മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കര്‍ (91) അന്തരിച്ചു

  കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിന്‍റെ ഉപദേശകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ബി.ആര്‍.പി ഭാസ്‌കര്‍ (91) അന്തരിച്ചു.വാര്‍ധക്യസഹജമായ അസ്വസ്ഥതകളെത്തുടര്‍ന്ന് കുറച്ചുകാലമായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.ഏഴ് പതിറ്റാണ്ട് നീണ്ടുനിന്ന മാധ്യമപ്രവർത്തനമായിരുന്നു ബി.ആർ.പി ഭാസ്കറിന്റേത്. ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായി ഭാസ്കർ സേവനമനുഷ്ഠിച്ചു. ചെന്നൈയിൽ ദ ഹിന്ദുവിന്റെ സഹപത്രാധിപർ (1953-1958), ന്യൂഡൽഹിയിൽ ദ സ്റ്റേറ്റ്മാനിൽ ഉപപത്രാധിപർ (1959-1963), 1963 മുതൽ 1965 വരെ പാട്രിയറ്റിന്റെ സഹപത്രാധിപർ,1965 മുതൽ 1983 വരെ UNI യിൽ പ്രവർത്തിച്ചു.1984 മുതൽ 91 വരെ ബാംഗ്ലൂരിൽ ഡെക്കാൻ ഹെറാൾഡിൽ അസോസിയേറ്റ് പത്രാധിപർ, 1996 മുതൽ 1997 വരെ ഹൈദരാബാദിൽ ആൻഡ്രാപ്രദേശ് ടൈംസിന്റെ ഡയറക്ടറും കൺസൽറ്റന്റും എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ ഷാർജയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗൾഫ് ടുഡെ പത്രത്തിലെ ഒരു കോളമിസ്റ്റാണ്‌ ബി.ആർ.പി. ഭാസ്കർ. 1989 ൽ ഇതു ദേശീയശൃംഗലയിൽ പ്രക്ഷേപണം…

Read More

പത്തനംതിട്ട തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി : 13,789 പോസ്റ്റല്‍ വോട്ട്

    ആകെ 13,789 പോസ്റ്റല്‍ വോട്ടാണ് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലുള്ളത്. ഇതില്‍ 85 വയസിനു മുകളില്‍ പ്രായമുള്ള വോട്ടര്‍മാരുടെ 9,657 വോട്ടും, ഭിന്നശേഷിക്കാരുടെ 2,035 വോട്ടുകളും, അവശ്യസേവനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരുടെ 446 വോട്ടുകളും പോളിംഗ് ഓഫീസര്‍മാരുടെ 1,651 വോട്ടുകളുമാണ് ഇതില്‍ ഉള്ളത്. 4,256 ബാലറ്റുകള്‍ സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) മുഖേന അയച്ചതില്‍ 1977 എണ്ണം ഇതുവരെ തിരികെ ലഭിച്ചു.

Read More

പത്തനംതിട്ട മണ്ഡലം : 13,789 പോസ്റ്റല്‍ വോട്ട്

  konnivartha.com: ആകെ 13,789 പോസ്റ്റല്‍ വോട്ടാണ് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലുള്ളത്. ഇതില്‍ 85 വയസിനു മുകളില്‍ പ്രായമുള്ള വോട്ടര്‍മാരുടെ 9,657 വോട്ടും, ഭിന്നശേഷിക്കാരുടെ 2,035 വോട്ടുകളും, അവശ്യസേവനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരുടെ 446 വോട്ടുകളും പോളിംഗ് ഓഫീസര്‍മാരുടെ 1,651 വോട്ടുകളുമാണ് ഇതില്‍ ഉള്ളത്. 4,256 ബാലറ്റുകള്‍ സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) മുഖേന അയച്ചതില്‍ 1977 എണ്ണം ഇതുവരെ തിരികെ ലഭിച്ചു. നാലിന് രാവിലെ എട്ടുവരെ ലഭിക്കുന്ന സര്‍വീസ് വോട്ടുകള്‍ എണ്ണും.

