും. ജനന, മരണ രജിസ്ട്രേഷനുമായി…
Read Moreവിഭാഗം: Editorial Diary
ബലാൽസംഗം: ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതി പിടിയിൽ
പതിനാറുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പള്ളിക്കൽ കൊച്ചുതുണ്ടിൽ കിഴക്കെതിൽ വീട്ടിൽ മനുലാൽ(29) ആണ് പിടിയിലായത്. ഇയാൾക്കെതിരെ എൽ പി വാറന്റ് നിലവിലുണ്ടായിരുന്നു. 2022 മാർച്ച് മൂന്നിന് അടൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ. കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചകയറി ബലം പ്രയോഗിച്ച് ലൈംഗിക വേഴ്‌ചക്ക് വിധേയയാക്കിയ പ്രതി, കുട്ടിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. 2022 മാർച്ച് രണ്ടിന് രാത്രിയായിരുന്നു സംഭവം. അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞ ഇയാൾ, ജാമ്യം നേടിയശേഷം കോടതിയിൽ വിചാരണയ്ക്ക് ഹാജരാവാതെ ഒളിച്ചുമാറി കഴിയുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreതപസ്സ്: പത്തനംതിട്ടയില്‍ സൈനികര്‍ രക്തദാന ക്യാമ്പ് നടത്തി
konnivartha.com: പത്തനംതിട്ട ഗവൺമെന്റ് ആശുപത്രിയിൽ രക്തം ആവശ്യം ഉള്ളതിനെ തുടർന്ന് ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് (തപസ്) രക്‌തദാന ക്യാമ്പ് നടത്തി. 50 ലധികം ആളുകൾ പങ്കെടുത്ത ക്യാമ്പിൽ 40 ൽ അധികം യൂണിറ്റ് രക്തം നൽകുവാൻ കഴിഞ്ഞു. തപസിന് വേണ്ടി ട്രഷറർ മുകേഷ് പ്രമാടം ഭരണസമിതി അംഗം അമിത്ത് തട്ടയിൽ, അരുൺ വെട്ടൂർ, അനന്തു തട്ടയിൽ, ഗിരീഷ് തണ്ണിത്തോട്, അജിത് കലഞ്ഞൂർ ,സിജു നാഥ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. തപസ്സിന്‍റെ അംഗങ്ങളും തപസ് രക്തദാന സേനയുടെ പ്രവർത്തകരും പങ്കെടുത്ത ക്യാമ്പിൽ ലഹരിക്കെതിരെ സന്ദേശവും പ്രതിജ്ഞയും എടുത്തു.20-മത് രക്‌തദാന ക്യാമ്പ് ആണ് സംഘടിപ്പിച്ചത് .
Read Moreഇടിമിന്നൽ ജാഗ്രതാ നിർദേശം
konnivartha.com: പത്തനംതിട്ട ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും (28/03/2025) & 01/04/2025 തീയതികളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; 31/03/2025 ന് കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.
Read Moreവനിതകള്‍ക്ക് യോഗ പരിശീലനവുമായി കോന്നി ഗ്രാമപഞ്ചായത്ത്
konnivartha.com: വനിതകള്‍ക്ക് സൗജന്യ യോഗ പരിശീലനം ഒരുക്കി കോന്നി ഗ്രാമപഞ്ചായത്ത്. ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് യോഗാ പരിശീലനം. തിങ്കള്‍ മുതല്‍ ശനി വരെ പഞ്ചായത്ത് ഹാളില്‍ രാവിലെ 8.30ന് ക്ലാസ് ആരംഭിക്കും. ആറുമാസം ദൈര്‍ഘ്യം. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് പി അര്‍ച്ചനയ്ക്കാണ് മേല്‍നോട്ടം. പി എസ് ദിലീപാണ് പരിശീലകന്‍. 19 വര്‍ഷമായി യോഗ പരിശീലകനാണ്. ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാന്‍ യോഗ സഹായിക്കുമെന്ന് ദിലീപ് പറഞ്ഞു. 20- 60 വയസുള്ള 35 അംഗങ്ങളാണ് ഉള്ളത്. യൂണിഫോമും ഇവര്‍ക്കുണ്ട്. അംഗങ്ങള്‍ക്ക് ഡോക്ടറുടെ പരിശോധന നിര്‍ബന്ധം. പഞ്ചായത്ത് വനിതാ കലോത്സവത്തിലും യോഗ പ്രദര്‍ശിപ്പിച്ചു. ജി എല്‍ പി എസ് കോന്നി, കൈതക്കുന്ന്, പേരൂര്‍കുളം, പയ്യനാമണ്‍ യു പി സ്‌കൂള്‍ കുട്ടികള്‍ക്കും ദിലീപിന്റെ കീഴില്‍ യോഗ പരിശീലനം നല്‍കുന്നു. 80 കുട്ടികളുണ്ട്. സ്‌കൂള്‍ ദിനങ്ങളില്‍ രാവിലെയാണ്…
