റാങ്ക് പട്ടിക നിലവില്‍ വന്നു പത്തനംതിട്ട ജില്ലയിലെ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ടെപ്പിസ്റ്റ് ( പാര്‍ട്ട് ഒന്ന് – നേരിട്ടുളള നിയമനം, കാറ്റഗറി നം. 725/2022), (പാര്‍ട്ട് രണ്ട് ബൈട്രാന്‍സ്ഫര്‍ റിക്രൂട്ട്മെന്റ്, കാറ്റഗറി നം. 726/2022) തസ്തികകളുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665. ഓവര്‍സീയര്‍ ഒഴിവ് റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സീയറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പോളിടെക്നിക് സിവില്‍ ഡിപ്ലോമ, രണ്ട് വര്‍ഷ ഡ്രാഫ്റ്റ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ ആറിന് വൈകിട്ട് അഞ്ചിന് മുന്‍പായി പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണം ടെന്‍ഡര്‍ ക്ഷണിച്ചു അടൂര്‍ ജനറല്‍…
Read Moreലേഖകന്‍: News Editor
മ്യുസിഷ്യന്‍ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് റാലി:അപേക്ഷ ജൂണ്‍ 5 വരെ
അഗ്നിവീര്‍വായു: മ്യുസിഷ്യന്‍ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് റാലിക്ക് അപേക്ഷ ജൂണ്‍ 5 വരെ konnivartha.com: അഗ്നിവീര്‍വായു മ്യുസിഷ്യന്‍ തസ്തികയിലേക്ക് ഇന്ത്യന്‍ വ്യോമസേന നടത്തുന്ന റിക്രൂട്ട്‌മെന്റ് നടപടികളിലേക്ക് അവിവാഹിതരായ സ്ത്രീകളില്‍നിന്നും പുരുഷന്മാരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. 2024 ജൂലൈ മൂന്നു മുതല്‍ 12 വരെ ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ എയര്‍ഫോഴ്‌സ് സ്റ്റേഷന്‍, കര്‍ണാടകയിലെ ബംഗളുരു കബണ്‍ റോഡ് എന്നിവിടങ്ങളില്‍ വച്ചാണ് റിക്രൂട്ടമെന്റ് റാലി. സംഗീത ഉപകരണങ്ങളിലെ പ്രാവീണ്യം അറിയുന്നതിനുള്ള പരീക്ഷ, ഇംഗ്ലീഷ് എഴുത്തുപരീക്ഷ, ഫിസിക്കല്‍ ഫിറ്റ്‌നെസ് ടെസ്റ്റ് 1, 2, അഡാപ്റ്റബിലിറ്റി 2, മെഡിക്കല്‍ അപ്പോയിന്റ്‌മെന്റ്‌സ് എന്നിവയാണ് റിക്രൂട്ട്‌മെന്റിന്റെ ഭാഗമായുള്ളത്. പത്താം ക്ലാസോ തത്തുല്യ യോഗ്യതയോ, സംഗീത ഉപകരണങ്ങളിലെ മികവും പരിചയവുമാണ് യോഗ്യത. https://agnipathvayu.cdac.in. എന്ന വൈബ്‌സൈറ്റിലൂടെ ജൂണ്‍ അഞ്ച് രാത്രി 11 വരെ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തശേഷം പ്രൊവിഷണല്‍ അഡ്മിറ്റ് കാര്‍ഡ് ലഭിച്ച ഉദ്യോഗാര്‍ഥികളെ മാത്രമേ റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാന്‍…
Read Moreപത്തനംതിട്ട ജനറല്‍ ആശുപത്രി: അവലോകന യോഗം ചേര്‍ന്നു
konnivartha.com: പത്തനംതിട്ട ജില്ലാ ആശുപത്രിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശബരിമല ബേസ് ആശുപത്രിയായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ജനറല്‍ ആശുപത്രിയെ മികച്ച സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പുതിയ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിനായി 23.75 കോടി രൂപയും പുതിയ ഒപി ബ്ലോക്കിനായി 22.16 കോടി രൂപയും അനുവദിച്ചു. ഇവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി കൃത്യമായ ഇടവേളകളില്‍ വിലയിരുത്തി നടപടി സ്വീകരിക്കണം. ഇതുകൂടാതെ ക്രിട്ടിക്കല്‍ കെയറിന് ഉപകരണങ്ങള്‍ വാങ്ങാനായി എംഎല്‍.എ. ഫണ്ടില്‍ നിന്നും മൂന്നു കോടി രൂപ അനുവദിക്കും. ആശുപത്രിക്ക് ആവശ്യമായ ഉപകരണങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാന്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. സെക്രട്ടറിയേറ്റില്‍ നടന്ന അവലോകന യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. 51,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 23.75 കോടി രൂപ ചെലവഴിച്ചാണ് പുതിയ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക്…