Read More

വോട്ടെണ്ണൽ : ഫലം തത്സമയം ലഭ്യമാണ്

konnivartha.com:  https://results.eci.gov.in എന്ന വെബ്സൈറ്റ് വഴിയാണ് തത്സമയം ലഭ്യമാവുക. ഓരോ റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോഴും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് എആർഒമാർ തത്സമയം ലഭ്യമാക്കുന്ന ഫലമാണ് വെബ്സൈറ്റിൽ അതത് സമയം ലഭിക്കുക. ആദ്യമായാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ ഇത്തരത്തിൽ രാജ്യത്തെ എല്ലാ മണ്ഡലങ്ങളിൽ നിന്നുള്ള ഫലങ്ങൾ ഏകീകൃത സംവിധാനം വഴി ലഭ്യമാക്കുന്നത്. ഇലക്ഷൻ കമ്മീഷന്റെ വോട്ടർ ഹെൽപ് ലൈൻ  (voter helpline) ആപ്പ് വഴിയും തത്സമയ വിവരം ലഭ്യമാക്കും. ഹോം പേജിലെ ഇലക്ഷൻ റിസൾട്ട്സ് എന്ന മെനുവിൽ ക്ലിക്ക് ചെയ്താൽ ട്രെൻഡ്സ് ആന്റ് റിസൾട്ട്സ് എന്ന പേജിലേക്ക് പോവുകയും ഫലത്തിന്റെ വിശദവിവരങ്ങൾ ലഭിക്കുകയും ചെയ്യും. വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നോ ആപ്പിൾ ആപ് സ്റ്റോറിൽനിന്നോ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. സംസ്ഥാനത്തെ എല്ലാ കൗണ്ടിംഗ് സെന്ററുകളിലും മീഡിയ സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. അവിടെ ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡിലും ലോക്സഭാ മണ്ഡലം…

Read More

ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം പ്രവേശനം ജൂൺ 5 മുതൽ

  konnivartha.com: ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള ഒന്നാംവർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ട്മെന്റ് www.vhseportal.kerala.gov.in  ൽ ജൂൺ 5 മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. vhseportal ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്ത് Allotment Result എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് അലോട്ട്മെന്റ് വിവരങ്ങൾ മനസിലാക്കുന്നതിനും അലോട്ട്മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും. ഒന്നാം അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിൽ ജൂൺ 5 മുതൽ ജൂൺ 7, വൈകിട്ട് നാലുവരെ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള സ്‌കൂളുകളിൽ പ്രവേശനം നേടാം. ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള വിദ്യാർഥികൾക്ക് സ്ഥിര പ്രവേശനം ആണ് ലഭിക്കുന്നത്. ഇവർക്ക് താത്കാലിക പ്രവേശനം അനുവദനീയമല്ല. താഴ്ന്ന ഓപ്ഷനിലാണ് അലോട്ട്മെന്റ് ലഭിച്ചിട്ടുള്ളതെങ്കിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിക്കാൻ കാത്തിരിക്കുന്നതിനായി വിദ്യാർത്ഥിക്ക് താത്കാലിക പ്രവേശനം നേടാം. അലോട്ടമെന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥി…

Read More

ദക്ഷിണ റെയില്‍വേ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്‌സ്യല്‍ മാനേജരായി കെ. ബെജി ജോര്‍ജ്ജ് ചുമതലയേറ്റു

