konnivartha.com: കോന്നി വനം ഡിവിഷനിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ആന ഉൾപ്പെടെ ഇരുപതിലധികം വന്യമൃഗങ്ങൾ സംശയകരമായ സാഹചര്യത്തിൽ ചരിഞ്ഞതും,അനധികൃത കയ്യേറ്റങ്ങളും, വനനശീകരണവും അന്വേഷിച്ച് നിയമനടപടി സ്വീകരിക്കുന്നതിന് വൈൽഡ് ലൈഫ് കൺട്രോൾ ബ്യൂറോയുടെ അടിയന്തിര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും ദേശീയ ഹരിത ട്രൈബൂണലിനും പരാതി നൽകുന്നതിന് കോന്നി പ്രകൃതി സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും കൊണ്ട് ജനങ്ങൾ കഷ്ടപ്പെടുമ്പോൾ വനവും വന്യജീവികളേയും ഇല്ലാതാക്കി കയ്യേറ്റങ്ങൾ പ്രാത്സാഹിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നവരെ തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു.വന്യമൃഗങ്ങളെ കാട്ടിനുള്ളിൽ തന്നെ നിലനിർത്തുന്നതിനാവശ്യമായ ശാസ്ത്രീയ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിൽ കേരള സംസ്ഥാനം പൂർണ്ണ പരാജയമാണെന്ന് സമിതി പ്രസിഡൻ്റ് സലിൽ വയലാത്തല പറഞ്ഞു.
Read Moreവിഭാഗം: Digital Diary
നിരവധി തൊഴിലവസരങ്ങള്‍ (17/05/2025 )
വിവിധ തസ്തികകളിൽ നിയമനം അടൽ വയോ അഭ്യുദയ് യോജനയുടെ ഭാഗമായി സാമൂഹ്യ നീതി വകുപ്പിനു കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന നാഷണൽ ഹെൽപ് ഫോർ സീനിയർ സിറ്റിസൺസ് പദ്ധതിയിൽ പ്രോജ്ക്ട് മാനേജർ, ഫീൽഡ് റെസ്പോൺസ് ലീഡർ, ഐ.ടി ലീഡർ / ക്വാളിറ്റി ലീഡർ, അഡ്മിൻ/ ഫിനാൻസ് ഓഫീസർ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത ഫോമിലുള്ള അപേക്ഷയിൽ ഫോട്ടോ, യോഗ്യത, പ്രവർത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മേയ് 21ന് രാവിലെ 9.30ന് സാമൂഹ്യനീതി ഡയറക്ടറേറ്റ്, അഞ്ചാംനില, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം-33 വിലാസത്തിൽ അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങളും അപേക്ഷാഫോമും സാമൂഹ്യനീതി വകുപ്പിന്റെ www.swd.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2306040. അഭിമുഖം വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് ആയുർവേദ തെറാപ്പിസ്റ്റ്, പഞ്ചകർമ അസിസ്റ്റന്റ് തസ്തികകളിൽ നിയമനത്തിന്…
Read Moreആധാർ : ഐടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു
ആധാർ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്റെ നോഡൽ ഏജൻസിയായ കേരള സംസ്ഥാന ഐ.ടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു. നവജാത ശിശുക്കൾക്ക് ആധാറിന് എൻറോൾ ചെയ്യാനാകും. അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കുന്നില്ല. എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കണം. ജനന സർട്ടിഫിക്കറ്റ് ലഭിച്ച ഉടനെ തന്നെ ആധാർ എൻറോൾമെൻറ് പൂർത്തീകരിക്കുന്നത് സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകാൻ ഭാവിയിൽ സഹായകമാകും. കുട്ടികളുടെ അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്‌സ് നിർബന്ധമായും പുതുക്കണം. അഞ്ചാം വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ ഏഴു വയസ്സിനുള്ളിലും പതിനഞ്ച് വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ പതിനേഴു വയസ്സിനുള്ളിലും നടത്തിയാൽ മാത്രമേ സൗജന്യ പുതുക്കൽ സൗകര്യം ലഭ്യമാകുകയുള്ളു. അല്ലാത്തപക്ഷം നൂറ് രൂപ ഈടാക്കും. നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ കുട്ടികളുടെ ആധാറിനെ ശക്തിപ്പെടുത്തുന്നു. പുതുക്കൽ നടത്താത്ത…
Read Moreലോക മാരത്തണിൽ പങ്കാളിയായ കോന്നി സ്വദേശിയെ ആദരിച്ചു
konnivartha.com:ലോകത്തിലെ പ്രശസ്തമായ ആറ് മാരത്തണുകളിൽ അഞ്ച് എണ്ണത്തിൽ പങ്കെടുത്ത അമേരിക്കയിലെ ന്യൂ ജഴ്സിയിൽ താമസക്കാരനായ കോന്നി സ്വദേശി മുരിങ്ങമംഗലം ലക്ഷ്മി വിലാസത്തിൽ സജിത്ത് ഗോപിനാഥിനെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരവ് നൽകി. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ ആദരവ് സമർപ്പിച്ചു. എസ്. സന്തോഷ് കുമാർ, റോജി എബ്രഹാം, രാജീവ് മള്ളൂർ, ഐവാൻ വകയാർ, പ്രവീൺ ജി നായർ, സി.കെ ലാലു, റോബിൻ കാരാവള്ളിൽ, സാബു മഞ്ഞക്കടമ്പൻ എന്നിവർ പ്രസംഗിച്ചു.
