അടൂര്‍ നഗരസഭ അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

61 നഗര ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു   61 നഗര ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സൗജന്യവും സമഗ്രവുമായ ചികിത്സയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഇതിനോടാനുബന്ധിച്ച് അടൂര്‍ നഗരസഭയില്‍ അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യാ റെജി മുഹമ്മദ് നിര്‍വഹിച്ചു. മെച്ചപ്പെട്ട ആരോഗ്യ സംവിധാനം ഉറപ്പാക്കിക്കൊണ്ട് പൊതുജനാരോഗ്യ മേഖലയില്‍ പുതിയ കാല്‍വെപ്പാണ് നഗരസഭ നടത്തുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. നഗരപ്രദേശങ്ങളിലെ ജനങ്ങള്‍ക്കു പ്രാഥമികാരോഗ്യ പരിരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സെന്ററില്‍ പ്രാരംഭഘട്ട രോഗനിര്‍ണ്ണയം, രോഗം വരാതിരിക്കാനുള്ള ആരോഗ്യ വ്യായാമ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുക,പാലിയേറ്റീവ് പരിചരണം തുടങ്ങിയ സേവനങ്ങള്‍ ലഭിക്കും. ഉച്ചക്ക് രണ്ട് മണി…

Read More

സിവിൽ സർവീസ് കോച്ചിംഗ് ഫീ പദ്ധതി

konnivartha.com: സർക്കാർ/ യൂണിവേഴ്‌സിറ്റികളിൽ നിന്ന് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നടത്തുന്ന വിദ്യാർഥികൾക്ക് കോഴ്‌സ് ഫീസ് (ഒരു വിദ്യാർഥിക്ക് പരമാവധി 20000 രൂപ വീതവും), ഹോസ്റ്റൽ ഫീസ് (ഒരു വിദ്യാർഥിക്ക് 10000 രൂപ വീതവും) ഇനങ്ങളിൽ ചെലവാകുന്ന തുക തിരികെ നൽകുന്ന പദ്ധതയിൽ അപേക്ഷിക്കാം. സംസ്ഥാനത്തെ സ്ഥിര താമസക്കാരായ കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച സമുദായത്തിൽപ്പെട്ട മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പിന് അർഹത. സിവിൽ സർവീസ് അക്കാദമി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ റിസർച്ച് പൊന്നാനി, യൂണിവേഴ്‌സിറ്റികൾ നടത്തുന്ന പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ സിവിൽ സർവീസ് പരിശീലനം നടത്തുന്നവരും നോൺക്രീമിലിയർ പരിധിയിൽ ഉൾപ്പെടുന്നവരും ആയിരിക്കണം. വിദ്യാർഥി പഠിക്കുന്ന സ്ഥാപനം നേരിട്ടു നടത്തുന്ന ഹോസ്റ്റലുകളിലും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ നിന്ന് പഠിക്കുന്നവർക്കും ഹോസ്റ്റൽ സ്‌റ്റൈപ്പന്റിന് അപേക്ഷിക്കാം. ഫീസ് അടച്ചതിന്റെ അസൽ രസീതിൽ വിദ്യാർഥി പഠിക്കുന്ന സഥാപന മേധാവിയുടെ മേലൊപ്പ് പതിപ്പിക്കണം.…

Read More

സി ബി എഫ് സി റീജിയണൽ ഓഫീസറായി നദീം തുഫൈൽ ടി. ചുമതലയേറ്റു

    കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡ്‌ (സി ബി എഫ് സി ) തിരുവനന്തപുരം റീജിയണൽ ഓഫീസറായി നദീം തുഫൈൽ ടി. ചുമതലയേറ്റു. ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് 2011 ബാച്ചിലെ ഉദ്യോഗസ്ഥനായ അദ്ദേഹം ന്യൂഡൽഹി പ്രസ് ഇൻഫർമേഷൻ ബ്യൂറോയിലെ പ്രധാനമന്ത്രിയുടെ കമ്മ്യൂണിക്കേഷൻ സെൽ, പി ഐ ബി & ആർ എൻ ഐ ചെന്നൈ എന്നിവിടങ്ങളിൽ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. ഡിഡി ന്യൂസ് ചെന്നൈയുടെ തലവനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലം സ്വദേശിയാണ്. Nadeem Thufail T. assumes charge as RO, CBFC Nadeem Thufail T. has assumed charge as Regional Officer, Central Board of Film Certification (CBFC), Thiruvananthapuram on 12th February 2024. An officer of Indian Information Service 2011 batch, he has worked…

