കോവിഡ് കാലത്ത് വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കണ്ട് ചികിത്സ തേടാവുന്ന ടെലി മെഡിസിന്‍ പദ്ധതിയാണ് ഈ-സഞ്ജീവനി. സാധാരണ രോഗങ്ങള്‍ക്കുള്ള ഓണ്‍ ലൈന്‍ ജനറല്‍ ഒ.പി. സേവനം കൂടാതെ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള ഒ.പി.യും ഇപ്പോള്‍ ലഭ്യമാണ്. എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ രാത്രി 8 വരെയാണ് ജനറല്‍ ഒ.പി.യുടെ പ്രവര്‍ത്തനം. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2 മണിമുതല്‍ 4 മണിവരെയാണ് ജീവിത ശൈലീ രോഗങ്ങള്‍ക്കുള്ള എന്‍.സി.ഡി. ഒപി. സാധാരണ രോഗങ്ങള്‍ക്ക് പുറമേ ജീവിതശൈലീ രോഗങ്ങളാല്‍ ക്ലേശതയനുഭവിക്കുന്ന ജീവിതത്തിന്റെ സമസ്ത മേഖലയിലുമുള്ളവര്‍ക്കും പകര്‍ച്ചവ്യാധി കാലത്ത് ആശ്രയിക്കാവുന്ന ഏറ്റവും സുരക്ഷിതമായ ഓണ്‍െൈലന്‍ ചികിത്സാ പ്ലാറ്റ്‌ഫോമാണിത്. ഈ കോവിഡ് കാലത്ത് ആശുപത്രികളില്‍ പോയ് തിരക്ക് കൂട്ടാതെ വീട്ടില്‍ വച്ച് തന്നെ വളരെ ലളിതമായ ഈ സേവനം ഉപയോഗിക്കേണ്ടതാണ്. എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം? കമ്പ്യൂട്ടറോ സ്മാര്‍ട്ട് ഫോണോ…
Read Moreവിഭാഗം: corona covid 19
കോന്നി പോലീസ് സ്റ്റേഷനിലെ പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : ഈ മാസം പന്ത്രണ്ടാം തീയതി ജോലി ഉണ്ടായിരുന്ന കോന്നി പോലീസ് സ്റ്റേഷനിലെ പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു . അന്ന് കൂടെ ജോലി ചെയ്ത എല്ലാ പോലീസുകാരും നിരീക്ഷണത്തില്‍ പോകണം . 19 പോലീസ് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കും എന്നു കോന്നി സി ഐ ” കോന്നി വാര്‍ത്തയോട്” പറഞ്ഞു . ഇവരുടെയെല്ലാം പരിശോധന അടുത്ത ദിവസം നടക്കും. ഈ മാസം കോന്നി ജോയിന്‍റ് ആര്‍ ടി ഓഫീസിന്‍റെ ഉത്ഘാടനത്തിന് എത്തിയ പത്തനംതിട്ട ആര്‍ ഡി ഓഫീസിലെ താല്‍ക്കാലിക ജീവനകാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു . ഇയാളില്‍ നിന്നുമാണ് വലംചുഴി നിവാസിയായ പോലീസ് ജീവനകാരന് കോവിഡ് പകര്‍ന്നത് .
