konnivartha.com: ജില്ലയില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ച് ലൈഫ് മിഷന്‍. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പൂര്‍ത്തികരിച്ചത് 13443 വീടുകള്‍. ആദ്യഘട്ടത്തില്‍ അപേക്ഷ സമര്‍പ്പിച്ച 1194 വീടുകളില്‍ 1176 എണ്ണം പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ടത്തില്‍ 2056 ഭവനം നിര്‍മിച്ചു. 48 വീടുകള്‍ നിര്‍മാണത്തിലാണ്. മൂന്നാം ഘട്ടത്തില്‍ ഭൂരഹിതരുടെ പുനരധിവാസമാണ് നടപ്പാക്കുന്നത്. ജില്ലയില്‍ ഭൂമിയും വീടും ഇല്ലാത്ത 1149 ഗുണഭോക്താക്കളില്‍ 974 പേരുടെ ഭവന നിര്‍മാണം പൂര്‍ത്തിയായി. 175 വീടുകള്‍ നിര്‍മാണഘട്ടത്തിലാണ്. പി. എം. എ (അര്‍ബന്‍) 1882 ഭവനങ്ങളും പി. എം. എ (ഗ്രാമീണ്‍) 1411 ഭവനങ്ങളും എസ്.സി, എസ്.റ്റി, മൈനോറിറ്റി വിഭാഗങ്ങളിലായി 1337 ഭവനങ്ങളും പൂര്‍ത്തീകരിച്ചു. ലൈഫ് മിഷന്‍ രണ്ടാം ഘട്ടത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടാത്ത പട്ടികജാതി, പട്ടിക വര്‍ഗ, മത്സ്യതൊഴിലാളി ഗുണഭോക്താക്കളില്‍ 1372 പേര്‍ക്ക് ഭവനനിര്‍മാണം പൂര്‍ത്തിയാക്കി. 370 വീടുകള്‍ നിര്‍മാണഘട്ടത്തിലാണ്. ലൈഫ് 2020 ല്‍ 3235…
Read Moreവിഭാഗം: Editorial Diary
കോന്നിയില്‍ “പുസ്തക വിരുന്നുമായി” പുസ്തക വണ്ടി സഞ്ചാരം തുടങ്ങി
konnivartha.com: വായന ശാല സമൂഹത്തിലേക്ക് എന്ന ആശയത്തിൽ അധിഷ്ഠിതമായ കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ പുസ്തക വണ്ടി സഞ്ചാരം തുടങ്ങി. വായനയുടെ മാഹാത്മ്യം പ്രകീർത്തിക്കുന്ന മഹാന്മാരുടെ വചനങ്ങളും,വർണ്ണ ബലൂണുകളും,റിബനുകളും കൊണ്ട് കുട്ടികൾ തന്നെ അലങ്കരിച്ച വാഹനം ശരിക്കും സഞ്ചരിക്കുന്ന ഒരു വായനശാലയായി മാറുന്ന കാഴ്ചയാണ് കണ്ടത്. മങ്ങാരം,മാങ്കുളം, ഇളങ്ങവട്ടം, അട്ടച്ചാക്കൽ,വെട്ടൂർ എന്നീ കേന്ദ്രങ്ങളിൽ കാത്തുനിന്ന കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും ശരിക്കുമൊരു പുസ്തക വിരുന്നാണ് ലഭ്യമായത്.സ്കൂൾ എസ് പി സി പ്രോജക്ടിൻ്റെ വായനശാലയിലെ പുസ്തകങ്ങളാണ് വീട്ടിലെ വായനക്കായി കുട്ടികൾക്ക് ലഭ്യമാക്കിയത്.പരിപാടിയുടെ ഔദ്യോഗിക ഉൽഘാടനം മങ്ങാരത്ത് വെച്ച് നടന്ന ചടങ്ങിൽ പ്രമുഖ കവി കോന്നിയൂർ ബാലചന്ദ്രൻ നിർവഹിച്ചു .സ്കൂൾ പി ടി എ പ്രസിഡൻ്റ് അഡ്വ.പേരൂർ സുനിൽ അധ്യക്ഷനായ ചടങ്ങിൽ വാർഡ് മെമ്പർ ഡി ഉദയകുമാർ, പ്രിൻസിപ്പാൾ ജി സന്തോഷ് ,പ്രഥമ അദ്ധ്യാപിക എസ് എം ജമീലാ ബീവി എന്നിവർ…
Read More2023 ബാച്ച് ഐഎഎസ് ഓഫീസര്‍മാര്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ചു
നിലവില്‍ വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും അസിസ്റ്റന്റ് സെക്രട്ടിമാരായി സേവനമനുഷ്ഠിക്കുന്ന 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരുടെ ഒരു സംഘം രാഷ്ട്രപതി ഭവനിലെ സാംസ്‌കാരിക കേന്ദ്രത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചു. അസാധാരണ ദൃഢനിശ്ചയത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് അവര്‍ ഐഎഎസ് ഉദ്യോഗസ്ഥരായതെന്ന് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. ഇത് അവരുടെ വ്യക്തിജീവിതത്തില്‍ പരിവര്‍ത്തനപരമായ മാറ്റങ്ങള്‍ക്കു കാരണമായിട്ടുണ്ട്. ഇപ്പോള്‍ കൂടുതല്‍ ദൃഢനിശ്ചയവും അര്‍പ്പണബോധവും കൊണ്ട്, നിരവധി ആളുകളുടെ ജീവിതത്തില്‍ പരിവര്‍ത്തനാത്മകമായ മാറ്റങ്ങള്‍ വരുത്താന്‍ അവര്‍ക്ക് അവസരം ലഭിച്ചിരിക്കുന്നു. അവരുടെ സേവന മേഖലയും അധികാരവും വളരെ വിപുലമായതുകൊണ്ട് ആദ്യ നിയമനത്തില്‍ തന്നെ നിരവധി സഹപൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ അവര്‍ക്ക് കഴിയും. പിന്നോക്കാവസ്ഥയിലുള്ളവരുടെ ഉന്നമനത്തിന് പ്രത്യേക ശ്രമങ്ങള്‍ നടത്തണമെന്ന് രാഷ്ട്രപതി അവരെ ഉപദേശിച്ചു. അവരുടെ ഔദ്യോഗിക ജീവിതത്തില്‍ നിയമനം ലഭിച്ച സ്ഥലങ്ങള്‍ കുറച്ചുകാലങ്ങള്‍ക്കു ശേഷം സന്ദര്‍ശിക്കാനും അവരുടെ പ്രയത്‌നത്തിന്റെ ദൂരവ്യാപകമായ ഫലങ്ങള്‍…
Read Moreതോട്ടപ്പുഴശ്ശേരി കുടുംബശ്രീ സര്‍ഗോത്സവം
konnivartha.com: തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സര്‍ഗോത്സവം ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ രാധ അധ്യക്ഷയായി. പ്രസിഡന്റ് അഡ്വ. ആര്‍ കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സിസിലി തോമസ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റീന തോമസ്, വാര്‍ഡ് അംഗം രശ്മി ആര്‍ നായര്‍, മെമ്പര്‍ സെക്രട്ടറി കെ.അപര്‍ണ എന്നിവര്‍ പങ്കെടുത്തു.
Read Moreഗാന്ധിഭവൻ ദേവലോകത്തിൽ സ്നേഹപ്രയാണം 810 മത് ദിന സംഗമം
konnivartha.com: കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ പത്തനംതിട്ട ലയൺസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ വിഷു ദിനാഘോഷവും, നേത്ര പരിശോധന ക്യാമ്പും, സ്നേഹപ്രയാണം 810 മത് ദിന സംഗമവും നടന്നു . പത്തനാപുരം ഗാന്ധിഭവൻ ശാഖ കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ പത്തനംതിട്ട ലയൻസ് ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ കുടുംബാംഗങ്ങൾക്കായി നേത്ര പരിശോധനാ ക്യാമ്പ്, രക്തപരിശോധനാ ക്യാമ്പ്, വിഷു ദിനാഘോഷം, മാതാപിതാക്കളെ ദൈവമായി ആദരിക്കണം ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകലജീവജാലങ്ങളേയും സ്നേഹിക്കണം എന്നീ സന്ദേശങ്ങൾ പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റ നേതൃത്വത്തിൽ ആവിഷ്കരിച്ച ആയിരം ദിനങ്ങൾ നീണ്ടുനിൽക്കുന്ന സ്നേഹപ്രയാണം 810-ാം ദിനസംഗമം എന്നിവയുടെ ഉദ്ഘാടനം KPCC സെക്രട്ടറി Adv.N. ഷൈലാജ് നിർവഹിച്ചു. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട എമിറേറ്റ്സ് ലയൺസ് ക്ലബ് പ്രതിനിധി ശ്രീ.ബിജു താവളത്തിൽ, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് Adv.സിറാജ്ജുദീൻ , കോന്നി…
Read Moreവിഷു : പകലും രാത്രിയും തുല്യ മണിക്കൂറുകള്‍ പങ്കിടും:സൂര്യോദയ കാലം വളരെ ശ്രേയസ്കരമാണ്
