തെരഞ്ഞെടുപ്പ് നിരക്ക് ചാര്‍ട്ട്;രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു 2024 ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രചരണസാമഗ്രികളുടെ നിരക്ക് ചാര്‍ട്ട് പ്രസിദ്ധീകരിക്കുന്നതും മറ്റ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. പ്രചരണത്തിന് ഉപയോഗിക്കുന്ന പോസ്റ്ററുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍, വാഹനങ്ങള്‍, ഹാളുകള്‍, സ്റ്റേജ്, സൗണ്ട് സിസ്റ്റം, കസേരകള്‍, എല്‍ഇഡി വാള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍, സോഷ്യല്‍ മീഡിയ പ്രചരണം, പരസ്യങ്ങള്‍ തുടങ്ങിയവയുടെ നിരക്കുകള്‍ സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച ചെയ്തു. പാര്‍ട്ടി പ്രതിനിധികള്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തി അന്തിമ നിരക്ക് ചാര്‍ട്ട് പ്രസിദ്ധീകരിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ പാലിക്കേണ്ട മാതൃക പെരുമാറ്റചട്ടവും നോമിനേഷന്‍ നല്‍കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നതിനും തെരഞ്ഞെടുപ്പ് ചെലവ് പരിശോധിക്കുന്നതിനുമായി ജില്ലയില്‍ 15 വീതം ഫ്ളയിംഗ് സ്‌ക്വാഡും സ്റ്റാറ്റിക്…
Read Moreവിഭാഗം: Digital Diary
പത്തനംതിട്ട ജില്ലയില്‍ ചിക്കന്‍പോക്‌സ് പടരുന്നു : ജാഗ്രതപാലിക്കണം
konnivartha.com: പത്തനംതിട്ട ജില്ലയില്‍ ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതകുമാരി അറിയിച്ചു. വേരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍പോക്‌സിന് കാരണമാകുന്നത്. ചിക്കന്‍പോക്‌സ് മൂലമുണ്ടാകുന്ന കുമിളകളിലെ ദ്രവങ്ങളിലൂടെയും രോഗബാധയുള്ളവര്‍ ചുമക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ പകരാം. ചിക്കന്‍പോകസ്് വൈറസിന്റെ ഇന്‍കുബേഷന്‍ സമയം 10 -21 ദിവസമാണ്. ശരീരത്തില്‍ കുമിളകള്‍ പൊന്തിത്തുടങ്ങുന്നതിന് രണ്ടു ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങി പൊറ്റയാകുന്ന ദിവസം വരെ അണുബാധ പകരാം. ലക്ഷണങ്ങള്‍ ചൊറിച്ചില്‍ ഉളവാക്കുന്ന തടിപ്പുകള്‍ പിന്നീട് ദ്രാവകം നിറഞ്ഞ കുമിളകളായി രൂപപ്പെടുന്നു. ഇവ പിന്നീട് പൊറ്റകള്‍ ആയി മാറും. മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും ആദ്യഘട്ടത്തില്‍ കുമിളകള്‍ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം ബാധിച്ചേക്കാം. പൊറ്റകള്‍ ഉണ്ടാകുന്ന സമയം വരെ മാത്രമേ ഇവ മറ്റൊരാളിലേക്ക് പകരുകയുള്ളു. പനി, ശരീരവേദന,…
Read Moreമെഡിക്കൽ ലാബ് ഓണേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം നടന്നു
