കനത്ത മഴ സാധ്യത :പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

  പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഏപ്രിൽ 22 ന് കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Read More

കുടുംബശ്രീ: 3.23 ലക്ഷം വനിതകൾക്ക് തൊഴിലൊരുക്കി

  konnivartha.com: സംസ്ഥാനത്ത് സൂക്ഷ്മസംരംഭ മേഖലയിൽ 3.23 ലക്ഷം വനിതകൾക്ക് തൊഴിൽ ലഭ്യമാക്കി കുടുംബശ്രീ. ഒരു ലക്ഷത്തിലേറെ വ്യക്തിഗത സംരംഭങ്ങളും അമ്പതിനായിരത്തിലേറെ ഗ്രൂപ്പ് സംരംഭങ്ങളും ഉൾപ്പെടെ ആകെ 163458 സംരംഭങ്ങൾ ഈ മേഖലയിൽ രൂപീകരിച്ചതു വഴിയാണ് ഇത്രയും വനിതകൾക്ക് ഉപജീവന മാർഗമൊരുക്കിയത്. സൂക്ഷ്മസംരംഭ മേഖലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് സംരംഭ രൂപീകരണം. കൂടാതെ കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച പ്രത്യേക ഉപജീവന ക്യാമ്പയിൻ കെ-ലിഫ്റ്റ് വഴി രൂപീകരിച്ച 34422 സംരംഭങ്ങളും ഇതിൽ ഉൾപ്പെടും. ഇതിലൂടെ മാത്രം 61158 പേർക്കാണ് തൊഴിൽ ലഭിച്ചത്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ടു കൊണ്ട് കുടുംബശ്രീ നടപ്പാക്കുന്ന സുപ്രധാന പദ്ധതിയാണ് സൂക്ഷ്മസംരംഭങ്ങൾ. വിവിധ പദ്ധതികളുടെ ഭാഗമായി ഉൽപാദന സേവന മേഖലകളിലടക്കം കുടുംബശ്രീ വനിതകൾക്ക് സ്വയംതൊഴിൽ ലഭ്യമാക്കുന്നു. ഉൽപാദന മേഖലയിലാണ് ഏറ്റവും കൂടുതൽ വനിതകൾ. 69484 സംരംഭങ്ങളാണ് ഈ മേഖലയിലുള്ളത്. അംഗൻവാടികളിലേക്ക് പൂരക പോഷകാഹാരം…

Read More

കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ സുരക്ഷാ ഓഡിറ്റ് നടത്തിയിട്ടില്ല :എല്ലാത്തിലും പാളിച്ച

  konnivartha.com: ആനക്കൂട്ടിലെ പൂന്തോട്ടങ്ങളുടെ സൗന്ദര്യവൽക്കരണത്തിനായി ഉപയോഗിച്ച വേലിക്കല്ല് മറിഞ്ഞുവീണ് നാലു വയസ്സുകാരൻ മരിച്ച സംഭവത്തിൽ വനപാലകരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ജീവനക്കാരുടെ വിവിധ സംഘടനകൾ രംഗത്ത്‌ എത്തി .   സുരക്ഷാ വീഴ്ച വരുത്തിയ ജീവനക്കാരെ സംരക്ഷിക്കാന്‍ ഇറങ്ങിയ സംഘടനകള്‍ ഒരു കുഞ്ഞിന്‍റെ ജീവന്‍ പൊലിഞ്ഞതില്‍ ഇതുവരെ ആദരാഞ്ജലികള്‍ അല്ലെങ്കില്‍ ആ വിയോഗത്തില്‍ ഉള്ള ഒരു വാക്ക് പോലും പറഞ്ഞില്ല . സുരക്ഷാ വീഴ്ച വരുത്തിയ അഞ്ചു ജീവനക്കാര്‍ക്ക് എതിരെ നടപടി സ്വീകരിച്ചതില്‍ പ്രതിക്ഷേധം രേഖപ്പെടുത്തുന്ന ഇത്തരം സംഘടന നേതാക്കള്‍ നാടിനു എന്ത് സന്ദേശം ആണ് നല്‍കുന്നത് . ആനക്കൂടിന്റെ ചുമതലക്കാരായിരുന്ന ഒരു സെക്‌ഷൻ ഫോറസ്റ്റ് ഓഫിസറെയും 5 ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരെയുമാണ് സസ്പെൻഡ് ചെയ്തത്.കോന്നി റേഞ്ച് ഓഫീസറെ സ്ഥലം മാറ്റിക്കൊണ്ടും ഉത്തരവ് ഇറങ്ങി .   ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്ക് 2002ൽ പൊതുവായ…

