2025-ഓടെ ബഹിരാകാശത്ത് ആദ്യ ഇന്ത്യക്കാരനും ആഴക്കടലിൽ മറ്റൊരു ഇന്ത്യക്കാരനും എത്തുന്നതിന് ലോകം സാക്ഷ്യം വഹിക്കുമെന്ന് കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് പറഞ്ഞു. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ പ്രഥമ ദൗത്യമായ ഗഗൻയാനിലേക്ക് നാല് ബഹിരാകാശ സഞ്ചാരികളെ- മൂന്ന് ഗ്രൂപ്പ് ക്യാപ്റ്റൻമാരെയും ഒരു വിംഗ് കമാൻഡറെയും തിരഞ്ഞെടുത്തതായി ബഹിരാകാശ, സമുദ്ര മേഖലകളിലെ ഇന്ത്യയുടെ പുരോഗതിയെക്കുറിച്ച് സംസാരിക്കവേ ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഇന്ത്യയുടെ ആഴക്കടൽ ദൗത്യം 2025 ഓടെ മൂന്ന് ഇന്ത്യക്കാരെ ആഴക്കടലിലേക്ക് അയക്കുമെന്നും അദ്ദേഹം അറിയിച്ചു. 2022-ൽ ഒരു ബഹിരാകാശ സ്റ്റാർട്ടപ്പ് ഉണ്ടായിരുന്ന സ്ഥാനത്ത്, 2024-ൽ ബഹിരാകാശ മേഖല സ്വകാര്യ പങ്കാളിത്തത്തിനായി തുറന്ന ശേഷം 200-ഓളം സ്റ്റാർട്ടപ്പുകളും തുടങ്ങിയതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി പറഞ്ഞു. World to witness 1st Indian in Space and other Indian in Deep Sea by 2025, says…
Read Moreവിഭാഗം: Digital Diary
പട്ടയം ലഭിക്കാത്ത ഭൂമികളിലെ കൃഷി നാശത്തിനും ആനുകൂല്യം ലഭിക്കും
നിലവിലെ നഷ്ടത്തിന് അപേക്ഷ സമർപ്പിക്കാൻ ഈ മാസം 31 വരെ പ്രത്യേകാനുമതി konnivartha.com: പട്ടയമില്ലാത്ത ഭൂമിയിൽ തർക്കങ്ങൾ ഒന്നുമില്ലാതെ വർഷങ്ങളായി കൃഷി ചെയ്യുന്ന ദീർഘകാലവിളകൾക്ക് നിബന്ധനകൾ പ്രകാരം പ്രകൃതിക്ഷോഭം കാരണമുള്ള കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തിന് പരിഗണിക്കുന്നതിന് സർക്കാർ ഉത്തരവായതായി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. സംസ്ഥാനത്തുണ്ടായ കടുത്ത ഉഷണ തരംഗവും വരൾച്ചയും കണക്കിലെടുത്ത് മേൽ വിഭാഗത്തിൽപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുവാൻ കഴിയും വിധം എയിംസ് പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കുവാനുള്ള തീയതി ജൂലൈ 31 വരെ ദീർഘിപ്പിച്ചതായും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇടുക്കി ജില്ലയിൽ വനാതിർത്തിയോട് ചേർന്ന് പട്ടയം ഇല്ലാത്ത ഭൂമിയിൽ കുടിയേറ്റ കർഷകർ തലമുറകളായി ഏലം, കുരുമുളക്,കാപ്പി,കൊക്കോ, ജാതി മുതലായ ദീർഘകാലവിളകൾ കൃഷി ചെയ്തു വരുന്നതായും ഇക്കഴിഞ്ഞ കടുത്ത വരൾച്ചയിൽ ജില്ലയിൽ വ്യാപക നാശനഷ്ടമുണ്ടായതായും വരൾച്ചയെക്കുറിച്ച് അന്വേഷിച്ച പ്രത്യേക സമിതി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ പട്ടയം…
Read Moreനിര്‍ത്തിവെച്ച ഗ്രാമീണ സര്‍വീസുകള്‍ പുനരാരംഭിക്കും :ഡെപ്യൂട്ടി സ്പീക്കര്‍ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
