റാന്നി : 13 പട്ടിക വര്‍ഗ വിഭാഗ കുട്ടികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു

  ഗോത്രസാരഥി പദ്ധതിയുടെ പ്രയോജനം ലഭിക്കാത്തതും ഹൈസ്‌കൂള്‍ തലത്തില്‍ പഠിക്കുന്നതുമായ 13പട്ടിക വര്‍ഗ വിഭാഗ കുട്ടികള്‍ക്ക് സൈക്കിള്‍ വിതരണം നടത്തിയതിന്റെ ഉദ്ഘാടനം റാന്നി പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ പ്രമോദ് നാരായണന്‍ എംഎല്‍എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നയന സാബു അധ്യക്ഷയായി. റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ പ്രകാശ്, പഞ്ചായത്ത്് അംഗം സന്ധ്യദേവി, പട്ടികവര്‍ഗ ഉപദേശക സമിതി അംഗം ജി രാജപ്പന്‍, പട്ടിക വര്‍ഗ വികസന ഓഫീസര്‍ എസ്.എ നജീം റാന്നി റ്റിഇഒ വി.ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

പത്തനംതിട്ട ജില്ല: ഉപതിരഞ്ഞെടുപ്പ് (ഡിസംബര്‍ 10)

  പത്തനംതിട്ട ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് (ഡിസംബര്‍ 10)നടത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ; വോട്ടെണ്ണല്‍ 11 നുമാണെന്ന് അറിയിച്ചു. കോന്നി ബ്ലോക്ക്പഞ്ചായത്തിലെ ഇളകൊള്ളൂര്‍, പന്തളം ബ്ലോക്ക് പഞ്ചായത്തിലെ വല്ലന, നിരണം ഗ്രാമപഞ്ചായത്തിലെ കിഴക്കുംമുറി, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഇരുമ്പുകുഴി, അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ പുളിഞ്ചാണി എന്നിവടങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വൈകിട്ട് ആറിന് ക്യൂവിലുള്ളവര്‍ക്കെല്ലാം സ്ലിപ്പ് നല്‍കി വോട്ട് രേഖപ്പെടുത്തുന്നതിന് അവസരം നല്‍കും. തിരിച്ചറിയല്‍ രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡിനു പുറമേ പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍നിന്നും തിരഞ്ഞെടുപ്പ് തീയതിയ്ക്ക് ആറുമാസ കാലയളവിന് മുമ്പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോപതിച്ച പാസ്ബുക്ക് എന്നിവയിലേതെങ്കിലും രേഖ ഉപയോഗിച്ച് വോട്ട്…

Read More

പത്തനംതിട്ട : മന്ത്രിമാരുടെ നേതൃത്വത്തിലുള്ള അദാലത്ത് തുടങ്ങി: അദാലത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ നടപടി

  konnivartha.com: പൊതുജനങ്ങളുടെ പരാതികള്‍ക്ക് അടിയന്തരപരിഹാരം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിന് ജില്ലയില്‍ തുടക്കം. പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ മന്ത്രിമാരായ പി. രാജീവ്, വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് പരാതികള്‍ സ്വീകരിച്ചുള്ള പരിഹാരനടപടികള്‍. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കഴിഞ്ഞ തവണയും അദാലത്ത് വിജയമായി എന്ന് അദ്ദേഹം വ്യക്തമാക്കി. സംവിധാനങ്ങള്‍ക്ക് മാറ്റമുണ്ടാകുന്നതിന്റെ തെളിവാണ് പരാതികള്‍ കുറയുന്നത്. അദാലത്തുകളിലൂടെ വിപുലമായ പ്രശ്‌നപരിഹാരത്തിനാണ് അവസരം. വേഗത്തില്‍ കാര്യങ്ങള്‍ തീര്‍പ്പാക്കുന്ന ജനസേവകരായ ഉദ്യോഗസ്ഥരാണ് വേണ്ടത്. തീരാസംശയമുള്ള മറ്റൊരുവിഭാഗം തീരുമാനങ്ങള്‍ വൈകുന്നതിനിടയാക്കുന്നു. സംശയത്തിന്റെ കണ്ണടമാറ്റി വിശ്വാസത്തിന്റെ കണ്ണടയാണ് അവര്‍ക്കുണ്ടാകേണ്ടത്. ജനപക്ഷത്ത് നിന്ന് ചിന്തിക്കാനാകുകയാണ് പ്രധാനം. അദാലത്തിലെ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കിയിരിക്കണം. ഉദ്യോഗസ്ഥര്‍ നിയമങ്ങളിലെ കാലികമാറ്റങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുമുണ്ട്. ഫയലില്‍ നടപടി സ്വീകരിക്കാത്തതും അഴിമതിയാണന്ന് തിരിച്ചറിയണം. ബോധപൂര്‍വം താമസിപ്പിച്ചാല്‍ നടപടിയെന്നും മന്ത്രി ഓര്‍മിപ്പിച്ചു. അധ്യക്ഷയായ ആരോഗ്യ…