Read Moreകോവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ ക്ലസ്റ്റര്‍ കെയര്‍
ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതിന് പിന്നാലെ സൂപ്പര്‍ സ്‌പ്രെഡിലേക്കും സമൂഹ വ്യാപനത്തിലേക്കും പോകുകയാണ് സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ക്ലസ്റ്റര്‍ കെയര്‍ നടപ്പിലാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതിന് പിന്നാലെ സൂപ്പര്‍ സ്‌പ്രെഡിലേക്കും സമൂഹ വ്യാപനത്തിലേക്കും പോകുകയാണ്. കോവിഡ്ബാധ പുറത്തേക്ക് വ്യാപിച്ച് കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപം കൊള്ളാതെ ആ ക്ലസ്റ്ററിനുള്ളില്‍ തന്നെ പരിശോധനയും ചികിത്സയും ക്വാറന്റൈനും ശക്തിപ്പെടുത്തേണ്ടതുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എല്ലാ വകുപ്പുകള്‍ക്കും തുല്യ ഉത്തരവാദിത്വമാണുള്ളത്. ഈ മേഖലയിലുള്ളവര്‍ എല്ലായിപ്പോഴും മാസ്‌ക് ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈകള്‍ വൃത്തിയാക്കേണ്ടതാണ്. ഓര്‍ക്കുക സമൂഹ വ്യാപനത്തിന് തൊട്ട് മുമ്പുള്ളതാണ് ക്ലസ്റ്ററുകള്‍. 70 ആക്ടീവ് ക്ലസ്റ്ററും 17 കണ്ടൈന്‍ഡ് ക്ലസ്റ്ററും ഉള്‍പ്പെടെ സംസ്ഥാനത്ത് നിലവില്‍ 87 ക്ലസ്റ്ററുകളാണുള്ളത്. അതില്‍ രണ്ടെണ്ണം സമൂഹവ്യാപനത്തിലുമായി. അല്‍പം ബുദ്ധിമുട്ട് സഹിച്ചും…
Read More791 പേര്‍ക്ക് കൂടി കോവിഡ്: സമ്പര്‍ക്കം വഴി 532 പേര്‍ക്ക്
കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 791 പേര്‍ക്ക്. 532 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 42 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല.ഇന്ന് കോവിഡ് മൂലം ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. തൃശ്ശൂര്‍ ജില്ലയിലെ പുല്ലൂര്‍ സ്വദേശി ഷൈജു ആണ് മരിച്ചത്. ആത്മഹത്യചെയ്ത കുനിശ്ശേരി സ്വദേശി മുരളിയുടെ പരിശോധനാ ഫലം പോസിറ്റീവ് ആണ്. തിരുവനന്തപുരം 246, എറണാകുളും 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32, തൃശ്ശൂര്‍ 32, കാസര്‍കോട് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂര്‍ 9 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.പുല്ലുവിള, പൂന്തുറ, പുതുക്കുറിശ്ശി, അഞ്ചുതെങ്ങ് മേഖലകളില്‍ ആശങ്കാജനകമായ സാഹചര്യം ആണ് .
Read Moreകേരളത്തിൽ 722 പേർക്ക് കൂടി കോവിഡ്
കേരളത്തിൽ 722 പേർക്ക് കൂടി കോവിഡ്: പത്തനംതിട്ട : 39: ഹോട്ട് സ്പോട്ട് : പത്തനംതിട്ട ജില്ലയിലെ മൈലപ്ര (9) കേരളത്തിൽ 722 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 339 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 57 പേർക്കും, കൊല്ലം, മലപ്പുറം ജില്ലകളിൽ നിന്നുള്ള 42 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 39 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 33 പേർക്കും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 32 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 26 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 25 പേർക്കും, കണ്ണുർ ജില്ലയിൽ നിന്നുള്ള 23 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 20 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 18 പേർക്കും, വയനാട്, കോട്ടയം ജില്ലകളിൽ നിന്നുള്ള 13 പേർക്ക് വീതവുമാണ് രോഗം…