Read Moreപത്തനംതിട്ടയില്‍ നാല് ദിവസം മഞ്ഞ അലര്‍ട്ട് ( മെയ് 28 മുതല്‍ 31 വരെ)
പത്തനംതിട്ട ജില്ലയില്‍ മേയ് 28 മുതല്‍ 31 വരെ മഞ്ഞ അലര്‍ട്ടായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 28 ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലും 29 നും 30 നും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലും 31ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലുമാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു 28-05-2024: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം 29-05-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ 30-05-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ 31-05-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ…
Read Moreറേമല്‍ ചുഴലിക്കാറ്റ്:120 കി.മീ വേഗത:അതീവ ജാഗ്രത
പശ്ചിമ ബംഗാളില്‍ റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു. ദേശീയ ദുരന്ത നിവാരണ സേന രംഗത്ത് ഉണ്ട് . 120 കിലോമീറ്റര്‍ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്. ബംഗാളിലെ തീരപ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു . ഒരു ലക്ഷത്തിലധികം പേരെ മാറ്റി പാര്‍പ്പിച്ചു. സുരക്ഷക്കായി ദേശീയ ദുരന്ത നിവാരണ സേന സജ്ജമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.കരസേന, നാവികസേന, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ സേനകളും ചുഴലിക്കാറ്റിനെ നേരിടാന്‍ സജ്ജമായി.ത്രിപുരയില്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു .
Read MoreINDIAN NAVY’S READINESS FOR CYCLONE REMAL
The Indian Navy has initiated preparatory actions, following existing Standard Operating Procedures (SOPs), to mount a credible Humanitarian Assistance and Disaster Relief (HADR) response in the aftermath of Cyclone Remal. The cyclone is anticipated to cross the coast on the intervening night of 26/ 27 May 2024. The situation is being closely monitored at Naval Headquarters, with comprehensive preparatory actions being undertaken by the Headquarters, Eastern Naval Command. Cyclone Remal, which is expected to intensify into a severe cyclone, is forecasted to make landfall between Sagar Island, West Bengal…
Read Moreകാനിൽ ഇന്ത്യക്ക് ചരിത്രനേട്ടം
77-ാമത് കാൻ ചലച്ചിത്രോത്സവത്തിൽ ഇന്ത്യ അസാമാന്യ പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് സംവിധായകരും ഒരു നടിയും ഒരു ഛായാഗ്രാഹകനും ലോകത്തിലെ പ്രമുഖ ചലച്ചിത്രമേളയിൽ പുരസ്‌കാരങ്ങൾ നേടി. രണ്ട് നഴ്‌സുമാരുടെ ജീവിതത്തെ കേന്ദ്രീകരിച്ച് പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ഇന്ത്യൻ സിനിമ 30 വർഷത്തിന് ശേഷം ആദ്യമായി മേളയിലെ പരമോന്നത പുരസ്‌കാരമായ പാം ഡി ഓറിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. കപാഡിയയുടെ ചിത്രം ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനത്തെത്തി ‘ഗ്രാൻഡ് പ്രീ’ പുരസ്‌കാരം കരസ്ഥമാക്കി. ഈ വിജയത്തോടെ, എഫ്ടിഐഐ പൂർവ്വ വിദ്യാർത്ഥി കൂടിയായ പായൽ കപാഡിയ ഈ അഭിമാനകരമായ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഓഡിയോ-വിഷ്വൽ ഉടമ്പടി പ്രകാരം പായലിൻ്റെ ചിത്രത്തിന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഔദ്യോഗിക ‘ഇന്തോ-ഫ്രഞ്ച് കോ പ്രൊഡക്ഷൻ’ പദവി നൽകി. മന്ത്രാലയം…
