ദക്ഷിണ റെയിൽവേ സോണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയിലേക്ക് അബ്ദുള്ള ആസാദിനെ തിരഞ്ഞെടുത്തു. konnivartha.com; ദക്ഷിണ റെയിൽവേ സോണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയിലേക്ക് (ZRUCC) അബ്ദുള്ള ആസാദ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ (DRUCC) പ്രതിനിധിയായിട്ടാണ് അബ്ദുള്ള ആസാദിനെ സോണൽ തലത്തിലേക്ക് തിരഞ്ഞെടുത്തത്. മാവേലിക്കര ചാരുംമൂട് സ്വദേശിയായ അബ്ദുള്ള ആസാദ് നിലവിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമാണ്. മാനേജ്മെന്റിലും സോഷ്യൽ വർക്കിലും ഇരട്ട ബിരുദാനന്തരബിരുദമുള്ള അദ്ദേഹം യാത്രക്കാർക്ക് റെയിൽവേ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പ്രത്യേക താൽപര്യം പുലർത്തുന്ന വ്യക്തിയാണ്. സോണൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ കേരളത്തിലെ റെയിൽവേ യാത്രക്കാരുടെ പ്രശ്നങ്ങൾ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിക്കുന്ന യോഗത്തിൽ നേരിട്ട് അവതരിപ്പിക്കാൻ ആകും.
Read Moreവിഭാഗം: Editorial Diary
സംസ്ഥാനവ്യാപകമായി ബിഎല്‍ഒമാര്‍ നാളെ ജോലി ബഹിഷ്‌കരിക്കും
കണ്ണൂര്‍ പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കും.മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും . എല്ലാ ജില്ലാ കളക്ടറേറ്റുകളിലേക്കും മാര്‍ച്ച് നടത്തും .ജോലി സമ്മര്‍ദ്ദമാണ് അനീഷ് ജോര്‍ജിന്റെ മരണത്തിന് പിന്നിലെന്നാണ് ബന്ധുക്കളുടെ ആരോപണം. എസ്ഐആര്‍ ചുമതല കൂടി വന്നതോടെ അധികജോലിഭാരം മൂലം സര്‍ക്കാര്‍ ജീവനക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്നാണ് ലഭ്യമായ വിവരം. അതിനാലാണ് തിങ്കളാഴ്ച തന്നെ പ്രതിഷേധിക്കാനുള്ള തീരുമാനം ബിഎല്‍ഒമാരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. പയ്യന്നൂര്‍ കുന്നരു യുപി സ്‌കൂളിലെ പ്യൂണ്‍ അനീഷ് ജോര്‍ജിനെ ഞായറാഴ്ചയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ബൂത്ത്‌ലെവല്‍ ഓഫീസറായ (ബിഎല്‍ഒ) അനീഷ് ജോര്‍ജ് ജോലി സമ്മര്‍ദത്തെക്കുറിച്ച് പരാതി ഉന്നയിച്ചിരുന്നു . ബിഎല്‍ഒയുടെ മരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി
Read More56-ാമത് ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേള:നവംബർ 20 മുതൽ 28 വരെ ഗോവയില്‍ നടക്കും
