രാഹുൽ ​ഗാന്ധി പ്രതിപക്ഷ നേതാവ്: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണായി സോണിയാ ഗാന്ധി

  രാഹുല്‍ ഗാന്ധിയെ ലോക്സഭാ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി (സിഡബ്ല്യുസി).പ്രമേയം രാഹുല്‍ ഗാന്ധി എതിര്‍ത്തില്ല. ഇതോടെ രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകുമെന്നതില്‍ വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണായി സോണിയാ ഗാന്ധി എം.പിയെ തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജന്‍ ഖാര്‍ഗെയാണ് സോണിയയുടെ പേര് നിര്‍ദേശിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ കെ.സുധാകരന്‍ ഗൗരവ് ഗോഗോയ്, താരിഖ് അന്‍വര്‍ എന്നിവര്‍ പിന്തുണയ്ക്കുകയും ചെയ്തു.പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രാഹുല്‍ഗാന്ധിയെത്തണമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗം പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.

Read More

കനത്ത മഴ :വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

  കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ജൂൺ 9 ന് (നാളെ) എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടും കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ജൂൺ 10 ന് എറണാകുളം തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ജൂൺ 11 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ജൂൺ 12 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ ആരംഭിക്കും

  പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ജൂൺ 10ന് ആരംഭിക്കും. പ്രധാനമായും 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യർഥനകൾ വിശദമായി ചർച്ച ചെയ്ത് പാസാക്കുന്നതിനാണ് സമ്മേളനം ചേരുന്നത്. 2024 ഫെബ്രുവരി 5-ാം തീയതി സഭയിൽ അവതരിപ്പിച്ച ഈ വർഷത്തെ ബജറ്റിലെ ധനാഭ്യർഥനകളുടെ സൂക്ഷ്മ പരിശോധന അതത് സബ്ജക്ട് കമ്മിറ്റികൾ നിർവ്വഹിച്ചു കഴിഞ്ഞിട്ടുണ്ട്. ആകെ 28 ദിവസം ചേരാൻ നിശ്ചയിച്ചിട്ടുള്ള സമ്മേളനത്തിൽ ജൂൺ 11 മുതൽ ജൂലൈ 8 വരെ 13 ദിവസം ധനാഭ്യർഥനകൾ ചർച്ച ചെയ്ത് പാസാക്കുന്നതിനാണ് നീക്കിവച്ചിട്ടുള്ളത്. സമ്മേളന കാലയളവിൽ അഞ്ച് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കും 8 ദിവസം ഗവൺമെന്റ് കാര്യങ്ങൾക്കുമായാണ് നിശ്ചയിച്ചിട്ടുള്ളത്. 2024-25 സാമ്പത്തിക വർഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതും വർഷത്തെ ആദ്യ ബാച്ച് ഉപധനാഭ്യർഥകളെ സംബന്ധിക്കുന്നതുമായ ധനവിനിയോഗ ബില്ലുകൾ ഈ സമ്മേളനത്തിൽ പാസാക്കും. സമ്മേളനത്തിന്റെ ആദ്യ ദിനമായ ജൂൺ 10 ന് രാവിലെ…

