പത്തനംതിട്ട ജില്ലയിൽ സമഗ്ര ആരോഗ്യ പദ്ധതി നടപ്പിലാക്കും : ഡോ:തോമസ് ഐസക്ക്

    konnivartha.com:  പത്തനംതിട്ട ജില്ലയിൽ സമഗ്ര ആരോഗ്യ പദ്ധതി നടപ്പിലാക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ:തോമസ് ഐസക്ക് പറഞ്ഞു. കോന്നി മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികളുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയിരുന്നു അദ്ദേഹം ‘ജനകീയ ആരോഗ്യ പദ്ധതി സമ്പൂർണ്ണ പാലിയേറ്റിവ് പദ്ധതി എന്നിവ നടപ്പിലാക്കും മുഴുവൻ കിടപ്പ് രോഗികൾക്കും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു കൊണ്ടുള്ള ചികിത്സ ഉറപ്പാക്കും സമഗ്ര ആരോഗ്യ പരിപാടികളിലുടെ രോഗപ്രതിരോധ പ്രവർത്തനത്തിന് ഊന്നൽ നല്കും. ഇതിനായി ഉള്ള ബോധവൽക്കരണത്തിനായി മെഡിക്കൽ വിദ്യാർത്ഥികളുടെ സഹകരണം ആദ്യർത്ഥിച്ചു. മെഡിക്കൽ മാസ്റ്റർ പ്ലാൻ കിഫ്ബി അംഗീകരിച്ചിട്ടുള്ളതാണ് അതുകൊണ്ട് തന്നെ പ്രവർത്തനങ്ങൾക്ക് പണം തടസ്സമാകില്ല’ക്യാപസിലെ ലാൻസ് കേപ്പിങ്ങും കളിസ്ഥലത്തിൻ്റെ നിർമാണം എന്നിവ സമയബന്ധിതമായി പൂർത്തികരിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ, എം പി മണിയമ്മ, കോളേജ് യൂണിയൻ ചെയർമാൻ ആകാശ്, എംബിബിഎസ് ഒന്നും രണ്ടും വർഷ…

Read More

വേനൽ കാലത്ത് ഏറ്റവും അപകടമാകുന്നത് ജ്യൂസിൽ ഉപയോഗിക്കുന്ന ഐസ്സ്

വേനൽക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന ധാരാളം വെള്ളം കുടിക്കണം; കുടിക്കുന്നത് ശുദ്ധമായ വെള്ളമെന്ന് ഉറപ്പ് വരുത്തണം സംസ്ഥാനത്ത് ചൂട് വർധിച്ച സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജ്യൂസ് കടകൾ കേന്ദ്രീകരിച്ചും കുപ്പിവെള്ളം വിൽക്കുന്ന കടകൾ കേന്ദ്രീകരിച്ചും പരിശോധനകൾ നടത്തുന്നതാണ്. ചൂട് കാലമായതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കരുത്. കുപ്പി വെളളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി പരിശോധനകൾ ശക്തമാക്കും. ജില്ലകളിൽ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്. വഴിയോരങ്ങളിലുള്ള ചെറിയ കടകൾ മുതൽ എല്ലാ കടകളും പരിശോധിക്കുന്നതാണ്. ഷവർമ ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമായി തുടരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. വേനൽ കാലത്ത് ഏറ്റവും അപകടമാകുന്നത്…

Read More

ശബരി കെ റൈസ് വിതരണോദ്ഘാടനം മാർച്ച് 13ന്: 5 കിലോഗ്രാം അരിയാണ് ലഭിക്കുക

  konnivartha.com: ശബരി കെ റൈസ് ബ്രാൻഡിൽ സപ്ലൈകോ വിതരണം ചെയ്യുന്ന അരിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മാർച്ച് 13ന് ഉച്ചയ്ക്ക് 12ന് നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വ. ജി ആർ അനിൽ അദ്ധ്യക്ഷനായിരിക്കും. ശബരി കെ ബ്രാൻഡിൽ ജയ അരി 29 രൂപ നിരക്കിലും കുറുവ, മട്ട അരി 30 രൂപ നിരക്കിലും ആണ് വിതരണം ചെയ്യുക. ഒരു റേഷൻ കാർഡ് ഉടമയ്ക്ക് 5 കിലോഗ്രാം അരിയാണ് ലഭിക്കുക. തിരുവനന്തപുരം മേഖലയിൽ ജയ അരിയും, കോട്ടയം – എറണാകുളം മേഖലകളിൽ മട്ട അരിയും, കോഴിക്കോട് മേഖലയിൽ കുറുവ അരിയും ആണ് വിതരണം ചെയ്യുക. ശബരി കെ റൈസിൻറെ ആദ്യ വില്പന പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. മേയർ ആര്യ രാജേന്ദ്രൻ, എംഎൽഎമാരായ ആന്റണി…