konnivartha.com; 56-ാമത് ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് 4 ദിവസം മാത്രം ശേഷിക്കെ മേളയുമായി ബന്ധപ്പെട്ട് ഇന്ന് പനാജിയിൽ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിൽ ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ, പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകനും പങ്കെടുത്തു. മേളയുടെ ഭാഗമായി പനാജി ഐഎൻഒഎക്സ്, പോർവോറിം ഐഎൻഒഎക്സ്, പനാജിയിലെ മാക്വിനസ് പാലസ്, മഡ്ഗാവിലെ രവീന്ദ്ര ഭവൻ, പോണ്ട മാജിക് മൂവീസ്, പനാജിയിലെ അശോക, സമ്രാട്ട് സ്ക്രീന്‍സ് എന്നിവിടങ്ങളിൽ സിനിമകൾ പ്രദർശിപ്പിക്കുമെന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് പറഞ്ഞു. പ്രൗഢമായ പരേഡോടുകൂടിയാണ് ഈ വർഷം ചലച്ചിത്രമേളയ്ക്ക് തുടക്കം കുറിക്കുക. നവംബർ 20-ന് വൈകിട്ട് 3.30-ന് ഗോവ എൻ്റർടൈൻമെൻ്റ് സൊസൈറ്റി ഓഫീസ് മുതൽ കലാ അക്കാദമി വരെയാണ് പരേഡ്. മേളയില്‍ പങ്കെടുക്കാനെത്തുന്ന പ്രതിനിധികളുടെ സൗകര്യത്തിന് എല്ലാ വേദികളിലേക്കും സൗജന്യ…
Read Moreവന്ദേമാതരത്തിന്‍റെ 150-ാം വാർഷികം : സിആർപിഎഫ് ബാൻഡ് പ്രകടനം സംഘടിപ്പിച്ചു
konnivartha.com; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ തിരുവനന്തപുരം പള്ളിപുറത്തെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷിക സ്മരണയ്ക്കായി തിരുവനന്തപുരത്തെ തോന്നയ്ക്കലിലുള്ള കുമാരനാശാൻ സ്മാരകത്തിൽ ബാൻഡ് പ്രകടനം സംഘടിപ്പിച്ചു. ഗ്രൂപ്പ് സെന്റർ ഡിഐജി പിഎംജി ശ്രീ ധർമ്മേന്ദ്ര സിംഗ് സന്നിഹിതനായിരുന്നു. രാജ്യത്തിന്റെ ദേശസ്നേഹ പൈതൃകം ഉയർത്തിപ്പിടിക്കാനും ആഘോഷിക്കാനുമുള്ള സേനകളുടെ പ്രതിബദ്ധത അടിവരയിടുന്നതായിരുന്നു പ്രകടനം. ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച വന്ദേമാതരത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ദേശീയ അനുസ്മരണ ആഘോഷത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. 2026 നവംബർ 7 വരെ ആഘോഷങ്ങൾ തുടരും
Read Moreശബരിമല തീര്‍ഥാടനകാല മുന്നൊരുക്കം പൂര്‍ത്തിയായി: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
ശബരിമല തീര്‍ഥാടനകാല മുന്നൊരുക്കം പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി അറിയിച്ചു. 80 കാര്‍ഡിയോളജിസ്റ്റുകള്‍ ഉള്‍പ്പെടെ 386 ഡോക്ടര്‍മാരേയും 1394 പാരാമെഡിക്കല്‍ ജീവനക്കാരെയും തീര്‍ഥാടന ജോലിക്കായി നിയോഗിച്ചിട്ടുണ്ട്. എല്ലാ ജീവനക്കാര്‍ക്കും സിപിആര്‍ ഉള്‍പ്പടെയുള്ള അടിയന്തര ചികിത്സാ പരിശീലനം നല്‍കിയിട്ടുണ്ട്. ആന്റിവെനം ഉള്‍പ്പെടെയുള്ള അവശ്യ മരുന്നുകളും ലഭ്യമാക്കി. ജില്ലാ വെക്റ്റര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ അഭിമുഖ്യത്തില്‍ കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫോഗിംഗ്, സ്പ്രേയിംഗ് തുടങ്ങിയ പ്രവര്‍ത്തനത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി. തീര്‍ഥാടകര്‍ക്ക് ആരോഗ്യ വകുപ്പില്‍ നിന്ന് നല്‍കുന്ന നിര്‍ദേശം അടങ്ങുന്ന ബോര്‍ഡുകള്‍ സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ഇടത്താവളങ്ങളുടെ സമീപവും സ്ഥാപിച്ചു. തീര്‍ഥാടകര്‍ എത്താന്‍ സാധ്യതയുള്ള ഹോട്ടലുകളും മറ്റ് ഭക്ഷ്യ വിതരണ കേന്ദ്രങ്ങളും പരിശോധിച്ചു വൃത്തിഹീനമായവ അടച്ചുപൂട്ടി. ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്റെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്തി. വകുപ്പ് നല്‍കുന്ന നിര്‍ദേശം തീര്‍ഥാടകര്‍ പാലിക്കണമെന്നും…