Read More

കാലാവസ്ഥ അറിയിപ്പ് ( 09/12/2024 )

  ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ന്യൂനമർദ്ദം (Low Pressure Area) സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തിപ്രാപിച്ച് തുടർന്ന് ഡിസംബർ 11-ഓടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക – തമിഴ് നാട് തീരത്തിന് സമീപം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 12 മുതൽ 14 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു 12/12/2024 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്,…

Read More

വാര്‍ഡ് വിഭജനം:പത്തനംതിട്ട ജില്ലയില്‍ 546 പരാതികള്‍

  പത്തനംതിട്ട ജില്ലയിലെ 53 ഗ്രാമ പഞ്ചായത്തുകള്‍, നാല് മുനിസിപ്പാലിറ്റികള്‍ എന്നിവ ഉള്‍പ്പെടെയുള്ള 57 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നവംബര്‍ 18 ന് സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ച കരട് വാര്‍ഡ് വിഭജന റിപ്പോര്‍ട്ടിന്മേല്‍ 546 പരാതികള്‍ ലഭിച്ചു. മുനിസിപ്പാലിറ്റികളില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ പത്തനംതിട്ടയിലും (41) കുറവ് പന്തളത്തും (6) ഗ്രാമ പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ വള്ളിക്കോടും (34) ആണ്. റാന്നി, പെരിങ്ങര, റാന്നി-പെരുനാട് എന്നീ പഞ്ചായത്തുകളില്‍ പരാതികളൊന്നും ലഭിച്ചില്ല. പരാതികളിന്മേല്‍ അന്വേഷണം നടത്തുന്നതിന് എട്ട് ബ്ലോക്കുകളിലും നാല് മുനിസിപ്പാലിറ്റികളിലും പരിശോധനാ ഉദ്യോഗസ്ഥരെ നിയമിച്ച് പരീശീലന നടപടികള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു. ലഭിച്ച പരാതികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കലക്ടറേറ്റില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യുട്ടി കലക്ടര്‍…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 09/12/2024 )