Read More

മോദിപുരം ഐഐഎഫ്എസ്ആറിൻ്റെ അവലോകന യോഗം സിടിസിആർഐ‌യിൽ സംഘടിപ്പിച്ചു

  ഉത്തർ പ്രദേശിലെ മോദിപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിഎആർ-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമിം​ഗ് സിസ്റ്റം റിസർച്ച് എഐസിആർപി-ഐഎഫ്എസ്, എഐഎൻപി-ഒഎഫ് എന്നീ പദ്ധതികൾക്കു കീഴിൽ ഏറ്റെടുത്തിട്ടുള്ള സംയോജിത കൃഷി സമ്പ്രദായം, ജൈവ-പ്രകൃതി കൃഷി എന്നിവയുടെ 2018-2023 കാല‌യളവിലെ അവലോകന യോ​ഗം തിരുവനന്തപുരം ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ​ഗവേഷണ സ്ഥാപനത്തിൽ (സിടിസിആർഐ) ജൂൺ 7, 8 തീയതികളിൽ സംഘടിപ്പിച്ചു. അഞ്ചു വർഷത്തിലൊരിക്കൽ നടക്കുന്ന അവലോകന യോ​ഗമാണിത്. റാണി ലക്ഷ്മിബായ് കേന്ദ്ര കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. അരവിന്ദ് കുമാർ, ബിസ്ര കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എ കെ സിം​ഗ്, സിഎസിപി അം​ഗം ഡോ. എൻ പി സിം​ഗ് എന്നിവരടങ്ങുന്ന സംഘമാണ് പ്രവർത്തനങ്ങൾ അവലോകനം ചെയ്തത്. സിടിസിആർഐ ഡയറക്ടർ ഡോ. ജി ബൈജു യോ​ഗം ഉദ്ഘാടനം ചെയ്തു. സിടിസിആർഐയിൽ വാണിജ്യവൽക്കരിച്ചിട്ടുള്ള നിരവധി സാങ്കേതിക വിദ്യകൾ,…

Read More

പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് വിദേശ നേതാക്കള്‍ എത്തും

  2024ലെ പൊതുതെരഞ്ഞെടുപ്പിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് 2024 ജൂൺ 09 ന് നിശ്ചയിച്ചിട്ടുണ്ട് . ഈ ചടങ്ങിൽ പങ്കെടുക്കുന്നതിന് ഇന്ത്യയുടെ സമീപരാജ്യങ്ങളിലെയും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെയും നേതാക്കളെ വിശിഷ്ടാതിഥികളായി ക്ഷണിച്ചു. ശ്രീലങ്കൻ പ്രസിഡൻറ് റനിൽ വിക്രമസിംഗെ; മാലിദ്വീപ് പ്രസിഡൻ്റ് ഡോ. മുഹമ്മദ് മുയിസു; സീഷെൽസ് വൈസ് പ്രസിഡൻറ് അഹമ്മദ് അഫീഫ്; ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന; മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നോത്; നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ പ്രചണ്ഡ; ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ എന്നിവർ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനു പുറമേ, അന്ന് വൈകുന്നേരം രാഷ്ട്രപതി ഭവനിൽ,രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഒരുക്കുന്ന വിരുന്നിലും നേതാക്കൾ പങ്കെടുക്കും. തുടർച്ചയായ മൂന്നാം തവണ പ്രധാനമന്ത്രിയാകുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായി നേതാക്കൾ…

Read More

മാധ്യമ–സിനിമാരംഗത്തെ കുലപതി റാമോജി റാവു (87) അന്തരിച്ചു

  റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകനും ഇടിവി നെറ്റ്‌വർക്ക് തലവനുമായ രാമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് ഈ മാസം അഞ്ചിന് റാവുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയിലെ ഒരു കാർഷിക കുടുംബത്തിൽ ജനിച്ച റാവു. റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകനും വിവിധ മാധ്യമസ്ഥാപനങ്ങളുടെ തലവനുമാണ്. ഈടിവി, ഈനാട് മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ്. 1983ൽ സ്ഥാപിതമായ ചലച്ചിത്ര നിർമാണ കമ്പനിയായ ഉഷാകിരൻ മൂവിസിൻ്റെ സ്ഥാപകനായ രാവുവിനെ തേടി ദേശീയ ചലച്ചിത്ര അവാർഡുകളും ഫിലിം ഫെയർ അവാർഡുകളുമെത്തിയിട്ടുണ്ട്. നാല് തവണ ഫിലിം ഫെയർ അവാർഡ് റാവുവിന് ലഭിച്ചു. രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ച വ്യക്തതിയാണ് റാവു.ലോകത്തിലെ ഏറ്റവും വലിയ ഇൻ്റഗ്രേറ്റഡ് ഫിലിം സിറ്റിയായ റാമോജി ഫിലിം സിറ്റി, ടിവി…