Read Moreശബരിമല തീര്‍ഥാടനം ശുചിത്വ- മാലിന്യ സംസ്‌കരണം കാര്യക്ഷമമായി നടപ്പിലാക്കും : ജില്ലാ കലക്ടര്‍
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ശുചിത്വ- മാലിന്യ സംസ്‌കരണം കാര്യക്ഷമമായി നടപ്പിലാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ജൈവ, അജൈവ മാലിന്യ സംസ്‌കരണം ശക്തിപ്പെടുത്തും. സന്നിധാനത്ത് പുതിയതായി സ്ഥാപിച്ച തുമ്പൂര്‍മുഴി ബിന്നുകള്‍, നിര്‍മാണം പുരോഗമിക്കുന്ന ബയോഗ്യാസ് പ്ലാന്റ് എന്നിവയുടെ പ്രവര്‍ത്തനത്തിനായി അംഗീകൃത ഏജന്‍സികളെ ഏല്‍പ്പിക്കും. അജൈവമാലിന്യം പൂര്‍ണമായും ശേഖരിച്ച് തരംതിരിച്ച് നീക്കം ചെയ്യും. മാലിന്യം കത്തിക്കുന്നത് പൂര്‍ണമായി ഒഴിവാക്കും. സന്നിധാനത്ത് ശേഖരിക്കുന്ന മുഴുവന്‍ അജൈവ മാലിന്യങ്ങളും ബൈയ്ല്‍ ചെയ്ത് ബണ്ടിലുകള്‍ ആക്കി സൂക്ഷിക്കും. തിരക്ക് കുറഞ്ഞ സമയങ്ങളില്‍ ഇവ നീക്കം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണം നടപ്പാക്കുമെന്നും ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് ജില്ലാ കലക്ടര്‍ പറഞ്ഞു. ശുചിത്വമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ യു വി ജോസ്, എഡിഎം ബി ജ്യോതി, ഡെപ്യൂട്ടി കലക്ടര്‍ ആര്‍…
Read Moreപത്തനംതിട്ട ജില്ലാതല മീഡിയ റിലേഷന്‍സ് സമിതി രൂപീകരിച്ചു
konnivartha.com; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാതല മീഡിയ റിലേഷന്‍സ് സമിതി രൂപീകരിച്ചു. പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനും തുടര്‍നടപടി ശുപാര്‍ശ ചെയ്യുന്നതിനും ജില്ലാ കലക്ടറുടെ അധികാര പരിധിയില്‍ വരുന്ന മാധ്യമ സംബന്ധിയായ കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കുന്നതിനാണ് ജില്ലാ മീഡിയ റിലേഷന്‍സ് സമിതി രൂപീകരിച്ചത്. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ചെയര്‍പേഴ്സണും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി റ്റി ജോണ്‍ കണ്‍വീനറും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ആര്‍ പ്രമോദ് കുമാര്‍, ജില്ലാ ലോ ഓഫീസര്‍ കെ സോണിഷ്, ജില്ലാ ഇന്‍ഫോര്‍മാറ്റിക് ഓഫീസര്‍ വൈഭവ് ഭരദ്വാജ്, പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് ബിജു കുര്യന്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് രൂപീകരിച്ചത്.
