തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പൊതു നിരീക്ഷകനായി കില ഡയറക്ടര്‍ എ നിസാമുദ്ദീന്‍ ചുമതലയേറ്റു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണനുമായി കലക്ടറേറ്റ് ചേംബറില്‍ പൊതു നിരീക്ഷകന്‍ കൂടിക്കാഴ്ച നടത്തി. ടൂറിസം അതിഥി മന്ദിരമാണ് നിരീക്ഷകന്റെ പ്രവര്‍ത്തന കാര്യാലയം. രാവിലെ 10 മുതല്‍ 11.30 വരെ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി അറിയിക്കാം. ഫോണ്‍ : 9447183200.
Read Moreവിഭാഗം: Editorial Diary
നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് (നവംബര്‍ 21) അവസാനിക്കും; സൂക്ഷ്മപരിശോധന നവംബര്‍ 22 ന്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് (നവംബര്‍ 21) വൈകിട്ട് മൂന്നിന് അവസാനിക്കും. പത്രികയുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22നാണ്. സ്വന്തമായോ/ നിര്‍ദേശകന്‍ വഴിയോ പൊതുനോട്ടീസില്‍ നിര്‍ദേശിച്ചിട്ടുള്ള സ്ഥലത്ത് ഫോറം 2 ല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സ്ഥാനാര്‍ഥി ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടറായിരിക്കണം. പത്രിക സമര്‍പ്പിക്കുന്ന തീയതിയില്‍ 21 വയസ് പൂര്‍ത്തിയാകണം. സ്ഥാനാര്‍ഥി ബധിര – മൂകനാകരുത്. സ്ഥാനാര്‍ഥിയെ നാമനിര്‍ദേശം ചെയ്യുന്നയാള്‍ അതേ വാര്‍ഡിലെ വോട്ടറായിരിക്കണം. ഒരു സ്ഥാനാര്‍ഥിക്ക് മൂന്ന് സെറ്റ് പത്രിക സമര്‍പ്പിക്കാം. സംവരണ സീറ്റില്‍ മത്സരിക്കുന്നവര്‍ ആ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ സംവരണവാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പത്രികയോടൊപ്പം അതത് സ്ഥാനങ്ങളിലേക്ക് നിശ്ചിത തുകയും കെട്ടിവയ്ക്കണം. ഗ്രാമപഞ്ചായത്തില്‍ 2000, ബ്ലോക്ക്പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ 4000,…
Read Moreകാലാവസ്ഥാ ഉച്ചകോടിയുടെ വേദിയിൽ വൻ തീപിടുത്തം
ബ്രസീലിലെ ബെലേമിൽ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടിയുടെ (സിഒപി–30) വേദിയിൽ വൻ തീപിടുത്തം.പുക ശ്വസിച്ച 13 പേർക്ക് ഉച്ചകോടി നടക്കുന്ന സ്ഥലത്ത് ചികിത്സ നൽകി. ആയിരത്തിലേറെ പ്രതിനിധികളെ വേദിയിൽ നിന്ന് ഒഴിപ്പിച്ചു.യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉള്‍പ്പെടെ ഉള്ളവരെ ആണ് സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റിയത് . ഇന്ത്യയുടെ കേന്ദ്ര പരിസ്‌ഥിതി മന്ത്രി ഭൂപേന്ദർ യാദവും മറ്റ് ഉദ്യോഗസ്‌ഥരും സുരക്ഷിതരാണ്.ആരോഗ്യ – ശാസ്ത്ര പവലിയനുകളിലാണ് തീപിടുത്തമുണ്ടായതെന്നും ആറു മിനിറ്റിനുള്ളിൽ അഗ്നിശമന സേനയെത്തി തീ അണച്ചെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.കാലാവസ്ഥാ ഉച്ചകോടി ഇന്ന് സമാപിക്കാനിരിക്കെയാണ് തീപിടുത്തം.
