konnivartha.com: മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 18-ാമത് പതിപ്പ് 2024 ജൂൺ 15 മുതൽ ജൂൺ 21 വരെ മുംബൈയിൽ നടക്കുമെന്ന് വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു അറിയിച്ചു. മുംബൈയിലെ എഫ്‌ഡി-എൻഎഫ്‌ഡിസി കോംപ്ലക്‌സാണ് മേളയുടെ വേദി എങ്കിലും, ഡൽഹി (സിരിഫോർട്ട് ഓഡിറ്റോറിയം), ചെന്നൈ (ടാഗോർ ഫിലിം സെൻ്റർ), പൂനെ (എൻഎഫ്എഐ ഓഡിറ്റോറിയം), കൊൽക്കത്ത (എസ്ആർഎഫ്‌ടിഐ ഓഡിറ്റോറിയം) എന്നിവിടങ്ങളിലും എംഐഎഫ്എഫ് പ്രദർശനങ്ങൾ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മന്ത്രാലയം അഡീഷണൽ സെക്രട്ടറി നീരജ ശേഖർ, പിഐബി പിഡിജി, ഷെയ്ഫാലി ബി ശരൺ, എൻഎഫ്ഡിസി എംഡി, എസ്. പൃഥുൽ കുമാർ എന്നിവർ സന്നിഹിതരായിരുന്നു എംഐഎഫ്എഫ് ഫിലിം പ്രോഗ്രാമിംഗ് 1.ഈ വർഷം മത്സര വിഭാഗങ്ങളിൽ 65 ഭാഷകളിലായി 38 രാജ്യങ്ങളിൽ നിന്നുള്ള 1018 സിനിമകളുടെ റെക്കോർഡ് ഫിലിം സമർപ്പണം 2. അന്താരാഷ്ട്ര (25), ദേശീയ (77) മത്സര…
Read Moreലേഖകന്‍: News Editor
പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 07/06/2024 )
ബോധവല്‍ക്കണ ക്ലാസ് നടത്തി വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ പൊതുജനാരോഗ്യ നിയമം 2023 ബോധവല്‍ക്കണ ക്ലാസ്സ് നടത്തി. ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ലതാ മോഹന്‍ അധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ രേഷ്മ കണ്ണന്‍ പൊതുജനാരോഗ്യ നിയമം സംബന്ധിച്ച് മുഖ്യ പ്രഭാഷണം നടത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സതീഷ് കുമാര്‍, വീണ എന്നിവര്‍ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി പി.ബി. സജി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് നിവാസികള്‍, വ്യാപാരി വ്യവസായികള്‍, സംരംഭകര്‍, ഹരിതകര്‍മ സേന, സി.ഡി.എസ്, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മത്സ്യകര്‍ഷക അവാര്‍ഡ്: അപേക്ഷകള്‍ ക്ഷണിച്ചു സംസ്താനതലത്തില്‍ മികച്ചശുദ്ധജല മത്സ്യകര്‍ഷകന്‍, നൂതന (ബയോഫ്‌ലോക്, ആര്‍.എ.എസ്, അക്വാപോണിക്‌സ്) മത്സ്യകര്‍ഷകന്‍, അലങ്കാര മത്സ്യ റിയറിംഗ് യൂണിറ്റ് കര്‍ഷകന്‍, മത്സ്യവിത്ത് ഉല്പാദന യൂണിറ്റ് കര്‍ഷകന്‍ എന്നീ വിഭാഗങ്ങളിലേക്ക് അവാര്‍ഡിനായി പരിഗണിക്കുന്നതിന്…
Read Moreതേക്കുതോട് അധ്യാപക ഒഴിവ് ( ഫിസിക്‌സ്, കൊമ്മേഴ്‌സ്, ഹിന്ദി )
konnivartha.com: തേക്കുതോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ജൂനിയര്‍ തസ്തികകളില്‍ ഫിസിക്‌സ്, കൊമ്മേഴ്‌സ്, ഹിന്ദി അധ്യാപകരുടെ ഓരോ താത്കാലിക ഒഴിവ്. യോഗ്യരായവര്‍ ജൂണ്‍ 11 ന് രാവിലെ 11 ന് അസല്‍ രേഖകളുമായി ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം
Read Moreപത്തനംതിട്ട ജില്ലയില്‍ ഭാഷാ അധ്യാപകരെ ആവശ്യമുണ്ട്
konnivartha.com: സംസ്ഥാന സാക്ഷരതാ മിഷനുകീഴില്‍ പത്തനംതിട്ട ജില്ലയില്‍ ആരംഭിക്കുന്ന പച്ചമലയാളം അടിസ്ഥാനകോഴ്‌സിന് ഭാഷാ അധ്യാപകരെ ആവശ്യമുണ്ട്. പച്ചമലയാളം അടിസ്ഥാനകോഴ്‌സ് അധ്യാപകരുടെ അടിസ്ഥാനയോഗ്യത മലയാളസാഹിത്യത്തില്‍ ബിരുദവും ഡി.ഇ.എല്‍.എഡ് /ബി.എഡും ആണ്. താല്പര്യമുള്ളവര്‍ അപേക്ഷകള്‍ ജൂണ്‍ 15 ന് മുന്‍പ് ജില്ലാ സാക്ഷരതാമിഷന്‍, മിനി സിവില്‍ സ്റ്റേഷന്‍, നാലാം നില, പത്തനംതിട്ട, പിന്‍ :689645 എന്ന വിലാസത്തില്‍ അയക്കണം