Read Moreശബരിമല സന്നിധാനത്തെ സമയക്രമം
രാവിലെ നട തുറക്കുന്നത് : 3 മണി നിര്‍മാല്യം അഭിഷേകം 3 മുതല്‍ 3.30 വരെ ഗണപതി ഹോമം 3.20 മുതല്‍ നെയ്യഭിഷേകം 3.30 മുതല്‍ 7 വരെ ഉഷഃപൂജ 7.30 മുതല്‍ 8 വരെ നെയ്യഭിഷേകം 8 മുതല്‍ 11 വരെ. 25 കലശം, കളഭം 11.30 മുതല്‍ 12 വരെ ഉച്ചയ്ക്ക് ഉച്ച പൂജ 12.00 ന് നട അടയ്ക്കല്‍ 01.00 ന് വൈകിട്ട് നട തുറക്കല്‍ 03.00 ന് ദീപാരാധന 06.30-06.45 പുഷ്പാഭിഷേകം 06.45 മുതല്‍ 9 വരെ അത്താഴ പൂജ 9.15 മുതല്‍ 9.30 വരെ ഹരിവരാസനം 10.45 ന് നട അടയ്ക്കല്‍ 11.00 ന്
Read Moreശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനം : നട 16ന് തുറക്കും:ഓൺലൈൻ ബുക്കിങ്ങുകൾ ആരംഭിച്ചു
konnivartha.com; ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കം കുറിച്ച് 16ന് വൈകിട്ട് 5ന് നട തുറക്കും. നവംബര്‍ 17 മുതല്‍ പുലര്‍ച്ചെ 3 മുതല്‍ ഉച്ചക്ക് 1 വരെയും ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 11നുള്ള ഹരിവരാസനം വരെയും നട തുറന്നിരിക്കും.ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഓൺലൈന്‍ വിർച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു . പമ്പ, നിലയ്ക്കല്‍, എരുമേലി, വണ്ടിപ്പെരിയാര്‍,ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ തത്സമയ ബുക്കിങ് കൗണ്ടറുകള്‍ ആരംഭിക്കും.ഓണ്‍ലൈന്‍ ആയി 70,000 പേര്‍ക്കും തത്സമയ ബുക്കിങ് വഴി 20,000 പേര്‍ക്കും ദര്‍ശനം ലഭിക്കും. ഓണ്‍ലൈന്‍ ദര്‍ശനം ബുക്കുചെയ്ത് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ ആ ക്വാട്ട കൂടി തത്സമയ ബുക്കിങ്ങിലേക്ക് മാറും .സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പതിനെട്ടാം പടിക്കു മുമ്പായി നടപ്പന്തല്‍ മുതല്‍ പ്രത്യേകം ക്യൂ സംവിധാനവും പെട്ടെന്നു ദര്‍ശനം ലഭിക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാളികപ്പുറത്തെ അന്നദാന മണ്ഡപത്തില്‍ ഭര്‍ക്തര്‍ക്കു…
Read Moreതദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതച്ചട്ടം ഹാൻഡ്ബുക്ക് പുറത്തിറക്കി
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ശുചിത്വമിഷൻ തയ്യാറാക്കിയ ഹരിതച്ചട്ടപാലനം സംശയങ്ങളും മറുപടികളും എന്ന ഹാൻഡ്ബുക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ പ്രകാശനം ചെയ്തു. ‘ഭൂമിയെ സംരക്ഷിച്ചുകൊണ്ട് വോട്ട് ചെയ്യുക’ എന്നതാണ് ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിനുള്ള സന്ദേശമെന്ന് കമ്മീഷണർ പറഞ്ഞു. ഹരിതച്ചട്ടം പാലനം സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സംശയങ്ങൾ, മറുപടികൾ, നിയമ നടപടികൾ, സർക്കുലറുകൾ, ഉത്തരവുകൾ തുടങ്ങിയ വിവരങ്ങൾ പുസ്തകത്തിലുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി. വി. അനുപമ, ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു. വി. ജോസ്, കമ്മീഷൻ സെക്രട്ടറി ബി. എസ്. പ്രകാശ്, ക്ലീൻ കേരള കമ്പനി ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജി.കെ. സുരേഷ് കുമാർ, മലിനീകരണനിയന്ത്രണ ബോർഡ് ചെയർപേഴ്‌സൺ എസ്. ശ്രീകല തുടങ്ങിയവർ പങ്കെടുത്തു. ഹാൻഡ്ബുക്ക് ശുചിത്വമിഷൻ വെബ്സൈറ്റിൽ (https://www.suchitwamission.org/publication/election-book)…
Read More