konnivartha.com: മെഡിക്കൽ ലാബ് ഓണേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം നടന്നു. ക്ലിനിക്കൽ എസ്റ്റാബ്മെന്റ് ബില്ലിലെ മിനിമം സ്റ്റാൻഡേർഡുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കണം, തൊഴിലും തൊഴിലിടങ്ങളും സംരക്ഷിക്കണം, ആരോഗ്യ രോഗ നിർണയരംഗത്ത് സ്വദേശ- വിദേശ കുത്തകളുടെ കടന്നുകയറ്റം തടയണം, സാധാരണക്കാർക്ക് മിതമായ നിരക്കിൽ രോഗനിർണയം സാധ്യമാകുന്ന ചെറുകിട സ്ഥാപനങ്ങളെ സംരക്ഷിക്കുവാൻ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണം, 2011 ൽ സർക്കാർ ഓർഡിനൻസ് ആയി കൊണ്ടുവന്ന പാരാമെഡിക്കൽ കൗൺസിൽ ബിൽ നിയമമാക്കി, നിലവിൽ ജോലി ചെയ്തു വരുന്ന ലാബ് ടെക്നീഷ്യന്മാർക്ക് ജോലി ഉറപ്പുവരുത്തണമെന്നും മെഡിക്കൽ ഓണേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എസ് . വിജയൻപിള്ള സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. വ്യക്തിത്വ വികസനത്തിൽ ലാബ് ഉടമകൾക്കും ടെക്‌നിഷ്യന്മാർക്കും ഉള്ള പങ്ക് എന്ന വിഷയത്തിൽ റ്റി . രഞ്ജിത്, മലേറിയ &ടി ബി വിഷയത്തിൽ ആൻസി ഭാസ്‌ക്കറും…
Read Moreലോക സഭാ തെരഞ്ഞെടുപ്പ്: മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
konnivartha.com: ലോകസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് ആയി നടത്തുന്നതിന്റെ ഭാഗമായി ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് എം കൗൾ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മനുഷ്യനും, പരിസ്ഥിതിയ്ക്കും ആപൽക്കരമായ പ്ലാസ്റ്റിക്, പി.വി.സി, ഡിസ്‌പോസിബിൾ വസ്തുക്കൾ മുതലായവ പരമാവധി ഒഴിവാക്കി പുനരുപയോഗിക്കുവാൻ കഴിയുന്നതും, പുന:ചംക്രമണത്തിനു വിധേയമാക്കുവാൻ സാധിക്കുന്നതുമായ പരിസ്ഥിതി സൗഹൃദ വസ്തുക്കളുപയോഗിച്ച് ലോകസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹാർദ്ദമായി നടത്തുന്നതിനുള്ള നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. വിവിധ സ്ഥാനാർത്ഥികളും, രാഷ്ട്രീയ പാർട്ടികളും, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോർഡുകൾ, ബാനറുകൾ, തുടങ്ങിയവ നിർമ്മിക്കുന്നതിന് പ്ലാസ്റ്റിക്, പി.വി.സി മുതലായ വസ്തുക്കൾ ഉപയോഗിക്കുന്നതിന് പകരം പുനഃചംക്രമണം ചെയ്യാവുന്നതും, പരിസ്ഥിതിയ്ക്ക് അനുയോജ്യമായതുമായ പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. രാഷ്ട്രീയ പാർട്ടികൾ പ്രചാരണത്തിനും, അലങ്കാരത്തിനുമായി ഉപയോഗിക്കുന്ന കൊടി തോരണങ്ങൾ പൂർണ്ണമായും പ്ലാസ്റ്റിക്, പി.വി.സി വിമുക്തമാക്കണം. തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട ഓദ്യോഗിക പരസ്യങ്ങൾ, സൂചകങ്ങൾ, ബോർഡുകൾ തുടങ്ങിയവ പൂർണ്ണമായും…
Read Moreലോകസഭാ തിരഞ്ഞെടുപ്പ് : പ്രഖ്യാപനം ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഉണ്ടാകും
konnivartha.com: 2024 ലോകസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. സിക്കിം, ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും തീയതിയടക്കം നാളെ പ്രഖ്യാപിക്കും. ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവര്‍ പുതിയ കമ്മീഷണര്‍മാരായി ചുമതലയേറ്റെടുത്തതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം ശനിയാഴ്ചയുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. പതിനേഴാം ലോക സഭയുടെ കാലാവധി ജൂണ്‍ 16-നാണ് അവസാനിക്കുന്നത്.