Read More

പ്രതീക്ഷയുടെ പുലരി: ഈസ്റ്റർ ആശംസകള്‍

  യേശുവിൻ്റെ ഉയർത്തെഴുന്നേൽപ്പിൻ്റെ ഓർമ്മ പുതുക്കി ഈസ്റ്റർ . ഏത് പീഡനസഹനത്തിനു ശേഷവും പ്രതീക്ഷയുടെ ഒരു പുലരി ഉണ്ടാകുമെന്ന സന്ദേശമാണ് ഓരോ ഈസ്റ്റർ ദിനവും ലോകത്തെ പഠിപ്പിക്കുന്നത്.തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം ആണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികൾ തേടാതെ കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നില നിൽക്കണം എന്നും ആണ് ഈസ്റ്റർ നമുക്കു നൽകുന്ന രണ്ടു സുപ്രധാന പാഠങ്ങൾ. ഏവര്‍ക്കും കോന്നി വാര്‍ത്തയുടെ ഈസ്റ്റർ ആശംസകള്‍ രാഷ്ട്രപതി ദ്രൗപതി മുർമു എല്ലാ സഹപൗരന്മാർക്കും ഈസ്റ്ററിൻ്റെ പൂർവസായാഹ്നത്തിൽ ആശംസകൾ നേർന്നു. സന്ദേശത്തിൽ രാഷ്ട്രപതി ഇപ്രകാരം പറഞ്ഞു   “ഈസ്റ്റർ ദിനത്തിൽ, എല്ലാ സഹപൗരന്മാർക്കും, പ്രത്യേകിച്ച് ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന ക്രിസ്ത്യൻ സമൂഹത്തിന് എന്റെ ആശംസകളും മംഗളങ്ങളും നേരുന്നു. കർത്താവായ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെ അനുസ്മരിക്കുന്ന വിശുദ്ധ ഈസ്റ്റർ ഉത്സവം, നിസ്വാർത്ഥ സ്നേഹത്തിന്റെയും സേവനത്തിന്റെയും സന്ദേശം നൽകുന്നു. യേശുക്രിസ്തുവിന്റെ ത്യാഗം നമ്മെ ത്യാഗത്തിന്റെയും…

Read More

എൻസിസി മേധാവി കേരളത്തിൽ

  konnivartha.com: എൻ.സി.സി മേധാവി (ഡയറക്ടർ ജനറൽ) ലെഫ്റ്റനന്റ് ജനറൽ ഗുർബീർപാൽ സിംഗ് അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കേരളത്തിലെത്തി . സന്ദർശനത്തിന്റെ ഭാഗമായി, സംസ്ഥാനത്തെ വിവിധ എൻസിസി യൂണിറ്റുകൾ അദ്ദേഹം സന്ദർശിക്കുകയും, കേഡറ്റുകളുമായി ആശയവിനിമയം നടത്തുകയും ചെയ്യും. ഏപ്രിൽ 19-ന് അദ്ദേഹം ഡി.എസ്.സി. കേന്ദ്രത്തിൽ, എൻ.സി.സി കേഡറ്റുകളുമായും, എൻസിസി ഓഫീസർമാരുമായും സംവദിക്കും. തുടർന്ന് കണ്ണൂർ, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലെ വിവിധ എൻ.സി.സി യൂണിറ്റുകൾ, ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സ്,ട്രെയിനിംഗ് സെന്റർ എന്നിവ സന്ദർശിക്കുകയും എൻസിസി കേഡറ്റുകൾ, ഓഫീസർമാർ, സൈനികർ എന്നിവരുമായി സംവദിക്കുകയും ചെയ്യും. ഏപ്രിൽ 23-ന്, തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും സംസ്ഥാനത്തെ എൻസിസി യുടെ പ്രവർത്തനം സംബന്ധിച്ച അവലോകനം നടത്തുന്നതോടൊപ്പം സംസ്ഥാനത്തെ എൻസിസി യുടെ വിപുലീകരണവുമായി ബന്ധപ്പെട്ട ചർച്ചയും നടത്തും . തുടർന്ന് പാങ്ങോട് സൈനിക ക്യാമ്പിലെ ഫീൽഡ് മാർഷൽ കരിയപ്പ…

