കാർത്തികയാണ് ഭഗവതിയുടെ നാൾ ആയി കരുതുന്നത്. അതുകൊണ്ടുതന്നെ മിക്ക ഭഗവതി ക്ഷേത്രങ്ങളിലും കാർത്തിക പ്രധാനമാണ്. കാർത്തികപൊങ്കാല അതുകൊണ്ട് തന്നെ വിശിഷ്ടമായി കരുതുന്നു. വൃശ്ചിക മാസത്തിലെ കാർത്തിക ചക്കുളത്ത് കാവിൽ പൊങ്കാല ഇടുന്നു ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ കാർത്തികനാളിലാണ് പൊങ്കാല ഉത്സവം ആരംഭിക്കുന്നത്. കോന്നി വകയാർ കൊല്ലൻപടി ശങ്കരൻ കോവിൽ ശ്രീ സുബ്രഹ്മണ്ണ്യ സ്വാമി ക്ഷേത്രത്തിലെ ദുർഗ്ഗ ദേവി തിരുനടയിൽ വൃച്ഛിക കാർത്തിക പൊങ്കാല( 13/12/24 വെള്ളിയാഴ്ച) നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു .ക്ഷേത്ര മേൽശാന്തി സതീഷ് തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിക്കും .
Read Moreവിഭാഗം: Digital Diary
പത്തനംതിട്ട ജില്ലയില്‍ കനത്തമഴ :44 ക്യാമ്പുകള്‍ സജ്ജീകരിച്ചു
konnivartha.com: ജില്ലയില്‍ ഇന്നും (12) നാളയും അതിശക്ത മഴയ്ക്ക് (റെഡ് അലര്‍ട്ട്) കാലാവസ്ഥ വകുപ്പ് സാധ്യത പ്രവചിച്ച സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാമേഖലകളില്‍ ക്യാമ്പുകള്‍ തുറക്കാന്‍ നിര്‍ദേശം നല്കി. അവശ്യസ്ഥലങ്ങളില്‍ മൈക്കിലൂടെ വിവരം കൈമാറണം. ആളുകളെ സ്ഥിതിഗതി വിലയിരുത്തി മാറ്റിപാര്‍പ്പിക്കണം. കോന്നി, റാന്നി, അടൂര്‍, കോഴഞ്ചേരി താലൂക്കുകളിലായി 44 ക്യാമ്പുകള്‍ സജ്ജീകരിച്ചു, ഇവിടേക്ക് ആളുകളെ മാറ്റുന്നതിന് നിര്‍ദേശം നല്കി. ഇതോടൊപ്പം പ്രാദേശികമായ അടിയന്തര സാഹചര്യം വിലയിരുത്തിയും ആളുകളെ മാറ്റിപാര്‍പ്പിക്കാനാണ് തീരുമാനം. ഡിസംബര്‍ 18 വരെ എല്ലാ ക്വാറികളുടേയും പ്രവര്‍ത്തനം, മലയോരത്ത് മണ്ണ് വെട്ടിമാറ്റല്‍, ആഴത്തിലുള്ള കുഴിക്കല്‍, മണ്ണുമാറ്റല്‍ എന്നിവ നിരോധിച്ചു. ലംഘിക്കുന്നവര്‍ ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര വൈകിട്ട് 7 മുതല്‍ രാവിലെ 6…
Read Moreപത്തനംതിട്ട ജില്ലയില്‍ കനത്തമഴ മുന്നറിയിപ്പ് : ജാഗ്രതവേണം : ജില്ലാ കലക്ടര്‍
പത്തനംതിട്ട ജില്ലയില്‍ കനത്തമഴ :44 ക്യാമ്പുകള്‍ സജ്ജീകരിച്ചു konnivartha.com: ജില്ലയില്‍ ഇന്നും (12) നാളയും അതിശക്ത മഴയ്ക്ക് (റെഡ് അലര്‍ട്ട്) കാലാവസ്ഥ വകുപ്പ് സാധ്യത പ്രവചിച്ച സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാമേഖലകളില്‍ ക്യാമ്പുകള്‍ തുറക്കാന്‍ നിര്‍ദേശം നല്കി. അവശ്യസ്ഥലങ്ങളില്‍ മൈക്കിലൂടെ വിവരം കൈമാറണം. ആളുകളെ സ്ഥിതിഗതി വിലയിരുത്തി മാറ്റിപാര്‍പ്പിക്കണം. കോന്നി, റാന്നി, അടൂര്‍, കോഴഞ്ചേരി താലൂക്കുകളിലായി 44 ക്യാമ്പുകള്‍ സജ്ജീകരിച്ചു, ഇവിടേക്ക് ആളുകളെ മാറ്റുന്നതിന് നിര്‍ദേശം നല്കി. ഇതോടൊപ്പം പ്രാദേശികമായ അടിയന്തര സാഹചര്യം വിലയിരുത്തിയും ആളുകളെ മാറ്റിപാര്‍പ്പിക്കാനാണ് തീരുമാനം. ഡിസംബര്‍ 18 വരെ എല്ലാ ക്വാറികളുടേയും പ്രവര്‍ത്തനം, മലയോരത്ത് മണ്ണ് വെട്ടിമാറ്റല്‍, ആഴത്തിലുള്ള കുഴിക്കല്‍, മണ്ണുമാറ്റല്‍ എന്നിവ നിരോധിച്ചു. ലംഘിക്കുന്നവര്‍ ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. ജില്ലയിലെ മലയോര…