  ശബരിമല : ആയുർവേദ ആശുപത്രിക്ക് കൂടുതൽ സൗകര്യങ്ങൾ ഉദ്ഘാടനംഇന്ന് രാവിലെ 9 ന് സന്നിധാനത്തെ ആയുർവേദ ആശുപത്രിയുടെ വിപുലപ്പെടുത്തിയ സൗകര്യങ്ങളുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ രാവിലെ 9 ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നിർവഹിക്കും .നിലവിലെ ആയുർവേദ ആശുപത്രിയ്ക്ക് സമീപമാണ് പുതിയ സൗകര്യങ്ങൾ ഒരുക്കുന്നത് തീർഥാടകസംഘങ്ങൾക്ക് അന്നദാന മണ്ഡപത്തിൽ പ്രത്യേക സൗകര്യം :ആറു ലക്ഷത്തോളം പേർക്ക് സൗജന്യ ഭക്ഷണം നൽകി ശബരിമല: സന്നിധാനത്തെ ആധുനിക അന്നദാന മണ്ഡപത്തിൽ സംഘമായെത്തുന്ന തീർഥാടകർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ ദേവസ്വം ബോർഡ് സൗകര്യം ഏർപ്പെടുത്തി. പ്രവേശന കവാടത്തിൽ നിന്നുംകൂപ്പൺ എടുത്ത ശേഷം അന്നദാന മണ്ഡപത്തിൽ കൂട്ടമായിരുന്ന് ഭക്ഷണം കഴിക്കുന്നതിനാണ് വലിയ മണ്ഡപത്തിൽ സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രായമായവർക്കും ആരോഗ്യകരമായി അവശത നേരിടുന്നവർക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകുമെന്നും അന്നദാനം സ്‌പെഷ്യൽ ഓഫീസർ ദിലീപ് കുമാർ അറിയിച്ചു. ഈ…

Read More

28 പുതിയ നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി നവോദയ വിദ്യാലയ പദ്ധതിക്ക് (കേന്ദ്ര മേഖലാ പദ്ധതി) കീഴിൽ നവോദയ വിദ്യാലയങ്ങളില്ലാത്ത രാജ്യത്തെ ജില്ലകളിലായി 28 നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിന് അംഗീകാരം നൽകി. ഈ 28 വിദ്യാലയങ്ങളുടെ പട്ടിക ഇതിനൊപ്പം. 2024-25 മുതൽ 2028-29 വരെയുള്ള അഞ്ച് വർഷത്തിനിടെ 28 നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിന് ആകെ കണക്കാക്കിയ ഫണ്ട് 2359.82 കോടി രൂപയാണ്. ഇതിൽ 1944.19 കോടി രൂപ മൂലധന ചെലവും 415.63 കോടി രൂപ പ്രവർത്തന ചെലവും ഉൾപ്പെടുന്നു. 560 വിദ്യാർഥികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സമ്പൂർണ നവോദയ വിദ്യാലയം പ്രവർത്തിപ്പിക്കുന്നതിന് സമിതി നിശ്ചയിച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായി തസ്തികകൾ സൃഷ്ടിക്കേണ്ടതുണ്ട്. അതിലൂടെ, 560 x 28 = 15,680 വിദ്യാർഥികൾക്ക് പ്രയോജനം ലഭിക്കും. നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ച്, ഒരു സമ്പൂർണ നവോദയ വിദ്യാലയം 47 പേർക്ക്…

Read More

കോന്നി സ്വദേശി ക്യാപ്റ്റൻ റീന വർഗീസിനെ ആദരിച്ചു

  konnivartha.com: മാവോയിസ്റ്റ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൈനികനെ ധീരമായി രക്ഷപെടുത്തി പത്തനംതിട്ടയുടെയും കോന്നിയുടെയും അഭിമാനമായി മാറിയ കോന്നി സ്വദേശി ക്യാപ്റ്റൻ റീന വർഗീസിനെ കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാർ വീട്ടിൽ എത്തി ആദരിച്ചു . കോന്നി ആമകുന്ന് കൊണ്ടോടിക്കൽ വീട്ടിൽ റീന വർഗീസ് ആണ് ഈ അഭിമാന നേട്ടം കൈവരിച്ചത്. മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ ദിവസങ്ങൾക്കു മുൻപ് നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ പരിക്കേറ്റ ജവാനെയാണ് സ്വന്തം ജീവൻ പോലും മറന്ന് ആക്രമണഭൂമിയിൽ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയത്. പവൻ ഹംസിന്റെ ഡൗപിൻ എൻ ഹെലികോപ്റ്ററിന്റെ പൈലറ്റാണ് റീന. കഴിഞ്ഞ തിങ്കളാഴ്ച കോപർഷി വനത്തിൽ ആണ് പോലീസും സി ആർ പി എഫ് ഉം ചേർന്ന് മാവോയിസ്റ്റുകളെ നേരിട്ടത്.ഏറ്റുമുട്ടലിന് ഇടയിൽ വെടിയേറ്റ ഗഡ്ചിറോളി പോലീസിന്റെ സി 60 യൂണിറ്റ് കമാൻഡോ കുമോദ്…

