അതീവ ജാഗ്രത , പത്തനംതിട്ട ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുന്നു;വാക്സിനേഷന് വിമുഖത പാടില്ല

അതീവ ജാഗ്രത , പത്തനംതിട്ട ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുന്നു;വാക്സിനേഷന് വിമുഖത പാടില്ല പത്തനംതിട്ട ജില്ലയില്‍ ഒരു ഇടവേളക്ക് ശേഷം കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇനിയും വാക്സിന്‍ എടുക്കാത്തവരും, കരുതല്‍ ഡോസ് വാക്സിന് അര്‍ഹരായവരും, വാക്സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. ജില്ലയില്‍ 60 വയസിനു മുകളിലുളള 42 ശതമാനം പേര്‍ മാത്രമേ കരുതല്‍ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുളളൂ. പ്രായമായവരിലും, മറ്റ് രോഗങ്ങള്‍ ഉളളവരിലും, വാക്സിന്‍ എടുക്കാത്തവരിലും കോവിഡ് രോഗബാധയുണ്ടായാല്‍ ഗുരുതരമാകുന്നിനുളള സാധ്യത കൂടുതലാണ്. രണ്ടാമത്തെ ഡോസ് എടുത്ത് ഒന്‍പത് മാസം കഴിഞ്ഞവര്‍ക്ക് കരുതല്‍ ഡോസ് എടുക്കാം. 60 വയസിനു മുകളില്‍ ഉളളവര്‍ക്കുളള കരുതല്‍ ഡോസ് വാക്സിനേഷന്‍ (കോവിഷീല്‍ഡ്) എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ലഭിക്കും. 18 മുതല്‍ 59 വയസ്സ് വരെയുളളവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ നിന്നും സര്‍ക്കാര്‍…

Read More

കോവിഡ് കേസുകള്‍ ഉയരുന്നു:സംസ്ഥാനത്ത് മാസ്‌ക് നിർബന്ധം; ധരിച്ചില്ലെങ്കിൽ പിഴ

  സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവിറങ്ങി. മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും. നിയന്ത്രണം കർശനമാക്കി പൊലീസ് ഉത്തർവിറക്കി. പരിശോധനയും, നടപടിയും കർശനമാക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി നിർദ്ദേശം നൽകി പൊതുയിടങ്ങൾ, ആൾക്കൂട്ടം, ജോലി സ്ഥലം, യാത്ര ചെയ്യുക തുടങ്ങിയ സമയങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. mask mandatory in kerala

Read More

കൊവിഡ് കേസുകളുടെ വർധന; ജാഗ്രത വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

  കൊവിഡ് കേസുകളുടെ വർധനവിൽ കൂടുതൽ ജാഗ്രത വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്‌ഥാനങ്ങൾക്ക് കത്തയച്ചു. രാജ്യത്ത് പ്രതിദിന കൊവിഡ് കണക്ക് തുടർച്ചയായി രണ്ടാം ദിവസവും 40 ശതമാനം കൂടിയിട്ടുണ്ട്. പോസിറ്റിവിറ്റി നിരക്കിലും വൻ വർധനയുണ്ടായി. കേരളത്തിലെയും മഹാരാഷ്ട്രയിലെയും രോഗ വ്യാപനം ആശങ്കയായി തുടരുകയാണ്.ബുധനാഴ്ച്ച റിപ്പോർട്ട് ചെയ്തത് 5233 കേസുകൾ ആയിരുന്നുവെങ്കിൽ ഇന്ന് അത് 7240 ആയി ഉയർന്നു പ്രതിദിന രോഗികളുടെ എണ്ണം ഏഴായിരത്തിന് മുകളിലെത്തുന്നതും മാർച്ച് ഒന്നിന് ശേഷം ആദ്യമായാണ്. എട്ട് പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ചു മരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനമായി ഉയർന്നു. മഹാരാഷ്ട്രയിലും കേരളത്തിലും രണ്ടായിരത്തിന് മുകളിലാണ് കേസുകൾ. കേരളവും മഹാരാഷ്ട്രയും കൂടാതെ ഡൽഹി, ബംഗാൾ, ഹരിയാന തുടങ്ങിയ ഇടങ്ങളിലും കൊവിഡ് കേസുകൾ വർധിച്ചു. ഡൽഹിയിൽ മാസങ്ങൾക്ക് ശേഷം അഞ്ഞൂറിലധികം പ്രതിദിന…

