ഇന്ത്യയില്‍ 145 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

  വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അടിയന്തരമായി കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മതിയെന്നും ഐഎംഎ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു നിലവിലെ സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്രകള്‍ ഒഴിവാക്കണമെന്നും കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് എല്ലാവരും എടുക്കണമെന്നും ഐഎംഎ നിര്‍ദേശിച്ചു.പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം, സാനിറ്റൈസര്‍ ഉപയോഗിക്കണം,വിവാഹം, രാഷ്ട്രീയ-സാമൂഹിക യോഗങ്ങള്‍ തുടങ്ങി കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന പരിപാടികള്‍ ഒഴിവാക്കണമെന്നും ഐഎംഎ നിര്‍ദേശങ്ങളില്‍ പറയുന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 145 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ നാല് കേസുകള്‍ പുതിയ കോവിഡ് വകഭേദമായ ബിഎഫ് 7 ആണ്.

Read More

കോവിഡിൽ പഠിച്ച പാഠങ്ങൾ വീണ്ടും ശീലമാക്കണം

  കോവിഡ്: സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയെന്നു മുഖ്യമന്ത്രി മറ്റു രാജ്യങ്ങളിൽ കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കോവിഡ് കേസുകൾ വളരെ കുറവാണ്. എങ്കിലും കോവിഡ് ബാധിക്കാതിരിക്കാൻ സ്വയം ശ്രദ്ധിക്കണം. കോവിഡിൽ പഠിച്ച പാഠങ്ങൾ വീണ്ടും ശീലമാക്കണം. പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാൽ അവഗണിക്കരുത്. ചികിത്സ തേടണം. കോവിഡ് രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു

Read More

ചൈനയില്‍ പടരുന്ന കൊവിഡിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചു

  ചൈനയില്‍ പടരുന്ന കൊവിഡിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചു. അമേരിക്കയില്‍ നിന്നെത്തിയ ഗുജറാത്ത് സ്വദേശിനിക്കാണ് BF 7 ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ കൊവിഡ് പരിശോധന പുനരാരംഭിച്ചിട്ടുണ്ട്. നിലവില്‍ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണമില്ല.ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നിലവിൽ ആശങ്കകളില്ല. ആവശ്യമെങ്കിൽ കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കൊവിഡുമായി ബന്ധപ്പെട്ട് ജാഗ്രത ഉണ്ടാകണമെന്നാണ് കേന്ദ്ര സർക്കാർ നൽകിയ നിർദേശം.നിലവിൽ കൊവിഡ് കേസുകളിൽ വർധനയില്ല. പനി ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടെന്നും മന്ത്രി പറഞ്ഞു. കൊവിഡ് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ കൊവിഡ് പരിശോധന തുടങ്ങി. അന്താരാഷ്ട്ര യാത്രക്കാരിൽ നിന്ന് സാമ്പിൾ ശേഖരിക്കുമെന്ന് കേന്ദ്രം ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ കേന്ദ്രസർക്കാർ കൊവിഡ് സ്ഥിതി ഇന്ന് അവലോകനം ചെയ്തിരുന്നു. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ,…

Read More

കോവിഡ് പുതിയ വകഭേദം പ്രതിരോധം ശക്തമാക്കി: മന്ത്രി വീണാ ജോർജ്

കോവിഡ് പുതിയ വകഭേദം പ്രതിരോധം ശക്തമാക്കി: മന്ത്രി വീണാ ജോർജ് * കൃത്യമായി മാസ്‌ക് ധരിക്കുകയും കരുതൽ ഡോസ് എടുക്കുകയും വേണം * മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു konnivartha.com : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എല്ലാ ജില്ലകൾക്കും ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതുവരെയുള്ള കോവിഡ് വകഭേദങ്ങളിൽ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. അതിനാൽതന്നെ പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ്.   രോഗം ബാധിച്ചവരിൽ 1.8 ശതമാനം പേർക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാം. നിലവിൽ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. എങ്കിലും എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. സ്വയം പ്രതിരോധത്തിനായി എല്ലാവരും മാസ്‌ക് കൃത്യമായി ധരിക്കണം. പ്രായമായവരും അനുബന്ധ…

Read More

കോവിഡ് മരണം: നഴ്‌സുമാരുടെ കുടുംബത്തിന് ധനസഹായം

konnivartha.com : കോവിഡ് ബാധിച്ചോ കോവിഡ് ഡ്യൂട്ടിക്ക് വരുമ്പോഴോ ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴോ ഉണ്ടാകുന്ന അപകടത്തിൽപ്പെട്ടോ മരണമടഞ്ഞ നഴ്‌സുമാരുടെ കുടുംബത്തിന് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സർക്കാർ/ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്തിരുന്ന  കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിലിൽ സാധുവായ രജിസ്‌ട്രേഷൻ നിലവിലുള്ള നഴ്‌സുമാരുടെ കുടുംബത്തിനാണ് രണ്ട് ലക്ഷം രൂപ ധനസഹായം ലഭിക്കുക. മരണപ്പെട്ട വ്യക്തികളുടെ അടുത്ത ബന്ധുവിന് അപേക്ഷ സമർപ്പിക്കാം.  ആവശ്യമായ രേഖകൾ സഹിതം നിശ്ചിത മാതൃകയിൽ നേരിട്ടോ തപാൽ മുഖേനയോ രജിസ്ട്രാർ, കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം- 695035 എന്ന വിലാസത്തിലാണ് അപേക്ഷ നൽകേണ്ടത്. നിലവിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഡിസംബർ 31 വൈകുന്നേരം 5 മണിക്കകം ലഭിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷയുടെ മാതൃകയ്ക്കും www.nursingcouncil.kerala.gov.in.