Read Moreകോവിഡ് 19: സുരക്ഷിത യാത്രയ്ക്കായി ഇന്ത്യന്‍ റെയില്‍വേ പുതിയ കോച്ചുകള്‍ നിര്‍മിച്ചു
നേരിട്ട് സ്പര്‍ശിക്കേണ്ടാത്ത വിധത്തിലുള്ള സൗകര്യങ്ങള്‍, ചെമ്പ് പൂശിയ കൈപ്പിടികള്‍, വായു ശുദ്ധീകരണത്തിനായി പ്ലാസ്മാ സംവിധാനം, ടൈറ്റാനിയം ഡൈ ഓക്‌സൈഡ് പൂശിയ ഉള്‍വശം എന്നിവയാണ് കപൂര്‍ത്തല കോച്ച് ഫാക്ടറി, നിര്‍മിച്ച പുതിയ കോച്ചിന്റെ സവിശേഷതകള്‍ കോവിഡ് 19 വൈറസ് ബാധ പ്രതിരോധിക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കപൂര്‍ത്തലയിലെ റെയില്‍വേകോച്ച് ഫാക്ടറി, സുരക്ഷിത യാത്രയ്ക്കായി ഒരു പുതിയ കോച്ചിന് രൂപകല്‍പ്പന നല്‍കി. കൈകള്‍ ഉപയോഗിക്കേണ്ടാത്ത വിധത്തിലുള്ള സൗകര്യങ്ങള്‍, ചെമ്പ് പൂശിയ കൈപ്പിടികളും, കൊളുത്തുകളും, വായു ശുദ്ധീകരണത്തിനായി പ്ലാസ്മാ സംവിധാനം, ടൈറ്റാനിയം ഡൈ ഓക്‌സൈഡ് പൂശിയ ഉള്‍വശം എന്നിവയാണ് കോവിഡ് മുക്ത സുരക്ഷിത യാത്രയ്ക്കായി കോച്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാല്‍കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ടാപ്പുകള്‍, സോപ്പ് ഡിസ്‌പെന്‍സര്‍, കാല്‍കൊണ്ട് തുറക്കാവുന്ന പുറത്തേയ്ക്കുള്ള വാതില്‍, വാതില്‍ കൊളുത്തുകള്‍, ഫ്‌ളഷ് വാല്‍വ്, വാഷ് ബേസിന്‍, കൈമുട്ട് കൊണ്ട് തുറക്കാവുന്ന വാതില്‍പ്പിടി…
Read Moreപത്തനംതിട്ട ജില്ലയില്‍ പുതിയ 13 കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
കോവിഡ് വ്യാപനം: പത്തനംതിട്ട ജില്ലയില്‍ പുതിയ 13 കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതിയ 13 കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ പി.ബി. നൂഹ് പ്രഖ്യാപിച്ചു. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട്, തിരുവല്ല നഗരസഭയിലെ വാര്‍ഡ് 14, കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12, 13, 17, നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ്, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന്, ചെറുകോല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട്, 12, 13, മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ്, കടപ്ര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട്, ഒന്‍പത് എന്നീ സ്ഥലങ്ങള്‍ ജൂലൈ 14 മുതല്‍ ഏഴ് ദിവസത്തേക്കാണ് കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക ഉയരുന്നതു കണക്കിലെടുത്ത് ജില്ലാ…
Read Moreകണ്ടെയ്ന്‍മെന്റ് സോണില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍
കണ്ടെയ്ന്‍മെന്റ് സോണില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് പത്തനംതിട്ട നഗരസഭയിലെ എല്ലാ വാര്‍ഡുകളും തിരുവല്ല നഗരസഭയിലെ 28, 33 വാര്‍ഡുകളും കുളനട ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡും റാന്നി ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട് എന്നീ വാര്‍ഡുകളും കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡും മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ മൂന്ന്, 11 വാര്‍ഡുകളും കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പുറപ്പെടുവിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളുടെ അതിരുകള്‍ നിര്‍ണയിക്കുകയും കേന്ദ്ര കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ശക്തമായ നിരീക്ഷണ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കണ്ടെയ്ന്‍മെന്റ് സോണിലെ ലോക്ക്ഡൗണ്‍ നടപടികള്‍ പ്രഖ്യാപനം നിലവില്‍ വന്ന ദിവസം മുതല്‍ ഏഴു ദിവസത്തേക്ക് പ്രാബല്യത്തില്‍ ഉണ്ടാകും. കണ്ടെയ്ന്‍മെന്റ് സോണില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍: ജനങ്ങള്‍ വീട്ടികളില്‍…