Read More

ഡബ്ലിനിലെ മലയാളം ക്ളാസുകൾക്ക് വലിയ സ്വീകാര്യത

  konnivartha.com/ ഡബ്ലിൻ : അയർലന്റിലെ മലയാളം മിഷൻ ബ്‌ളാക്ക്‌റോക്ക് ചാപ്ടറിന്റെ നേതൃത്വത്തിലുള്ള മലയാളം ക്ലാസുകൾക്ക് വലിയ സ്വീകാര്യത കൂടുന്നു .കൂടുതൽ കുട്ടികൾ പഠിക്കുന്നതിനായി ആഗ്രഹം പ്രകടിപ്പിച്ച് എത്തുന്നു .വിദേശ ജീവിതം നയിക്കുമ്പോഴും കേരളത്തിന്റെ സംസ്കാരവും ഭാഷയും കുട്ടികളെ പഠിപ്പിക്കുവാനുള്ള മാതാപിതാക്കളുടെ താല്പര്യം വർദ്ധിക്കുകയാണ് . അതിനാൽ ഡിവിഷൻ തിരിച്ച് ക്ളാസുകൾ കൂടുതൽ വിപുലീകരിക്കുന്നതിനും കൂടുതൽ സൗകര്യത്തിനുമായി ഇനി മുതൽ മലയാളം ക്ളാസുകൾ എല്ലാ ശനിയാഴ്ച്ചയും വൈകിട്ട് 5 മണിമുതൽ സ്റ്റില്ലോർഗനിലുള്ള St Brigid’s Parish Centre -ൽ ആയിരിക്കുമെന്ന് മലയാളം മിഷൻ ചീഫ് കോർഡിനേറ്റർ അഡ്വ .സിബി സെബാസ്റ്റ്യനും, പ്രസിഡണ്ട് അനീഷ് വി ചെറിയാനും അറിയിച്ചു.ഡബ്ലിനിലെ വിവിധ പ്രദേശങ്ങളിൽ ഉള്ള കുട്ടികൾക്ക് ക്ലാസിൽ എത്തി മലയാളം പഠിക്കാൻ സൗകര്യം ഒരുക്കുന്നതിനായിട്ടാണ് ശനിയാഴ്ച്ചത്തേക്ക് ക്ളാസുകൾ മാറ്റി ക്രമീകരിച്ചിരിക്കുന്നത്. Address: St Brigid’s Parish Center, St Brigid’s…

Read More

സായുധ പോലീസ് സേനയിലെ (സിഎപിഎഫ്)പരീക്ഷ മലയാളത്തിലും എഴുതാം

  കേന്ദ്ര സായുധ പോലീസ് സേനയിലെ (സിഎപിഎഫ്) കോൺസ്റ്റബിൾ നിയമനത്തിനുള്ള കോൺസ്റ്റബിൾ (ജിഡി) പരീക്ഷ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ, ഇതാദ്യമായി 13 പ്രാദേശിക ഭാഷകളിൽ നടത്തും. 2024 ഫെബ്രുവരി 20 മുതൽ മാർച്ച് 7 വരെ രാജ്യത്തെ 128 നഗരങ്ങളിലായി 48 ലക്ഷം ഉദ്യോഗാർഥികൾക്കായി പരീക്ഷ നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ മാർഗനിർദേശപ്രകാരം, 2024 ജനുവരി 1 മുതൽ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ 13 പ്രാദേശിക ഭാഷകളിൽ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) പരീക്ഷ നടത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു. കേന്ദ്ര സായുധ പൊലീസ് സേനയിൽ പ്രാദേശിക യുവാക്കളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും പ്രാദേശിക ഭാഷകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ മുൻകൈയെടുത്താണു ചരിത്രപരമായ ഈ തീരുമാനം കൈക്കൊണ്ടത്. കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) പരീക്ഷയുടെ ചോദ്യപേപ്പറുകൾ…

