ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ജില്ലയില് ‘ഹൃദയപൂര്വം’ സി.പി.ആര് പരിശീലന ബോധവല്ക്കരണ കാമ്പയിന് തുടക്കം. കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ കുര്യാക്കോസ് മാര് ക്ലിമിസ് ഹാളില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്ജ് എബ്രഹാം നിര്വഹിച്ചു. കോളേജ് വൈസ് പ്രിന്സിപ്പല് ഡോ. സ്മിത സാറ പടിയറ അധ്യക്ഷയായി. ഹൃദയാഘാതം ഉണ്ടാകുന്ന രോഗിക്ക് ശാസ്ത്രീയ ഹൃദയാഘാത പ്രഥമ ശുശ്രൂഷ ( സി. പി. ആര്) നല്കുന്ന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശീലന ബോധവല്ക്കരണ കാമ്പയിനാണ് ‘ഹൃദയപൂര്വം’. യുവജനങ്ങളെയും മുന്നിര തൊഴില് വിഭാഗം ജീവനക്കാരെയും പ്രഥമ ശുശ്രൂഷ നല്കാന് പ്രാപ്തരാക്കുക, ഹൃദയസ്തംഭനത്തിന്റെ ലക്ഷണം നേരത്തെ തിരിച്ചറിയാനുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. കാമ്പയിന്റെ ഭാഗമായി വിദ്യാലയങ്ങളിലും സര്ക്കാര് സ്ഥാപനങ്ങളിലും പ്രാദേശിക കേന്ദ്രങ്ങളിലും പരിപാടികള് സംഘടിപ്പിക്കും. ജില്ലാ മെഡിക്കല് ഓഫീസര് ഡോ. എല് അനിതകുമാരി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ…
Read Moreവിഭാഗം: Digital Diary
പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 29/09/2025 )
ഏഴംകുളം വില്ലേജ് ഓഫീസ് സ്മാര്ട്ടാകുന്നു അടൂര് നിയോജകമണ്ഡലത്തിലെ ഏഴംകുളം വില്ലേജ് ഓഫീസിനെ സ്മാര്ട്ടാക്കാന് 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി നിയസമസഭ ഡെപ്യൂട്ടി സ്പീക്കര് ചിറ്റയം ഗോപകുമാര് അറിയിച്ചു. റവന്യൂ വകുപ്പിന്റെ തനത് ഫണ്ട് വിനിയോഗത്തിലൂടെയാണ് പദ്ധതി. സംസ്ഥാനതലത്തില് അനുവദിച്ച 32 സ്മാര്ട്ട് വില്ലേജുകളുടെ പട്ടികയിലാണ് ഏഴംകുളത്തെയും ഉള്പ്പെടുത്തിയത്. ചുറ്റുമതില്, കെട്ടിട സൗകര്യങ്ങള്, കമ്പ്യൂട്ടറുകള് അനുബന്ധ ഉപകരണങ്ങള്, ഫര്ണിച്ചറുകള് എന്നിവ അടക്കമുള്ളവ ഉള്പ്പെടുത്തിയാണ് വില്ലേജ് ഓഫീസിനെ സ്മാര്ട്ടാക്കുന്നത്. ക്വട്ടേഷന് പത്തനംതിട്ട ജില്ലാ നവകേരളം കര്മപദ്ധതി ഓഫീസ് ഉപയോഗത്തിനായി 1200 ക്യുബിക് കപ്പാസിറ്റിയില് കുറയാത്ത അഞ്ച് സീറ്റ് ടാക്സി / ടൂറിസ്റ്റ് എസി വാഹനം പ്രതിമാസ വാടകയില് (ഡ്രൈവര് ഉള്പ്പെടെ) ഒരു വര്ഷത്തേയിക്ക് ലഭ്യമാക്കുന്നതിന് താല്പര്യമുള്ള വാഹന ഉടമകളില് നിന്ന് ക്വട്ടേഷന് ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര് നാല്. പത്തനംതിട്ട കലക്ടറേറ്റ് ജില്ലാ പ്ലാനിംഗ് ഓഫീസിലുള്ള നവകേരളം…