സംസ്കൃതത്തിൽ വിഷു എന്നാൽ തുല്യം അല്ലെങ്കില്‍ സമം എന്നാണ് അർത്ഥമാക്കുന്നത്, അതായത് വിഷു ദിവസം പകലും രാത്രിയും തുല്യ മണിക്കൂറുകള്‍ പങ്കിടും എന്നര്‍ത്ഥം. വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്. 1) അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരന്റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണനും ഗരുഡനും സത്യഭാമയുമൊത്ത് നരകാസുരന്റെ നഗരമായ പ്രാഗ് ജോതിഷത്തിലേക്ക് പ്രവേശിച്ചു. ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധം ചെയ്തു. യുദ്ധത്തില്‍ നരകാസുരന്, മുരന്, താമ്രന്, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന് ആദിയായ അസുര പ്രമുഖരെയെല്ലാം അവര്‍ നിഗ്രഹിച്ചു. ശ്രീകൃഷ്ണന് അസുര ശക്തിക്കു മേല്‍ വിജയം നേടിയത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്. 2) രാക്ഷസ രാജാവായ രാവണൻ ലങ്ക ഭരിക്കുന്ന കാലത്ത് സൂര്യനെ നേരെ ഉദിക്കാൻ അനുവദിച്ചിരുന്നില്ല. വെയിൽ കൊട്ടാരത്തിന്റെ പ്രവേശിച്ചതിനാൽ രാവണന് ഇഷ്ടമായില്ല എന്നതാണ് ഇതിന് കാരണം. ശ്രീരാമന് രാവണനെ…
Read Moreരാജ്യത്തെ നയിക്കുന്ന ശക്തിയാണ് ഭരണഘടന: ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
konnivartha.com: രാജ്യത്തെ നയിക്കുന്ന ശക്തിയാണ് ഭരണഘടനയെന്നും ഭരണഘടനയുടെ സത്ത രാജ്യത്തെ ഓരോ പൗരനും ഉൾക്കൊള്ളണമെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികാഘോഷത്തിന്റേയും, ഭരണഘടനാ ശില്പി ഡോ ബി. ആർ അംബേദ്ക്കറുടെ 134-ാം ജന്മവാർഷികത്തിന്റേയും ഭാഗമായി യുവജന കായിക മന്ത്രാലയം നെഹ്രു യുവകേന്ദ്രയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജയ് ഭീം പദയാത്ര കവടിയാർ വിവേകാനന്ദ പ്രതിമക്ക് മുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധസ്ഥിത വിഭാഗങ്ങള സേവിക്കാനും അവരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാനും ആഹ്വാനം നൽകിയ ഡോ. ബി ആർ അംബേദ്ക്കർ, രാജ്യത്തിന് പ്രഥമ സ്ഥാനം നൽകണമെന്നും ആരും ഭരണഘടനയ്ക്ക് അതീതരല്ലെന്നമുള്ള സന്ദേശമാണ് നൽകിയതെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. 2047ൽ വികസിതഭാരതമെന്ന വലിയ സ്വപ്നം പ്രധാനമന്ത്രി നരേന്ദ്ര മോദി നമുക്ക് നൽകിയിട്ടുള്ളത് രാജ്യം ആദ്യം എന്ന ചിന്തക്ക് അനുസൃതമായാണ്. ഈ ലക്ഷ്യസാക്ഷാത്കാരത്തിന് യുവാക്കൾക്ക് വലിയ പങ്കാണുള്ളതെന്നും ഗവർണർ കൂട്ടിച്ചേർത്തു.…
Read Moreകുട്ടികൾക്ക് വീടുകളിൽ പുസ്തകം എത്തിച്ചു നൽകും
konnivartha.com: പുസ്തകമാണ് ലഹരി വായനയാണ് ലഹരി, ലഹരിക്കെതിരെ ഒരുമിക്കാം എന്ന മുദ്രാവാക്യം ഉയർത്തി കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വീടുകളിൽ പുസ്തകം എത്തിച്ചു നൽകുന്ന പരിപാടിക്ക് തുടക്കമായി. ലൈബ്രറി അംഗത്വം എടുക്കുന്ന കുട്ടികൾക്ക് അംഗത്വഫീസ് ഉണ്ടായിരിക്കുന്നതല്ല. രണ്ട് മാസക്കാലം അവർ വായിക്കുന്ന പുസ്തകങ്ങളെ സംബന്ധിച്ചുള്ള കുറിപ്പ് തയ്യാറാക്കി നൽകുന്ന 10 കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നതോടൊപ്പം വിവിധ കലാ മത്സരങ്ങളും നടത്തും.ലൈബ്രറി പ്രസിഡൻ്റ് സലിൽവയലാത്തല, എസ്.കൃഷ്ണകുമാർ, എന്‍.വി. ജയശീ, എസ്. കാർത്തിക്, ഭരത്.എസ്, എ.ശശിധരൻനായർ എന്നിവർ നേതൃത്വം നൽകി.