konnivartha.com: അടൂര്‍ പന്തളം ഡിപ്പോകളില്‍ ദീര്‍ഘനാളുകളായി നിര്‍ത്തിവച്ചിരുന്ന ഗ്രാമീണ ഓര്‍ഡിനറി സര്‍വീസുകളുടെ ഫീസിബിലിറ്റി ബോധ്യപ്പെട്ട് സാധ്യമാക്കാവുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ, പന്തളം ഓപ്പറേറ്റിങ് സെന്റര്‍ എന്നിവയുടെ അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി സ്പീക്കറുടെ ആവശ്യാനുസരണം അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ അധ്യക്ഷതയില്‍ മന്ത്രിയുടെ നിയമസഭാ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. നിര്‍ത്തിവെച്ച പന്തളം പെരുമണ്‍ സര്‍വീസിനെ അടൂര്‍ ഡിപ്പോയുമായി ബന്ധപ്പെടുത്തി ക്രമീകരിച്ച് പുനരാരംഭിക്കുന്നതിനും തീരുമാനമായി. പന്തളം ഡിപ്പോയില്‍ എംഎല്‍എ ഫണ്ട് വിനിയോഗിച്ച് ജീവനക്കാര്‍ക്ക് വിശ്രമത്തിനായുള്ള കെട്ടിടം നിര്‍മിക്കുന്ന സ്ഥലം തിട്ടപ്പെടുത്തുന്നതില്‍ വര്‍ഷങ്ങളായി നിലനിന്നുവന്ന സാങ്കേതിക തടസ്സം യോഗത്തില്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചു. അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ യാര്‍ഡ് നിര്‍മാണം, ബസ് ഷെല്‍ട്ടര്‍ കനോപ്പി നിര്‍മാണം എന്നിവ എംഎല്‍എ ഫണ്ട് വിനിയോഗത്തിലൂടെ സാധ്യമാക്കുന്നതിന് പൊതുമരാമത്ത്…
Read Moreകമ്പൈൻഡ് ബിരുദ-തല പരീക്ഷ, 2024
konnivartha.com: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, 2024-ലെ കമ്പൈൻഡ് ബിരുദ-തല പരീക്ഷയ്ക്കായി രാജ്യത്തുടനീളം തുറന്ന മത്സര-കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തും. പരീക്ഷയുടെ ഒന്നാം ഘട്ടം 2024 സെപ്റ്റംബർ-ഒക്ടോബറിൽ നടക്കും. പരീക്ഷയുടെ കൃത്യമായ തീയതി പിന്നീട് എസ്എസ്‌സി വെബ്‌സൈറ്റ് വഴി അറിയിക്കുന്നതാണ്. ഈ പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ മാത്രമേ സ്വീകരിക്കൂ. അപേക്ഷയുടെ ഓൺലൈൻ സമർപ്പണം https://ssc.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പരീക്ഷാ സ്കീം, സിലബസ്, മറ്റ് വിശദാംശങ്ങൾ എന്നിവയ്ക്കായി ഉദ്യോഗാർത്ഥികൾ www.ssckkr.kar.nic.in https://ssc.gov.in എന്ന വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്‌ത 24/06/2024 തീയതിയിലെ എസ്എസ്‌സി വിജ്ഞാപനം ശ്രദ്ധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 24/07/2024 (രാത്രി പതിനൊന്ന് മണി വരെ) ആണ്. എല്ലാ വനിതാ ഉദ്യോഗാർത്ഥികളെയും സംവരണത്തിന് അർഹതയുള്ള എസ് സി / എസ് ടി / വിമുക്തഭടൻ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെയും ഫീസ് അടയ്ക്കുന്നതിൽ നിന്ന്…
Read Moreഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി
konnivartha.com: മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന എന്നീ ന്യുനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള’ ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ശരിയായ ജനലുകൾ/ വാതിലുകൾ/ മേൽക്കൂര/ ഫ്‌ളോറിങ്/ ഫിനിഷിങ്/ പ്ലംബിങ്/ സാനിട്ടേഷൻ/ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്. ഒരു വീടിന്റെ അറ്റകുറ്റപണികൾക്ക് 50,000 രൂപയാണ് നൽകുന്നത്. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്‌തീർണ്ണം 1200 സ്ക്വ.ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എൽ കുടുംബത്തിന് മുൻഗണന. അപേക്ഷകയ്ക്കോ അവരുടെ മക്കൾക്കോ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന. സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന…
