കേരളത്തെ ടൂറിസം ഡെസ്റ്റിനേഷനാക്കും : കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി

  കേന്ദ്ര പെട്രോളിയം, ടൂറിസം വകുപ്പുകളിൽ സഹമന്ത്രിയായി സുരേഷ് ഗോപി എം പി ചുമതലയേറ്റു. കേരളത്തെ ടൂറിസം ഡെസ്റ്റിനേഷനാക്കും.   പുതിയ ടൂറിസം സ്പോട്ടുകൾ കണ്ടെത്തും. സിനിമയും മന്ത്രിപദവിയും ഒരുമിച്ച് കൊണ്ടുപോകും. സിനിമ സെറ്റിൽ ഓഫീസ് പ്രവർത്തിക്കും എന്നും സുരേഷ് ഗോപി പറഞ്ഞു . മൂന്നാം മോദി സർക്കാരിലെ മന്ത്രിമാർ ചുമതലയേറ്റു

Read More

യങ് ഇന്നൊവേറ്റേർസ് പ്രോഗ്രാമിലൂടെ മികച്ച തൊഴിൽ സാധ്യതകൾ

  konnivartha.com: വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാർ നടത്തുന്ന യങ് ഇന്നൊവേറ്റേർസ് പ്രോഗ്രാമിൽ (വൈ ഐ പി) രജിസ്റ്റർ ചെയ്യുന്ന പ്ലസ് ടു വിദ്യാർഥികൾക്ക് തൊഴിലവസരം. വൈ ഐ പി പോർട്ടലിലൂടെ എച്ച്.സി.എൽ ടെക്കിന്റെ ഏർലി കരിയർ പ്രോഗ്രാമിൽ പന്ത്രണ്ടാം ക്ലാസ് പാസാകുന്നവർക്ക് അപേക്ഷിക്കാം. ഉന്നത പഠനത്തോടൊപ്പം ശമ്പളവും പ്രവൃത്തിപരിചയവും നേടാം. ഇത് സംബന്ധിച്ച ധാരണാപത്രം നവംബർ 2023 ൽ കേരളീയത്തിൽ വച്ച് കെ-ഡിസ്കും എച്ച്.സി.എൽ ടെക്കും ഒപ്പിട്ടിരുന്നു. 2024 കാലയളവിൽ പ്ലസ്ടു പൂർത്തിയാക്കിയവർക്ക് എച്ച്.സി.എൽ ടെക്കിന്റെ സ്ഥിരമായ ജോലിയ്ക്കൊപ്പം (ഐടി/ നോൺ ഐടി വിഭാഗത്തിൽ) ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ IIT ഗുവാഹത്തി, IIT കോട്ടയം, BITS പിലാനി, IIM നാഗ്പൂർ, അമിറ്റി, ശാസ്ത്ര യൂണിവേഴ്സിറ്റികളിൽ നിന്നും സ്കോളർഷിപ്പോടുകൂടി ഉപരിപഠനവും ചെയ്യാനുള്ള അവസരവും ഒരുക്കുന്നു. നോൺ ഐടി മേഖലയിലേക്ക് പ്ലസ്ടുവിൽ കുറഞ്ഞത് 65 ശതമാനം മാർക്ക് ലഭിച്ച…

Read More

എലിപ്പനി:ജാഗ്രത പുലർത്തുക : പകർച്ച പനികൾ: പ്രത്യേകം ശ്രദ്ധിക്കണം

konnivartha.com: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ച പനികൾക്കെതിരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജലദോഷം, ചുമ, വൈറൽ പനി, ഇൻഫ്ളുവൻസ- എച്ച്.1 എൻ.1, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങൾ എന്നിവയാണ് കൂടുതലായും കാണുന്നത്. കൃത്യമായ ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും ഇവയെ പ്രതിരോധിക്കാനാകും. അസുഖമുള്ള കുട്ടികളെ സ്‌കൂളിൽ അയക്കാതിരിക്കുന്നതാണ് നല്ലത്. പനിയോ വയറിളക്കമോ ഉള്ളവർ ധാരാളം വെള്ളവും പാനീയങ്ങളും കുടിക്കണം. മൂന്ന് ദിവസത്തിലധികം നീണ്ട് നിൽക്കുന്ന പനിയോ അപായ സൂചനകളോ കണ്ടാൽ എന്തായാലും വിദഗ്ധ ചികിത്സ തേടണം. പനിയോട് കൂടി ശ്വാസതടസം, അമിതമായ നെഞ്ചിടിപ്പ്, നെഞ്ച് വേദന, ബോധമില്ലാതെ സംസാരിക്കുക, ബോധക്ഷയം, കഫത്തിൽ രക്തത്തിന്റെ അംശം, അമിതമായ ക്ഷീണം തുടങ്ങിയ അപായ സൂചനകൾ കണ്ടാൽ എത്രയും വേഗം വിദഗ്ധ ചികിത്സ തേടേണ്ടതാണ്. കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം…

Read More

കല്ലേലി കാവിൽ ആയില്യം പൂജ സമർപ്പിച്ചു

  konnivartha.com: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ആയില്യത്തോട് അനുബന്ധിച്ച് നാഗാരാധനയുടെ ഭാഗമായി അഷ്ട നാഗങ്ങളായ ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവർക്ക് നാഗ പൂജയും തുടര്‍ന്ന് നാഗ പാട്ട് സമർപ്പിച്ച ശേഷം നാഗ രാജനും നാഗ യക്ഷി അമ്മയ്ക്കുംനൂറും പാലും മഞ്ഞൾ നീരാട്ട് കരിക്ക് അഭിഷേകം സമര്‍പ്പിച്ചു . ഊട്ട് പൂജയും സന്ധ്യാ വന്ദനം ദീപാരാധന ദീപ കാഴ്ച എന്നിവ നടന്നു .പൂജകള്‍ക്ക് വിനീത് ഊരാളി കാര്‍മികത്വം വഹിച്ചു.