Read Moreവടശേരിക്കര കുടുംബശ്രീ സിഡിഎസിനു ഐഎസ്ഒ അംഗീകാരം
konnivartha.com; വടശേരിക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിനു ഐ.എസ്.ഒ 9001: 2015 സര്ട്ടിഫിക്കേഷന് ലഭിച്ചു. ഗുണനിലവാര മാനദണ്ഡങ്ങള് കര്ശനമായി പാലിച്ച് ഫയലുകളുടെ ക്രമീകരണം, മൂന്ന് മിനിറ്റില് വിവരങ്ങളുടെ ലഭ്യത, ധനകാര്യ ഇടപാടുകളുടെ കൃത്യത, എന്.എച്ച്.ജി. വിവരങ്ങളുടെ തുടര്ച്ചയായ പുതുക്കല്, ഓഫിസ് സംവിധാനങ്ങളുടെ കാര്യക്ഷമത, പൊതുജനങ്ങള്ക്ക് നല്കുന്ന സേവനങ്ങളുടെ ഗുണമേന്മ തുടങ്ങിയവയാണ് സര്ട്ടിഫിക്കേഷനിലേക്ക് നയിച്ച പ്രധാന ഘടകങ്ങള്. കുടുംബശ്രീ പ്രവര്ത്തനങ്ങള് സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനാണ് ഈ നേട്ടം. കൊല്ലം ശ്രീ കേശവമെമ്മോറിയല് ടൗണ് ഹാളില് നടന്ന ചടങ്ങില് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര് ദിനേശന് എന്നിവരില് നിന്നും പഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്, സിഡിഎസ് ചെയര്പേഴ്സണ് ലേഖ രഘു, മെമ്പര് സെക്രട്ടറി അനീഷ് പ്രഭാകര്, അക്കൗണ്ടന്റ് എസ് ശ്രുതി മോള് എന്നിവര് പുരസ്കാരം ഏറ്റു വാങ്ങി.
Read Moreഭവനങ്ങളുടെ താക്കോല് സമര്പ്പണം നടന്നു
കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പി.എം.എ.വൈ(ജി)ആവാസ് പ്ലസ് 2024-25 പദ്ധതിയില് നിര്മ്മാണം പൂര്ത്തീകരിച്ച ഭവനങ്ങളുടെ താക്കോല് സമര്പ്പണവും ഗുണഭോക്തൃസംഗമവും നടന്നു. പ്രസിഡന്റ് എം.വി.അമ്പിളി ഉദ്ഘാടനം ചെയ്ത് താക്കോല് സമര്പ്പണം നടത്തി. വൈസ് പ്രസിഡന്റ് ആര് ദേവകുമാര് അധ്യക്ഷനായി. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി.കെ. ശാമുവല്, ജില്ലാ പഞ്ചായത്ത് അംഗം റോബിന് പീറ്റര്,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വര്ഗീസ് ബേബി, എല്സി ഈശോ, തുളസിമണിയമ്മ, അംഗങ്ങളായ പ്രവീണ് പ്ലാവിളയില്, രാഹുല് വെട്ടൂര്, സുജാത അനില്, കെ.ആര്.പ്രമോദ്, നീതു ചാര്ളി, പ്രസന്ന രാജന്, ശ്രീകല നായര്, ജോളി ഡാനിയല്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. താര, ബി. ചിത്രാ വിജയന് തുടങ്ങിയവര് പങ്കെടുത്തു.