Read Moreമദ്യനയം : ടൂറിസം ഡയറക്ടറേറ്റിന് ബന്ധമില്ല: ടൂറിസം ഡയറക്ടർ
konnivartha.com: സംസ്ഥാനത്തെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ടു മേയ് 21ന് ടൂറിസം ഡയറക്ടർ വിളിച്ചു ചേർത്ത യോഗം ഇപ്പോൾ പ്രചരിപ്പിക്കുന്ന രീതിയിൽ സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ടതോ ബാർ ഉടമകളുടേതു മാത്രമായുള്ളതോ അല്ലെന്നു ടൂറിസം ഡയറക്ടർ അറിയിച്ചു. വെഡിങ് ഡെസ്റ്റിനേഷനായി കേരളത്തെ ഉയർത്തുന്നതിനു നേരിടുന്ന തടസങ്ങൾ, MICE ടൂറിസത്തിനു നേരിടുന്ന പ്രശ്നങ്ങൾ, ദീർഘകാലമായി ടൂറിസം ഇൻഡസ്ട്രി നേരിടുന്ന പ്രശനങ്ങൾ തുടങ്ങിയ വിഷയങ്ങളാണു യോഗത്തിൽ പങ്കെടുത്ത ടൂറിസം മേഖലയിലെ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലുള്ളവർ ഉന്നയിച്ചത്. ഈ വിഷയങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ശുപാർശകളോ അഭിപ്രായങ്ങളോ തീരുമാനങ്ങളോ ടൂറിസം ഡയറക്ടറേറ്റിൽ നിന്നു സർക്കാരിലേക്കു നൽകിയിട്ടില്ലെന്നും ഡയറക്ടർ വ്യക്തമാക്കി. ടൂറിസം മേഖലയുടെ വികസനത്തിൽ റിസോർട്ടുകൾ, ഹോട്ടലുകൾ, ഹൗസ് ബോട്ടുകൾ, ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകൾ എന്നിവർ വഹിക്കുന്ന പങ്കു വലുതാണ്. അതിനാൽ ടൂറിസം മേഖലയിലെ സ്റ്റേക് ഹോൾഡേഴ്സിന്റെ പ്രതിനിധികളുടെ യോഗങ്ങൾ കൃത്യമായ ഇടവേളകളിൽ ടൂറിസം…
Read Moreനീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിനു തുടക്കം
konnivartha.com: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിന് ആവേശകരമായ തുടക്കം. നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തിൽ അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ, വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേർസൺ ഷാജി സി.ഡി എന്നിവരുടെ സാന്നിധ്യത്തിൽ 14 ജില്ലകളിൽ നിന്നും എത്തിയ കുട്ടികൾ പരിസ്ഥിതി സൗഹൃദ ചിത്രരചനയോടെ പഠനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് വിദ്യാർഥികൾ അനുഭവങ്ങൾ പങ്കുവെച്ചു. പ്രത്യേകം സ്ഥാപിച്ച ബോർഡുകളിൽ മരങ്ങൾ, പക്ഷികൾ, പൂക്കൾ, നദികൾ തുടങ്ങി പ്രകൃതിയോട് ഇണങ്ങിയ വിവിധ ചിത്രങ്ങൾ വരച്ചും സന്ദേശങ്ങൾ എഴുതിയും വിദ്യാർഥികൾ തന്നെ പഠനോത്സവം ഉദ്ഘാടനം ചെയ്തത് കൗതുക കാഴ്ചയായി. മിഷന്റെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരങ്ങളിൽ വിജയികളായ 60 ഓളം കുട്ടികളാണ് മൂന്നുദിവസത്തെ ക്യാമ്പിന്റെ ഭാഗമാകുന്നത്. ലോക ജൈവവൈവിധ്യ…
Read Moreനാലുവർഷ ബിരുദം: സർവ്വകലാശാലാതല ബോധവത്കരണത്തിന് 27ന് തുടക്കം
നാലുവർഷ ബിരുദ കോഴ്സ് പ്രവേശന ഒരുക്കം വിവിധ സർവ്വകലാശാലകൾ അതിദ്രുതം പൂർത്തിയാക്കി വരികയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വിവിധ സർവ്വകലാശാലകൾ കേന്ദ്രീകരിച്ച് കോളജ് പ്രിൻസിപ്പൽമാർക്കും അക്കാദമിക് കോർഡിനേറ്റർമാർക്കും പുതിയ സംവിധാനത്തെപ്പറ്റി അവബോധം നൽകുന്ന പരിപാടിയ്ക്ക് മെയ് 27ന് തുടക്കമാവും. കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിലെ വളാഞ്ചേരി എം ഇ എസ് കെവിഎം കോളജിലാണ് സംസ്ഥാനതല പരിപാടിയ്ക്ക് തുടക്കമിടുന്നത്. സർവ്വകലാശാലാ വൈസ് ചാൻസലർ ഡോ. എം.കെ ജയരാജിന്റെ അധ്യക്ഷതയിൽ മന്ത്രി ഡോ. ആർ ബിന്ദു പരിപാടി ഉദ്ഘാടനംചെയ്യും. എം ഇ എസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ പ്രഭാഷണം നടത്തും. കാലിക്കറ്റ് സർവ്വകലാശാലയിലെ എല്ലാ അഫിലിയേറ്റഡ് കോളേജുകളിലെയും പ്രിൻസിപ്പാൾമാരും അക്കാദമിക് കോർഡിനേറ്റർമാരും പരിപാടിയിൽ പങ്കെടുക്കും. കേരള സംസ്ഥാന ഹയർ എഡ്യുക്കേഷൻ റിഫോംസ് ഇംപ്ലിമെന്റേഷൻ സെൽ അംഗങ്ങളായ ഡോ. കെ സുധീന്ദ്രൻ, ഡോ. ഷെഫീഖ്…
Read More