konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും ആഭിമുഖ്യത്തിൽ “മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടി” ഹെൽപ്പ് ഡെസ്കിൽ ലഭിച്ച പരാതി അവലോകനവും പ്രസന്റേഷനും 23.09. 2025 രാവിലെ 10 മണിക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കും . മനുഷ്യ വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട പരാതികൾ ഉള്ള പൊതുജനങ്ങൾ മീറ്റിംഗിൽ പങ്കെടുക്കണമെന്ന് പഞ്ചായത്ത് അധികൃതര് അറിയിച്ചു .
Read Moreവിഭാഗം: Digital Diary
എറണാകുളം കലക്ടറുടെ പേരില് വ്യാജ ഫേസ് ബുക്ക് അക്കൗണ്ട്
konnivartha.com: എറണാകുളം ജില്ലാ കലക്ടറുടെ ഔദ്യോഗിക നാമത്തില് വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് പ്രവര്ത്തിച്ചു വരുന്നതായും ജനങ്ങള് ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര് ജി പ്രിയങ്ക അറിയിച്ചു . ഡിസി എറണാകുളം (DC Ernakulam) എന്ന പേരിൽ ഒരു വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് പ്രചരിക്കുന്നുണ്ട്. പൊതുജനങ്ങൾശ്രദ്ധിക്കണം എന്ന് ആണ് കലക്ടറുടെ അറിയിപ്പ് A fake Facebook account is circulating under the name DC Ernakulam. The public is requested to take note.
Read Moreലോട്ടറിക്ക് പുതുക്കിയ ജി.എസ്.ടി. നിരക്ക്: 40 ശതമാനം പ്രാബല്യത്തിലായി
konnivartha.com: സെപ്റ്റംബർ 17ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം നമ്പർ 9/2025- സെൻട്രൽ ടാക്സ് (റേറ്റ്) പ്രകാരവും, സംസ്ഥാന സർക്കാർ പുറത്തിറക്കിയ എസ്.ആർ.ഒ നമ്പർ 1059/2025 വിജ്ഞാപന പ്രകാരവും ലോട്ടറികളിൽ ബാധകമായ ജി.എസ്.ടി. നിരക്ക് 40 ശതമാനമായി പരിഷ്കരിച്ചു. സെപ്റ്റംബർ 22 മുതൽ ലോട്ടറികളിൽ ബാധകമായ പുതുക്കിയ 40 ശതമാനം നികുതി നിരക്ക് പ്രാബല്യത്തിലായി. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ വിജ്ഞാപനങ്ങൾ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ് സൈറ്റായ www.keralataxes.gov.in ൽ നൽകിയിട്ടുണ്ടെന്ന് കമ്മിഷണർ അറിയിച്ചു.
Read Moreപെരണിനാട്യം : മൺകുടത്തിന് മുകളിൽ ശരീരംക്കൊണ്ട് എഴുതിയ പെരണി കവിത
konnivartha.com: കമിഴ്ത്തിവെച്ച മൺകുടത്തിന് മുകളിൽ ‘ മൂന്ന് നർത്തകിമാർ കയറി നിന്ന് തലയിൽ കൂജയും വെച്ച് നൃത്തം ചെയ്തപ്പോൾ, സദസ്സ് ഒന്നടക്കം നിശബ്ദമായി നൃത്തത്തിൽ ലയിച്ചു. മലയാളികൾക്ക് അത്ര സുപരിചിതമല്ലാത്ത പെരണിനാട്യമായിരുന്നു അത്. ഓരോ ആസ്വാദകനും ഇമവെട്ടാതെ നർത്തകിമാർ ശരീരം കൊണ്ട് എഴുതിയ പെരണിനാട്യം ആസ്വദിച്ചു. കലാഗ്രാമം സിറാജുദ്ദീൻ പരിശീലിപ്പിച്ച ഗൗരി ഹരീഷ് , ഗായത്രി ഹരീഷ്, റുമിൻ ഫാത്തിമ എന്നിവരാണ് പെരണിനാട്യം അവതരിപ്പിച്ചത്. കണിശമായ പരിശീലനം ആവിശ്യമുള്ള ഈ നൃത്തം ശിവൻ്റെ പ്രപഞ്ച നടനത്തിൽ നിന്ന് ഉത്ഭവിച്ചുവെന്നാണ് പറയപ്പെടുന്നത്. ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിന് തിരശ്ശീല വീണു കേരള സംഗീത നാടക അക്കാദമി മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിന് തിരശ്ശീല വീണു. സമാപന ദിവസം സ്വാതി രാജീവ്, എം.ടി. മൃൺമയി, നിർമുക്ത അരുൺ,മാനവിക മുരളി, മീനാക്ഷി നായർ,ഹിത ശശിധരൻ,…
