എം ജി ജോർജ് മുത്തൂറ്റ് അന്തരിച്ചു. 71 വയസായിരുന്നു. ഡൽഹി കൽക്കാജിയിലെ വസതിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം.ഓർത്തഡോക്‌സ് സഭ മുൻ ട്രസ്റ്റിയും മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാനുമാണ് അന്തരിച്ച ജോർജ് മുത്തൂറ്റ്. 1949 നവംബർ രണ്ടിന് പത്തനംതിട്ട കോഴഞ്ചേരിയിലാണ് ജനിച്ചത്.
Read Moreലേഖകന്‍: News Editor
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോന്നിയില്‍ മല്‍സരം മുറുകും : ബി ജെ പിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ തന്നെ എത്തും
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മണ്ഡലം ഇന്ന് വരെ കാണാത്ത തരത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കാണും . എല്‍ ഡി എഫ് ,യു ഡി എഫ് , ബി ജെ പി സമര്‍ത്ഥരായ സ്ഥാനാര്‍ഥികളെ തന്നെ കോന്നിയില്‍ മല്‍സരിപ്പിക്കുന്നു എന്ന പ്രത്യേകത ഉണ്ട് . നിലവിലെ എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ തന്നെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി . യു ഡി എഫ് നിലവില്‍ സ്ഥാനാര്‍ഥിയുടെ ലിസ്റ്റ് ഇറക്കി ഇല്ലാ എങ്കിലും റോബിന്‍ പീറ്റര്‍ , അല്ലെങ്കില്‍ എലിസബത്ത് അബു ആകാന്‍ ആണ് സാധ്യത . ഈ സാധ്യതകളെ മറികടന്നു കൊണ്ട് 23 വര്‍ഷം കോന്നി എം എല്‍ എയായിരുന്ന നിലവിലെ ആറ്റിങ്ങല്‍ എം പി അടൂര്‍ പ്രകാശ് തന്നെ മല്‍സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ അത്…
Read Moreസൂര്യതാപം മൂലം പൊളളലേല്‍ക്കാന്‍ സാധ്യത – ജാഗ്രത പാലിക്കണം
അന്തരീക്ഷതാപം ക്രമാതീതമായിഉയര്‍ന്നിരിക്കുന്നതിനാല്‍സൂര്യതാപമേറ്റുളള പൊളളല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നുംജില്ലയിലെ ചിലസ്ഥലങ്ങളില്‍ നിന്നുംസൂര്യതാപം റിപ്പോര്‍ട്ട്ചെയ്യപ്പെട്ടതിനാലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മെഡിക്കല്‍ആഫീസമാര്‍അറിയിച്ചു. വേനല്‍ക്കാലത്ത്, പ്രത്യേകിച്ച്ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളംവെളളംകുടിയ്ക്കുക. ദാഹംതോന്നിയില്ലെങ്കില്‍പ്പോലുംഓരോമണിക്കൂര്‍ കഴിയുമ്പോഴും 2 – 4 ഗ്ലാസ് വെള്ളം കുടിയ്ക്കുക. ധാരാളംവിയര്‍പ്പുളളവര്‍ ഉപ്പിട്ട കഞ്ഞിവെളളവും ഉപ്പിട്ട നാരങ്ങാവെളളവുംകുടിയ്ക്കുക. കട്ടികുറഞ്ഞ വെളുത്തതോ, ഇളം നിറത്തിലുളളതോ ആയ വസ്ത്രങ്ങള്‍ ധരിക്കുക. ശക്തിയായ വെയിലത്ത്ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ തണലത്തേയ്ക്ക്മാറി നില്‍ക്കുകയും, വെളളം കുടിയ്ക്കുകയുംചെയ്യുക. കുട്ടികളെവെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. ചൂട്കൂടുതലുളള അവസരങ്ങളില്‍ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക. പ്രായാധിക്യമുളളവരുടെയും (65 വയസ്സിനു മുകളില്‍) കുഞ്ഞുങ്ങളുടെയും(4 വയസ്സിനു താഴെയുളളവര്‍) മറ്റ് രോഗങ്ങള്‍ക്ക്ചികിത്സയെടുക്കുന്നവരുടെയും ആരോഗ്യകാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. വീടിനകത്ത് ധാരാളം കാറ്റ്കടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വാതിലുകളും ജനലുകളും തുറന്നിടുക. ചായ, കാപ്പി, കൊക്കക്കോള പോലുളള പാനീയങ്ങള്‍ കഴിവതും ഒഴിവാക്കുക. വെയിലത്ത് പാര്‍ക്ക്ചെയ്യുന്ന കാറുകളിലും മറ്റും…