Read Moreകോളേജ് സൈക്കോളജിസ്റ്റ് ഒഴിവ്
ജീവനി കോളേജ് മെന്റൽ ഹെൽത്ത് അവെയർനെസ് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജിൽ സൈക്കോളജിസ്റ്റിന്റെ ഒരു ഒഴിവുണ്ട്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മെയ് 23 ന് രാവിലെ 10 ന് അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: https://govtcollegetly.ac.in/. ഫോൺ: 9188900210.
Read Moreടെലിമെഡിസിൻ നെറ്റ്‌വർക്ക് മാനേജർ
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ നാഷണൽ മെഡിക്കൽ കോളേജ് നെറ്റ്‌വർക്കിന്റെ റീജിയണൽ റിസോഴ്സ് സൗത്ത് സെന്റർ II (NMCN) പ്രോജക്ടിൽ ടെലിമെഡിസിൻ നെറ്റ്‌വർക്ക് മാനേജറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. എം.എസ്‌സി ബയോടെക്നോളജി/ മെഡിക്കൽ ഇൻഫർമാറ്റിക്സ് ആണ് യോഗ്യത. പ്രവൃത്തി പരിചയവും പിഎച്ച്ഡിയും ഉണ്ടായിരിക്കണം. 90,000 രൂപയാണ് പ്രതിമാസ വേതനം. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മെയ് 30 ന് രാവിലെ 11 ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.
Read Moreമഴക്കാല പൂർവ്വ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം
സംസ്ഥാനത്ത് മഴക്കാല പൂർവ്വ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗം ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി. മെയ് 20നകം ജില്ലാതലത്തിൽ യോഗം ചേർന്ന് മഴക്കാല ദുരന്ത സാധ്യതകളെ നേരിടാൻ പ്രാദേശിക കർമ്മ പദ്ധതി തയ്യാറാക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലാ, താലൂക്ക് തലങ്ങളിൽ തയ്യാറാക്കിയിട്ടുള്ള ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം കൃത്യമായും സമയബന്ധിതമായും പ്രവർത്തിപ്പിക്കാൻ ആവശ്യമായ പരിശീലനങ്ങൾ നൽകണം. ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ളവരുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും വില്ലേജ് തലത്തിലും പുതുക്കണം. ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ആദ്യ ആഴ്ചയിൽ പ്രത്യേക ജില്ലാതല അവലോകനയോഗം നടത്തണം. ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെയൊ ജില്ലാകളക്ടറുടെയൊ നേതൃത്വത്തിലാണ് യോഗം ചേരേണ്ടത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിക്കുന്ന ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക…
Read Moreപത്തനംതിട്ട :ജില്ലാ അറിയിപ്പുകള്‍ ( 16/05/2025 )
എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ ( മേയ് 17, ശനി) രാവിലെ 10.00 മുതല്‍ 12.00 വരെ ആരോഗ്യവകുപ്പിന്റെ സെമിനാര്‍- മാതൃശിശു സംരക്ഷണം നൂതന പ്രവണതകള്‍. ഉച്ചയ്ക്ക് 1.30 മുതല്‍ 3.00 വരെ : ഫിഷറീസ് വകുപ്പിന്റെ സെമിനാര്‍. വൈകിട്ട് 06.30 : മര്‍സി ബാന്‍ഡ് മ്യൂസിക് നൈറ്റ് ഷോ (ജില്ലയില്‍ ആദ്യമായി) സിനിമ( മേയ് 17, ശനി) രാവിലെ 10.00 ചെമ്മീന്‍, ഉച്ചയ്ക്ക് 12.00 : ഡോക്യുമെന്ററി 12.30 : സ്വപ്നാടനം 2.00 : 1921 വൈകിട്ട് 4.30 : ആലീസിന്റെ അന്വേഷണം 06.00 : അനുഭവങ്ങള്‍ പാളിച്ചകള്‍ രാത്രി 8.30 : ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ അതിദാരിദ്ര്യ നിര്‍മാര്‍ജനം: ജില്ലയിലെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് നവംബര്‍ ഒന്നിന് കേരളത്തെ അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കാനിരിക്കെ ജില്ലയിലെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വനിതാ ശിശു…
