പഞ്ചവാദ്യം, തകില്‍, നാദസ്വരം കോഴ്‌സുകള്‍ അപേക്ഷ ക്ഷണിച്ചു

  konnivartha.com: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വൈക്കം, ആറ്റിങ്ങല്‍ ക്ഷേത്രകലാപീഠത്തില്‍ പഞ്ചവാദ്യം, തകില്‍, നാദസ്വരം ത്രിവത്സര സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് 2024-2025 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 15 നും 20 നും മധ്യേ പ്രായമുള്ളവരും 10-ാം ക്ലാസ് പാസായവരും ഹിന്ദുസമുദായത്തില്‍പ്പെട്ട ആണ്‍കുട്ടികളും ആയിരിക്കണം. അഡ്മിഷന്‍ ലഭിക്കുന്നവര്‍ക്ക് ഭക്ഷണവും താമസ സൗകര്യവും ദേവസ്വം ബോര്‍ഡ് നല്‍കും. അപേക്ഷാ ഫോറത്തിനും മറ്റ് വിശദാംശങ്ങള്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റായ www.travancoredevaswomboard.org സന്ദര്‍ശിക്കുക. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 20

Read More

മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു

  മിമിക്രി താരവും ചലച്ചിത്ര താരവുമായ കോട്ടയം സോമരാജ് (62)അന്തരിച്ചു. മിമിക്രി രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കലാകാരനാണ് കോട്ടയം സോമരാജ്. ടെലിവിഷന്‍, സ്റ്റേജ് പരിപാടികളുടെ തിരക്കഥാകൃത്തായി ദീര്‍ഘകാലങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉദരസംബന്ധമായ രോ​ഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

Read More

ലയങ്ങളുടെ ശോച്യാവസ്ഥ അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ കർശന നടപടി

  കാലവർഷത്തിനു മുന്നോടിയായി തന്നെ മഴ കനത്ത സാഹചര്യത്തിൽ ലയങ്ങളുടെ ശോച്യാവസ്ഥ അടയന്തിരമായി പരിഹരിക്കണമെന്നും വീഴ്ചവരുത്തുന്നവർക്കെതിരെ പ്രോസിക്യൂഷൻ അടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്നും ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. തോട്ടം തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് വകുപ്പ് നടത്തിവരുന്ന പരിശോധനകളുടെ അവലോകന യോഗത്തിലാണ് ലേബർ കമ്മിഷണർ ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഇതിനോടകം അമ്പത്തിയെട്ട് എസ്റ്റേറ്റുകളിൽ പരിശോധന പൂർത്തിയാക്കി. ഇതിൽ 55 എണ്ണത്തിലും ലയങ്ങളുടെ ശോച്യാവസ്ഥ, കുടിവെള്ള പ്രശ്നം, ചികിത്സാസൗകര്യങ്ങളുടെ കുറവ്, മറ്റു തൊഴിൽ നിയമലംഘനങ്ങൾ എന്നിവ കണ്ടെത്തിയതായി ലേബർ കമ്മിഷണർ. വീഴ്ചകൾ കണ്ടെത്തിയ സ്ഥലങ്ങളിൽ വിശദാംശങ്ങൾ തൊഴിലുടമകളെ വ്യക്തമായി ധരിപ്പിച്ച് ഉടനടി പരിഹാരം കണ്ടെത്തുന്നതിന് നോട്ടീസ് നൽകി. ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തിയ സ്ഥലങ്ങളിൽ അടിയന്തിരയോഗം ചേർന്ന് നടപടി സ്വീകരിക്കുന്നതിന് ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷനെ ചുമതലപ്പെടുത്തി. അടഞ്ഞു കിടക്കുന്ന തോട്ടങ്ങളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടെത്തിയാൽ…

Read More

തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പ്: വോട്ടർപട്ടിക സംക്ഷിപ്ത പുതുക്കൽ

  തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയുടെ കരട് ജൂൺ 6ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടർപട്ടികയുടെ സംക്ഷിപ്ത പുതുക്കൽ നടപടി സംബന്ധിച്ച് ചർച്ച ചെയ്യാനായി വിളിച്ചു ചേർത്ത യോഗത്തിൽ ജില്ലാ കളക്ടർമാരോട് സംസാരിക്കുകയായിരുന്നു കമ്മീഷണർ. ജൂലൈ 1ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനാണ് സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിട്ടുള്ളത്. 2024 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചാണ് വോട്ടർപട്ടിക പുതുക്കുക. ഇതിന് മുൻപ് 2023 സെപ്തംബർ, ഒക്ടോബർ മാസങ്ങളിലാണ് വോട്ടർപട്ടിക സംക്ഷിപ്ത പുതുക്കൽ നടന്നത്. ഇനി നടക്കുന്ന തദ്ദേശസ്വയംഭരണ നിയോജകമണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പുതുക്കിയ വോട്ടർപട്ടിക പ്രകാരമായിരിക്കും നടക്കുക. വോട്ടർപട്ടിക പുതുക്കുന്നതിന് മുന്നോടിയായി നടത്തേണ്ട രാഷ്ട്രീയകക്ഷികളുടെ യോഗം, ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കുള്ള പരിശീലനം തുടങ്ങിയവ സംബന്ധിച്ചും തിരഞ്ഞെടുപ്പ് കമ്മീഷണർ കളക്ടർമാർക്ക് നിർദ്ദേശം നൽകി.

Read More

അനധികൃത മത്സ്യബന്ധനം: വലകളും കൂടുകളും പിടിച്ചെടുത്തു

  konnivartha.com: കേരള ഉള്‍നാടന്‍ ഫിഷറീസ് അക്വാകള്‍ച്ചര്‍ ആക്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി കവിയൂര്‍, പെരിങ്ങര പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട ചാത്തങ്കരി, കോണ്‍ങ്കോട്, തോമാടി, മുളമൂട്ടില്‍ പാലം, മുളമൂട്ടില്‍ പടി, പെരുമ്പെട്ടിപാലം എന്നിവിടങ്ങളില്‍ ഫിഷറീസ് വകുപ്പ് പരിശോധന നടത്തി. ഉള്‍നാടന്‍ പട്രോളിംഗില്‍ രജിസ്ട്രേഷനും ലൈസന്‍സും ഇല്ലാതെ ഉള്‍നാടന്‍ ജലാശയത്തിന്റെ സ്വാഭാവിക ഒഴുക്കിനും മത്സ്യത്തിന്റെ സഞ്ചാരത്തിനും പ്രജനനത്തിനും തടസം സൃഷ്ടിക്കുന്ന രീതിയില്‍ അനധികൃതമായി വലകെട്ടിയുള്ള മത്സ്യബന്ധനം നടത്തിയ വലകളും 10 കൂടുകളും ജില്ലയിലെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.   അനധികൃത മത്സ്യബന്ധനം ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി ഉള്‍നാടന്‍ ജലാശയത്തിന്റെ സ്വാഭാവിക ഒഴുക്കിനും മത്സ്യത്തിന്റെ സഞ്ചാരത്തിനും പ്രജനനത്തിനും തടസം സൃഷ്ടിക്കുന്ന തരത്തിലുള്ള നിര്‍മിതികള്‍, ജലാശയത്തില്‍ ഖര രൂപത്തിലുള്ളതോ ദ്രവ രൂപത്തിലുള്ളതോ ആയ മലിന വസ്തുക്കള്‍, രാസവസ്തുക്കള്‍, കീടനാശിനികള്‍, പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ കേരള ഉള്‍നാടന്‍ ഫിഷറീസ്…

Read More

കാലാവസ്ഥ മുന്നറിയിപ്പ് ( 24/05/2024 )

കേരള തീരത്തിന് സമീപം ന്യൂനമര്‍ദ്ദം തെക്ക് കിഴക്കന്‍ അറബികടലില്‍ കേരള തീരത്തിനു അരികെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടി / മിന്നല്‍ / കാറ്റോടു കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. ഇന്ന് (മേയ് 24) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും, മേയ് 25 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യൂനമര്‍ദ്ദം മധ്യ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചു. മേയ് 25 ന് രാവിലെയോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായും മേയ് 25 വൈകുന്നേരത്തോടെ വീണ്ടും ശക്തി പ്രാപിച്ചു തീവ്രചുഴലിക്കാറ്റായും മാറാന്‍ സാധ്യത. തുടര്‍ന്ന് മേയ് 26 നു രാത്രിയോടെ ബംഗ്ലാദേശ് – സമീപ പശ്ചിമ ബംഗാള്‍ –…