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 11/06/2024 )

വാഹന ലേലം കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ 2013 മോഡല്‍ വേരിറ്റോ കാര്‍ ജൂണ്‍ 25 ന് രാവിലെ 11 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. താത്പര്യമുളളവര്‍ 4000 രൂപ നിരതദ്രവ്യം അരമണിക്കൂര്‍ മുമ്പ് കെട്ടിവെച്ച് ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 0468 2333161. ഗസ്റ്റ് ലക്ചറര്‍ ഒഴിവ് വെണ്ണിക്കുളം പോളിടെക്നിക് കോളജില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നാലും ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ രണ്ടും താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 14 ന് രാവിലെ 10 ന് നടക്കുന്ന അഭിമുഖത്തില്‍ ഉദ്യാഗാര്‍ഥികള്‍ അസല്‍ രേഖകളുമായി ഹാജരാകണം. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിലുളള ബിടെക് ബിരുദമാണ് യോഗ്യത. ഫോണ്‍ : 0469 2650228. ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ് ഫോം ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സുഗമമാക്കുക എന്ന…

Read More

കോന്നി ബ്ലോക്ക് പഞ്ചായത്ത് വാഹന ലേലം: 2013 മോഡല്‍ വേരിറ്റോ കാര്‍

  konnivartha.com: കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ 2013 മോഡല്‍ വേരിറ്റോ കാര്‍ ജൂണ്‍ 25 ന് രാവിലെ 11 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. താത്പര്യമുളളവര്‍ 4000 രൂപ നിരതദ്രവ്യം അരമണിക്കൂര്‍ മുമ്പ് കെട്ടിവെച്ച് ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 0468 2333161.

Read More

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ കൊടിമരം സ്ഥാപിക്കണം : എ ഐ റ്റി യു സി

  konnivartha.com: കോന്നി തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ കൊടിമരം സ്ഥാപിക്കുവാൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട് എ ഐ റ്റി യു സി യുടെ നേതൃത്വത്തിൽ കോന്നി ഫോറെസ്റ്റ് റേഞ്ച് ഓഫീസിന് മുന്നിൽ സൂചനാ സമരം നടത്തി. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ,സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്,സി പി ഐ ജില്ലാ കൗൺസിൽ അംഗം വിജയവിൽസൺ എന്നിവർ ആണ് കോന്നി ഫോറെസ്റ്റ് റേഞ്ച് ഓഫീസിന് മുന്നിൽ സൂചന സമരം നടത്തിയത്. കഴിഞ്ഞ ഏഴ് വർഷക്കാലമായി കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് എ ഐ റ്റി യു സി. മുൻപ് ഇവിടെ കൊടിമരം സ്ഥാപിക്കുവാൻ ഇക്കോ ടൂറിസം വർക്കേഴ്സ് അസോസിയേഷൻ എ ഐ റ്റി യു സി എന്ന നിലയിൽ വനം…

Read More

കോന്നി പഞ്ചായത്ത് അറിയിപ്പ് : വ്യാപാര ലൈസന്‍സുകള്‍ 30 ന് മുമ്പായി എടുക്കണം

  konnivartha.com:  കോന്നി ഗ്രാമപഞ്ചായത്തിലെ എല്ലാ വ്യാപാര- വ്യവസായ സ്ഥാപനങ്ങളും 2024-25 വർഷത്തേക്കുള്ള ലൈസൻസ് 30-06-2024 ന് മുമ്പായി എടുക്കേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

Read More

ആർസിസിയിൽ ലാബ് ടെക്നീഷ്യൻ

തിരുവനന്തപുരം ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യൻ നിയമനത്തിന് ജൂൺ 20നു  വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് : www.rcctvm.gov.in.

Read More

യുറോ ടെക്നീഷ്യൻ നിയമനം

  എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന യുറോ ടെക്നീഷ്യൻ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ള പുരുഷ ഉദ്യോഗാർഥികൾക്ക് 19 ന് രാവിലെ 11 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ഡിപ്ലോമ ഇൻ ഒ.ടി ടെക്നീഷ്യൻ/ അനസ്തേഷ്യ ടെക്നീഷ്യൻ അല്ലെങ്കിൽ ജി.എൻ.എം ആണ് യോഗ്യത. സമാന മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും പ്രവൃത്തി സമയങ്ങളിൽ 0484- 2386000 എന്ന നമ്പറിൽ ബന്ധപ്പെടണം.

Read More