Read Moreഅമ്മയും മകളും മഹാരി നൃത്തവുമായി പുരിയിൽ നിന്ന് ത്രിഭംഗിയിൽ
konnivartha.com: ഒഡീസ്സയിലെ പുരിയിൽ നിന്ന് മഹാരി നൃത്തവുമായി ഒരമ്മയും മകളും ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവം വേദിയിൽ എത്തി. മഹാരി നർത്തകിയായ രൂപശ്രീ മഹാപത്രയും മകൾ ദേബരൂപ ദാസ് ഗുപ്തയുമാണ് ത്രിഭംഗിയിൽ മഹാരി നൃത്തം അവതരിപ്പിച്ചത്. പുരി ജഗനാഥ ക്ഷേത്രത്തിലെ പരമ്പരാഗത നൃത്തമാണ് മഹാരിനൃത്തം. ഒഡീസ്സി ഉൾപ്പെടെയുള്ള നൃത്തരൂപങ്ങൾ ഉത്ഭവിച്ചത് മഹാരി നൃത്തത്തിൽ നിന്നാണ് എന്ന് പറയപ്പെടുന്നു. 42 വർഷമായി മഹാരി നൃത്തം ചെയ്യുന്ന രൂപശ്രീ നിരവധി വിദേശ രാജ്യങ്ങളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ദേവദാസി നർത്തകിമാരുടെ ശിക്ഷണത്തിലാണ് താൻ മഹാരിനൃത്തം അഭ്യസിച്ചതെന്ന് രൂപശ്രീ മഹാപത്ര പറഞ്ഞു. ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിന് തിരശ്ശീല വീണു കേരള സംഗീത നാടക അക്കാദമി മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിന് തിരശ്ശീല വീണു. സമാപന ദിവസം സ്വാതി രാജീവ്, എം.ടി. മൃൺമയി, നിർമുക്ത അരുൺ,മാനവിക…
Read Moreഏഷ്യാകപ്പിലെ ഇന്ത്യാ-പാക് പോരാട്ടം : ടീം ഇന്ത്യയുടെ വിജയം
പാക്കിസ്ഥാനെ ഒരിക്കൽ കൂടി ടീം ഇന്ത്യ ക്രിക്കറ്റില് തകർത്തു.പാക്കിസ്ഥാൻ ഉയർത്തിയ 172 റണ്സ് വിജയ ലക്ഷ്യത്തിലേക്ക് നാലു വിക്കറ്റ് നഷ്ടത്തിൽ ഏഴു പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ വിജയം കണ്ടെത്തി .ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയം.അഞ്ച് സിക്സുകളും ആറ് ഫോറുകളുമാണ് അഭിഷേക് ശർമ പാക്കിസ്ഥാനെതിരെ അടിച്ചുകൂട്ടിയത്.ഷഹീൻ അഫ്രീദിയുടെ 19–ാം ഓവറിലെ അഞ്ചാം പന്ത് ബൗണ്ടറി കടത്തി തിലക് വർമയാണ് ഇന്ത്യയുടെ വിജയ ശില്പി
Read Moreനവഭാവങ്ങളെ ഉണര്ത്തി നവരാത്രി പൂജകള്ക്ക് ആരംഭം
konnivartha.com: ദീപനാളങ്ങള് ദേവീസ്വരൂപങ്ങളുടെ നവ ഭാവങ്ങള് വര്ണ്ണിക്കുന്ന നവ രാത്രി പൂജകള്ക്ക് ഇന്ന് ആരംഭം കുറിക്കുന്നു . ഒന്പതു ദിന രാത്രങ്ങള് പ്രകൃതിയുടെ ചലനം നിയന്ത്രിയ്ക്കുന്ന ഒന്പതു ദേവീ ഭാവങ്ങള്ക്ക് പൂജകള് . തുടര്ന്ന് പൂജ വെപ്പും ആയുധ പൂജയും വിദ്യാരംഭം ചടങ്ങും ഉള്ള വിശേഷാല് ചടങ്ങുകള് നടക്കും . ശകവർഷ കലണ്ടർ പ്രകാരം ആശ്വിന മാസത്തിലെ വെളുത്തപക്ഷ പ്രഥമയ്ക്കാണു നവരാത്രി ആരംഭം.ദുർഗാദേവിയുടെ വിവിധ രൂപങ്ങളുടെയും അതുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുടെയും കഥകളുമാണ് നവരാത്രിയുടെ ആധാരം.അസുരശക്തികളെ നിഗ്രഹിക്കാൻ പരാശക്തി അമ്മ വിവിധ അവതാരങ്ങൾ കൈക്കൊണ്ടുവെന്നാണ് ഐതീഹ്യം . അക്ഷരമാകുന്ന അഗ്നിയെ ജ്വലിപ്പിച്ചു അറിവ് എന്ന മഹാ പ്രപഞ്ചത്തിലേക്ക് മനസ്സിനെ അഴിച്ചു വിടുന്ന വലിയൊരു സത്യം ആണ് മാനവ കുലം ഇന്നും ആഘോഷിക്കുന്നത് ആചരിക്കുന്നത് .ആചാരവും അനുഷ്ടാനവും നിലപാട് തറകളില് കുടിയിരിക്കുന്നു . ഇവിടെ ദേവിയുടെ നവ…