Read Moreജനക്ഷേമം ഉറപ്പാക്കുന്ന പൊതുവികസനമാണ് സർക്കാർ ലക്ഷ്യം : മുഖ്യമന്ത്രി
‘മുഖ്യമന്ത്രി എന്നോടൊപ്പം’ സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം ചെയ്തു :പരാതിയിന്മേൽ 48 മണിക്കൂറിനകം നടപടി വിളിച്ച് അറിയിക്കും konnivartha.com; ജനങ്ങളുടെ ജീവിതക്ഷേമം ഉറപ്പാക്കുന്ന പൊതുവായ വികസനമാണ് സർക്കാർ ലക്ഷ്യമെന്നും അതിന്റെ ദൃഷ്ടാന്തമാണ് ‘മുഖ്യമന്ത്രി എന്നോടൊപ്പം’ (CM with ME) സിറ്റിസൺ കണക്ട് സെന്ററെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങളാണ് ഭരണത്തിന്റെ കേന്ദ്രവും ലക്ഷ്യവുമെന്നത് ഉൾക്കൊണ്ടാണ് ഈ ജനകീയ പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്. മുഖ്യമന്ത്രി എന്നോടൊപ്പം’ സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം വെള്ളയമ്പലത്ത് പഴയ എയർ ഇന്ത്യ ഓഫീസിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രി എന്നോടൊപ്പം’ സിറ്റിസൺ കണക്ട് സെന്റർ മുൻപ് എവിടെയും ഇല്ലാത്ത സംവിധാനമാണ്. പൊതുജനങ്ങളും സർക്കാരും തമ്മിൽ ആശയവിനിമയ രംഗത്തു വിടവെന്തെങ്കിലും ഉണ്ടെങ്കിൽ അതു തീർക്കാനും, ജനങ്ങളുടെ പ്രശ്നങ്ങൾക്കുമേൽ സമയബന്ധിതമായി നടപടിയെടുക്കാനും, എടുത്ത നടപടി നിശ്ചിത സമയത്തിനുള്ളിൽ ജനങ്ങളെ അറിയിക്കാനുമാണ് ഈ സംവിധാനം. സി എം വിത്ത്…
Read Moreകല്ലേലിക്കാവില് ആദ്യാക്ഷരം പൂജ വെച്ചു
കോന്നി :കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ( മൂലസ്ഥാനം ) ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനത്തിൽ താംബൂലം സമർപ്പിച്ചു പുസ്തകം പൂജ വെച്ചു. ഇനി രണ്ടു നാൾ അക്ഷരപൂജയും ആയുധ പൂജയും നടക്കും.ദുർഗാഷ്ടമി ദിനമായ നാളെ (30/09/2025) ദുർഗാദേവിക്ക് പ്രത്യേക പൂജകള് ഉണ്ട് . മഹാനവമി ദിനമായ ബുധന് മഹാലക്ഷ്മിയെയും വിജയദശമി ദിനമായ വ്യാഴം മഹാ സരസ്വതിയെയുമാണ് പൂജിക്കുന്നത്. തുടർന്ന് വിദ്യാരംഭം ചടങ്ങുകൾ തുടങ്ങും
Read Moreകോണ്ഫറന്സ് ഹാള് ഉദ്ഘാടനം ചെയ്തു
konnivartha.com: കോന്നി ബ്ലോക്ക് പഞ്ചായത്തില് 2024- 25 വാര്ഷിക പദ്ധതിയില് ഉള്പ്പെടുത്തി നവീകരിച്ച കോണ്ഫറന്സ് ഹാളിന്റെ ഉദ്ഘാടനം പ്രസിഡന്റ് എം വി അമ്പിളി നിര്വഹിച്ചു. വൈസ് പ്രസിഡന്റ് ആര് ദേവകുമാര് അധ്യക്ഷനായി. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ ശമുവേല്, ജില്ലാപഞ്ചായത്ത് അംഗം റോബിന് പീറ്റര്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എല്സി ഈശോ, വര്ഗീസ് ബേബി, തുളസീമണിയമ്മ, അംഗങ്ങളായ പ്രവീണ് പ്ലാവിളയില്, രാഹുല് വെട്ടൂര്, സുജാത അനില്, കെ. ആര് പ്രമേദ്, നീതു ചാര്ളി, പ്രസന്ന രാജന്, ശ്രീകല നായര്, ജോളി ഡാനിയേല്, സെക്രട്ടറി പി താര തുടങ്ങിയവര് പങ്കെടുത്തു.
Read Moreആവണീശ്വരം റെയിൽവേ മേൽപ്പാലം : രണ്ട് മാസത്തിനകം അംഗീകാരം ലഭ്യമാകും : കൊടിക്കുന്നിൽ സുരേഷ് എം.പി
konnivartha.com: ആവണീശ്വരം റെയിൽവേ മേൽപ്പാല നിർമാണത്തിന് ആവശ്യമായ ജനറൽ എഗ്രിമെന്റ് ഡ്രോയിങ് (GAD) റെയിൽവേ മന്ത്രാലയം പരിശോധന പൂർത്തിയാക്കി അംഗീകാരം ലഭ്യമാക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. അറിയിച്ചു. നൂറുശതമാനം റെയിൽവേ ചിലവിൽ നിർമ്മിക്കുന്ന ഈ മേൽപ്പാലം ആവണീശ്വരം റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ലെവൽ ക്രോസ് നമ്പർ 519-ൽ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. റോഡ് ഗതാഗതക്കുരുക്ക് കുറയ്ക്കുകയും, യാത്രക്കാരുടെയും നാട്ടുകാരുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന പ്രധാനപ്പെട്ട ഒരു അടിസ്ഥാന സൗകര്യ പദ്ധതിയായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. ആവണീശ്വരം സന്ദർശിച്ച എം.പി. ദക്ഷിണ റെയിൽവേ മധുര ഡിവിഷൻ അഡീഷണൽ ഡിവിഷൻ ജനറൽ മാനേജർ, മറ്റു റെയിൽവേ ഉദ്യോഗസ്ഥർ, കൂടാതെ പദ്ധതി നടപ്പാക്കുന്ന കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (KRDCL) ഉദ്യോഗസ്ഥർ എന്നിവരുമായി സ്ഥലപരിശോധന നടത്തി. മേൽപ്പാല നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ നിർദേശങ്ങൾ എം.പി. നൽകി.