Read Moreവനഭൂമി വിട്ടു കിട്ടില്ല :കല്ലേലി അച്ചന്‍കോവില്‍ റോഡ് വികസനം പ്രതിസന്ധിയില്‍
konnivartha.com: അച്ചൻകോവിൽ-കല്ലേലി റോഡ് ആധുനിക നിലവാരത്തിൽ സഞ്ചാരയോഗ്യമാക്കണമെങ്കിൽ 16 ഹെക്ടർ വനഭൂമി വിട്ടുകിട്ടണം.വനഭൂമി വിട്ടുകൊടുക്കുന്നതിന് പകരമായി റവന്യൂഭൂമി നൽകണമെന്നാണ് വ്യവസ്ഥ. 16 ഹെക്ടർ റവന്യൂഭൂമി കണ്ടെത്താൻ കഴിയില്ലെന്ന് റവന്യൂവകുപ്പ് ബന്ധപ്പെട്ട വകുപ്പിനെ അറിയിച്ചു എണ്‍പത്തി ഒന്‍പതു കിലോമീറ്റര്‍ ദൂരം ഉള്ള പ്ലാപ്പള്ളി, അച്ചൻകോവിൽ റോഡ് സഞ്ചാരയോഗ്യമാക്കാനായി തുകയും വകയിരുത്തിയിട്ടുണ്ട് എങ്കിലും കല്ലേലി മുതല്‍ വനത്തിലൂടെ ഉള്ള റോഡ് വികസനം സംബന്ധിച്ചുള്ള പ്രതിസന്ധി ഉണ്ട് .പിറവന്തൂർ,അരുവാപ്പുലം,കോന്നി,തണ്ണിത്തോട് ,സീതത്തോട് മേഖലയിലൂടെ ആണ് റോഡ് കടന്നുപോകുന്നത്. കോന്നി കല്ലേലി വനത്തിലൂടെ കടന്നുപോകുന്ന 16 കിലോമീറ്റർ സഞ്ചാരയോഗ്യമാക്കാന്‍ വലിയ പ്രതിസന്ധി നേരിടുന്നു . കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തി വിശേഷാല്‍ അനുമതിയും വേണം . കല്ലേലി ചെക്ക് പോസ്റ്റ് മുതല്‍ ചേമ്പനരുവി വരെ പല ഭാഗത്തും നിലവിൽ 3.5 മീറ്റർ വീതിമാത്രമേ ഉള്ളൂ. അത് 10 മീറ്ററാക്കി വർധിപ്പിച്ച് കലുങ്കുകൾ…
Read Moreദ്വിദിന ന്യൂറോ യൂറോളജി കോൺഫറൻസ് അമൃതയിൽ സംഘടിപ്പിച്ചു
konnivartha.com/കൊച്ചി: ഇന്റർനാഷണൽ ന്യൂറോ യൂറോളജി സൊസൈറ്റി (ഐനസ്) യുടെ കോൺഫറൻസ് ന്യൂറോ – യൂറോളജി അപ്പ്ഡേറ്റ് 2025 ന് അമൃത ആശുപത്രി വേദിയായി. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ പ്രശസ്ത യൂറോളജി, ന്യൂറോളജി, ഫിസിയാട്രി, ഗാസ്ട്രോ എന്ററോളജി വിദഗ്ധർ പങ്കെടുക്കുന്ന ദ്വിദിന കോൺഫറൻസ് കൊച്ചി അമൃത ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. ആനന്ദ് കുമാർ ഉദ്ഘാടനം ചെയ്തു. കോൺഫറൻസിന്റെ ഭാഗമായി ന്യൂറോജെനിക് ബ്ലാഡർ, പെൽവിക് ഫ്ലോർ ഡിസ്ഫംഗ്ഷൻ, യൂറോഡൈനാമിക്സ് തുടങ്ങിയ വിഷയങ്ങളിൽ വിവിധ സെഷനുകൾ സംഘടിപ്പിച്ചു. ലണ്ടനിൽ നിന്നുള്ള പ്രൊഫ. ജലേഷ് പണിക്കർ, ഡോ. പ്രസാദ് മല്ലാടി, ഡോ. ജാഗ്രതി ഗുപ്ത എന്നിവർ ഉൾപ്പെടെ ആരോഗ്യ രംഗത്തെ പ്രമുഖർ അവരുടെ അനുഭവങ്ങൾ പങ്കുവച്ചു. സാക്രൽ ന്യൂറോമൊഡുലേഷൻ പോലുള്ള പുതിയ ചികിത്സാ മാർഗങ്ങളും കോൺഫറൻസിൽ ചർച്ചയായി. അമൃത ആശുപത്രി പെൽവിക് ഡിസ്ഫങ്ഷൻ ക്ലിനിക്കിലെ ഡോ.…
Read More