Read More

പത്തനംതിട്ട ജില്ലാ സെമിനാര്‍ ഉദ്ഘാടനം ചെയ്തു

  ന്യൂനപക്ഷങ്ങളുടെ സാമൂഹിക പുരോഗതിക്കും സുസ്ഥിര വികസനത്തിനുമായുള്ള പാതയിലെ വിടവുകള്‍ നികത്തുന്ന പ്രവര്‍ത്തനമാണ് സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും ന്യൂനപക്ഷ വകുപ്പും നടപ്പാക്കി വരുത്തതെന്ന് ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ന്യൂനപക്ഷ കമ്മിഷന്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പുതുതലമുറയെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസം നേടുന്നതിനോടൊപ്പം തൊഴില്‍ ലഭിക്കുകയെന്നതും പ്രധാനമാണ്. കേരള നോളജ് ഇക്കോണമി മിഷനുമായി ചേര്‍ന്നു ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഒരു ലക്ഷം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള വലിയ പ്രവര്‍ത്തനമാണ് ന്യൂനപക്ഷ കമ്മിഷന്‍ നടത്തി വരുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസപരമായ, വൈജ്ഞാനികമായ, തൊഴില്‍പരമായ, സമൂഹികമായ സമഗ്രവികസനമാണ് സര്‍ക്കാരും ലക്ഷ്യം വെയ്ക്കുന്നത്. ഇതിനായി എല്ലാവരുടേയും ഒന്നിച്ചുള്ള പരിശ്രമം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. കേരള ജനസംഖ്യയുടെ 46 ശതമാനത്തോളം വരുന്ന വിവിധ ന്യൂനപക്ഷ വിഭാഗങ്ങളെ സമൂഹത്തിന്റെ മുന്‍പന്തിയില്‍…

Read More

Starliner Docks to Space Station: NASA

    NASA astronauts Butch Wilmore and Suni Williams, aboard Boeing’s Starliner spacecraft, successfully docked at the International Space Station at 1:34 p.m. EDT on Thursday, June 6. As part of the agency’s Commercial Crew Program, NASA’s Boeing Crew Flight Test will help validate the transportation system, launch pad, rocket, spacecraft, in-orbit operations capabilities, and return to Earth with astronauts aboard as the agency prepares to certify Starliner for rotational missions to the space station.

Read More

നിരവധി തൊഴില്‍ അവസരങ്ങള്‍ ( 08/06/2024 )

ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു യുവജന കമ്മീഷൻ ഓഫീസിൽ നിലവിൽ ഒഴിവുള്ള ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. കോൺട്രാക്ട് ജീവനക്കാരുടെ നിയമനം സംബന്ധിച്ച സർക്കാർ ചട്ടങ്ങൾക്കും നിർദ്ദേശങ്ങൾക്കും വിധേയമായി പരമാവധി ഒരു വർഷത്തേക്കാണ് പ്രസ്തുത നിയമനം. നിയമനം ലഭിക്കുന്നയാൾക്ക് അനുവദനീയമായ വേതനം സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ നൽകുന്നതാണ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2024 ജൂൺ 13ന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകർക്കായി അഭിമുഖവും പ്രായോഗിക പരിജ്ഞാനത്തിനുള്ള ടെസ്റ്റും നടത്തപ്പെടുന്നതാണ്. യോഗ്യതകൾ: പത്താം ക്ലാസ്/ തത്തുല്യമായ യോഗ്യത, ഡ്രൈവിംഗ് ലൈസൻസ്. അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ്ഭവൻ, പി.എം.ജി. തിരുവനന്തപുരം – 695033. ഇ-മെയിൽ :- [email protected] താത്ക്കാലിക അധ്യാപക ഇന്റർവ്യൂ കേരള സർക്കാർ സ്ഥാപനമായ IHRD-യുടെ പൈനാവ് മോഡൽ…

Read More

പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച

  ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തതിനു പിന്നാലെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു.പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും. ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍, ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു, ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡേ തുടങ്ങിയവരും മോദിക്കൊപ്പം രാഷ്ട്രപതി ഭവനില്‍ എത്തിയിരുന്നു . സഖ്യകക്ഷികളുടെ പിന്തുണ വ്യക്തമാക്കുന്ന കത്തും മോദി രാഷ്ട്രപതിക്ക് കൈമാറി.

Read More