Read Moreഅടൂര്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് അറിയിപ്പ്
konnivartha.com: എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന ഭിന്നശേഷി ഉദ്യോഗാര്‍ഥികളെ സ്ഥിര/താല്‍ക്കാലിക നിയമനങ്ങള്‍ക്ക് പരിഗണിക്കാനായി അടൂര്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷി സംവരണത്തിന് അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ ഭിന്നശേഷി സംബന്ധിച്ച വിവരങ്ങളുടെ സ്ഥിരീകരണത്തിനായി ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, യുഡിഐഡി കാര്‍ഡ് ,എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് ,രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ വിദ്യാഭ്യാസ യോഗ്യതകളുടെയും സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ സഹിതം ജൂണ്‍ 29 ന് മുന്‍പായി അടൂര്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ ഹാജരായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധന വിധേയമാക്കി ഭിന്നശേഷി സംബന്ധിച്ച രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് അടൂര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
Read Moreകോന്നി മെഡിക്കൽ കോളേജ് : ഡിസംബറില്‍ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കും
konnivartha.com: കോന്നി മെഡിക്കൽ കോളേജിലെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തികൾ 2024 ഡിസംബർ മാസത്തിൽ പൂർത്തീകരിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. കോന്നി മെഡിക്കല്‍ കോളജിന്റെ സുഗമമായ നടത്തിപ്പിന് വിശദമായ ഓപ്പറേഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിനും എം എൽ എ നിർദ്ദേശിച്ചു.ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ മെഡിക്കല്‍ കോളജ് ഹാളില്‍ ചേര്‍ന്ന എച്ച് ഡി എസ് യോഗത്തിലാണ് തീരുമാനമായത്. നിര്‍മാണ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കൃതമായ ഇടവേളകളില്‍ യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്താനും യോഗത്തില്‍ തീരുമാനമായി.കൃതമായ സമയക്രമം പാലിച്ച് ഏറ്റെടുത്തിരിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍മാണ കമ്പിനികളുടെ പ്രതിനിധികള്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്നും അനുവദിച്ച 350 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ ആശുപത്രിയില്‍ നടക്കുന്നത്. രോഗികള്‍ക്കായുള്ള 200 കിടക്കകളുള്ള ആശുപത്രി ബ്ലോക്ക്, ഒപ്പറേഷന്‍…
Read Moreപത്തനംതിട്ട ജില്ലയില്‍ ഡെങ്കിപ്പനി ബാധിതര്‍ കൂടുന്നു;പനി ലക്ഷണങ്ങള്‍ അവഗണിക്കരുത്
konnivartha.com: പത്തനംതിട്ട ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നതിനാല്‍ കൂടുതല്‍ കരുതല്‍ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതകുമാരി അറിയിച്ചു. മഴ പെയ്തതോടെ വെളളം കെട്ടിനിന്ന് കൊതുക് മുട്ടയിട്ട് പെരുകാനുളള സാഹചര്യം എല്ലായിടത്തും നിലനില്‍ക്കുന്നു. പാത്രങ്ങള്‍, ചിരട്ടകള്‍, സണ്‍ഷേഡുകള്‍, ടാപ്പിംഗ് നടത്താത്ത റബ്ബര്‍ മരങ്ങളിലെ ചിരട്ടകള്‍, ടാര്‍പ്പോളിന്‍ ഷീറ്റുകള്‍, ഇന്‍ഡോര്‍ പ്ലാന്റുകള്‍ വച്ചിരിക്കുന്ന ട്രേകള്‍ എന്നിവയില്‍ വെളളം കെട്ടിനില്‍ക്കാതിരിക്കാനും, ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിനുളളിലും പരിസരത്തും കെട്ടി നില്‍ക്കുന്ന വെളളം ഒഴിവാക്കാനും പരിസരം ശുചിയാക്കാനും ശ്രദ്ധിക്കണം. ജലദോഷം, തുമ്മല്‍ ഇവയില്ലാതെ വരുന്ന പനി ലക്ഷണങ്ങള്‍ അവഗണിക്കരുത്. ചൂട്, ചൂടോടുകൂടിയ കടുത്തപനി, തലവേദന, ശരീരവേദന, തൊലിപ്പുറത്ത് ചുവന്ന പാടുകള്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍തന്നെ ചികിത്സ തുടങ്ങേണ്ടതാണ്. അതിശക്തമായ നടുവേദന, കണ്ണിനു പിറകില്‍ വേദന എന്നിവയും ഡെങ്കിപ്പനിയുടെ പ്രത്യേകതകളാണ്. സാധാരണ വൈറല്‍ പനി എന്നു കരുതി ചികിത്സിക്കാതെയിരുന്നാല്‍…
Read Moreപ്രൊഫ. കെ.വി. തമ്പി സൗഹൃദവേദി ഭാരവാഹികൾ
konnivartha.com/ പത്തനംതിട്ട :പ്രൊഫ. കെ.വി. തമ്പി സൗഹൃദവേദി ഭാരവാഹികളായി സണ്ണി മാർക്കോസ് ( പ്രസിഡൻ്റ് ) , സുനിൽ മാമൻ കൊട്ടുപ്പള്ളിൽ ( വൈസ് പ്രസിഡൻ്റ് ) , സലിം പി. ചാക്കോ ( സെക്രട്ടറി ) , പി. സക്കീർശാന്തി ( ജോയിൻ്റ് സെക്രട്ടറി ) , അഡ്വ പി.സി.ഹരി ( ട്രഷറാർ ) എന്നിവരടങ്ങുന്ന 15 അംഗ എക്സിക്യൂട്ടിവിനെ തെരഞ്ഞെടുത്തു
Read Moreസുരക്ഷിതമായൊരു പദവി മുരളിയ്ക്ക് ലഭിക്കും : രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞാല്‍ ഉപ തിരഞ്ഞെടുപ്പ്
konnivartha.com: കോണ്‍ഗ്രസ്സില്‍ സുരക്ഷിതമായൊരു പദവി മുരളിയ്ക്ക് ലഭിക്കും.ഇല്ലെങ്കില്‍ രണ്ടു മണ്ഡലങ്ങളില്‍ ജയിച്ച രാഹുല്‍ഗാന്ധി വയനാട് ഒഴിഞ്ഞാല്‍ യു ഡി എഫ് അനുമതിയോടെ ഉപ തിരഞ്ഞെടുപ്പില്‍ മുരളിയ്ക്ക് സീറ്റ് ലഭിച്ചേക്കും . എന്തായാലും മുരളിയ്ക്ക് താക്കോല്‍ സ്ഥാനം തന്നെ കാത്തിരിക്കുന്നു എന്നാണ് അറിയുന്നത് . വടകരയിലും നേമത്തും തൃശ്ശൂരിലും അടക്കം പാര്‍ട്ടി പറഞ്ഞ ഇടത്തെല്ലാം എതിരുപറയാതെ മത്സരിച്ച കെ മുരളീധരന്‍ തൃശ്ശൂരില്‍ തോല്‍ക്കുമെന്ന് യു ഡി എഫ് പ്രതീക്ഷിച്ചിരുന്നില്ല.തല്‍ക്കാലം പൊതുരംഗത്തില്ലെന്ന് സങ്കടത്തോടെ പറഞ്ഞാണ് അദ്ദേഹം തിരഞ്ഞെടുപ്പ് തോല്‍വിയോട് പ്രതികരിച്ചത്. റായ്ബറേലിയിലും ജയിച്ച രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തിലെ അംഗത്വം രാജി വച്ചാല്‍ കെ മുരളീധരന്‍ വരട്ടെയെന്നാണ് പൊതു നിര്‍ദേശം വന്നിരിക്കുന്നത് . വയനാട്ടില്‍ മത്സരിക്കാന്‍ കെ മുരളീധരന്‍ തയ്യാറാകുമോ എന്ന് ചര്‍ച്ചയിലൂടെ മാത്രമേ പോം വഴി ഉള്ളൂ . പന്ത് കെ മുരളീധരന് അനുകൂലം ആണ്…
Read Moreസംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ഇന്ന്(07 ജൂൺ)
സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു(07 ജൂൺ) പ്രകാശനം ചെയ്യും. വൈകിട്ട് നാലിനു സെക്രട്ടേറിയറ്റ് വളപ്പിൽ നടക്കുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഏറ്റുവാങ്ങും. റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. സർക്കാർ അധികാരത്തിലെത്തിയ ശേഷം ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു സ്വാഗതം ആശംസിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.ബി. ഗണേഷ് കുമാർ എന്നിവർ പ്രസംഗിക്കും. മറ്റു മന്ത്രിമാർ സന്നിഹിതരായിരിക്കും. പൊതുഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ നന്ദി പ്രകാശിപ്പിക്കും
Read More