Read Moreഇന്ത്യ എഐ ഇംപാക്റ്റ് പ്രീ-സമ്മിറ്റ് കോൺഫറൻസിന് തിരുവനന്തപുരം വേദിയായി
konnivartha.com; കേന്ദ്ര ഗവൺമെന്റിന്റെ ഇന്ത്യ എഐ ദൗത്യത്തിന്റെ കീഴിലുള്ള ഇന്ത്യാ എ ഐ ഇംപാക്റ്റ് സമ്മിറ്റ് 2026 ന് മുന്നോടിയായി കേന്ദ്ര ഇലക്ട്രോണിക്സ് വിവര സാങ്കേതിക വിദ്യാ മന്ത്രാലയത്തിന് കീഴിലെ സോഫ്റ്റ്‌വെയർ ടെക്‌നോളജി പാർക്ക് ഓഫ് ഇന്ത്യ (STPI), ISACA തിരുവനന്തപുരം ചാപ്റ്ററുമായി സഹകരിച്ച് തിരുവനന്തപുരത്ത് ഇന്ത്യ എഐ ഇംപാക്റ്റ് പ്രീ-സമ്മിറ്റ് കോൺഫറൻസ് സംഘടിപ്പിച്ചു. ഫിൻടെക്, ആരോഗ്യം, പൗര സുരക്ഷ എന്നിവയ്ക്കായി സുരക്ഷിതവും വിശ്വസനീയവുമായ AI എന്ന വിഷയത്തിലൂന്നിയായിരുന്നു കോൺഫറൻസ്. തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ നടന്ന കോൺഫറൻസിൽ കേരള ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് മുഖ്യാതിഥിയായി. ഇന്ത്യയുടെ എഐ ദൗത്യം അതിന്റെ വിന്യാസത്തിൽ മാത്രമല്ല, രാജ്യത്തിനായി ധാർമ്മികവും ഏവരേയും ഉൾക്കൊള്ളുന്നതും സുരക്ഷിതവുമായ എ ഐ നിർവചിക്കുന്നതിലാണ് നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ഭരണ മേഖലയിൽ കേരളത്തിനുള്ള മുൻകൈ ചൂണ്ടിക്കാട്ടിയ അദ്ദേഹം ഈ മേഖലയിൽ മുന്നിൽ നിന്നു…
Read Moreഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേള: ചരിത്ര പരേഡുമായി 56-ാം പതിപ്പിന് തുടക്കം
konnivartha.com: തെരുവുകളിലേക്ക് ചുവടുകൾ വെക്കൂ, ആ താളം അനുഭവിക്കൂ; ചുരുളഴിയുന്ന കഥകളെ കണ്ടറിയൂ; ഗോവയെ വിസ്മയത്തിൻ്റെ ജീവസ്സുറ്റ തിരശ്ശീലകളിലേക്ക് പരിവര്‍ത്തനം ചെയ്യുകയാണ് ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേള. ഐഎഫ്എഫ്ഐ-യുടെ ശ്രദ്ധേയമായ പ്രയാണത്തില്‍ ഇതാദ്യമായി പരമ്പരാഗത വേലിക്കെട്ടുകള്‍ ഭേദിച്ച് ഗോവയുടെ ഊർജസ്വലമായ ഹൃദയത്തിലേക്ക് മേള കടന്നുചെന്നു. ഇതുവരെ കാണാത്ത അഭൂതപൂർവമായ ആഘോഷത്തിലലിഞ്ഞ് ഗോവയിലെ ജനങ്ങളെയും തെരുവുകളെയും മനസ്സിനെയും മേള വരവേറ്റു. പ്രൗഢമായ ഉദ്ഘാടനച്ചടങ്ങിൻ്റെ ഭാഗമായി ഐഎഫ്എഫ്ഐ 2025 നഗരത്തെ വിശാലമായ ജീവസ്സുറ്റ കാൻവാസാക്കി മാറ്റി. സിനിമയുടെ തിളക്കം സാംസ്കാരിക പ്രൗഢിയില്‍ അലിഞ്ഞുചേര്‍ന്നപ്പോള്‍ കഥവിഷ്കാരത്തിൻ്റെ മായാജാലം തെരുവുകളില്‍ നൃത്തം ചെയ്തു. കലാകാരന്മാരും കലാപ്രകടനം നടത്തുന്നവരും സിനിമാ പ്രേമികളും തെരുവുകളിൽ ഊർജവും ആവേശവും നിറച്ചപ്പോൾ സർഗാത്മകതയുടെ മിടിക്കുന്ന ഇടനാഴിയായി ഗോവ മാറി. ഇത് മേളയുടെ കേവലം തുടക്കമല്ല, മറിച്ച് ഐഎഫ്എഫ്ഐയുടെ പാരമ്പര്യത്തിലെ ധീരമായ പുത്തന്‍ അധ്യായത്തിൻ്റെ പിറവിയുടെ സൂചനയാണ്. ആഘോഷങ്ങൾക്ക് തുടക്കം…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 20/11/2025 )
പരിശീലനം മാറ്റിവച്ചു തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറിയില്‍ നവംബര്‍ 26 ന് നടത്താനിരുന്ന ടര്‍ക്കി കോഴി വളര്‍ത്തല്‍ പരിശീലനം നവംബര്‍ 27 ലേക്ക് മാറ്റിവച്ചു. ഫോണ്‍ : 0469 2965535. പ്രവേശനം ആരംഭിച്ചു ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് എയര്‍ലൈന്‍ ക്യാബിന്‍ ക്രൂ (ഒരു വര്‍ഷം ) കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത : പ്ലസ് ടു/ബിരുദം. ഫോണ്‍ : 7306119753. തൊഴില്‍മേള അസാപ് കേരളയുടെ കുന്നന്താനം കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നവംബര്‍ 29 ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു. പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി, പിജി, ഐടിഐ, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 9495999688, 9496085912. നിയമസഹായ ക്ലിനിക്ക് വിമുക്ത ഭടന്മാര്‍ക്കാവശ്യമായ നിയമസഹായം ലഭ്യമാക്കുന്നതിന് ജില്ലാ സെനിക ക്ഷേമ ഓഫീസില്‍ നവംബര്‍ 22…
Read Moreനിയമസഹായ ക്ലിനിക്ക്
konnivartha.com; വിമുക്ത ഭടന്മാര്‍ക്കാവശ്യമായ നിയമസഹായം ലഭ്യമാക്കുന്നതിന് ജില്ലാ സെനിക ക്ഷേമ ഓഫീസില്‍ നവംബര്‍ 22 രാവിലെ 10.30ന് സിറ്റിംഗ് നടത്തുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2961104.