Read Moreവണ് ഇന്ത്യ വണ് പെന്ഷന് മൂവ്മെന്റ്:പ്രവര്ത്തക കൂട്ടായ്മ സംഘടിപ്പിച്ചു
konnivartha.com: വണ് ഇന്ത്യ വണ് പെന്ഷന് മൂവ്മെന്റ് പത്തനംതിട്ട ജില്ലാ പ്രവര്ത്തക കൂട്ടായ്മ വിവിധ പരിപാടികളോടെ കുളനട ആരോഗ്യ നികേതനില്നടന്നു . വണ് ഇന്ത്യ വണ് പെന്ഷന് മുന്നോട്ട് വെച്ച വിവിധ ആവശ്യങ്ങള് അടങ്ങിയ ഭീമ ഹർജി ഒരു ലക്ഷത്തോളം ഒപ്പ് ശേഖരിച്ച് ഇന്ത്യന് പ്രധാനമന്ത്രിക്ക് ഡല്ഹിയില് കൊടുത്ത സംസ്ഥാന നേതാക്കൾക്ക് സ്വീകരണം നല്കി. വണ് ഇന്ത്യ വണ് പെന്ഷന് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് എന് എം ഷെരിഫ്, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ രാധാകൃഷ്ണൻ, മലപ്പുറം ജില്ലാ പ്രസിഡന്റ് എം ആര് സി രാമചന്ദ്രൻ, കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ജോണി തോമസ്, പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് ശശീന്ദ്ര കുമാര്, വൈസ് പ്രസിഡന്റ് വിലാസിനി, സെക്രട്ടറി സജി ശമുവേൽ, ട്രഷറർ എ വി ഷാജി, ചാണ്ടി വര്ഗീസ്, അപ്പച്ചന് കടമ്പയില് എന്നിവർ പ്രസംഗിച്ചു. തുടർന്ന്…
Read Moreപ്രഭാത വാർത്തകൾ:2025 | സെപ്റ്റംബർ 29 | തിങ്കൾ
യുദ്ധസമാനമായ കലാശപ്പോരില് പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്ത്ത് ഏഷ്യാ കപ്പ് ക്രിക്കറ്റ് കീരീടം സ്വന്തമാക്കി ടീം ഇന്ത്യ. ദുബായ്, ഇന്റര്നാഷണല് ക്രിക്കറ്റ് സ്റ്റേഡിയത്തില് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന് ലഭിച്ച മികച്ച തുടക്കം മുതലാക്കാനാകാതെ 19.1 ഓവറില് 146ന് എല്ലാവരും പുറത്തായി. 12.4 ഓവറില് 113 ന് 1 എന്ന് മികച്ച നിലയിലായിരുന്ന പാകിസ്ഥാനെ നാല് വിക്കറ്റ് വീഴ്ത്തിയ കുല്ദീപ് യാദവാണ് തകര്ത്തത്. 38 പന്തില് 57 റണ്സെടുത്ത സാഹിബ്സാദ ഫര്ഹാനും 35 പന്തില് 46 റണ്സെടുത്ത ഫഖര് സമാനുമാണ് പാകിസ്ഥാന് മികച്ച തുടക്കം സമ്മാനിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്ച്ചയോടെയായിരുന്നു. 20 റണ്സ് നേടുന്നതിനിടയില് 3 വിക്കറ്റുകള് വീണ ഇന്ത്യയെ രക്ഷിച്ചത് 24 റണ്സെടുത്ത സഞ്ജു സാംസണിനും 33 റണ്സെടുത്ത ശിവം ദുബെക്കുമൊപ്പം 69 റണ്സെടുത്ത് പുറത്താകാതെ നിന്ന തിലക് വര്മയുടെ വീരോചിത…
Read More