Read More

കേരളത്തിന്‍റെ ആരോഗ്യ വകുപ്പ് മന്ത്രിക്ക് കോവിഡ് എന്ന വാർത്ത അടിസ്ഥാനരഹിതം

  konnivartha.com : കേരളത്തിന്‍റെ ആരോഗ്യ വകുപ്പ് മന്ത്രിക്ക് കോവിഡ് എന്ന വാർത്ത അടിസ്ഥാനരഹിതം.ഇന്ന് നടത്തിയ  പരിശോധനകളില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല . ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കോവിഡ് സ്ഥിരീകരിച്ചു എന്ന നിലയില്‍ ചില മുഖ്യധാരാ മാധ്യമങ്ങളില്‍ ആണ് വാര്‍ത്ത വന്നത് .  ഞായറാഴ്ച്ച നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത് എന്നും അവര്‍ വാര്‍ത്ത നല്‍കി . മുന്‍പ് നിശ്ചയിച്ച പരിപാടികളെല്ലാം മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു എന്ന നിലയില്‍ ആയിരുന്നു വാര്‍ത്ത . വ്യാജ വാര്‍ത്തകള്‍ നല്‍കിയവര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു

Read More

കേരളത്തില്‍ ഇപ്പോൾ ബാധിച്ചിരിക്കുന്നത് ഒമിക്രോൺ വകഭേദം : മൂന്നു ജില്ലകള്‍ക്ക്‌ മുന്നറിയിപ്പ്

  കോവിഡ് പുതിയ വകഭേദങ്ങളില്ല ആശങ്കപ്പടേണ്ടതില്ല: മന്ത്രി വീണാ ജോർജ് മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലകളുടെ ഉന്നതതലയോഗം konnivartha.com : സംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറുതായി ഉയർന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇപ്പോൾ ബാധിച്ചിരിക്കുന്നത് ഒമിക്രോൺ വകഭേദമാണ്.   പരിശോധനകളിൽ മറ്റ് വകഭേദങ്ങൾ കണ്ടെത്തിയിട്ടില്ല. കോവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും മാസ്‌ക് നിർബന്ധമായും ധരിക്കുക. കിടപ്പ് രോഗികൾ, വയോജനങ്ങൾ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണം. രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ളവരും പ്രിക്കോഷൻ ഡോസ് എടുക്കാനുള്ളവരും അതെടുക്കേണ്ടതാണ്. ആരോഗ്യ പ്രവർത്തകർ നിർബന്ധമായും പ്രിക്കോഷൻ ഡോസ് എടുക്കണം. വളരെ ശക്തമായ ബോധവത്ക്കരണം നടത്തണമെന്നും മന്ത്രി നിർദേശിച്ചു. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് നിർദേശം നൽകിയത്. സംസ്ഥാനത്തേയും ജില്ലകളുടേയും കോവിഡ് സ്ഥിതി യോഗം വിലയിരുത്തി. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകൾ കൂടുതൽ. ആ…

Read More

വാക്സിനേഷൻ യജ്ഞം: അരലക്ഷത്തിലധികം കുട്ടികൾ വാക്സിൻ സ്വീകരിച്ചു

    12 വയസ് മുതൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി വെള്ളിയാഴ്ച 58,009 കുട്ടികൾ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 15 മുതൽ 17 വരെ പ്രായമുള്ള 12,106 കുട്ടികളും 12 മുതൽ 14 വരെ പ്രായമുള്ള 45,903 കുട്ടികളും വാക്സിൻ സ്വീകരിച്ചു. 15 മുതൽ 17 വരെ പ്രായമുള്ള 5249 കുട്ടികൾ ആദ്യ ഡോസും 6857 കുട്ടികൾ രണ്ടാം ഡോസും സ്വീകരിച്ചു.   12 മുതൽ 14 വരെ പ്രായമുള്ള 35,887 കുട്ടികൾ ആദ്യ ഡോസും 10,016 കുട്ടികൾ രണ്ടാം ഡോസും സ്വീകരിച്ചു. വാക്സിനേഷൻ യജ്ഞം മേയ് 28 വരെ തുടരും. 12 വയസിന് മുകളിൽ പ്രായമുള്ള വാക്സിൻ എടുക്കാനുള്ള എല്ലാ കുട്ടികൾക്കും വാക്സിൻ നൽകണമെന്ന് മന്ത്രി അറിയിച്ചു.   ഇന്ന് ആകെ 1440 വാക്സിനേഷൻ കേന്ദ്രങ്ങളാണ്…

