കോന്നിയില്‍ എം.എസ്‌സി ഫുഡ് ടെക്നോളജി കോഴ്സിൽ അപേക്ഷ ക്ഷണിച്ചു

  konnivartha.com: ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ കോളജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി നടത്തുന്ന എം.എസ്‌സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിൽ ബി.എസ്‌സി പാസായ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും: www.cfrdkerala.in, www.supplycokerala.com

Read More

ഐ.എച്ച്.ആർ.ഡി കോളേജ് പ്രവേശനം

konnivartha.com: ഐഎച്ച്ആർഡിയുടെ കീഴിൽ കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂർ (04734-224076, 8547005045), മാവേലിക്കര (0479-2304494, 8547005046), ധനുവച്ചപുരം  (0471-2234374, 8547005065), കാർത്തികപ്പള്ളി (0479-2485370, 8547005018), കുണ്ടറ  (0474-2580866, 8547005066), കലഞ്ഞൂർ  (04734-292350, 8547005024), പെരിശ്ശേരി  (0479-2456499, 9747190302), കൊട്ടാരക്കര (0474-242444, 8089754259) എന്നിവിടങ്ങളിലെ അപ്ലൈഡ് സയൻസ് കോളേജുകളിൽ ഡിഗ്രി കോഴ്‌സുകളിൽ കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org വഴി ഓൺലൈനായി സമർപ്പിക്കാം.  എസ് ബി ഐ കളക്ട് മുഖേന ഓൺലൈനിൽ ഫീസ് അടയ്ക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദിഷ്ട അനുബന്ധങ്ങളും, 750 രൂപ (എസ്.സി, എസ്.റ്റി  250 രൂപ) രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അഡ്മിഷനായെത്തണം. വിശദ വിവരങ്ങൾക്ക്: www.ihrd.ac.in.

Read More

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 25/05/2024 )

ഗതാഗതം നിരോധിച്ചു മേലുകര – റാന്നി റോഡില്‍ സ്ഥിതി ചെയ്യുന്ന പുതമണ്‍ പാലം അപകടാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് നിര്‍മിച്ച താത്കാലിക പാതയില്‍ അതിതീവ്രമായ മഴയെ തുടര്‍ന്ന് വെള്ളം ഉപരിതലത്തില്‍ കൂടി ഒഴുകുന്നതിനാല്‍ അതുവഴിയുള്ള ഗതാഗതം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു. വാഹനങ്ങള്‍ പേരൂച്ചാല്‍ – ചെറുകോല്‍പ്പുഴ- റാന്നി റോഡുവഴി തിരിഞ്ഞുപോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇ ഗ്രാന്റ്‌സ് ; വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പൂര്‍ത്തിയാക്കണം സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒഇസി/ഒബിസി (എച്ച്) വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ www.egrantz.kerala.gov.in എന്ന വെബ്‌പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി ജൂണ്‍ 15 നകം പൂര്‍ത്തിയാക്കണം. വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കുലര്‍ ഇ ഗ്രാന്റ്‌സ് പോര്‍ട്ടലിലും www.bcddkerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. കൂടുതല്‍…

Read More

പത്തനംതിട്ട : ഭക്ഷ്യസുരക്ഷാ ലൈസന്‍സ്:മേയ് 31 ന് മുന്‍പായി ആനുവല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണം

  konnivartha.com: ഭക്ഷണ നിര്‍മാണവുമായി ബന്ധപ്പെട്ട് എഫ് എസ് എസ് എ ഐ ലൈസന്‍സ് എടുത്തിട്ടുള്ള ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാര്‍ ഫാസ്‌കോസ് സൈറ്റ് മുഖേന മേയ് 31 ന് മുന്‍പായി ആനുവല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്ന് പത്തനംതിട്ട ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണര്‍ അറിയിച്ചു. പാല്‍, പാല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് എഫ് എസ് എസ് എ ഐ ലൈസന്‍സ് എടുത്തിട്ടുള്ള ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാര്‍ വര്‍ഷത്തില്‍ രണ്ടു തവണ ആനുവല്‍ റിട്ടേണ്‍സ് ഫയല്‍ ചെയ്യണം. ആനുവല്‍ റിട്ടേണ്‍സ് നാളിതുവരെ ഫയല്‍ ചെയ്യാത്ത ഭക്ഷണ നിര്‍മാണവുമായി ബന്ധപ്പെട്ട ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ തുക നിശ്ചയിക്കുന്നത് ഫാസ്‌കോസ് സൈറ്റ് ആയതിനാല്‍ പിഴതുക ഒഴിവാക്കാന്‍ സാധിക്കാത്തതും, ഫോസ്‌കോസ് സൈറ്റ് മുഖേന സര്‍ക്കാരിലേക്ക് പിഴതുക അടയ്‌ക്കേണ്ടതുമാണ്. തുക ഒടുക്കിയാല്‍ മാത്രമേ ഫുഡ് ബിസിനസ്സ് ഓപ്പറേറ്ററിന് തന്റെ പേരിലുള്ള ലൈസന്‍സ് പുതുക്കുന്നതിനും…