Read More

മുറിഞ്ഞകൽ കൂടൽ രാജഗിരി റോഡ് എം എൽ എ ഉദ്ഘാടനം ചെയ്തു

konnivartha.com: 15 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച മുറിഞ്ഞകൽ- അതിരുങ്കൽ- പുന്നമൂട് -കൂടൽ- രാജഗിരി റോഡ് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. ദീർഘനാളായി തകർന്നു കിടന്ന മുറിഞ്ഞകൽ- അതിരുങ്കൽ- പുന്നമൂട് -കൂടൽ- രാജഗിരി റോഡ് അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ യുടെ ശ്രമഫലമായി 15 കോടി രൂപയ്ക്ക് 15 കിലോമീറ്റർ ദൂരം ബി എം ബി സി സാങ്കേതികവിദ്യയിൽ ഉന്നത നിലവാരത്തിൽ ആണ് നിർമ്മാണം പൂർത്തീകരിച്ചത്.   ഇരുതോട്,കാരയ്ക്കക്കുഴി, പാലങ്ങളും പുനർ നിർമ്മിച്ചു. റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചതോടെ കലഞ്ഞൂർ പത്തനാപുരം പഞ്ചായത്തുകളുടെ കിഴക്കൻ മേഖലയിലുള്ളവർക്ക് സുഗമമായി കോന്നി പത്തനംതിട്ട കൂടൽ കലഞ്ഞൂർ ഭാഗത്തേക്ക് വളരെ എളുപ്പത്തിൽ എത്താൻ കഴിയുന്ന പാതയായി മാറി. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്ത…

Read More

പുതുവൽ-മങ്ങാട് റോഡ് നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കും : എം എല്‍ എ

  konnivartha.com: പുതുവൽ-മങ്ങാട് റോഡ് നിർമാണവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് അഡ്വ. കെ യു ജനീഷ്കുമാർ എം.എൽ.എ പറഞ്ഞു. പുതുവൽ-മങ്ങാട് റോഡിന്റെ നിർമ്മാണോദ്ഘാടനം പുതുവൽ ജംഗ്ഷനിൽ നിർവഹിക്കുകയായിരുന്നു എംഎൽഎ.   സംസ്‌ഥാന സർക്കാർ അഞ്ചുകോടി രൂപ ചെലവിൽ പുതുവൽ മുതൽ കുന്നിട വരെയുള്ള ഭാഗം ബി എം ആൻഡ് ബി സി ആധുനിക നിലവാരത്തിലാണ് നിർമ്മിക്കുന്നത്. 2024 സംസ്‌ഥാന ബജറ്റിൽ കുന്നിട മങ്ങാട് ചെളികുഴി ഭാഗം ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിന് 10 കോടിരൂപയും വകയിരുത്തിയിട്ടുണ്ട്. പ്രവൃത്തിയുടെ പൂർത്തീകരണത്തോടുകൂടി ഈ പ്രദേശങ്ങളിലെ ഗതാഗത പ്രശ്നത്തിന് ശാശ്വതമായ പരിഹാരമാകുമെന്നും അദേഹം പറഞ്ഞു. ചടങ്ങിൽ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു.കോന്നി നിയോജക മണ്ഡലത്തിലൂടെ കടന്നു പോകുന്ന 9.68 കി.മി നീളമുള്ള റോഡാണ് മങ്ങാട് -ചായലോട് -പുതുവൽ റോഡ്. പ്രവൃത്തിയിൽ നിലവിലെ ക്യാരേജ് വേയുടെ വീതിയിൽ തന്നെ ബി എം ആൻഡ്…

