ക്യാമ്പയിനും ലഹരിവിരുദ്ധ റാലിയും നടത്തി

  konnivartha.com: കോന്നി മാരൂർപാലം ശ്രീ ചിത്തിര ആർട്സ് & സ്പോർട്സ് ക്ലബ്ബും നെഹ്റു യുവകേന്ദ്ര പത്തനംതിട്ടയും സംയുക്തമായി ആന്റി ഡ്രഗ്സ് ക്യാമ്പയിനും ലഹരിവിരുദ്ധ റാലിയും നടത്തി. ക്ലബ്‌ പ്രസിഡന്റ്‌ രഞ്ജിത് പി ആർന്റെ അധ്യക്ഷതയിൽ കോന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു   ക്ലബ്‌ സെക്രട്ടറി റിയാസ് എസ് സ്വാഗതം പറഞ്ഞു . ലഹരി വിരുദ്ധ റാലി കോന്നി ഗ്രാമപഞ്ചായത്ത് 11ാം വാർഡ് മെമ്പർ ഉദയകുമാർ ഫ്ലാഗ് ഓഫ്‌ ചെയ്തു എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ സുനിൽകുമാർ ജി ‘ആന്റി ഡ്രഗ്സ്’ എന്നാ വിഷയവുമായി ബന്ധപ്പെട്ട ക്ലാസ്സ്‌ എടുത്തു ക്ലബ്‌ വനിതാവിങ് കൺവീനർ ആര്യ ആർ നന്ദി പറഞ്ഞു

Read More

കൊക്കാത്തോട് നീരാമക്കുളം റോഡിന്‍റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നു

    konnivartha.com/കോന്നി : നൂറ്റാണ്ടുകളായി യാത്രാ ക്ലേശത്താൽ ദുരിതം അനുഭവിക്കുന്ന അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ മലയോര ഗ്രാമമായ കൊക്കാത്തോട് നീരാമക്കുളം പ്രദേശത്തിൻ്റെ യാത്രാ ദുരിതത്തിന് പരിഹാരമാകുകയാണ്. വനം വകുപ്പിൻ്റെ അധീനതയിലുള്ള നീരാമക്കുളം റോഡാണ് സഞ്ചാരയോഗ്യമാകുന്നത്. വനം വകുപ്പിൻ്റെ കർശന നിർദേശത്തോടെ നിരാക്ഷേപ പത്രം ലഭ്യമാക്കിയാണ് നിർമാണം നടക്കുന്നത്. 1980 ലെ ഫോറസ്റ്റ് കൺസർവേഷൻ ആക്ട് പ്രകാരം ആറ് മീറ്റർ വീതിയിൽ 110 മീറ്റർ നീളത്തിൽ മൂന്ന് ഭാഗങ്ങളായിട്ട് മരുതിമൂട് – കരടിപ്പാറ ഭാഗത്താണ് ഇപ്പോൾ നവീകരണം നടക്കുന്നത്. 1970 കാലഘട്ടത്തിനും മുമ്പേ പ്രദേശവാസികൾ സഞ്ചരിച്ചിരുന്ന പ്രധാന പാതയായിരുന്നു നീരാമക്കുളം റോഡ് . കോന്നി ബ്ലോക്ക് പഞ്ചായത്ത് അതുമ്പുംകുളം ഡിവിഷൻ മെമ്പർ പ്രവീൺ പ്ലാവിളയിൽ അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് സഞ്ചാരയോഗ്യമാക്കുന്നത്. നാട്ടുകാരുടെ പതിറ്റാണ്ടുകളായിട്ടുള്ള ആവശ്യത്തിനാണ് പരിഹാരമാകുന്നത്.