Read Moreഡോ .എം. എസ്. സുനിലിന്റെ 335 -മത് സ്നേഹഭവനം നിരാലംബർക്ക് നല്കി
konnivartha.com/ പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 335 -മത് സ്നേഹഭവനം ചിക്കാഗോ മലയാളിയായ പ്രിൻസ് ഈപ്പന്റെ സഹായത്താൽ കൊടുമൺ കുളത്തിനാൽ നിബൂ ഭവനത്തിൽ വിധവയായ തങ്കമണിക്കും മകൻ ബധിരനും മൂകനുമായ നിബുവിനും കുടുംബത്തിനും നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും പ്രിൻസിന്റെ മകൻ ജെസ്വിന് പ്രിൻസും പ്രിൻസിന്റെ പിതാവ് ഈപ്പൻ ചാണ്ടിയും ചേർന്ന് നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി ഒരു വീട് നിർമ്മിക്കുവാൻ നിവൃത്തിയില്ലാതെ തകരം കൊണ്ട് മറച്ച ഒരു ചെറിയ കുടിലിൽ ആയിരുന്നു ബധിരരും മൂകരും രമ്യയും മകൾ നിവേദ്യയോടൊപ്പം താമസിച്ചിരുന്നത്. സ്വന്തമായി ഒരു ഭവനത്തിനു വേണ്ടി പല വഴികളും നോക്കിയെങ്കിലും ഒന്നും നടക്കാതെ വന്നപ്പോൾ വസ്തു സംബന്ധമായ ആവശ്യത്തിനായി കൊടുമൺ വില്ലേജ് ഓഫീസിൽ എത്തിയ ഇവരുടെ ദയനീയ അവസ്ഥ…
Read Moreവരവേഗതയിൽ ഡോ. ജിതേഷ്ജിയ്ക്ക് വീണ്ടും വേൾഡ് റെക്കോർഡ് നേട്ടം
konnivartha.com: വരയരങ്ങുകളിൽ ഇരുകൈകളും ഒരേസമയം ഉപയോഗിച്ച് വെറും പത്ത് മിനിറ്റിനുള്ളിൽ 100 ൽ പരം പ്രശസ്തരുടെ ചിത്രങ്ങൾ വരയ്ക്കുന്ന സൂപ്പർ സ്പീഡി കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജിക്ക് ‘ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരൻ’ എന്ന നിലയിൽ ‘യു. എസ്. എ ബുക്ക് ഓഫ് വേൾഡ് റിക്കാർഡ് ‘ ലഭിച്ചു . ഇതിന് മുൻപ് മൂന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് ഇവന്റുകളിലുൾപ്പെടെ നിരവധി ലോകറെക്കോർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള ഡോ. ജിതേഷ്ജി 3000 ത്തിലേറെ പ്രശസ്തവ്യക്തികളെ ഓർമ്മയിൽ നിന്ന് വരയ്ക്കുന്ന ‘സൂപ്പർ മെമ്മറൈസർ പെർഫോമിംഗ് ചിത്രകാരൻ’ എന്ന നിലയിലും അന്താരാഷ്ട്ര ഖ്യാതിയും റെക്കോർഡും നേടിയ മലയാളിയാണ്. 2008 ലെ അഞ്ചുമിനിറ്റിനുള്ളിൽ 50 പ്രശസ്തവ്യക്തികളുടെ ചിത്രങ്ങൾ എന്ന തന്റെ തന്നെ വേഗവര ലോകറെക്കോർഡാണ് പത്തുമിനിറ്റിനുള്ളിൽ 100 ലേറെ വ്യക്തികളെ വരച്ച് ജിതേഷ്ജി തിരുത്തിക്കുറിച്ചത്. ഇരുപതിലേറെ രാജ്യങ്ങളിൽ സഞ്ചരിച്ച് അദ്ദേഹം തന്റെ…
Read Moreപുനലൂരിൽ നിന്നും കോന്നി വഴി നാളെ ചക്കുളത്തുകാവിലേക്ക് പ്രത്യേക ബസ്സ്
konnivartha.com: നാളെ (ഡിസംബർ13) രാവിലെ പുനലൂരിൽ നിന്നും പത്തനാപുരം, കോന്നി, പത്തനംതിട്ട വഴി ചക്കുളത്തുകാവ് പൊങ്കാല സ്പെഷ്യൽ കെഎസ്ആർടിസി സർവീസ് ഉണ്ടായിരിക്കും പുനലൂർ : വെളുപ്പിന് 5 പത്തനാപുരം : 5.20 കലഞ്ഞൂർ : 5.23 കൂടൽ : 5.25 കോന്നി : 5.40 പത്തനംതിട്ട : 6.00 കോഴഞ്ചേരി : 6.25
