konnivartha.com: കോന്നി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കോന്നി പേരൂര്‍ക്കുളം ഗവ : എല്‍ പി എസ്സിന് ഉടന്‍ തന്നെ കെട്ടിടം നിര്‍മ്മിക്കണം എന്ന് ആവശ്യം ഉന്നയിച്ചു കോന്നി പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന് കുട്ടിയ്ക്ക് നിവേദനം നല്കി . ശോച്യാവസ്ഥയില്‍ ഉള്ള സ്കൂളിനു നിരന്തര നിവേദനത്തിന്റെ ഫലമായി സ്കൂള്‍ കെട്ടിടം നിര്‍മ്മിക്കാന്‍ 1,50,00,000 അനുവദിച്ചിരുന്നു . എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കെട്ടിടം പണികള്‍ പൂര്‍ത്തിയായില്ല . രണ്ടാം ഘട്ട തുക അനുവദിക്കണം എന്നും ആവശ്യം ഉന്നയിച്ചു . സ്കൂള്‍ പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍ ആയതിനാല്‍ എത്രയും വേഗം സ്കൂള്‍ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തീകരിക്കണം എന്ന് ആവശ്യം ഉന്നയിച്ചാണ് നിവേദനം നല്‍കിയത് . കോന്നി എം എല്‍ എ ,ജില്ലാ കളക്ടര്‍ എന്നിവര്‍ക്കും നിവേദനം നല്‍കിയതായി കോന്നി പഞ്ചായത്ത്…
Read Moreവിഭാഗം: Digital Diary
ശക്തമായ കാറ്റിന് സാധ്യത ( 19/07/2024 )
konnivartha.com: കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
Read Moreഉപഭോക്തൃ സംരക്ഷണ ബോധവൽക്കരണ ക്ലാസ് നടത്തി
konnivartha.com: കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്‌കീമിൻ്റെ നേതൃത്വത്തിൽ ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചും അളവുതൂക്ക നിയമങ്ങളെപ്പറ്റിയുമുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലീഗൽ മെട്രോളജി വിഭാഗം ഡെപ്യൂട്ടി കൺട്രോളർ ഇ പി അനിൽകുമാറിന്‍റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ എസ് വിനീത്, എസ് ശരത്ത് എന്നിവർ ക്ലാസുകൾ നയിച്ചു. സ്കൂള്‍ പ്രിൻസിപ്പാൾ ജി സന്തോഷ്, പി റ്റി എ പ്രസിഡൻറ് എൻ അനിൽകുമാർ, നാഷണൽ സർവീസ് സ്കീം പി എ സി മെമ്പർ എം എസ് സുമ, പ്രോഗ്രാം ഓഫീസർ പി ആർ രാജിമോൾ എന്നിവർ സംസാരിച്ചു .
Read Moreസൗരയൂഥത്തിന് പുറത്ത് ആറ് ഗ്രഹങ്ങളെക്കൂടി കണ്ടെത്തി
konnivartha.com: സൗരയൂഥത്തിന് പുറത്ത് ആറ് ഗ്രഹങ്ങളെക്കൂടി കണ്ടെത്തി. നാസയുടെ ട്രാൻസിറ്റിംഗ് എക്‌സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ് (TESS) ആണ് പുതിയ ഗ്രഹങ്ങളെ കണ്ടെത്തിയത്. ഇതോടെ സൗരയൂധത്തിന് പുറത്ത് മനുഷ്യന് അറിവാകുന്ന ഗ്രഹങ്ങളുടെ എണ്ണം 5502 ആയി. ഭീമൻ ഗ്രഹമാണ് ഇപ്പോൾ കണ്ടെത്തിയതിൽ ഒന്ന്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തേക്കാൾ വലിയ ഗ്രഹമാണ് കണ്ടെത്തിയത്. സൂര്യനേക്കാൾ 40 മടങ്ങ് വലിപ്പമുള്ള നക്ഷത്രത്തെയാണ് ഈ ഗ്രഹം ഭ്രമണം ചെയ്യുന്നത്. HD 36384 b എന്നാണ് ഈ ഗ്രഹത്തിന് നൽകിയ പേര്. മറ്റൊരു ഗ്രഹം പ്രോട്ടോപ്ലാനറ്റ് ഗണത്തിൽപ്പെട്ടതാണ്. ഈ ഗ്രഹത്തിന്റെ രൂപീകരണം ഇനിയും പൂർത്തിയായിട്ടില്ല. എങ്ങനെയാണ് പ്രപഞ്ചത്തിൽ ഗ്രഹങ്ങൾ രൂപം കൊള്ളുന്നതെന്ന് മനസ്സിലാക്കാൻ ഈ പ്രോട്ടോപ്ലാനറ്റിനെ പഠിച്ചാൽ മതിയാകുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്.