Read More

കൊക്കാത്തോട് അള്ളുങ്കൽ പാലം ഉദ്ഘാടനം ചെയ്തു

  konnivartha.com: :എം എൽ എ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ചു നിർമ്മാണം പൂർത്തിയാക്കിയ കൊക്കാത്തോട് അള്ളുങ്കൽ പാലം ഉദ്ഘാടനം അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു.   കൊക്കാത്തോടിന് കുറുകെ അള്ളുങ്കൽ ഭാഗത്തേക്ക്‌ മരത്തടി ഉപയോഗിച്ചുള്ള പാലമായിരുന്നു മുൻപ് ഉണ്ടായിരുന്നത്.മഴക്കാലത്ത് തോട്ടിൽ വെള്ളം ഉയരുമ്പോൾ ഇരുകരകളിൽ നിന്നും യാത്ര ചെയ്യുന്നത് ദുഷ്കരമായിരുന്നു.എം എൽ എ യ്ക്ക് നാട്ടുകാർ നൽകിയ നിവേദനത്തെ തുടർന്നു പാലം നിർമ്മിക്കുന്നതിന് തുക അനുവദിക്കുകയായിരുന്നു. കൊക്കാത്തോട് അള്ളുങ്കലിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അരുവാപ്പുലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് രേഷ്മ മറിയം റോയ് അധ്യക്ഷയായി. പഞ്ചായത്ത്‌ അംഗങ്ങളായ ജോജു വർഗീസ്, വി കെ രഘു, മിനി രാജീവ്‌, രാഷ്ട്രീയ പാർട്ടി പ്രധിനിധികളായ പി ആർ ശിവൻ…

Read More

അന്തർ സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ വ്യാപകറെയ്‌ഡുകൾ

  പത്തനംതിട്ട ജില്ലയിൽ അന്തർസംസ്ഥാനതൊഴിലാളി ക്യാമ്പുകളിൽ വ്യാപകറെയ്‌ഡുകൾ, ഒരു കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ ജില്ലയിൽഅന്തർസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ നടത്തിയ പോലീസ് എക്സൈസ് സംയുക്തവ്യാപകറെയ്‌ഡുകളിൽ നിരവധി പേർ പിടിയിലായി. ഒരു കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശിയെ ജില്ലാ ഡാൻസാഫ് ടീമും ആറന്മുള പോലീസും ചേർന്ന് പിടികൂടി. ആറന്മുള നെല്ലിക്കാല ജംഗ്ഷന് സമീപം വാടക വീട്ടിൽ താമസിക്കുന്ന മുർശിദാബാദ് ,ദുങ്കൽ , മണിക്ക് നഗർ ഡോങ്കൾ ,ബദൽ മൊല്ല മകൻ സോമിറുൽ മൊല്ല (23)യാണ് 1.100 കിലോ കഞ്ചാവുമായി അറസ്റ്റിലായത്. ഇയാളെ വിശദമായി പോലീസ് ചോദ്യം ചെയ്തു. ജില്ലയിൽ വൈകിട്ടു വരെ ആകെ 160 ലധികം ക്യാമ്പുകളാണ് പോലീസ് എക്സൈസ് സംഘങ്ങൾ ചേർന്ന് പരിശോധന നടത്തിയത്. 1030 പേരെ ചെക്ക് ചെയ്തു, നിരോധിത പുകയില ഉൽപ്പന്നങ്ങളുമായും കഞ്ചാവ് ഉപയോഗത്തിനും 35 പേരെ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിച്ചു

Read More

ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തി

  നാസയുടെ ക്രൂ – 10 ബഹിരാകാശ യാത്രികരുമായി പോയ സ്പേസ് എക്സിന്‍റെ ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. സുനിതാ വില്യംസും ബുച്ച് വില്‍മോറുമടക്കമുള്ള ഏഴംഗ സംഘം ക്രൂ 10ലെ നാലുപേരെ സ്വീകരിച്ചു. ഈ മാസം 19ന് ക്രൂ-9ന് ഒപ്പം മറ്റൊരു ഡ്രാഗണ്‍ പേടകത്തിൽ സുനിതയും ബുച്ചും ഭൂമിയിലേക്ക് മടങ്ങും. കെന്നഡി സ്പെയ്‌സ് സെന്ററില്‍ നിന്ന് ഫാൽക്കൺ റോക്കറ്റിലാണ് ക്രൂ 10 ബഹിരാകാശത്തേക്ക് കുതിച്ചത്. കൃത്യമായി ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു.   നാസയും സ്‌പേസ് എക്‌സും സംയുക്തമായാണ് ദൗത്യത്തിന് നേതൃത്വം നല്‍കിയത് . കമാൻഡർ ആനി മക്ലെന്റെ നേതൃത്വത്തില്‍ നിക്കോളെ അയേഴ്സ്, ജപ്പാന്റെ ടകുയു ഒനിഷി, റഷ്യയുടെ കിരില്‍ പെസ്‌കോ എന്നിവരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തി.ക്രൂ 10 എത്തിയതോടെ മുൻ ദൌത്യസംഘമായ ക്രൂ 9ന് ഭൂമിയിലേക്ക് മടങ്ങാം.   ഒമ്പത്…