Read More

കെസിസി തണ്ണിത്തോട് സോൺ രൂപീകരിച്ചു

  konnivartha.com/ തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസിന്‍റെ തണ്ണിത്തോട് സോൺ രൂപികരിച്ചു. തേക്കുതോട് സെൻ്റ് തോമസ് മാർത്തോമാ ചർച്ചിൽ നടന്ന സോൺ രൂപീകരണ യോഗത്തിൽ തണ്ണിത്തോട് പഞ്ചായത്തിലെ എപ്പിസ്കോപ്പൽ സഭകളിലെ വികാരിമാർ, ഇടവക പ്രതിനിധികൾ പങ്കെടുത്തു. കെ സി സി ഭാരവഹികളായ റവ: സജു തോമസ്, റവ: അജു പി ജോൺ, ജാൻസി പീറ്റർ, ആശി സാറ എന്നിവർ പങ്കെടുത്തു.വിവിധ പള്ളികളേ പ്രതിനിധീകരിച്ച് ഇടവാംഗങ്ങളും, ഭാരവാഹികളും, സംഘടന പ്രതിനിധികളും, റവ: പി എം ജോജി, ഫാദർ: ജോബിൻ യോഹന്നാൻ, റവ: ഡെയിൻസ് പി സാമുവേൽ എന്നിവർ പങ്കെടുത്തു. തണ്ണിത്തോട് സോൺ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും യോഗത്തിൽ നടന്നു: പുതിയ ഭാരവാഹികൾ പ്രസിഡൻ്റ് റവ.ഡെയിൻസ് പി സാമുവൽ,വൈസ് പ്രസിഡൻ്റ് ഫാ.ജോബിൻ യോഹന്നാൻ ശങ്കരത്തിൽ,സെക്രട്ടറി.അനീഷ് തോമസ് ട്രഷറർ.LM.മത്തായി ജോയിൻ്റ് സെക്രട്ടറി.ലിബിൻ പീറ്റർ കെസിസിയുടെ വിവിധ കമ്മീഷനുകളുടെ ഭാരവാഹികൾ പരിസ്ഥിതി കമ്മീഷൻ.ലിനു…

Read More

കോന്നിയിലെ രണ്ട് റോഡ് പ്രവർത്തികൾ മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

  konnivartha.com: കോന്നി നിയോജക മണ്ഡലത്തിലെ രണ്ട് റോഡ് പ്രവർത്തികൾ 11/03/2024 ല്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 15 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച മുറിഞ്ഞകൽ- അതിരുങ്കൽ- പുന്നമൂട് -കൂടൽ- രാജഗിരി റോഡ് ഉച്ചയ്ക്ക് മൂന്ന് മണിക്ക് അതിരുങ്കൽ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യും. അഞ്ചുകോടി രൂപ ചെലവിൽ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന പുതുവൽ കുന്നിട റോഡ് വൈകിട്ട് 4:00 മണിക്ക് പുതുവൽ ജംഗ്ഷനിൽ നിർമ്മാണ ഉദ്ഘാടനം ചെയ്യും.അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷനാകും. ദീർഘനാളായി തകർന്നു കിടന്ന മുറിഞ്ഞകൽ- അതിരുങ്കൽ- പുന്നമൂട് -കൂടൽ- രാജഗിരി റോഡ് അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ യുടെ ശ്രമഫലമായി 15 കോടി രൂപയ്ക്ക് 15 കിലോമീറ്റർ ദൂരം ബി എം ബി…

Read More

ക്രിസ്റ്റീന പിഷ്‌കോവ ലോക സുന്ദരി

  ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിഷ്‌കോവ ലോക സുന്ദരി.മുംബൈ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് ലോക സുന്ദരി മത്സരം നടന്നത്. ലെബനന്റെ യാസ്മിൻ, ട്രിനിഡാഡിന്റെ എച്ചെ അബ്രഹാംസ്, ബോട്ട്‌സ്വാനയുടെ ലെസോഗോ എന്നിവരാണ് അവസാന ക്രിസ്റ്റീനയ്ക്ക് പുറമെ അവസാന നാലിൽ ഇടംനേടിയത്. മിസ് ലെബനനാണ് ആദ്യ റണ്ണർ അപ്പ്. ചടങ്ങിൽ റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്‌സനുമായ നിത മുകേഷ് അംബാനിയെ മിസ് വേൾഡ് ഹ്യുമാനിറ്റേറിയൻ പുരസ്‌കാരം നൽകി ആദരിച്ചു. മിസ് വേൾഡ് ഓർഗനൈസേഷൻ ചെയർവുമൻ ജൂലിയ മോർലിയാണ് പുരസ്‌കാരം സമ്മാനിച്ചത്.