Read Moreമുഖം മിനുക്കി വല്ലന ആരോഗ്യകേന്ദ്രം
konnivartha.com: ആതുരസേവന രംഗത്ത് വികസന കുതിപ്പോടെ പന്തളം ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിലെ വല്ലന സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ പുതിയ കെട്ടിടനിര്‍മാണം അവസാനഘട്ടത്തില്‍. ആധുനിക സംവിധാനത്തോടെ 6200 ചതുരശ്ര അടി ഇരുനില കെട്ടിടവും ആര്‍ദ്രം മിഷന്‍ പദ്ധതി പ്രകാരമുള്ള അടിസ്ഥാന സൗകര്യമാണുള്ളത്. ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം വേണമെന്ന ആവശ്യമാണ് പരിഹരിക്കുന്നത്. ദേശീയ ആയുഷ് മിഷനില്‍ നിന്നും രണ്ടു കോടി രൂപയും സംസ്ഥാന സര്‍ക്കാരിന്റെ തനത് ഫണ്ടില്‍ നിന്ന് 51 ലക്ഷം രൂപയും അനുവദിച്ചു. ആറന്മുള ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡിലാണ് ആരോഗ്യ കേന്ദ്രം. 1961ല്‍ സര്‍ക്കാര്‍ ഡിസ്‌പെന്‍സറി ആയി ആരംഭിച്ച് പിന്നീട് പ്രാഥമിക ആരോഗ്യകേന്ദ്രവും 2009 ല്‍ ബ്ലോക്ക് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുമായി ഉയര്‍ന്നു. 200 ല്‍ അധികം രോഗികള്‍ ദിനവും എത്തുന്നു. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലാണ് എഴിക്കാട് എസ്.സി ഉന്നതി. കുളനട, മെഴുവേലി, ആറന്മുള ഗ്രാമപഞ്ചായത്തിലെ പൊതുജനാരോഗ്യ…
Read Moreമ്യാൻമർ ഭൂചലനം :ഇന്ത്യക്കാരെ സഹായിക്കാനായി ഹെൽപ്‌ലൈൻ നമ്പർ പ്രസിദ്ധീകരിച്ചു
konnivartha.com: മ്യാൻമറിലെ ഭൂചലനത്തെ തുടർന്ന് ഇന്ത്യക്കാരെ സഹായിക്കാനായി തായ്‌ലൻഡിലെ ഇന്ത്യൻ എംബസി നമ്പറുകൾ പ്രസിദ്ധീകരിച്ചു. അത്യാവശ്യഘട്ടങ്ങളിൽ +66618819218 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണെന്ന് ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. മ്യാൻമറിൽ ഭൂചനമുണ്ടായതിനെ തുടർന്ന് തൊട്ടടുത്ത രാജ്യമായ തായ്‌ലൻഡിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടു.ഇതുവരെ ഇന്ത്യൻ പൗരൻമാർക്ക് അനിഷ്ട സംഭവങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.മ്യാൻമറിലെ ദുരിതബാധിതർക്ക് എല്ലാവിധ സഹായങ്ങൾ നൽകാനും ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.ഭൂചലനത്തിന് പിന്നാലെ മ്യാൻമറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് (12.50) മ്യാൻമറിലുണ്ടായത്.ഭൂചലനത്തിൽ 144 മരണം സ്ഥിരീകരിച്ചു .ആറു പ്രവിശ്യകൾ പൂർണമായി തകർന്നു.ആയിരത്തോളം ആളുകള്‍ക്ക് പരിക്ക് ഉണ്ട് . After powerful earthquake tremors recorded in Bangkok and in other parts of Thailand, the Embassy is closely monitoring the situation in…
Read Moreപത്തനംതിട്ട ‘ജില്ലാ വിജ്ഞാനിയം’പുസ്തകം പ്രകാശനം ചെയ്തു