Read Moreആതുര ശുശ്രൂഷ രംഗത്ത് വേറിട്ട ശബ്ദം : അഡ്വ. പ്രിൻസ് പി. തോമസ്സ്: അംഗീകാരം നൽകി ജന ഹൃദയങ്ങള്‍ ആദരിക്കുന്നു
konnivartha.com: നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് പത്തനംതിട്ട ജില്ലാ സമ്മേളനം ഡിസംബർ 13 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നു വരെ കോന്നി എലിയറക്കൽ രാജൻ അച്ചൻ ഫൗണ്ടേഷൻ എക്യുമെനിക്കൽ സെൻററിൽ വച്ച് നടക്കുന്നു. മൂന്നു മണി മുതൽ നടക്കുന്ന മനുഷ്യാവകാശ സമ്മേളനം അഭി. സാമുവേൽ മാർ ഐറേനിയസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. കോന്നി എം എല്‍ എ അഡ്വ കെ.യു. ജനീഷ് കുമാർ മുഖ്യാതിഥിയാണ് . പത്തനംതിട്ടയുടെ മലയോര മേഖലകളിലെ സാധാരണക്കാരായ ജനങ്ങൾക്കുവേണ്ടി ആംബുലൻസ് സേവനം ഉൾപ്പെടെ ക്രമീകരിച്ച് ആതുര ശുശ്രൂഷ രംഗത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന അഡ്വ. പ്രിൻസ് പി. തോമസിനെ ചടങ്ങില്‍ അംഗീകാരം നൽകി അഭി : ഡോ . സാമുവല്‍ മാര്‍ ഐറേനിയോസ് , അഭി . ഡോ . എബ്രഹാം മാര്‍ സെറാഫിം ,അഭി . ഡോ…
Read Moreമഴയ്ക്ക് സാധ്യത : വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 12/12/2024: ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 12/12/2024: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 13/12/2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ്…
Read Moreലോകകപ്പ് ഫുട്ബോള്‍: 2034 ലെ മത്സരത്തിന് സൗദി അറേബ്യ വേദിയാകും
2030 ലെ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ സംയുക്തമായി നടത്താന്‍ ഫിഫ തീരുമാനിച്ചു . 2034 ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ വേദിയാകും.2034ലെ ലോകകപ്പ് നടത്താൻ സൗദി അറേബ്യ മാത്രമാണ് മുന്നോട്ടുവന്നത് . 2022 ലെ ലോകകപ്പ് ഖത്തറിൽവച്ചായിരുന്നു നടന്നത്. ഓസ്ട്രേലിയയും ഇന്തോനീഷ്യയും ലോകകപ്പ് വേദിക്കായി നേരത്തേ താൽപര്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് പിൻമാറി. 2026 ലെ വനിതാ ഏഷ്യൻ കപ്പും 2029 ഫിഫ ക്ലബ്ബ് ലോകകപ്പും നടത്താനാണ് ഓസ്ട്രേലിയയുടെ താല്പര്യം .2026ൽ യുഎസിൽ നടക്കേണ്ട അടുത്ത ലോകകപ്പിൽ 48 ടീമുകൾ മത്സരിക്കും . Saudi Arabia to host FIFA World Cup 2034 Saudi Arabia has been announced as the host nation for the 2034 Men’s World Cup, with…
Read Moreറാന്നി പെരുനാട് : ഡോക്ടറെ ആവശ്യമുണ്ട്
konnivartha.com: റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ഡോക്ടറെ ആവശ്യമുണ്ട്. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റും സഹിതം ഡിസംബര്‍ 18 ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 8547569333, 8891030378.
Read More