Read Moreഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് : സുരക്ഷ സോഫ്റ്റ്‌വെയർ ഉദ്ഘാടനം ജൂലൈ 03ന്
konnivartha.com: ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് വകുപ്പിൽ നിന്നു നൽകുന്ന വിവിധ സേവനങ്ങൾ ഓൺലൈനാക്കുന്നതിനായി വികസിപ്പിച്ച സോഫ്റ്റ്‌വെയർ ‘സുരക്ഷ’ യുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ജൂലൈ മൂന്നിന് ഉച്ചയ്ക്ക് 3.30 ന് നിർവഹിക്കും. സുരക്ഷ സോഫ്റ്റ്‌വെയർ മുഖേന ഇലക്ട്രിക്കൽ സ്കീം അപ്രൂവൽ, പ്രതിഷ്ഠാപനങ്ങളുടെ ഊർജ്ജീകരണ അനുമതി, അഡ്വൈസ് അപ്രൂവൽ, ലൈൻ ക്ലിയറൻസിനുള്ള സർട്ടിഫിക്കറ്റ്, ഇലക്ട്രിക്കൽ ഇൻസ്റ്റാലേഷനുകൾക്കുള്ള മൂല്യനിർണയം, സോയിൽ റെസിസ്റ്റിവിറ്റി സർട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും. സോഫ്റ്റ്‌വെയർ https://ceisuraksha.ceikerala.gov.in/ എന്ന ലിങ്ക് മുഖേന പൊതുജനങ്ങൾക്ക് ലഭ്യമാകും. ഇലക്ട്രിക്കൽ സ്കീം അപ്രൂവൽ ലഭിക്കുന്നതിനുള്ള അപേക്ഷ, പ്രതിഷ്ഠാനങ്ങളുടെ ഊർജ്ജീകരണ അനുമതിക്കുള്ള അപേക്ഷ, അഡ്വൈസ് അപ്രൂവൽ ലഭിക്കുന്നതിനുള്ള അപേക്ഷ, ലൈൻ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷ, ഇലക്ട്രിക്കൽ ഇൻസ്റ്റാളേഷനുകൾക്കുള്ള മൂല്യനിർണയത്തിനുള്ള അപേക്ഷ, സോയിൽ റെസിസ്റ്റിവിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷ, കെ-സ്വിഫ്റ്റ് സംവിധാനം മുഖേന അപേക്ഷ സമർപ്പിക്കുവാനുള്ള സൗകര്യം…
Read Moreസംസ്ഥാനത്ത് 200 വില്ലേജുകളിൽ ഡിജിറ്റൽ റീസർവെ പൂർത്തിയാക്കി
konnivartha.com: സംസ്ഥാനത്ത് 200 വില്ലേജുകളിൽ ഡിജിറ്റൽ റീസർവെ പൂർത്തിയാക്കി 9(2) വിജ്ഞാപനം പുറപ്പെടുവിച്ചു. സർവെ വിഭാഗം ജീവനക്കാരുടെ വിയർപ്പിന്റെ നേട്ടമാണിതെന്ന് സർവെ ഡയറക്ടറേറ്റിലെത്തിയ റവന്യു മന്ത്രി പറഞ്ഞു. ഉയർന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കൊപ്പം കേക്ക് മുറിച്ച് മന്ത്രി സന്തോഷം പങ്കിട്ടു. 1966 മുതൽ സംസ്ഥാനത്ത് കോൽക്കണക്കായും ചെയ്യിൻ സർവെയിലൂടെയും 961 വില്ലേജുകളിൽ മാത്രമാണ് ഭൂവളവ് പൂർത്തിയാക്കിയിരുന്നത്. ഡിജിറ്റൽ റീ സർവെ എന്ന ആശയം മുൻ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും സർവെ വിഭാഗം ജീവനക്കാരുമായും പല തലത്തിൽ ആലോചനകൾ നടത്തി. എല്ലാവരും ആശങ്കയാണ് പങ്കുവച്ചത്. ആവശ്യമായ ഫണ്ടിന്റെ ലഭ്യതയെക്കുറിച്ച് എംഎൽഎമാരും സംശയം പ്രകടിപ്പിച്ചു. പഴയ സർവെ നടന്ന സ്ഥലങ്ങളിലടക്കം ഡിജിറ്റലായി റീസർവെ പൂർത്തിയാക്കുക എന്നത് ജനങ്ങളിലും സംശയങ്ങളുണ്ടാക്കി. എല്ലാം റവന്യു വകുപ്പ് ഗൗരവത്തോടെയാണ് പരിശോധിച്ചത്. ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിന് ഗ്രാമസഭ മാതൃകയിൽ സർവെ സഭകൾ വിളിച്ചുചേർത്തു. ജീവനക്കാരുടെ ആശങ്കകളും പരിഹരിച്ചാണ്…
Read Moreമലയോര പട്ടയ വിവരശേഖരണം : ജൂലൈ 25 വരെ അപേക്ഷ നൽകാം:ലാൻഡ് റവന്യൂ കമ്മീഷണർ