Read Moreപത്തനംതിട്ടയില്‍ രണ്ടു പൊതു പ്രവര്‍ത്തകര്‍ക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്
പത്തനംതിട്ടയില്‍ രണ്ടു പൊതു പ്രവര്‍ത്തകര്‍ക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത് : ഇരുവരുടെയും പട്ടിക വളരെ വലുതാണ് കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ടയില്‍ പൊതു പ്രവർത്തകർക്ക് കൊവിഡ് ബാധിക്കുന്നത് ആരോഗ്യ വകുപ്പിന് ആശങ്കയാകുന്നു. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചത് രണ്ടു സജീവ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ആണ് . ജനപങ്കാളിത്തം ഏറെയുള്ള പൊതു പരിപാടികളിൽ ഇരുവരും എത്തിയിരുന്നു . ഇവരുടെ സമ്പര്‍ക്ക പട്ടികയുണ്ടാക്കുന്നത് പ്രധാന വെല്ലുവിളിയാണ്. പൊതു പ്രവർത്തകർക്ക് ഉറവിടം അറിയാതെ രോഗം ബാധിക്കുന്നത് കണ്ടെത്തുവാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അഹോരാത്രം പാടുപെടുന്നു . നൂറുകണക്കിന് ആളുകളാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ വന്നിരിക്കുന്നത്.പെട്രോൾ ഡീസൽ വില വർധനക്കെതിരേ കഴിഞ്ഞ ആഴ്ചകളിൽ നടന്ന സമര പരിപാടികളില്‍ ഇവര്‍ സജീവമായി ഉണ്ടായിരുന്നു . രണ്ടു പാര്‍ട്ടിയില്‍പെട്ടവര്‍ ആണെങ്കിലും പൊതു ജനങ്ങളുടെ കാര്യത്തില്‍ ഇരുവരും സജീവമായി ഇടപെടുന്നവര്‍ ആണ് . പത്തനംതിട്ട മാർക്കറ്റിലെ…
Read Moreവീട്ടിലിരുന്ന് ഡോക്ടറെ കാണാം: കേരളം ഇന്ത്യയില്‍ ഒന്നാമത്
ഇംഹാന്‍സിന്റെ സേവനവും ലഭ്യമാണ് തിരുവനന്തപുരം: വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ കഴിയുന്ന സംസ്ഥാനത്തിന്റെ ടെലി മെഡിസിന്‍ സംവിധാനം രാജ്യത്ത് ഒന്നാമതായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആന്ധ്രാപ്രദേശിനെ പിന്തള്ളിയാണ് പ്രവര്‍ത്തനമാരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇ-സഞ്ജീവനിയില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിയത്.കോവിഡ് കാലത്ത് വലിയ സേവനമാണ് നല്‍കാന്‍ ശ്രമിക്കുന്നത്. കൂടുതല്‍ ആരോഗ്യ സ്ഥാപനങ്ങളേയും വിദഗ്ധ ഡോക്ടര്‍മാരേയും ഉള്‍പ്പെടുത്തി വരികയാണ്. മാനസികാരോഗ്യ രംഗത്തെ കേരളത്തിലെ തന്നെ പ്രശസ്ത സ്ഥാപനങ്ങളിലൊന്നായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ് അഥവാ ഇംഹാന്‍സുമായി സഹകരിച്ച് പരിശോധനയും ചികിത്സയും ആരംഭിച്ചിട്ടുണ്ട്. ഇംഹാന്‍സ് ഇ-സഞ്ജീവനിയുമായി ചേര്‍ന്ന് ഡോക്ടര്‍മാര്‍ക്കായി പരിശീലനങ്ങള്‍ സംഘടിപ്പിക്കുകയും ഒപി സേവനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ദിവസവും രണ്ട് ഒപികളാണ് ഇ- സഞ്ജീവനിയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്നത്. ഇംഹാന്‍സ് റെഗുലര്‍, സൈക്യാട്രി ഒപി സേവനങ്ങള്‍ക്ക് പുറമേ കുട്ടികളുടെ മാനസികാരോഗ്യ ക്ലിനിക്കുകളും ഉണ്ടായിരിക്കുന്നതാണ്. കോവിഡ്…
Read More