Read Moreപത്തനംതിട്ട ജില്ലാ നൈപുണ്യ വികസന കേന്ദ്രം ഓഫീസ് ഉദ്ഘാടനം 20 ന് കോന്നിയില്‍
konnivartha.com : യുവജനതയുടെ തൊഴിൽക്ഷമത വർദ്ധിപ്പിച്ച് മികച്ച അവസരങ്ങൾ നേടിയെടുക്കാൻ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന തൊഴിൽ വകുപ്പ് കോന്നിയിൽ തുടങ്ങുന്ന ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം 20 ന് വൈകിട്ട് മൂന്നിന് എലിയറയ്ക്കലിൽ മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. സംസ്ഥാനത്തെ ആറാമത്തെ ജില്ലാ നൈപുണ്യ വികസന കേന്ദ്രമാണ് കോന്നിയിൽ ആരംഭിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ അഡ്വ. കെ യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ഉദ്യോഗസ്ഥരും പങ്കെടുക്കും. നിരവധി പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കോന്നിയിൽ പഠനം പൂർത്തിയാക്കുന്നവർക്ക് മികച്ച തൊഴിൽ നേടത്തക്ക നിലയിലുള്ള പരിശീലനവും,നിർദ്ദേശവും നല്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ സ്ഥാപനം തുടങ്ങുന്നതെന്ന് എം.എൽ.എ പറഞ്ഞു. നൈപുണ്യ വികസനത്തിനും വ്യക്തിത്വ വികസനത്തിനും ഊന്നൽ നൽകിയാണ് കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. നിലവിൽ തിരുവനന്തപുരം, കൊല്ലം,…
Read Moreഅതിശക്തമായ മഴ: റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു :ന്യൂനമർദ്ദം രൂപപ്പെട്ടു
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കൻ ബംഗാൾ ഉൾക്കടലിൽ മധ്യഭാഗത്തായി പുതിയൊരു ന്യൂനമർദ്ദം രൂപപ്പെട്ടു, അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ന്യൂനമർദ്ദം ശക്തിപ്രാപിച്ചു വടക്കു -പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ഒഡിഷ തീരത്തു എത്താൻ സാധ്യത. വടക്കു കിഴക്കൻ അറബിക്കടലിൽ ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയുന്നു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. അതോടൊപ്പം കേരള തീരത്തു പടിഞ്ഞാറൻ/ വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെ ഫലമായി, കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/മിന്നൽ/കാറ്റോടു കൂടിയ മിതമായ/ഇടത്തരം മഴയ്ക്കും ഒറ്റപെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ…
Read Moreകന്നഡിഗർക്കു ജോലി സംവരണം : മലയാളികളെ ഏറെ ബാധിച്ചേക്കാവുന്ന വിവാദ ബിൽ പിൻവലിച്ചു
കന്നഡിഗർക്കു ജോലി സംവരണം ചെയ്യുന്ന ബിൽ ‘താൽക്കാലികമായി’ പിൻവലിച്ച് കർണാടക.വ്യവസായ സ്ഥാപനങ്ങളിലെ ഗ്രൂപ്പ് സി, ഡി തസ്തികകൾ മുഴുവനായും (100%) കന്നഡിഗർക്കു സംവരണം ചെയ്യുന്ന ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തേ പറഞ്ഞിരുന്നു. തീരുമാനം വിവാദമായതോടെ ഈ ട്വീറ്റ് മുഖ്യമന്ത്രി പിൻവലിച്ചു.ബിൽ ഇപ്പോൾ ആലോചനാഘട്ടത്തിലാണെന്നും അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കുമെന്നും സിദ്ധരാമയ്യ പുതിയ ട്വീറ്റിൽ വ്യക്തമാക്കി. സംസ്ഥാനത്തെ വ്യവസായ പുരോഗതിക്കു തീരുമാനം തിരിച്ചടിയാകുമെന്നു ഒട്ടേറെ വ്യവസായ പ്രമുഖർ അഭിപ്രായപ്പെട്ടിരുന്നു.സർക്കാർ മേഖലയിലെ ഗ്രൂപ്പ് സി, ഡി തസ്തികകൾ നിലവിൽ പൂർണമായും കന്നഡിഗർക്കു സംവരണം ചെയ്തിട്ടുണ്ട്.