Read More

കോവിഡ് കാലത്തെ അക്രമസ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ ധാരണയായി

  konnivartha.com : കോവിഡ് കാലത്തെ അക്രമ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. കോവിഡ് കാലത്ത് സംസ്ഥാനത്ത് ഒരു ലക്ഷത്തിനാല്പതിനായിരത്തോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ സാമൂഹ്യ അകലം പാലിക്കാത്തത്, മാസ്‌ക് ധരിക്കാത്തത് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കും. പിഎസ്സ്‌സി ഉദ്യോഗാർത്ഥികൾ നടത്തിയ സമരവുമായി ബന്ധപ്പെട്ടതുൾപ്പെടെ ജനകീയ സ്വഭാവത്തിൽ പൊതുമുതൽ നശീകരണവും അക്രമവും ഇല്ലാത്ത സമരങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളും പിൻവലിക്കും. ഏതൊക്കെ കേസുകൾ പിൻവലിക്കണം എന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, നിയമ വകുപ്പ് സെക്രട്ടറി എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിക്കും. യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണു, സംസ്ഥാന…

Read More

വൈറൽ പനി ബാധിതരുടെ എണ്ണം കൂടുന്നു

  konnivartha.com : കേരളത്തിലെ എല്ലാ ജില്ലകളിലും വൈറൽ പനി ബാധിതരുടെ എണ്ണം കൂടുന്നു. വൈറല്‍ പനി ലക്ഷണങ്ങളുമായി സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം പെരുകി . ശക്തമായ ചൂട് , ജലദോഷം, തൊണ്ടവേദന എന്നീ ലക്ഷണങ്ങളോടെയാണ് മിക്കവരും ചികിത്സ തേടുന്നത്. നീണ്ടു നില്‍ക്കുന്ന പനിയാണ് പടരുന്നത്‌ . കഴിഞ്ഞ ഏതാനും ദിവസമായി പനി ബാധിച്ചു ചികിത്സ തേടിയവരുടെ എണ്ണം കൂടി . സ്വകാര്യ ആശുപത്രികളിലും പനി ബാധിതര്‍ ചികിത്സ തേടുന്നുണ്ട് . ഓണക്കാലത്ത് യാതൊരു നിയന്ത്രണവും ഇല്ലായിരുന്നു . കൂടാതെ കഴിഞ്ഞ ആഴ്ച കനത്ത മഴയും ഉണ്ടായിരുന്നു . കാലാവസ്ഥ വ്യതിയാനം പനി പടരുവാന്‍ കാരണമായോ എന്ന് ആരോഗ്യവകുപ്പ് പരിശോധിക്കണം .പനി ബാധിച്ചു കഴിഞ്ഞ ദിവസം വനിതാ ഡോക്ടര്‍ മരണപ്പെട്ടിരുന്നു .

Read More

രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്‌സിനുകളുടെ എണ്ണം 211.39 കോടി കടന്നു

  ന്യൂ ഡല്‍ഹി: ഓഗസ്റ്റ് 27, 2022 konnivartha.com : ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്‌സിനുകളുടെ എണ്ണം 211.39 കോടി (2,11,39,81,444) കടന്നു. 2,81,63,153 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്‌സിന്‍ നല്‍കിയത്. 12 മുതല്‍ 14 വയസ്സ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് 2022 മാര്‍ച്ച് 16 മുതല്‍ ആരംഭിച്ചു. ഇതുവരെ 4.02 കോടിയില്‍ കൂടുതല്‍ (4,02,11,871) കൗമാരക്കാര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി കഴിഞ്ഞു. 18 മുതല്‍ 59 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് കോവിഡ്-19 മുന്‍കരുതല്‍ ഡോസ് 2022 ഏപ്രില്‍ 10 മുതല്‍ ആരംഭിച്ചു. നിലവില്‍ ചികിത്സയിലുള്ളത് 87,311 പേരാണ്. ഇത് ആകെ രോഗബാധിതരുടെ 0.20 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,875 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം…

Read More

കേരളം , ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് കോവിഡ് വ്യാപന മുന്നറിയിപ്പ്

  കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതായി കേന്ദ്രം.  ഏഴു സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കേരളം , ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് ആണ് മുന്നറിയിപ്പ് . കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ .കോവിഡ് പരിശോധനകളും വാക്‌സിനേഷനും വര്‍ധിപ്പിക്കണമെന്നും പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കണം എന്നും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കണമെന്നുമാണ് നിര്‍ദേശം . കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആണ് ഈ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്. വരാനിരിക്കുന്ന ഉത്സവങ്ങളും ഒത്തുകൂടലുകളും കോവിഡ് കേസുകള്‍ വ്യാപകമാകാന്‍ ഇടയാക്കുമെന്ന് ഏഴ് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു .ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകള്‍ വേഗത്തിലാക്കാന്‍ അദ്ദേഹം ഈ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ മാര്‍ഗനിര്‍ദശങ്ങള്‍ പാലിക്കണമെന്നും കത്തില്‍ വ്യക്തമാക്കി

Read More

ജൂലായ് 15 മുതല്‍ 75 ദിവസത്തേക്ക് ബൂസ്റ്റര്‍ ഡോസ് കോവിഡ് വാക്‌സിന്‍ സൗജന്യം

  ജൂലായ് 15 മുതല്‍ 75 ദിവസത്തേക്ക് ബൂസ്റ്റര്‍ ഡോസ് കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍.   18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമായി ബൂസ്റ്റര്‍ ഡോസ് ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ കൂടിയാണ് ഇത്തരമൊരു പദ്ധതിയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

Read More