Read More

ഗതാഗതം നിരോധിച്ചു

  konnivartha.com: മേലുകര – റാന്നി റോഡില്‍ സ്ഥിതി ചെയ്യുന്ന പുതമണ്‍ പാലം അപകടാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് നിര്‍മിച്ച താത്കാലിക പാതയില്‍ അതിതീവ്രമായ മഴയെ തുടര്‍ന്ന് വെള്ളം ഉപരിതലത്തില്‍ കൂടി ഒഴുകുന്നതിനാല്‍ അതുവഴിയുള്ള ഗതാഗതം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു. വാഹനങ്ങള്‍ പേരൂച്ചാല്‍ – ചെറുകോല്‍പ്പുഴ- റാന്നി റോഡുവഴി തിരിഞ്ഞുപോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു

Read More

തുളസീധരൻ ചാങ്ങമണ്ണിലിന് സ്വീകരണവും അനുമോദനവും നൽകി

  konnivartha.com: മുട്ടത്ത് വർക്കി വിദ്യാപീഠം പുരസ്കാരം ലഭിച്ച രചയിതാവ് തുളസീധരൻ ചാങ്ങമണ്ണിലിന് കോന്നി പബ്ലിക്ക് ലൈബ്രറി സാഹിത്യവേദി പ്രവർത്തകർ സ്വീകരണവും അനുമോദനവും നൽകി.അനുമോദന സമ്മേളനം കവി കോന്നിയൂർ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് സലിൽവയലാത്തല അദ്ധ്യക്ഷത വഹിച്ചു. എൻ. എസ് മുരളി മോഹൻ,ശശിനാരായണൻ, ശ്യാം അരവിന്ദം, സജി ഞവരയ്ക്കൽ, കോന്നിയൂർ ദിനേശൻ, എസ്. കൃഷ്ണകുമാർ,ഇ.ജെ.വർഗീസ്,  ശ്രീക്കോട്ടൂർ ബിനു, ശശിധരൻ നായർ, ലത, എൻ.വി.ജയശ്രീ, ദീപ.വി എന്നിവർ സംസാരിച്ചു.

Read More

കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ വാര്‍ഷികം

  konnivartha.com:  ആകാശവാണി തിരുവനന്തപുരം  പ്രക്ഷേപണത്തിന്‍റെ 75-ാം വാര്‍ഷികവും   കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷന്‍റെ വാര്‍ഷികവും  പ്രതിമാസ പ്രഭാഷണ പരമ്പരയും നാടന്‍ പാട്ടും മെയ് 30 വ്യാഴാഴ്ച വൈകിട്ട് 4 മണി മുതല്‍ കോന്നി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ചു നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു . ആകാശവാണി തിരുവനന്തപുരം നിലയം അസിസ്റ്റന്റ്‌ ഡയറക്ടര്‍ ശ്രീകുമാര്‍ മുഖത്തല ഉദ്ഘാടനം ചെയ്യും . കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ പ്രസി: സലില്‍ വയലാത്തല അധ്യക്ഷത വഹിക്കും . രാജേന്ദ്രനാഥ്‌ കമലകം സ്വാഗതം പറയും .സെക്രട്ടറി എന്‍ എസ് മുരളീമോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും . ട്രഷറര്‍ ജി രാമകൃഷ്ണപിള്ള , എം കെ ഷിറാസ് , എസ് കൃഷ്ണ കുമാര്‍ എന്നിവര്‍ സംസാരിക്കും . തുടര്‍ന്ന് ആകാശവാണിയുടെ വിവിധ പരിപാടികള്‍ നടക്കും ആകാശവാണി  തിരുവനന്തപുരം  പ്രക്ഷേപണത്തിന്‍റെ 75 – വാര്‍ഷിക…

Read More

512 ഷവർമ്മ വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ പരിശോധന

52 സ്ഥാപനങ്ങളിലെ ഷവർമ്മ വ്യാപാരം നിർത്തി വയ്പിച്ചു  കഴിഞ്ഞ മാസം നടത്തിയത് 4545 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ konnivartha.com: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഷവർമ്മ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 47 സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 512 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂർത്തിയാക്കിയത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തനം നടത്തിയ 52 സ്ഥാപനങ്ങളിലെ ഷവർമ്മ വ്യാപാരം നിർത്തി വയ്പിച്ചു. 108 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 56 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. പാർസലിൽ ലേബൽ കൃത്യമായി പതിക്കാതെ വിതരണം നടത്തിയ 40 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ശക്തമായ പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഷവർമ്മ നിർമ്മാണത്തിൽ കടയുടമകൾ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനായിരുന്നു പരിശോധന നടത്തിയത്. ഷവർമ്മ നിർമ്മാണവും വിൽപനയും നടത്തുന്ന സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ…

Read More

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യുന മർദ്ദം അതിതീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു . അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറാൻ സാധ്യത. തുടർന്ന് മെയ് 26 രാവിലെയോടെ വീണ്ടും ശക്തി പ്രാപിച്ചു തീവ്രചുഴലിക്കാറ്റായി (severe cyclonic storm) മാറി അർധരാത്രിയോടെ ബംഗ്ലാദേശ്-സമീപ പശ്ചിമ ബംഗാൾ-തീരത്ത് സാഗർ ദ്വീപിനും ഖെപ്പുപാറക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു 25-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി 26-05-2024: പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം 27-05-2024: ആലപ്പുഴ, എറണാകുളം 28-05-2024: ആലപ്പുഴ, എറണാകുളം, തൃശൂർ 29-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴകോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട്…

Read More

അധ്യാപക ഒഴിവ്

  konnivartha.com: കൈപ്പട്ടൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എല്‍പി വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മേയ് 31 ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0468 2350548.

Read More