Read More

കോന്നി കല്ലേലിയിൽ പശുക്കിടാവിനെ വന്യ ജീവി കടിച്ചുകൊന്നു

  konnivartha.com: പത്തനംതിട്ട കോന്നി അരുവാപ്പുലം കല്ലേലിയില്‍ പശുക്കിടാവിനെ വന്യ ജീവി കടിച്ചു കൊന്നു . കടുവയാണ് പശുക്കിടാവിനെ കടിച്ചു കൊന്നത് എന്ന് തോട്ടം തൊഴിലാളികള്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ചു. കല്ലേലിതോട്ടം ഈസ്റ്റ്‌ഡിവിഷനിലാണ് കടുവയുടെ സാന്നിധ്യം എന്ന് തൊഴിലാകികള്‍ പറയുന്നു . തൊഴിലാളികൾ താമസിക്കുന്ന ലയത്തിന് സമീപമാണ് വന്യ ജീവി എത്തിയത് . ഇവിടെ ഉള്ള പശുക്കിടാവിനെ ആണ് കടിച്ചു കൊന്നത് . നേരത്തെ ഇവിടെ പുലിയുടെയും കടുവയുടെയും സാന്നിധ്യം ഉണ്ടായിരുന്നു .  

Read More

കാട്ടാത്തി- കോട്ടാംപാറ ഉന്നതി: വികസന പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നടന്നു

  konnivartha.com: കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കാട്ടാത്തി- കോട്ടാംപാറ ഉന്നതികളിൽ 1 കോടി രൂപ വിനിയോഗിച്ചുള്ള അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു.അരുവാപ്പുലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് രേഷ്മ മറിയം റോയ് അധ്യക്ഷയായി അരുവാപ്പുലം പഞ്ചായത്തിലെ മൂന്നാം വാർഡിലെ കാട്ടാത്തി ,നാലാം വാർഡിൽ സ്‌ഥിതി ചെയ്യുന്ന കോട്ടാമ്പാറ ഉന്നതികളിലെ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുന്നതിനായി സംസ്‌ഥാന സർക്കാർ 1 കോടി രൂപ എം എൽ എ യുടെ നിർദ്ദേശാനുസരണം അനുവദിച്ചത്. ഉന്നതികളിലെ വീടുകളുടെ നവീകരണം, റോഡുകളുടെ നവീകരണം, വീടുകളുടെ സംരക്ഷണഭിത്തി നിർമാണം, ശുചിമുറി നിർമ്മാണം, കുടിവെള്ള പദ്ധതി നവീകരണം സ്ട്രീറ്റ് ലൈറ്റ്കൾ സ്‌ഥാപിക്കൽ തുടങ്ങിയ പ്രവർത്തികളാണ് നടപ്പിലാക്കുന്നത്.ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് പ്രവർത്തിയുടെ നിർവഹണ ചുമതല.ഒപ്പം ഉന്നതികളിലെ വീടുകളിൽ പട്ടിക വർഗ വകുപ്പ് മുഖേന…