Read More

നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ക്യാംമ്പ് ഫെബ്രുവരി 21 ന് ചെങ്ങന്നൂരില്‍.  ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം 

konnivartha.com: ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍  നോര്‍ക്ക റൂട്ട്‌സ് പുതുതായി ആരംഭിച്ച റീജിയണല്‍  സബ് സെന്ററില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി പ്രത്യേക ക്യാംമ്പ് സംഘടിപ്പിക്കുന്നു (ഒന്നാം നില, ചിറ്റൂര്‍ ചേംബേഴ്‌സ് ബില്‍ഡിംങ് റെയില്‍വേ സ്റ്റേഷന് സമീപം, ചെങ്ങന്നൂര്‍, ആലപ്പുഴ ജില്ല) . ഫെബ്രുവരി 21-ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ നടക്കുന്ന അറ്റസ്റ്റേഷനില്‍ മുന്‍കൂട്ടി രജിസ്റ്റര്‍  ചെയ്യുന്നവര്‍ക്കാണ് അവസരം ലഭിക്കുക.  ഇതിനായി നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.org ല്‍  രജിസ്റ്റര്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട്,  പാസ്‌പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ അസ്സലും, പകര്‍പ്പും സഹിതം പങ്കെടുക്കാവുന്നതാണ്. വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായുളള അപേക്ഷയും ക്യാംമ്പില്‍ സ്വീകരിക്കും.  അന്നേ ദിവസം നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം സെന്ററില്‍ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല. കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ (എംഎച്ച്ആര്‍ഡി) മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന്…

Read More

മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള ഭൂമി വിതരണം:നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും

  konnivartha.com: പത്തനംതിട്ട ജില്ലയിലെ മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മഞ്ഞത്തോട് മേഖലയില്‍ ഭൂമി വിതരണം ചെയ്യാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയാണെന്ന് ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. മഞ്ഞത്തോട് പട്ടിക വര്‍ഗ സങ്കേതത്തില്‍ ഭൂമി വിതരണവുമായി ബന്ധപ്പെട്ട് സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു കളക്ടര്‍. ഒരേക്കര്‍ ഭൂമിയാണ് പ്ലോട്ടുകള്‍ തിരിച്ച് ഇവിടെ വിതരണം ചെയ്യുന്നത്. അവര്‍ക്ക് കൈവശാവകാശ രേഖകള്‍ നല്‍കി കൃഷിയോഗ്യമാക്കി കൊടുക്കുകയും ചെയ്യും. വനവിഭവങ്ങള്‍ ശേഖരിക്കുന്നത് ഉപജീവന മാര്‍ഗമാക്കിയ ഇവരെ സ്ഥിരമായി ഒരിടത്ത് താമസിപ്പിക്കുക എന്നത് ശ്രമകരമാണ്. ഉദ്യോഗസ്ഥരുടെ ശ്രമത്തിന് ഒപ്പം അവരുടെ സഹകരണം കൂടി ഇക്കാര്യത്തില്‍ ആവശ്യമാണെന്നും അതിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ ആണ് ഇപ്പൊള്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. പട്ടിക വര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ ചിറ്റാറിലുള്ള പെണ്‍കുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റല്‍ കളക്ടറും സംഘവും സന്ദര്‍ശിച്ചു. പട്ടിക വര്‍ഗ വികസന…

Read More

പത്തനംതിട്ട ജില്ലയില്‍ ആദ്യമായി ആറന്മുളയില്‍ ഐടി പാര്‍ക്ക്: 10 കോടി

പത്തനംതിട്ട നഗരത്തിന് മാതൃകാ തെരുവുകള്‍ konnivartha.com: പത്തനംതിട്ട ജില്ലയില്‍ ആദ്യമായി ആറന്മുളയില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കുന്നതിന് 10 കോടി രൂപ സംസ്ഥാന ബജറ്റില്‍ അനുവദിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആറന്മുള നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്കായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ആറന്മുള ഐടി പാര്‍ക്ക്: ധാരാളം യുവജനങ്ങള്‍ ജില്ലയ്ക്ക് പുറത്തും സംസ്ഥാനത്തിന് പുറത്തുമായി ഐടി മേഖലയില്‍ ജോലി ചെയ്യുന്നു. എന്നാല്‍ അവര്‍ക്ക് വീടിനടുത്ത് തന്നെ ജോലി ചെയ്യാവുന്ന നിലയില്‍ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന് ഐടി കമ്പനികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. തുടക്കത്തില്‍ പത്ത് കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിട്ടുള്ളത്. അതില്‍ 20 ശതമാനം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യമായിട്ടാണ് പത്തനംതിട്ട ജില്ലയില്‍ ഐടി പാര്‍ക്കിന് അനുമതി ലഭിക്കുന്നത്. ഭാവിയില്‍ വലിയ രീതിയില്‍ വികസിപ്പിക്കാവുന്ന വലിയ സാധ്യതയുള്ള ഒന്നാണ് ഈ ബജറ്റിലൂടെ അനുവദിച്ചിരിക്കുന്നത്. പത്തനംതിട്ട നഗര…