Read More

വനം വകുപ്പ് അനാസ്ഥയില്‍ ജീവന്‍ പൊലിഞ്ഞ കുഞ്ഞ് : സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം

konnivartha.com: കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ വെച്ച് വനം വകുപ്പിന്‍റെ തികഞ്ഞ അനാസ്ഥ മൂലം ജീവന്‍ നഷ്ടമായ പിഞ്ചു കുഞ്ഞിന്‍റെ മരണത്തില്‍ ഉത്തരവാദികളായ മുഴുവന്‍ വനപാലകരെയും മാറ്റി നിര്‍ത്തി അന്വേഷണം നടത്തണം .കോന്നി ഇക്കോ ടൂറിസം കേന്ദ്രം നടത്തിപ്പില്‍ ലക്ഷങ്ങളുടെ വരുമാനം ആണ് മുഖ്യ ലക്ഷ്യം .എന്നാല്‍ അടിസ്ഥാനപരമായ കാര്യങ്ങളില്‍ വീഴ്ച സംഭവിച്ചു .ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ വന്നു പോകുന്ന കേന്ദ്രം ആണ് കോന്നി ആനക്കൂടും ഇക്കോ ടൂറിസം കേന്ദ്രവും . തലയെണ്ണി ലക്ഷങ്ങള്‍ വാങ്ങുന്നത് അല്ലാതെ അറ്റകുറ്റപണികള്‍ ഇല്ല . ഈ കേന്ദ്രം നിലനില്‍ക്കുന്നത് ഏതാനും ഇപ്പോള്‍ ഉള്ള ആനയുടെ പിന്‍ ബലത്തില്‍ ആണ് .ഒപ്പം ആന മ്യൂസിയം .മറ്റൊരു വികസനവും ഇപ്പോള്‍ ഇല്ല . ആനപ്പിണ്ടം കൊണ്ട് ഓഫീസ് ഫയല്‍ നിര്‍മ്മിക്കുന്ന യൂണിറ്റു പോലും ആരുടെ അനാസ്ഥയില്‍ ആണ് നിലച്ചത് . ലക്ഷകണക്കിന് രൂപയുടെ…

Read More

വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സുരക്ഷാ വീഴ്ച ഉണ്ടായി : എം എല്‍ എ

    konnivartha.com: കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലു വയസ്സുകാരൻ മരിച്ച സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സുരക്ഷാ വീഴ്ച ഉണ്ടായെന്ന് കെ യു ജനീഷ് കുമാർ എം എല്‍ എ . ഉണ്ടായത് ദാരുണമായ സംഭവം. ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ല. കാല പഴക്കം ചെന്ന തൂണുകളാണ് ഉള്ളത്. ഓരോ ദിവസവും ആനക്കൂട്ടിൽ എത്തുന്നത് ധാരാളം കുട്ടികളാണ് അവിടെ ഇത്തരത്തിലൊരു അപകടസാധ്യത ഉദ്യോഗസ്ഥർക്ക് മുൻകൂട്ടി കാണാൻ കഴിയണമായിരുന്നു. 5 സുരക്ഷാ ഉദ്യോഗസ്ഥർക്കായിരുന്നു ആ സമയത്ത് ചുമതലയുണ്ടായിരുന്നത് അതിൽ ഒരാൾ ഡ്യൂട്ടിയിൽ ഇല്ലായിരുന്നുവെന്നും കെ യു ജനീഷ് കുമാർ പറഞ്ഞു.വനംമന്ത്രി എ കെ ശശീന്ദ്രൻ സംഭവത്തിൽ റിപ്പോർട്ട് ചോദിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ കർശനമായ പരിശോധനകൾ ഉണ്ടാകേണ്ടതുണ്ട്.   നൂറ്റാണ്ടുകൾ പഴക്കമുള്ള കോന്നി ആനക്കൂട്ടിൽ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു സംഭവം ഉണ്ടാകുന്നത്. നടത്തിപ്പുകാരുടെ വീഴ്ച മൂലം…