konnivartha.com: പ്രാദേശിക ചരിത്രത്തിനും പ്രാധാന്യം കല്‍പ്പിക്കണമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. ജില്ലയുടെ സാമൂഹ്യ -സാംസ്‌കാരിക-രാഷ്ട്രീയ ചരിത്രം രേഖപ്പെടുത്തിയ ‘ജില്ലാ വിജ്ഞാനിയം’പുസ്തകം റോയല്‍ ഓഡിറ്റോറിയത്തില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം . സാധാരണക്കാരും അവരുടെ പോരാട്ടവും ചരിത്രനിര്‍മിതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. പ്രതിസന്ധി നേരിടാനും മുന്നേറ്റത്തിനുള്ള ഊര്‍ജവും ചരിത്ര അറിവിലൂടെ സമൂഹം നേടും. വിപ്ലവങ്ങളിലൂടെയും സമരങ്ങളിലൂടെയും ആര്‍ജിച്ച സമത്വം, സഹോദര്യം, നീതി ആശയങ്ങള്‍ മെച്ചപ്പെട്ട സാമൂഹിക ക്രമത്തിലേക്ക് നയിച്ചുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ജില്ലാ ചരിത്രഗ്രന്ഥം തയ്യാറാക്കുന്നത്. സാഹിത്യകാരന്‍ ഡോ.എഴുമറ്റൂര്‍ രാജരാജ വര്‍മയ്ക്ക് മന്ത്രി പുസ്തകം കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗവും ജില്ലാ വിജ്ഞാനീയം ചീഫ് എഡിറ്ററുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പുസ്തകം പരിചയപ്പെടുത്തി. ജില്ലയിലെ സാമൂഹ്യ മാറ്റങ്ങള്‍,…
Read Moreവേനല്‍ മഴ ലഭിച്ചിട്ടും താപനിലയിൽ നേരിയ കുറവു മാത്രം
വേനല്‍ മഴ ലഭിച്ചിട്ടും താപനിലയിൽ നേരിയ കുറവു മാത്രം : അള്‍ട്രാവയലറ്റ് കോന്നിയില്‍ കൂടി തന്നെ konnivartha.com: സംസ്ഥാനത്ത് വേനല്‍ മഴ ലഭിച്ചു എങ്കിലും താപനിലയില്‍ നേരിയ കുറവ് മാത്രം . സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിരന്തരം ജാഗ്രതാ നിർദേശങ്ങൾ നല്‍കി വരുന്നു . ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. കേരളത്തിൽ കഴിഞ്ഞ ഒരു മാസമായി രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചികയില്‍ പല സ്ഥലവും മാറ്റമില്ലാതെ തുടരുന്നു . കോന്നി ,കൊട്ടാരക്കര ,ചെങ്ങനാശ്ശേരി ,ചെങ്ങന്നൂര്‍ ,മൂന്നാര്‍ ,പൊന്നാനി തുടങ്ങിയ സ്ഥലങ്ങളില്‍ അൾട്രാവയലറ്റ് സൂചിക മുന്നില്‍ ആണ് . തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം.…
Read Moreശല്യക്കാരായ കാട്ടുപന്നികളെ കോന്നിയില്‍ വെടി വെക്കും : അപേക്ഷകള്‍ സ്വീകരിക്കും
konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിലെ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയും കൃഷിക്കു നാശവും വരുത്തുന്നതുമായ കാട്ടുപന്നികളെ നിലവില്‍ ഉള്ള നിയമ പ്രകാരം വെടിവെച്ചു കൊല്ലുന്നതിന് ഷൂട്ടറായ സന്തോഷ് സി മാമന്‍ എന്ന വ്യക്തിയെ ഗ്രാമപഞ്ചായത്ത്നിയമിച്ചു . ആക്രമണകാരികളും കൃഷിയ്ക്ക് നാശം വരുത്തുന്നതുമായ കാട്ടുപന്നികളെ വെടി വെക്കാന്‍ ഉള്ള അപേക്ഷകൾ പഞ്ചായത്ത് ഓഫീസില്‍ സമർപ്പിക്കേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനി സാബു തോമസ് അറിയിച്ചു . ഒരു കാട്ടുപന്നിയെ വെടി വെച്ച് കൊല്ലുന്നതിനു 1500 രൂപയും കുഴിച്ചു ഇടുന്നതിനു 2000 രൂപയും നല്‍കും .ഒരു വര്‍ഷം ഒരു ലക്ഷം രൂപയാണ് ചിലവഴിക്കാന്‍ പഞ്ചായത്തിന് അധികാരം നല്‍കിയിരിക്കുന്നത് .
Read More