Read Moreप्रधानमंत्री श्री नरेन्द्र मोदी ने राष्ट्र को संबोधित किया
प्रधानमंत्री श्री नरेन्द्र मोदी ने आज वीडियो कॉन्फ्रेंस के माध्यम से राष्ट्र को संबोधित किया। शक्ति की उपासना के पर्व नवरात्रि के शुभारम्भ पर सभी नागरिकों को हार्दिक शुभकामनाएं देते हुए उन्होंने कहा कि नवरात्रि के प्रथम दिन से ही, राष्ट्र आत्मनिर्भर भारत अभियान की दिशा में एक महत्वपूर्ण कदम आगे बढ़ा रहा है। श्री मोदी ने कहा कि 22 सितंबर को सूर्योदय से ही, देश अगली पीढ़ी के वस्तु और सेवाकर (जीएसटी) सुधारों को लागू करेगा। प्रधानमंत्री ने इस बात पर प्रकाश डाला कि यह पूरे भारत में…
Read Moreകോന്നിതാഴം പയ്യനാമൺ രശ്മിയിൽ പ്രൊഫ എം.ജി. രാമദാസ് (82) നിര്യാതനായി
konnivartha.com; കോന്നിതാഴം പയ്യനാമൺ രശ്മിയിൽ പ്രൊഫ എം.ജി. രാമദാസ് (82) നിര്യാതനായി. പെരിങ്ങമ്മല ഇക്ബാൽ കോളേജ് മുൻ അധ്യാപകൻ, സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ, കോന്നി റീജിയണൽ കോ ഓപ്പറേറ്റീവ് ബാങ്ക് മുൻ പ്രസിഡന്റ്, സി പി ഐ എം മുൻ ലോക്കൽ കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം 22/09/2025 തിങ്കളാഴ്ച ഉച്ചക്ക് ശേഷം 4 മണിക്ക് പയ്യനാമൺ വീട്ടുവളപ്പിൽ. ഭാര്യ: എൻ. ഇന്ദിരാമ്മ (റിട്ട. അധ്യാപിക PSVPMHSS ഐരവൺ) മക്കൾ :ആർ. രശ്മി (അദ്ധ്യാപിക RVHSS കോന്നി) ആർ. ഗോവിന്ദ് (CPIM കോന്നി ഏരിയാ കമ്മറ്റി അംഗം, അദ്ധ്യാപകൻ MK ലതാ മെമ്മോറിയൽ പബ്ലിക് സ്കൂൾ ഐരവൺ) മരുമക്കൾ : എസ്. സന്തോഷ് (ഗവ: കോൺട്രാക്ടർ), പ്രീതി ഗോവിന്ദ് (അദ്ധ്യാപിക RVHSS കോന്നി)
Read Moreനാളെ മുതല്( 22/09/2025 ) 5%, 18% നികുതി സ്ലാബുകള് മാത്രമാണ് ഉണ്ടാവുക: പ്രധാനമന്ത്രി
നാളെ മുതൽ നടപ്പാവുന്ന ജിഎസ്ടി നിരക്ക് ഇളവ് സാധാരണ ജനങ്ങൾക്ക് വലിയ തോതിൽ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ ജനങ്ങൾക്ക് നവരാത്രി ആശംസകൾ നേർന്ന മോദി ജിഎസ്ടി സേവിങ്സ് ഉത്സവത്തിന് തുടക്കമായെന്നും പറഞ്ഞു.നവരാത്രിയുടെ ആദ്യദിനം തന്നെ പുതിയ ജിഎസ്ടി പ്രാബല്യത്തിലാകും. ഇന്ത്യ മറ്റൊരു നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. പുതിയ ജിഎസ്ടി ഘടന നടപ്പാക്കുമ്പോൾ എല്ലാവർക്കും ഗുണമുണ്ടാകും. നാളെ മുതൽ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധിക്കും. മോദി പറഞ്ഞു.സാധാരണക്കാർക്ക് വലിയ ആശ്വാസമാകും ഈ മാറ്റമെന്ന് നരേന്ദ്ര മോദി പറഞ്ഞു. മധ്യവർഗം, യുവാക്കൾ, കർഷകർ അങ്ങനെ എല്ലാവർക്കും പ്രയോജനം ലഭിക്കും. ദൈനംദിന ആവശ്യങ്ങൾ വളരെ കുറഞ്ഞ ചെലവിൽ നിറവേറ്റപ്പെടും.നികുതി ഭാരത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം ഉണ്ടാകും. ആത്മനിർഭർ ഭാരതത്തിലേക്കുള്ള ഒരു ചുവടുവെപ്പു കൂടിയാണ്…
Read More