Read More

യുഎഇയില്‍ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചു

  യുഎഇയില്‍ ആദ്യമായി കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമാഫ്രിക്കയില്‍ നിന്നും എത്തിയ 29കാരിയിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ -രോഗ പ്രതിരോധ മന്ത്രാലയം. സന്ദര്‍ശക വിസയിലെത്തിയതാണ് യുവതിയെന്ന് അധികൃതര്‍ അറിയിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും വൈദ്യസഹായം നല്‍കി വരികയാണെന്നും ദുബായ് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും അധികൃതര്‍ പറഞ്ഞു. അമേരിക്കയിലടക്കം വിവിധ രാജ്യങ്ങളില്‍ കുരങ്ങുപനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കിയിരുന്നു. പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെന്നും കുരങ്ങുപനി സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ വിശ്വസിക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യരുതെന്നും ഔദ്യോഗിക സ്രോതസുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ വിശ്വസിക്കാവൂ എന്നും ആരോഗ്യമന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. മെയ് 24 വരെ 240 കുരങ്ങുപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് ലോകാരോഗ്യസംഘടന അറിയിച്ചിട്ടുള്ളത്.

Read More

തമിഴ്‌നാട്ടിലും ഒമിക്രോൺ ബിഎ4 വകഭേദം കണ്ടെത്തി

  തമിഴ്‌നാട്ടിൽ ഒമിക്രോൺ ബിഎ4 വകഭേദം കണ്ടെത്തി. രാജ്യത്ത് രണ്ടാമതായി രോഗം സ്ഥിരീകരിച്ചത് തമിഴ് നാട്ടിൽ രോഗം സ്ഥിരീകരിച്ചത് ചെങ്കൽപേട്ട് സ്വദേശിക്കാണ്. ഈ വ്യക്തിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മെയ് ഒമ്പതിന് സൗത്ത് ആഫ്രിക്കയിൽ നിന്ന് ഹൈദരാബാദിൽ എത്തിയ ആൾക്കാണ് ഒമിക്രോൺ ഉപവകഭേദമായ ബിഎ4 ആദ്യം സ്ഥിരീകരിച്ചത്

Read More

കോവിഡ് രൂക്ഷമായ സാഹചര്യം : കേരളത്തിൽ മാസ്‌ക്ക് നിർബന്ധമാക്കി: ലംഘിക്കുന്നവർക്കെതിരെ നടപടി

കോവിഡ് സാഹചര്യം: കേരളത്തിൽ മാസ്‌ക്ക് നിർബന്ധമാക്കി konnivartha.com : കോവിഡ് സാഹചര്യം പരിഗണിച്ച് പൊതുസ്ഥലങ്ങൾ, തൊഴിലിടങ്ങൾ, ജനങ്ങൾ കൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലും യാത്രകളിലും മാസ്‌ക്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവായി. ദുരന്തനിവാരണ നിയമമനുസരിച്ചാണ് ഉത്തരവ്. ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാവും.നേരത്തെ കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെങ്കിലുള്ള പിഴ ഒഴിവാക്കിയിരുന്നു.     രാജ്യത്തെ കൊവിഡ് വ്യാപന ഭീഷണിക്കിടെ പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയതോടെയാണ് മാസ്‌ക് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്.   വീഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കൂടാതെ ആരോഗ്യമന്ത്രി, ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു. നിലവിലെ കൊവിഡ് സാഹചര്യത്തിനൊപ്പം, വാക്‌സിന്‍ വിതരണത്തിന്റെ തല്‍സ്ഥിതി, സംസ്ഥാന ആരോഗ്യ സംവിധാനത്തിലെ മുന്നൊരുക്കങ്ങള്‍ എന്നിവയും വിലയിരുത്തുന്നുണ്ട്.കേരളത്തിന് പുറമേ തമിഴ്‌നാടും കര്‍ണാടകയും ഡല്‍ഹിയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മാസ്‌ക് അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍…

Read More

കോവിഡ് ആശങ്കപ്പെടേണ്ട സാഹചര്യമില്ല ജാഗ്രത തുടരും : മന്ത്രി വീണാ ജോര്‍ജ്

  സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തി തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത തുടരുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളിലെ സാഹചര്യം വളരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കി. കൊച്ചിയില്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും കേസുകള്‍ വര്‍ധിക്കുന്നത്. എവിടെയെങ്കിലും കോവിഡ് കേസുകള്‍ ഉയരുന്നെങ്കിലോ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നെങ്കിലോ സംസ്ഥാന തലത്തില്‍ അറിയിക്കണം.     എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. തുടര്‍ച്ചയായി അവലോകന യോഗങ്ങള്‍ ചേര്‍ന്ന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വാക്സിനേഷന്‍ ശക്തിപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ഭീതിപടര്‍ത്തുന്ന സാഹചര്യം നിലവിലില്ല. നിലവില്‍ ഒരിടത്തും ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടില്ല. സംസ്ഥാനത്ത് ഇന്ന് 255 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 325 പേര്‍…

Read More