konnivartha.com: 1977 ജനുവരി ഒന്നിന് മുൻപ് വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്നവർക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങൾ അനുസരിച്ച് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി മാർച്ച് ഒന്നു മുതൽ 30 വരെ നടത്തിയ വിവര ശേഖരണ പ്രക്രിയയിൽ അപേക്ഷ നൽകാൻ കഴിയാത്തവർക്ക് ജൂലൈ 25 വരെ അപേക്ഷ നൽകാൻ അവസരം. റവന്യു വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായി ചേർന്ന റവന്യു സെക്രട്ടേറിയറ്റ് യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ അപേക്ഷ നൽകാൻ കഴിയാത്തവർക്ക് അപേക്ഷ നൽകാൻ സൗകര്യമൊരുക്കിയിട്ടുള്ളത്. വനം, റവന്യൂ വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷൻ നടന്ന ഇടങ്ങളിൽ ജോയിന്റ് വെരിഫിക്കേഷൻ ലിസ്റ്റിൽ ഉൾപ്പെടാതെ പോയവർ, ജോയിന്റ് വെരിഫിക്കേഷൻ നടക്കാത്ത സ്ഥലങ്ങളിലെ താമസക്കാർ, നാളിതുവരെ പല കാരണങ്ങളാൽ പട്ടയത്തിന് അപേക്ഷിക്കാത്തവർ തുടങ്ങി അർഹരായ ഗുണഭോക്താക്കൾക്ക് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിൽ അപേക്ഷ നൽകാമെന്ന് ലാൻഡ് റവന്യൂ…
Read Moreജൂലൈ 3: ഭാരത ക്രൈസ്‌തവ ദിനാചരണം കോന്നിയിൽ നടക്കും
www.konnivartha.com: ഇന്ത്യയുടെ വിവിധ തലങ്ങളിലെ ക്രൈസ്‌തവ സംഭാവനകളെക്കുറിച്ച് ഓർക്കുന്നതിനായി സെൻ്റ് തോമസ് ദിനമായ ജൂലൈ 3 രാജ്യവ്യാപകമായി ഭാരത ക്രൈസ്‌തവ ദിനമായി ആചരിക്കുന്നു. നാഷണൽ ക്രിസ്ത്യൻ മൂവ്‌മെൻ്റ് ഫോർ ജസ്റ്റീസിൻ്റെ നേത്യത്വത്തിൽ കോന്നി അരുവാപ്പുലം ഊട്ടുപാറ സെൻ്റ് ജോർജ് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ ജൂലൈ 3 ബുധനാഴ്‌ച വൈകിട്ട് 4.30 ന് നടക്കുന്ന സമ്മേളനം അഭി. കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. എന്‍ സി എം ഐ സംസ്ഥാന പ്രസിഡന്റ് ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിക്കും. അഭി. മാത്യൂസ് മാർ സെറാഫീം എപ്പി സ്‌കോപ്പ, അഭി. മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്‌ക്കോപ്പ,പാസ്റ്റർ രാജു ആനിക്കാട് (സ്റ്റേറ്റ് ജോ സെക്രട്ടറി, ഐ.പി.സി.) എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് വൈദികർ, പാസ്റ്റേഴ്സ് ,ഇടവക ഭാരവാഹികൾ, സംഘടന പ്രതിധിനികൾ ക്രൈസ്തവ സംഘടന…
Read Moreഎം.ബി.എ: കെ മാറ്റ് – 2024 ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
konnivartha.com: സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വിവിധ കേന്ദ്രങ്ങളിൽ ജൂൺ 30 ന് നടത്തിയ ഈ അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പ്രവേശന പരീക്ഷാ കമ്മീഷണറുടെwww.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഉത്തര സൂചികകൾ സംബന്ധിച്ച് ആക്ഷേപമുള്ള അപേക്ഷകർക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലുള്ള കാൻഡിഡേറ്റ് പോർട്ടലിലെ ആൻസർ കീ ചലഞ്ച് എന്ന മെനുവിലൂടെ പരാതികൾ സമർപ്പിക്കാം. ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 100 രൂപ എന്ന ക്രമത്തിൽ ഫീസ് ഓൺലൈനായി ഒടുക്കേണ്ടതാണ്. ജൂലൈ അഞ്ച് ഉച്ചയ്ക്ക് രണ്ട് മണി വരെ പരാതികൾ സമർപ്പിക്കാം. ഹെൽപ് ലൈൻ നമ്പർ : 0471 2525300.
Read More