Read More

ശബരിമലയിൽ സി സി ടി വി നിരീക്ഷണം ശക്തമാക്കി

  ശബരിമല :തിരക്കുവർധിച്ചതോടെ ശബരിമലയിൽ സി സി ടി വി നിരീക്ഷണം ശക്തമാക്കി.പമ്പ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലാണ് പൊലീസ് പരിശോധനയും സി സി ടി വി നിരീക്ഷണവും ശക്തമാക്കിയത്. പൊലീസ്, ദേവസ്വം വിജിലൻസ് എന്നിവരുടെ 258 ക്യാമറകളാണ് ഈ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. ക്ഷേത്ര പരിസരം 24 മണിക്കൂറും പൊലീസിന്‍റെ 16 ഉം വിജിലൻസിൻ്റെ 32 ഉം ക്യാമറകളുടെ നിരീക്ഷണത്തിലാണ്. ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ പൊലീസ് 60 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. സന്നിധാനത്തെ കണ്‍ട്രോള്‍ റൂമിൻ്റെ മേല്‍നോട്ടം പൊലീസ് സ്പെഷ്യല്‍ ഓഫിസർ പി.ബിജോയ്‌ക്കാണ്‌. ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങലെ ആധാരമാക്കി അപ്പപ്പോൾ നടപടികൾ സ്വീകരിച്ചു വരികയാണെന്നും പമ്പ മുതൽ സോപാനം വരെയുള്ള തത്സമയ ദൃശ്യങ്ങൾ ലഭിക്കുന്നതിനാൽ തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ സഹായകമാണെന്നും പി. ബിജോയ്‌ പറഞ്ഞു. തീർഥാടകരുടെ ആവശ്യാനുസരണം മെഡിക്കൽ ടീം, ആംബുലൻസ്, ട്രോളി, അഗ്നി ശമന വിഭാഗം…

Read More

പത്തനംതിട്ടയില്‍ എ.എസ്‌.ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

  പത്തനംതിട്ട: എ.എസ്‌.ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംസ്ഥാന ഇന്റലിജൻസിലെ എ.എസ്.ഐ അടൂർ പോത്രാട് സ്വദേശി കെ. സന്തോഷ് ആണ് മരിച്ചത്. നഗരത്തിൽ പൂണിയിൽ ഫ്ളവർ സ്റ്റോഴ്സിന് എതിർവശം അഭിഭാഷകരുടെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ മൂന്നാം നിലയിലെ ടെറസിലാണ് ഇന്ന് വൈകിട്ട് മൃതദേഹം കണ്ടെത്തിയത്. ഇന്റലിജൻസിൽ അടൂർ സ്‌റ്റേഷൻ കേന്ദ്രീകരിച്ചാണ് ജോലി നിര്‍വ്വഹിച്ചത്‌ . വൈകിട്ട് മകനെയും കൂട്ടിയാണ് സന്തോഷ് പത്തനംതിട്ടയിലേക്ക് വന്നത്. ഈ വിവരം സഹപ്രവർത്തകരെയും വിളിച്ച് പറഞ്ഞിരുന്നു. മകനെ സമീപത്തെ ലോഡ്‌ജ് മുറിയിൽ ഇരുത്തിയ ശേഷം പുറത്തേക്ക് പോയ സന്തോഷിനെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക ബാധ്യത ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് സംശയിക്കുന്നത്. പത്തനംതിട്ട പോലീസ് മേൽനടപടി സ്വീകരിച്ചു.

Read More