Read Moreപെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ചു
രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു. ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. ഇന്ന് രാവിലെ 6 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രം പെട്രോളിൻ്റെയും ഡീസലിൻ്റെയും വില കുറച്ചിരിക്കുന്നത്. ഇന്ധനവില രണ്ടു രൂപ കുറച്ചതോടെ പ്രധാനമന്ത്രി മോദി രാജ്യത്തെ ജനങ്ങളുടെ ക്ഷേമമാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നുവെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.വലിയ എണ്ണ പ്രതിസന്ധിക്കിടയിലും കഴിഞ്ഞ രണ്ടര വർഷത്തിനിടെ ഇന്ത്യയിൽ പെട്രോൾ വില 4.65 ശതമാനം കുറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ വിലക്കയറ്റം പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണമായി ഏറ്റെടുക്കാനിരിക്കെയാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലകുറച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനം
Read Moreഅടല് ടിങ്കറിങ് ലാബുകള്ക്കായി (എടിഎല്) 6 സ്കൂളുകള് മുന്നോട്ടുവന്നു
konnivartha.com: തിരുവനന്തപുരത്ത് 10 അടല് ടിങ്കറിങ് ലാബുകള് സ്ഥാപിക്കുമെന്നു കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില് 6 സ്കൂളുകള് പദ്ധതിക്കായി മുന്നോട്ടുവന്നു. ഇന്നലെ, നിംസ് മെഡിസിറ്റിയിലെ വിദ്യാർഥികളുമായുള്ള ആശയവിനിമയ പരിപാടിക്കിടെ, സ്കൂള്തലത്തില് നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചുള്ള വിദ്യാര്ഥിയുടെ ചോദ്യത്തിന് മറുപടിയായി, നഗരത്തിനുള്ളിലെ 10 സ്കൂളുകളില് തുടക്കമെന്ന നിലയില് അടല് ടിങ്കറിങ് ലാബ് (എടിഎല്) സ്ഥാപിക്കുമെന്നു കേന്ദ്രസഹമന്ത്രി പ്രഖ്യാപിച്ചു. “തിരുവനന്തപുരത്തെ വിദ്യാർഥികളെ അതിവേഗം വികസിക്കുന്ന ഭാവിയിലേക്കു സജ്ജരാക്കുകയും സ്കൂള്തലത്തില് ജിജ്ഞാസയുടെയും നവീകരണത്തിന്റെയും മനോഭാവം വളര്ത്തുന്നതിനുമുള്ള തങ്ങളുടെ വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ സംരംഭം” – സഹമന്ത്രി പറഞ്ഞു. കൂടാതെ, അടല് നൂതനാശയ ദൗത്യവുമായി (എഐഎം) പൊതു സ്വകാര്യ പങ്കാളിത്തത്തിനു (പിപിപി) കീഴില് സ്ഥാപിക്കുന്ന നാലുസ്കൂളുകള്കൂടി സമീപഭാവിയില് എടിഎല് സ്വീകരിക്കാന് തയ്യാറെടുക്കുന്നു. ആറ്റുകാല് ചിന്മയ വിദ്യാലയം, സെന്റ് മേരീസ് ഹയര്സെക്കന്ഡറി സ്കൂള്, അലന് ഫെല്ഡ്മാന് പബ്ലിക് സ്കൂള്,…
Read Moreഹരിതപ്രോട്ടോകോള്‍ പാലിക്കുന്നതില്‍ സ്ഥാപനങ്ങള്‍ ജാഗ്രത കാണിക്കണം: ഡപ്യൂട്ടി സ്പീക്കര്‍
സ്ഥാപനങ്ങള്‍ ഹരിത പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ ജാഗ്രത കാണിക്കണമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ ഹരിത പ്രോട്ടോകോളില്‍ എ പ്ലസ്, എ ഗ്രേഡ് എന്നിവ നേടിയ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദേഹം. സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ഹരിതകേരളമിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ജി രാജേന്ദ്രന്‍ വിഷയാവതരണം