Read More

കെയർ പദ്ധതി സർക്കാരിന്‍റെ നൈതിക ബാധ്യത: ആരോഗ്യമന്ത്രി വീണ ജോർജ്ജ്

അപൂർവ രോഗങ്ങൾക്ക് സജീവ പരിചരണം സർക്കാർ ലക്ഷ്യം:കെയർ പദ്ധതി സർക്കാരിന്‍റെ നൈതിക ബാധ്യത: ആരോഗ്യമന്ത്രി വീണ ജോർജ്ജ് konnivartha.com/ തിരുവനന്തപുരം: സംസ്ഥാന സർക്കാർ അപൂർവ രോഗ പ്രതിരോധ രംഗത്ത് നടപ്പാക്കിയ കെയർ (Kerala United Against Rare Diseases) പദ്ധതി സംസ്ഥാന സർക്കാരിൻ്റെ നൈതിക ബാധ്യതയുടെ തെളിവാണെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. ഇന്ത്യൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ ഉപവിഭാഗമായ പീഡിയാട്രിക് ന്യൂറോളജി, ന്യൂറോമസ്കുലാർ ഡിസോർഡർ മാനേജ്മെന്‍റ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.   ഇന്ത്യയിലെയും വിദേശത്തെയും 100-ലധികം പ്രമുഖ ന്യൂറോളജിസ്റ്റുകളും ഗവേഷകരും പങ്കെടുത്ത, തിരുവനന്തപുരത്തെ ഗ്രാൻഡ് ഹയാറ്റിൽ നടന്ന ‘അഡ്വാൻസസ് ഇൻ ന്യൂറോമസ്കുലാർ ഡിസോർഡേഴ്സ് – APND 2025’ കോൺഫറൻസ് വിജയകരമായി സമാപിച്ചു. ന്യൂറോ-മസ്കുലാർ രോഗങ്ങൾക്കും നവീന ചികിത്സാ മാർഗങ്ങൾക്കും ഊന്നൽ നൽകിയാണ് APND 25 സമ്മേളനം സംഘടിപ്പിച്ചത്.…

Read More

അഞ്ചല്‍ മാവിള -കാച്ചാണി പുത്തൻവീട്ടിൽ ഇന്ദിര ശശിധരന്‍ (69)നിര്യാതയായി

  കൊല്ലം അഞ്ചല്‍ മാവിള -കാച്ചാണി പുത്തൻവീട്ടിൽ ശശിധരന്‍റെ ഭാര്യ ( മാവിള ഹരിദാസ് ഭവനിൽ പരേതനായ ശേഖരന്‍റെ മകൾ) ഇന്ദിര (69) അന്തരിച്ചു .സംസ്കാര ചടങ്ങുകൾ17/03/25 രാവിലെ 10 മണിക്ക് സ്വവസതിയിൽ മക്കള്‍ : രഞ്ജിത്ത് ,രഞ്ജിത മരുമക്കള്‍ : വിദ്യ , രാജേഷ്

Read More

വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കാന്‍ നീക്കം : ഉന്നതതല യോഗം വിളിച്ചു

  konnivartha.com: വോട്ടര്‍ ഐഡി കാര്‍ഡും ആധാറും ബന്ധിപ്പിക്കാൻ നിർണായക നീക്കം.വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഉന്നതതല യോഗം വിളിച്ചു. വോട്ടര്‍മാരുടെ എണ്ണത്തിലെ ഇരട്ടിപ്പുമായി ബന്ധപ്പെട്ട് വന്ന പരാതികൾ ചർച്ച ചെയ്യാൻ കേന്ദ്ര കമ്മിഷൻ ചൊവ്വാഴ്ചയാണ് ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തത് . വോട്ടർ പട്ടികയിൽ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾക്കിടെയാണ് വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, നിയമസഭാ സെക്രട്ടറി, യുഐഡിഎഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) എന്നിവരുമായി കൂടിക്കാഴ്ച വിളിച്ചു ചേര്‍ത്തത് . മാർച്ച് 18 ന് ആണ് യോഗം . വിവിധ സംസ്ഥാനങ്ങളില്‍ വോട്ടര്‍മാരുടെ എണ്ണത്തിൽ ക്രമക്കേട് ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ സമ്മതിച്ച സാഹചര്യത്തില്‍ ആണ് മീറ്റിംഗ് നടക്കുന്നത്…

Read More