Read More

വയറപ്പുഴ പാലം: നിർമ്മാണോദ്‌ഘാടനം നടന്നു : മൂന്ന് വർഷം കൊണ്ട് നൂറ് പാലം നിർമിച്ചു: മന്ത്രി മുഹമ്മദ് റിയാസ്

  konnivartha.com: സംസ്ഥാനത്ത് മൂന്ന് വർഷം കൊണ്ട് നൂറ് പാലങ്ങളുടെ നിർമാണം പൂർത്തിയാക്കാൻ സാധിച്ചെന്നു പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വയറപ്പുഴ പാലത്തിന്റെ നിർമാണോദ്‌ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. പശ്ചാത്തല വികസനത്തിൽ പ്രധാനപ്പെട്ടതാണ് പാലം നിർമാണം. തുടർച്ചയായ നിരീക്ഷണത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും ഫലമായി അഞ്ചു വർഷങ്ങൾ കൊണ്ടു 100 പാലം എന്ന ലക്ഷ്യം മൂന്നു വർഷം കൊണ്ട് സാധ്യമായി. പശ്ചാത്തല വികസനത്തിന്റെ ഭാഗമായി ദേശീയ പാതയും സംസ്ഥാന പാതയും ഗ്രാമീണ മേഖലയിലെ പൊതുമരാമത്ത് റോഡുകളും സംസ്ഥാനത്ത് നവീകരിച്ചു. വയറപ്പുഴ പാലം നിർമാണത്തിലൂടെ നാടിന്റെ ദീർഘകാലമായ കാത്തിരിപ്പിന് വിരമാമാകുകയാണ്.കുളനടയേയും പന്തളത്തെയും ബന്ധിപ്പിക്കുന്ന പാലം എം സി റോഡിലെ ഗതാഗതം കുറയ്ക്കാനും സഹായിക്കും. 2009 ൽ അനുമതി ലഭിച്ചെങ്കിലും ആ കാലയളവിൽ നിർമാണം നടത്താൻ സാധിക്കാത്തതിനാൽ 2021ൽ വീണ്ടും പാലത്തിനു അനുമതി നൽകി. പാലം നിർമാണം യാഥാർത്ഥ്യമാക്കുന്നതിനു…

Read More

കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോൺ രൂപീകരണ യോഗം മാർച്ച് 10 ന്

  konnivartha.com/ കോന്നി:കെ.സി.സി. യുടെ തണ്ണിത്തോട് പഞ്ചായത്തിലെ സോൺ രൂപീകരണയോഗവും സോൺ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 2024 മാർച്ച് 10 ഞായറാഴ്ച‌ വൈകിട്ട് 3.00 ന് തേക്കുതോട് സെൻ്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടക്കും . കെസിസി ജനറൽ സെക്രട്ടറി ഡോ:പ്രകാശ് പി തോമസ് ഉദ്ഘാടനം നിർവഹിക്കുകയും കെ സി സി കേന്ദ്ര എക്സിക്യൂട്ടീവ് അംഗവും പത്തനംതിട്ട ജില്ല കോ-ഓർഡിനേറ്റർ ജാൻസി പീറ്റർ, KCC ഭാരവാഹികൾ, വിവിധ സഭകളിലെ വൈദികർ, ചുമതലകാർ, സംഘടന പ്രതിനിധികൾ, എക്യൂമിനിക്കൽ പ്രതിനിധി, ഈ യോഗത്തിൽ പങ്കെടുക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് 984644 1828 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കേരളാ കൗൺസിൽ ഓഫ് ചർച്ചസ് കേരളത്തിലെ ക്രൈസ്‌തവ സഭകളുടെയും ക്രിസ്‌തീയ സംഘടനകളുടെയും ഔദ്യോഗിക അഫിലിയേഷനുള്ള ഏക സഭൈക്യ പ്രസ്ഥാനമാണ് കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (KCC). വിവിധ സഭകൾക്കിടയിൽ പരസ്‌പര ധാരണ വളർത്തുക, പൊതു താത്പര്യമുള്ള…

Read More