Read More

ഒന്നിച്ചു പിറന്നവര്‍ക്ക് ഒരുമിച്ച് ആധാര്‍

  konnivartha.com; പിറന്നതും ഒന്നിച്ച്, ആധാര്‍ സ്വന്തമാക്കുന്നതും ഒരുമിച്ച്. പത്തനംതിട്ട ഓമല്ലൂര്‍ മുള്ളനിക്കാട് ഹരി നന്ദനത്തില്‍ റിജോ തോമസ്, രേവതി രാജന്‍ ദമ്പതികളുടെ എട്ടു മാസം വീതം പ്രായമുള്ള പൃഥ്വി, ഋത്വി, ജാന്‍വി എന്നീ മൂന്നു കുരുന്നുകള്‍കള്‍ക്കാണ് ആധാര്‍ സ്വന്തമാക്കുന്നതിന് വീട്ടില്‍ എത്തി എന്റോള്‍മെന്റ് നടത്തിയത്.   പത്തനംതിട്ട അബാന്‍ ലൊക്കേഷന്‍ അക്ഷയ സംരംഭകന്‍ ഷാജഹാനും സംഘവുമാണ് കുരുന്നുകള്‍ക്ക് വീട്ടിലെത്തി എന്റോള്‍മെന്റ് നടത്തിയത്.

Read More

പത്തനംതിട്ട സിനിമാ ശാലയുടെ മുകളില്‍ നിന്നും കാല്‍ വഴുതി വീണ് ഓപ്പറേറ്റര്‍ മരിച്ചു

  konnivartha.com: പത്തനംതിട്ട സിനിമാ ശാലയുടെ മുകളില്‍ നിന്നും കാല്‍ വഴുതി വീണ് ഓപ്പറേറ്റര്‍ മരിച്ചു .ട്രിനിറ്റി ജീവനക്കാരന്‍ കൊല്ലം കൊട്ടാരക്കര തട്ടത് മല മുളയില്‍ ശ്രീ പത്മം വീട്ടില്‍ ഭരത് ജ്യോതി (21 )ആണ് മരിച്ചത് . തെന്നി വീണത്‌ എന്നാണ് നിഗമനം . സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു . മുകള്‍ നിലയില്‍ ആണ് ജീവനക്കാര്‍ കിടന്നിരുന്നത് . പത്തനംതിട്ട നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സിനിമ തിയേറ്ററിലെ അപ്രന്റീസ് പ്രൊജക്ടര്‍ ഓപ്പറേറ്റര്‍ ജീവനക്കാരനായിരുന്നു ഭരത്. ഒരു മാസം മുന്‍പാണ് ജോലിയില്‍ പ്രവേശിച്ചത്‌   കെട്ടിടത്തിലെ ശൗചാലയത്തിന് സമീപം വീണുകിടക്കുന്ന നിലയില്‍ ഭരത്തിനെ ആദ്യം കണ്ടത്.ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരണം സംഭവിച്ചു . ദുരൂഹ സാഹചര്യം അന്വേഷിക്കണം എന്ന് ആവശ്യം ഉയര്‍ന്നു .   തിയേറ്ററിൽ രാത്രി സംഘർഷമുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയാണ് അപകടമെന്നു പറയുന്നു. സംഭവത്തിൽ…