നടത്തി. പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കിയ 31 സ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റാണ് ചടങ്ങില്‍ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് റ്റി വര്‍ഗീസ്, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ രാജേഷ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബീന വര്‍ഗീസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സന്‍ ഗീത…
Read Moreകേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 13/03/2024 )
അർദ്ധചാലക മേഖലയിലെ വികസനത്തിനും ഗവേഷണത്തിനുമായി ഭാരത് സെമി കണ്ടക്ടർ റിസർച്ച് സെന്ററുകൾ സ്ഥാപിക്കും: കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഇന്ത്യയുടെ അർദ്ധ ചാലക ആവാസവ്യവസ്ഥ ശക്തിപ്പെടുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത് അവസരങ്ങളുടെ വലിയ ലോകം അർദ്ധചാലക മേഖലയിലെ വികസനത്തിനും ഗവേഷണത്തിനുമായി ഭാരത് സെമി കണ്ടക്ടർ റിസർച്ച് സെന്ററുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യയുടെ അർദ്ധചാലക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായുള്ള മൂന്ന് അർദ്ധചാലക സൗകര്യങ്ങളുടെ ശിലാ സ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നിർവഹിച്ചതിന്റെ ഭാഗമായി തിരുവനന്തപുരം ഐസറിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിർമിത ബുദ്ധി, സെമി കണ്ടക്ടർ, ഇലക്ട്രോണിക്സ് മേഖല തുടങ്ങിയവയാണ് ഇന്ത്യയുടെ ഭാവി. സാങ്കേതികവിദ്യ കൂടുതൽ മികച്ച രീതിയിൽ ഉൾക്കൊള്ളാനും കാലാനുസൃതമായ പരിവർത്തനത്തിലൂടെ സാങ്കേതികവിദ്യയെ പുനർ നിർവചിക്കാനും ഇതിലൂടെ സാധിക്കും. അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അർദ്ധ ചാലക ആവാസവ്യവസ്ഥ ശക്തിപ്പെടുന്നതിലൂടെ…
Read Moreനിർമിത ബുദ്ധി, സെമി കണ്ടക്ടർ, ഇലക്ട്രോണിക്സ് മേഖല തുടങ്ങിയവയിലാണ് ഇന്ത്യയുടെ ഭാവി
konnivartha.com: നിർമിത ബുദ്ധി, സെമി കണ്ടക്ടർ, ഇലക്ട്രോണിക്സ് മേഖല തുടങ്ങിയവയിലാണ് ഇന്ത്യയുടെ ഭാവിയെന്ന് ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഇന്ത്യ ഫ്യൂച്ചർ ലാബ്‌സ് സെൻ്റർ തിരുവനന്തപുരം ടെക്‌നോപാർക്ക് കാമ്പസിലെ സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ മൂന്ന് മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളുമായി സഹകരിച്ച് കോളേജ് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഇന്ത്യ ഫ്യുച്ചർ ലാബ് പരിചയപെടുത്താൻ സി ഡാക് അവസരം ഒരുക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രാജ്യത്ത് കഴിഞ്ഞ 2 വർഷത്തിൽ സെമി കണ്ടക്ടർ മേഖലയിൽ രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് നടന്നത്. ബഹിരാകാശം, സുരക്ഷ, നിരീക്ഷണം എന്നിവയ്‌ക്കായുള്ള ഇലക്ട്രോണിക്‌സ് സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തദ്ദേശീയമായി നിർമ്മിച്ച ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ ചന്ദ്രയാനിലും ഐഎൻഎസ് വിക്രമാദിത്യയിലും ഉപയോഗിച്ചത് ഈ…
Read More