  konnivartha.com: ദക്ഷിണ റെയില്‍വേയുടെ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്‌സ്യല്‍ മാനേജരായി (PCCM) കെ. ബെജി ജോര്‍ജ്ജ് ചുമതലയേറ്റു.ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസിന്റെ 1990 ബാച്ച് ഉദ്യോഗസ്ഥനാണ്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് ചെയര്‍മാന്‍, ഡയറക്ടര്‍ (പ്ലാനിംഗ്) റെയില്‍വേ ബോര്‍ഡ്, സീനിയര്‍ ജനറല്‍ മാനേജര്‍, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (CONCOR), ജനറല്‍ മാനേജര്‍ ആന്റ് സി വി ഒ, സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്, ചീഫ് ട്രാഫിക് പ്ലാനിംഗ് മാനേജര്‍, സൗത്ത് സെന്‍ട്രല്‍ റെയില്‍വേ, സെക്കന്തരാബാദ് എന്നിങ്ങനെ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. മാതൃകാപരമായ സേവനത്തിനുള്ള ‘റെയില്‍വേ മന്ത്രിയുടെ അവാർഡും’ മികച്ച പ്രകടനത്തിനുള്ള ജനറൽ മാനേജർ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.നീനു ഇട്ടിയേരയുടെ പിന്‍ഗാമിയായാണ് ബെജി ജോര്‍ജ് ചുമതലയേറ്റത്. K. Beji George assumed charge as PCCM of Southern…

Read More

പത്തനംതിട്ട ജില്ലയില്‍ ഒരുക്കം പൂര്‍ണം; വോട്ടെണ്ണല്‍ ( ജൂലൈ 04)

  konnivartha.com: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കം പൂര്‍ണം; വോട്ടെണ്ണല്‍ ( ജൂലൈ 04)പ്രക്രിയയ്ക്ക് പുലര്‍ച്ച മുതല്‍ തുടക്കമാവും. ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. പുലര്‍ച്ചെ ജീവനക്കാര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തിച്ചേരും. രാവിലെ അഞ്ചിന് മൂന്നാംഘട്ട റാന്‍ഡമൈസേഷന്‍ നടക്കും. ശേഷമാവും ജീവനക്കാരെ അവര്‍ക്ക് നിയോഗിച്ചിട്ടുള്ള കൗണ്ടിംഗ് സെന്ററുകളിലേക്ക് നിയോഗിക്കുക. രാവിലെ ഏഴിനാണ് സ്‌ട്രോംഗ് റൂം തുറക്കുക. വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തില്ലെന്ന ജീവനക്കാരുടെ സത്യപ്രതിജ്ഞയ്ക്കു ശേഷം ഇവിഎമ്മുകള്‍ കൗണ്ടിംഗ് മേശകളിലേക്ക് മാറ്റും. രാവിലെ എട്ടിനു തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ഹോം വോട്ടിംഗില്‍ രേഖപ്പെടുത്തിയ തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഒരു ടേബിളില്‍ ഒരു അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍, ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സര്‍വര്‍ എന്നിങ്ങനെയാണുള്ളത്. രാവിലെ 8.30 ന് ഇവിഎമ്മുകളിലെ കൗണ്ടിംഗ് ആരംഭിക്കും. ഇവിഎം എണ്ണുന്ന മേശകളില്‍ സൂപ്പര്‍വൈസര്‍,…

Read More

സിഎംഎസ് യുപിഎസ് അതിരുങ്കൽ പ്രവേശനോത്സവം

    konnivartha.com: സിഎംഎസ് യുപി സ്കൂൾഅതിരുങ്കൽ പ്രവേശനോത്സവം, ഡിജിറ്റൽ ക്ലാസ്സ് റൂം ഉദ്ഘാടനവും വളരെ വർണ്ണാഭമായ ചടങ്ങോട് കൂടി നടത്തി. അരുവാപുലം വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  സിന്ധു പി പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിച്ചു.ഡിജിറ്റൽ ക്ലാസ്സ് റൂം ഉദ്ഘാടനം ലോക്കൽ മാനേജർ റവ ഷാജി കെ ജോർജ് നിർവഹിച്ചു.സ്കൂൾ പിടിഎ പ്രസിഡണ്ട് ദീപ അനു അധ്യക്ഷയായ സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് അച്ചാമ്മ പി സ്കറിയ ഏവരെയും സ്വാഗതം ചെയ്തു. പ്രവേശനോത്സവത്തിൽ മുഖ്യ സന്ദേശം നൽകിയത് വാർഡ് മെമ്പർ അമ്പിളി സുരേഷ് ആണ്.സ്കൂൾ വികസന സമിതി അംഗം  പി എൻ പ്രശാന്തൻ  ആശംസകൾ അറിയിച്ചു. കല്ലേലി സിഎസ്ഐ ചർച്ച് ട്രസ്റ്റി പി. ടി. കോശി സാർ ആശംസകൾ അറിയിച്ചു. സ്കൂളിലേക്ക് കടന്നുവന്ന പുതിയ കുരുന്നുകൾക്ക് നക്ഷത്ര ഹാരം നൽകി വരവേറ്റു. എസ് ആർ ജി കൺവീനർ  ബോബി…