Read Moreലൈംഗിക വിദ്യാഭ്യാസം അനിവാര്യം: ജില്ലാ കലക്ടര്‍
കൗമാരക്കാര്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടത് അനിവാര്യമാണെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. ലൈംഗിക വിദ്യാഭ്യാസ പദ്ധതിയായ പ്രൊജക്റ്റ് എക്‌സിന്റെ ജില്ലാതല ഉദ്ഘാടനം കോന്നി ജിഎച്ച്എസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ലോകത്ത് ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയയിലൂടെ കുട്ടികള്‍ക്ക് എല്ലാ വിവരവും എളുപ്പത്തില്‍ ലഭ്യമാണ്. കൗമാരക്കാരുടെ ശാരീരിക, മാനസിക, സാമൂഹിക വളര്‍ച്ചയ്ക്കും സുരക്ഷയ്ക്കും ശരിയായ ലൈംഗിക വിദ്യാഭ്യാസം നേടുന്നത് സഹായിക്കും. അതിക്രമം, ഉപദ്രവം, ബാലപീഡനം എന്നിവ തിരിച്ചറിയാനും മറ്റുള്ളവരോട് പറയാനുമുള്ള ധൈര്യം ലഭിക്കാനും ലൈംഗിക വിദ്യാഭ്യാസത്തിലൂടെ കഴിയുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലാ ഭരണകൂടം, വനിതാ ശിശു വികസനം, പൊതു വിദ്യാഭ്യാസ വകുപ്പ്, കനല്‍ ഇനോവേഷന്‍സ് എന്നിവ സംയുക്തമായാണ് എക്‌സ് പ്രോജക്ട് നടത്തുന്നത്. ജില്ലയില്‍ 25 സര്‍ക്കാര്‍ സ്‌കൂളില്‍ പ്രോജക്ടിന്റെ ഭാഗമായി ക്ലാസ് സംഘടിപ്പിക്കും. ഒമ്പത് മുതല്‍ 12- ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് സമഗ്ര ലൈംഗിക…
Read Moreവോട്ട് അഭ്യര്‍ഥിച്ചെത്തുന്നവര്‍ വോട്ടറുടെ അനുമതിയില്ലാതെ ഫോട്ടോ എടുക്കരുത്
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ട് അഭ്യര്‍ഥനയുമായി വീടുകളില്‍ എത്തുന്ന സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും അനുമതിയില്ലാതെ വോട്ടര്‍മാരുടെ ഫോട്ടോ എടുക്കരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ എസ്.പ്രേം കൃഷ്ണന്‍ അറിയിച്ചു. ഇടയാറന്‍മുളയില്‍ വീടുകളില്‍ വോട്ട് അഭ്യര്‍ഥനയുമായി എത്തിയവര്‍ അനുമതി ഇല്ലാതെ മൊബൈലില്‍ ഫോട്ടോ പകര്‍ത്തിയതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് കലക്ടറുടെ നിര്‍ദേശം
Read Moreആരോഗ്യത്തോടെ ശരണയാത്ര :അയ്യപ്പന്‍മാര്‍ക്ക് വിപുലമായ സേവനം
ആരോഗ്യത്തോടെ ശരണയാത്ര: ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങൾ അറിയണം ശബരിമലയിലേക്കുള്ള എല്ലാ പ്രധാന പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാണ്. ആരോഗ്യ വകുപ്പിലേയും മെഡിക്കൽ കോളേജുകളിലേയും ഡോക്ടർമാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ പ്രവർത്തകരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. പമ്പയിലെ കൺട്രോൾ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. മലകയറുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നെങ്കിൽ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി വിവിധ ഭാഷകളിൽ അവബോധം ശക്തമാക്കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർ ചികിത്സ തേടേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ എമർജൻസി മെഡിക്കൽ സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. കോന്നി മെഡിക്കൽ കോളേജ് ബേസ് ആശുപത്രിയായി പ്രവർത്തിക്കും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അടിയന്തര കാർഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാണ്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക്…
Read More