Read More

കൊച്ചുപള്ളിക്കൂടത്തിൽ ഒന്നാം ക്ലാസ് ഒന്നാംതരം

  konnivartha.com/മെഴുവേലി : നാടിന്റെ നവോത്ഥാന നായകനായിരുന്ന സരസകവി മൂലൂർ എസ് പദ്മനാഭ പണിക്കർ ഒരു നൂറ്റാണ്ടിനു മുമ്പ് സ്ഥാപിച്ച കൊച്ചുപള്ളിക്കൂടം എന്ന മെഴുവേലി ഗവ. ജി വിഎൽ പി സ്‌കൂൾ അതിജീവന പാതയിൽ. ജനകീയ കൂട്ടായ്മയിലൂടെ കൊച്ചുപള്ളിക്കൂടം സ്മാർട്ട് ആയത് കേരളത്തിലെ പൊതു വിദ്യാലയ രംഗത്തിനു തന്നെ മാതൃകയാണ്. കഴിഞ്ഞവർഷം പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ആരംഭിച്ച പത്തനംതിട്ട ജില്ലയിലെ തന്നെ ആദ്യത്തെ ശീതിരീകരിച്ച പ്രീ സ്കൂളിന് അനുബന്ധമായി ഇപ്പോൾ ഒന്നാം ക്ലാസ് സ്മാർട്ട് ക്ലാസ്സ് റൂം ആയി പുനർ ക്രമീകരിച്ചിരിക്കുകയാണ് . ആശയ രൂപീകരണത്തിനുള്ള വൈവിദ്ധ്യമാർന്ന ചിത്രങ്ങളും വൈഫൈ ബ്ലൂടൂത്ത് സൗകര്യങ്ങളോടു കൂടിയ എൽ സി ഡി ടി വി അടങ്ങിയ ഡിജിറ്റൽ സൗകര്യങ്ങൾ, ആധുനിക ഇരിപ്പിടങ്ങൾ തുടങ്ങി ഏറെ വൈവിധ്യം ഉള്ള സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പിങ്കി ശ്രീധർ…

Read More

ഇന്ത്യൻ സമൂഹത്തെ ആദരിച്ച് ന്യുയോർക്ക് സ്റ്റേറ്റ് അസംബ്ലിയും സെനറ്റും പ്രമേയങ്ങൾ പാസാക്കി

  konnivartha.com: ആൽബനി: ഓഗസ്‌റ്റ് മാസം ഇന്ത്യൻ പൈത്രുക മാസമായി (ഇന്ത്യ ഹെറിറ്റേജ് മന്ത്) ആഘോഷിക്കുന്നതിനോടനുബന്ധിച്ച് ഈ വർഷവും ന്യുയോർക്ക് സ്റ്റേറ്റ് അസംബ്ലിയിലും സെനറ്റിലും പ്രമേയങ്ങൾ പാസാക്കുകയും ഇന്ത്യൻ സമൂഹത്തെ അംഗീകരിക്കുകയും ചെയ്തു. എട്ടു വർഷം മുൻപ് റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോളിന്റെ ശ്രമഫലമായി ആരംഭിച്ച ഇന്ത്യ ഹെറിറ്റേജ് മന്ത് ആഘോഷം സമൂഹത്തിനു അഭിമാനമായി തുടരുന്നു. ഇതോടനുബന്ധിച്ചാണ് ഇന്ത്യൻ ഹെറിറ്റേജ് ക്ലബ് രൂപം കൊണ്ടത്. (ICHAA Club) അസംബ്ലിയിൽ റോക്ക് ലാൻഡിൽ നിന്നുള്ള അസംബ്ലിമാൻ കെൻ സെബ്രോസ്‌കിയും സെനറ്റിൽ സെനറ്റർ ബിൽ വെബ്ബറും പ്രമേയങ്ങൾ അവതരിപ്പിക്കയും ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകൾ ചൂണ്ടിക്കാട്ടുകയും ചെയ്തു. ചടങ്ങിനെത്തിയവരുടെ പേരുകളും എടുത്തുപറഞ്ഞു. ഓഗസ്റ് മാസം ഇന്ത്യൻ ഹെറിറ്റേജ് മാസമായി 2015 ൽ ആണ് ന്യു യോർക്ക് സ്റ്റേറ്റ് പ്രഖ്യാപിച്ചത്. ഇതോടനുബന്ധിച്ചാണ് ഇന്ത്യക്കാർ തലസ്ഥാനമായ ആൽബനിയിൽ സ്റ്റേറ്റ് ലെജിസ്ളേച്ചറിന്റെ…

Read More