Read More

കല്ലേലിക്കാവ് മഹോത്സവം: അഞ്ചാം ഉത്സവം ഭദ്ര ദീപം തെളിയിച്ചു സമർപ്പിച്ചു

  konnivartha.com: കോന്നിശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം ) പത്തു ദിവസം നീളുന്ന മഹോത്സവത്തിന്റെ അഞ്ചാം ഉത്സവം മലയ്ക്ക് കരിക്ക് പടേനിയോടെ തുടങ്ങി. വാനര ഊട്ട് മീനൂട്ട് ഉപ സ്വരൂപ പൂജ പ്രഭാത പൂജ പുഷ്പാഭിഷേകത്തിന് ശേഷം അഞ്ചാം മഹോത്സവത്തിന് തുടക്കം കുറിച്ചുള്ള ഉദ്ഘാടനം നടന്നു. മാധ്യമ പ്രവർത്തകൻ കെ ആർ കെ പ്രദീപ്‌ ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി സലിം കുമാർ കല്ലേലി സ്വാഗതം പറഞ്ഞു. ഗുരു ധർമ്മ പ്രചാരണ സഭ പ്രതിനിധി അഡ്വ കെ എൻ സത്യാനന്ദപ്പണിക്കർ, ഗിന്നസ് വേൾഡ് റെക്കോർഡ് കേരള ചീഫ് കോ ഓർഡിനേറ്റർ അശ്വിൻ വാഴുവേലിൽ, സുഭാഷ് കൊല്ലം, കെ പി എം എസ് കോന്നി താലൂക്ക് പ്രസിഡന്റ് അനിൽകുമാർ,സാബു കുറുമ്പകര എന്നിവർ സംസാരിച്ചു. പ്രസിദ്ധമായ…

Read More

കോന്നി ആനക്കൂട്ടിൽ 4 വയസുകാരൻ മരിച്ച സംഭവം:ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി

  konnivartha.com: കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ ആനക്കൊട്ടിലിന് സമീപം കോണ്‍ക്രീറ്റ്‌ തൂണ്‍ മറിഞ്ഞ് 4 വയസുകാരൻ മരിച്ച സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി വനം മന്ത്രി എ കെ ശശീന്ദ്രൻ. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അപകട സാധ്യത ഉണ്ടായിട്ടും വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ വീഴ്ച വരുത്തിയതായി മനസിലാക്കിയെന്നും ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സവേറ്ററില്‍ നിന്നും അടിയന്തര റിപ്പോര്‍ട്ട് തേടിയതായും മന്ത്രി വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ദാരുണ സംഭവം. അടൂർ കടമ്പനാട് സ്വദേശി അഭിരാം ആണ് മരണപ്പെട്ടത്. ആനക്കൂട് സന്ദർശനത്തിനിടെ കോൺക്രീറ്റ് തൂണിന് സമീപം നിന്ന് കുട്ടി കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുട്ടിയുടെ ദേഹത്തേക്ക് നാല് അടിയോളം ഉയരമുള്ള കോൺക്രീറ്റ് തൂണ്‍ ഇളകി പതിക്കുകയായിരുന്നു.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അവധി ദിവസമായതിനാല്‍ ക്ഷേത്ര ദര്‍ശനം…

Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 18/04/2025 )

പൊതുതെളിവെടുപ്പ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ (കൺണ്ടിഷൻസ് ഓഫ് ലൈസൻസ് ഫോർ എക്‌സിസ്റ്റിംഗ് ഡിസ്ട്രിബ്യൂഷൻ ലൈസൻസീസ്) (മൂന്നാം ഭേദഗതി) റഗുലേഷൻസ്, 2025 ന്റെ കരട് രൂപം, കമ്മിഷൻ വെബ്‌സൈറ്റിൽ (www.erckerala.org) ലഭ്യം. റഗുലേഷന്റെ പൊതുതെളിവെടുപ്പ് ഏപ്രിൽ 22 രാവിലെ 11ന് തിരുവനന്തപുരം കമ്മിഷൻ കോർട്ട്ഹാളിൽ നടത്തും.   തപാൽ മുഖേനയും ഇ-മെയിൽ (kserc@erckerala.org) മുഖേനയും ഏപ്രിൽ 22ന് വൈകിട്ട് 5വരെ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. വിലാസം: സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി.രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695010. ഫോൺ: 0471-2735544.   അറിയിപ്പ് കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് അതിവർഷാനുകൂല്യം ഒന്നാം ഗഡു ലഭിച്ചവർക്ക് ബാക്കി തുക വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഏപ്രിൽ 23 രാവിലെ 10ന് കിഴക്കേകോട്ട കേരളാ ബാങ്ക് ഓഡിറ്റോറിയത്തിൽ ബോർഡ് ചെയർമാൻ എൻ…

Read More