Read More

പത്തനംതിട്ട ജില്ലയിലെ ക്ലബ് ഫൂട്ട് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍, ദിവസം

  ലോക ക്ലബ് ഫൂട്ട്ദിനം പോസ്റ്റര്‍ പ്രകാശനം ചെയ്തു konnivartha.com: ലോക ക്ലബ് ഫൂട്ട് ദിനത്തോടനുബന്ധിച്ച് ജില്ലാമെഡിക്കല്‍ ഓഫീസ് ആരോഗ്യവും ആരോഗ്യ കേരളവും തയ്യാറാക്കിയ ബോധവല്‍ക്കരണ പോസ്റ്റര്‍ ജില്ലാമെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍ അനിതകുമാരി പ്രകാശനം ചെയ്തു. കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ ഒരുപാദമോ, ഇരുപാദമോ കാല്‍കുഴിയില്‍ നിന്ന് അകത്തേക്ക് വളഞ്ഞിരിക്കുന്ന അവസ്ഥയാണ് ക്ലബ്ഫുട്ട്. ജനനസമയത്ത് നടത്തുന്ന നവജാത ശിശുപരിശോധനയിലെ വി.ബി.ഡി സ്‌ക്രീനിംഗ് വഴി ഇത് കണ്ടെത്താം. കുഞ്ഞ് ജനിച്ചയുടന്‍ തന്നെ കണ്ടെത്തി ചികിത്സിച്ചാല്‍ ക്ലബ്ഫൂട്ട് പരിഹരിക്കാം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്.ശ്രീകുമാര്‍, ജില്ലാആര്‍.സി.എച്ച് ഓഫീസര്‍ ഡോ.കെ.കെ ശ്യാംകുമാര്‍, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സേതുലക്ഷ്മി, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ആര്‍ ദീപ , എം.സി.എച്ച് ഓഫീസര്‍ ഇന്‍ചാര്‍ജ് ഷീജിത്ത് ബീവി, ആര്‍.ബി.എസ്.കെ കോ-ഓര്‍ഡിനേറ്റര്‍ ജിഷ സാരുതോമസ് എന്നിവര്‍ പങ്കെടുത്തു.ദിനാചരണത്തിന്റെ ഭാഗമായി റാന്നി താലൂക്കാശുപത്രിയില്‍ ട്രെയിനിംഗും…

Read More

കൊടുമണ്‍, ചിറ്റാര്‍, കോന്നി, ആറന്മുള, കൂടല്‍ പോലീസ് സ്റ്റേഷനുകളിലെ വാഹന ലേലം

  konnivartha.com: പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍, ചിറ്റാര്‍, കോന്നി, ആറന്മുള, കൂടല്‍ പോലീസ് സ്റ്റേഷനുകളില്‍ റവന്യൂ വകുപ്പ് ആന്റ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത 9 വാഹനങ്ങള്‍ നിരവധി വര്‍ഷങ്ങളായി സൂക്ഷിച്ചു വരുന്നു. വാഹനങ്ങളിന്മേല്‍ ആര്‍ക്കെങ്കിലും അവകാശവാദം ഉണ്ടെങ്കില്‍ അവര്‍ രേഖകളുമായി ജില്ലാ പോലീസ് ഓഫീസില്‍ എത്തേണ്ടതാണ്. 15 ദിവസങ്ങള്‍ക്കുള്ളില്‍ അവകാശവാദം ഉന്നയിക്കാത്ത പക്ഷം അവ ലേലം ചെയ്ത് സര്‍ക്കാരില്‍ മുതല്‍ കൂട്ടുന്നതായിരിക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അറിയിച്ചു.ഫോണ്‍ :0468-2222630.

Read More