Read Moreഅതിദാരിദ്ര്യ നിര്‍മാര്‍ജനം: ജില്ലയിലെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
നവംബര്‍ ഒന്നിന് കേരളത്തെ അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കാനിരിക്കെ ജില്ലയിലെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന മേഖലാതല അവലോകന യോഗത്തിന്റെ തുടര്‍ നടപടി കലക്ടറേറ്റ് ചേമ്പറില്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി. അതിദാരിദ്ര്യ നിര്‍മാര്‍ജനമെന്ന ലക്ഷ്യമിട്ട് പദ്ധതി പുരോഗമിക്കുന്നു. ജില്ലയില്‍ 66 ശതമാനം കുടുംബത്തെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചു. ഒക്ടോബറിനുള്ളില്‍ 100 ശതമാനം പൂര്‍ത്തിയാക്കും. ലൈഫ് മിഷന്‍, തദ്ദേശ റോഡ് പുനരുദ്ധാരണം, അതിദാരിദ്ര്യ നിര്‍മാര്‍ജനം, മാലിന്യ മുക്ത കേരളം, ഹരിതകേരളം മിഷന്‍ വിഷയങ്ങളാണ് പരിശോധിച്ചത്. ജില്ലയുടെ സമഗ്ര വികസനത്തിന് വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. ക്യത്യമായ അവലോകനം വേണം. ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം അര്‍ഹരായ 74.25 ശതമാനം പേരുടെ വീട് നിര്‍മാണം പൂര്‍ത്തിയായി. കൃത്യമായ രേഖകളില്ലാത്ത ഉപഭോക്തക്കള്‍ക്ക് തടസം കൂടാതെ വിതരണം ചെയ്യും. കരാറില്‍…
Read Moreകുമ്പഴയില്‍ 2.27 കോടിയുടെ അത്യാധുനിക മത്സ്യ മാര്‍ക്കറ്റ്
നിര്‍മാണ ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ ഇന്ന് (മേയ് 17) നിര്‍വഹിക്കും കുമ്പഴയിലെ അത്യാധുനിക മത്സ്യമാര്‍ക്കറ്റിന്റെ നിര്‍മാണോദ്ഘാടനം (മേയ് 17) രാവിലെ 10ന് മത്സ്യബന്ധനം, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ കുമ്പഴയിലെ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യും. കിഫ്ബി ധനസഹായത്തോടെ 2.27 കോടി രൂപ ചെലവഴിച്ചാണ് മത്സ്യമാര്‍ക്കറ്റ് നിര്‍മിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. ജില്ലയിലെ പ്രധാന മൊത്ത വിതരണ മത്സ്യ വിപണന കേന്ദ്രമായ കുമ്പഴ മാര്‍ക്കറ്റ് ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുമ്പഴ നിവാസികളുടെ ചിരകാല അഭിലാഷമാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഗുണമേന്മയുള്ള മത്സ്യം ശുചിത്വമുള്ള പശ്ചാത്തലത്തില്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കി തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി കിഫ്ബി ധനസഹായത്തോടെയാണ് മത്സ്യമാര്‍ക്കറ്റ് യാഥാര്‍ഥ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേനയാണ് മത്സ്യ മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നത്. 369.05 ചതുരശ്ര…
Read More