Read More

കേരള ബജറ്റില്‍ അടൂരിന് അഭിമാനനേട്ടം: ഡപ്യൂട്ടി സ്പീക്കര്‍

  konnivartha.com: 2024-25 കേരള ബജറ്റില്‍ അടൂര്‍ നിയോജക മണ്ഡലത്തിലെ 20 നിര്‍ദ്ദേശ പദ്ധതികള്‍ ഉള്‍പ്പെടുത്തിയത് അഭിമാനനേട്ടമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. 101 കോടി 50 ലക്ഷം രൂപയാണ് ആകെ അടങ്കല്‍ ആയി 20 പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ബജറ്റില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ ആറ് പദ്ധതികള്‍ നിര്‍വഹണസജ്ജമാകത്തക്ക തരത്തില്‍ ടെണ്ടറിംഗ് നടപടികള്‍ക്ക് ധനകാര്യ വകുപ്പ് വകയിരുത്തി. ഗവ എല്‍പിഎസ് മുണ്ടപ്പള്ളിക്ക് അക്കാദമിക് ബ്ലോക്ക് നിര്‍മ്മാണത്തിന് രണ്ടു കോടി രൂപയും പന്തളം എഇ ഓഫീസ് കെട്ടിട നിര്‍മ്മാണത്തിന് രണ്ടര കോടി രൂപയും വടക്കടത്തുകാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് ഒന്നരകോടി രൂപയും പന്തളം സബ്ട്രഷറിക്ക് രണ്ട് കോടി രൂപയും ഏനാത്ത് പഴയ എംസി റോഡ് ലിങ്ക് റോഡ് നിര്‍മ്മാണത്തിന് മൂന്നര കോടി രൂപയും അടൂരില്‍ ഹോസ്റ്റല്‍ സൗകര്യത്തോടുകൂടിയുള്ള കാര്‍ഷിക പരിശീലന കേന്ദ്രത്തിന് മൂന്നര കോടി…

Read More

കേരളത്തിലെ ഹോം നഴ്‌സിംഗ്, സാന്ത്വന പരിചരണ രംഗത്തെ സ്ത്രീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും: മന്ത്രി വീണാ ജോര്‍ജ്

    konnivartha.com: കേരളത്തിലെ ഹോം നഴ്‌സിംഗ് മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ കേരള വനിതാ കമ്മിഷന്‍ പത്തനംതിട്ട കാതോലിക്കേറ്റ് ഓഡിറ്റോറിയത്തില്‍  സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാന്ത്വന പരിചരണ നയം ആദ്യമായി ആവിഷ്‌കരിച്ച സംസ്ഥാനം കേരളമാണ്. സമ്പൂര്‍ണ സാന്ത്വന പരിചരണ സംസ്ഥാനം ആകുകയാണ് കേരളത്തിന്റെ ലക്ഷ്യം. സ്ത്രീകളുടെ തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങളും വെല്ലുവിളികളും മനസിലാക്കുന്നതിനും നടപടി എടുക്കുന്നതിനുമായി 11 മേഖലകള്‍ തിരഞ്ഞെടുത്ത് വനിതാ കമ്മിഷന്‍ നടത്തുന്ന പബ്ലിക് ഹിയറിംഗ് വളരെ ശ്ലാഘനീയമാണ്. വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണെയും മെമ്പര്‍മാരെയും വളരെ പ്രസക്തമായ ഈ ഇടപെടല്‍ നടത്തുന്നതിന് അഭിനന്ദിക്കുന്നു. ഹോം നഴ്‌സിംഗ് മേഖലയിലെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനായി നടത്തുന്ന പബ്ലിക് ഹിയറിംഗ് വളരെ പ്രധാനമാണ്. കേരളത്തില്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. ജീവിക്കുന്ന കാലയളവില്‍ ക്വാളിറ്റി ലൈഫ് ഉണ്ടാകണം. പൊതു സമൂഹത്തിനും സര്‍ക്കാരിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. ഹോം…

Read More