Read Moreസ്‌കോള്‍-കേരള; പ്ലസ് വണ്‍ പ്രവേശനം പുനരാരംഭിച്ചു
konnivartha.com: താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്ന സ്‌കോള്‍-കേരള മുഖേനെയുള്ള ഹയര്‍ സെക്കണ്ടറി 2024-28 ബാച്ചിലേക്ക് ഓപ്പണ്‍, റെഗുലര്‍, പ്രൈവറ്റ് രജിസ്‌ട്രേഷന്‍, സ്‌പെഷ്യല്‍ കാറ്റഗറി (പാര്‍ട്ട് (രണ്ട്) എന്നീ വിഭാഗങ്ങളിലേക്കുള്ള ഒന്നാം വര്‍ഷ പ്രവേശനം പുനരാരംഭിച്ചു. പിഴ കൂടാതെ ജൂലൈ 31 വരെയും, 60രൂപ പിഴയോടെ ഓഗസറ്റ് 16 വരെയും ഫീസടച്ച്, www.scolekerala.org എന്ന വെബ്സൈറ്റ് മുഖേനെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഫീസ് വിവരങ്ങള്‍ക്കും, രജിസ്‌ട്രേഷനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കും പ്രോസ്പെക്ടസിനും സ്‌കോള്‍-കേരളയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷ അതത് ജില്ലാകേന്ദ്രങ്ങളില്‍ നേരിട്ടോ, സ്പീഡ്/രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ അയച്ചു കൊടുക്കണം. ഫോണ്‍ : 0471-2342950, 2342271, 2342369.
Read Moreജസ്റ്റിസ് ജെബി കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കണം
konnivartha.com: തിരുവല്ല: ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കണമെന്നും ക്രൈസ്തവ സമൂഹത്തിലെ പിന്നോക്കാവസ്ഥയിലുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ കാണിക്കുന്ന കാലതാമസം ഒഴിവാക്കണമെന്നും ദളിത് ക്രൈസ്തവ പ്രശ്നത്തിൽ ഉൾപ്പെടെ അനുഭവ പൂർണമായ നടപടി സ്വീകരിക്കണമെന്നും ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. നാഷണൽ ക്രിസ്ത്യൻ മൂവ്മെൻറ് ഫോർ ജസ്റ്റിസിൻ്റെയും മലങ്കര ഓർത്തഡോക്സ് സഭ ഹ്യൂമൻ എംപവർ മെൻറ് ഡിപ്പാർട്ട്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കേരള സംസ്ഥാന നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങളെക്കുറിച്ചും നോളജ് ഇക്കണോമി മിഷന്റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കുന്ന ‘അറിയാം അറിയിക്കാം’ എന്ന പ്രോജക്റ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവല്ല വള്ളംകുളം സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നിർവഹിക്കുകയായിരുന്നു മെത്രാപ്പോലീത്ത. നാഷണൽ ക്രിസ്ത്യൻ മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ്…
Read Moreറാന്നി എസ് സി സ്‌കൂളിലേക്ക് നിര്‍മിച്ച പാലത്തിന്റെ ഉദ്ഘാടനം നടന്നു
വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കേണ്ടത് നാടിന്റെ ആവശ്യം മനസിലാക്കി : മന്ത്രി റോഷി അഗസ്റ്റിന്‍ konnivartha.com: വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കേണ്ടത് നാടിന്റെ ആവശ്യം മനസിലാക്കി വേണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ 2022 -23 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 24.88 ലക്ഷം രൂപ ചെലവഴിച്ച് പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ നിന്നും റാന്നി എസ് സി സ്‌കൂളിലേക്ക് നിര്‍മിച്ച പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌കൂളിലേക്കുള്ള റോഡും പ്രവേശന കവാടവും അപകടരഹിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാലം നിര്‍മിച്ചത്. സ്‌കൂളില്‍ നിന്നും പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലേക്ക് ഇറങ്ങുന്ന ഭാഗത്ത് വലിയ തോടിന് കുറുകെയുള്ള പഴയ പാലത്തിന് പകരമാണ് പുതിയ പാലം നിര്‍മ്മിച്ചത്. തകര്‍ന്ന് വീതി കുറഞ്ഞ പാലമായിരുന്നു ഇവിടെ നേരത്തെ ഉണ്ടായിരുന്നത്. പാലത്തിന്റെ…
Read More