Read Moreസിപിഐഎം സ്ഥാനാർത്ഥി പട്ടിക: 87 സീറ്റുകളിലാണ് സിപിഐഎം മത്സരിക്കുന്നത്
സിപിഐഎം സംസ്ഥാന സമിതി ചർച്ച അവസാനിച്ചു. 87 സീറ്റുകളിലാണ് സിപിഐഎം മത്സരിക്കുന്നത്. പുതുമുഖങ്ങൾക്കും വനിതകൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് സീറ്റുകളിൽ ധാരണയാക്കിയത്. തിരുവനന്തപുരം പാറശാല -സി.കെ.ഹരീന്ദ്രൻ നെയ്യാറ്റിൻകര – കെ ആൻസലൻ വട്ടിയൂർക്കാവ് – വി.കെ.പ്രശാന്ത് കാട്ടാക്കട – ഐ.ബി.സതീഷ് നേമം- വി.ശിവൻകുട്ടി കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രൻ വർക്കല – വി. ജോയ് വാമനപുരം – ഡി.കെ.മുരളി ആറ്റിങ്ങൽ – ഒ.എസ്.അംബിക അരുവിക്കര -ജി സ്റ്റീഫൻ കൊല്ലം കൊല്ലം- എം മുകേഷ് ഇരവിപുരം- എം നൗഷാദ് ചവറ – ഡോ.സുജിത്ത് വിജയൻ കുണ്ടറ – ജെ.മേഴ്‌സിക്കുട്ടിയമ്മ കൊട്ടാരക്കര – കെ.എൻ.ബാലഗോപാൽ പത്തനംതിട്ട ആറന്മുള- വീണാ ജോർജ് കോന്നി- കെ.യു.ജനീഷ് കുമാർ റാന്നി -കേരളാ കോൺഗ്രസിന് ആലപ്പുഴ ചെങ്ങന്നൂർ -സജി ചെറിയാൻ കായംകുളം – യു .പ്രതിഭ അമ്പലപ്പുഴ- എച്ച് സലാം അരൂർ – ദലീമ ജോജോ…
Read Moreനിയമസഭാ തിരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ആറന്മുള നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി ആറന്മുള നിയോജക മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി വിലയിരുത്തി. കുമ്പഴ മൗണ്ട് ബഥനി പബ്ലിക് സ്‌കൂളില്‍ ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു. ആറന്മുള മണ്ഡലത്തിലെ ഡിസ്ട്രിബ്യൂഷന്‍, വോട്ടെണ്ണല്‍ കേന്ദ്രം, വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു. പത്തനംതിട്ട മര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മൈലപ്ര മൗണ്ട് ബഥനി പബ്ലിക് സ്‌കൂള്‍, ആനപ്പാറ ഗവ. ഗേള്‍സ് എല്‍പിഎസ്, വെട്ടിപ്രം ഗവ.എല്‍പിഎസ് എന്നിവിടങ്ങളിലെ ക്രമീകരണങ്ങളും കളക്ടര്‍ വിലയിരുത്തി. ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിയുടെ സാന്നിധ്യത്തിലായിരുന്നു കളക്ടറുടെ സന്ദര്‍ശനം. ആറന്മുളയില്‍ 1,22,960 സ്ത്രീകളും 1,10,404 പുരുഷന്മാരും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പടെ 2,33,365 വോട്ടര്‍മാരാണുള്ളത്. നിലവിലുള്ള 246 ബൂത്തുകള്‍ക്ക് പുറമെ 92 ഓക്‌സിലറി ബൂത്തുകള്‍ അടക്കം 338…
Read Moreനിയമസഭാ തെരഞ്ഞെടുപ്പ്:മാര്‍ച്ച് 9 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം
നിയമസഭാ തെരഞ്ഞെടുപ്പ്:മാര്‍ച്ച് 9 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം പുതിയ വോട്ടര്‍മാര്‍ക്കുള്‍പ്പെടെ nvsp.in വഴി പേര് ചേര്‍ക്കാം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ 10 ദിവസം മുമ്പ് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്നിരിക്കെ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് മാര്‍ച്ച് 9 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 19 ആണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും വോട്ടര്‍ പട്ടിക വ്യത്യസ്തമായതിനാല്‍ വോട്ടര്‍ പട്ടികയില്‍ പേരുകള്‍ ഉണ്ടെന്ന് വോട്ടര്‍മാര്‍ ഉറപ്പുവരുത്തണം. നാഷണല്‍ വോട്ടേഴ്സ് സര്‍വീസ് പോര്‍ട്ടലായ nvsp.in ല്‍ വോട്ടര്‍ പട്ടികയില്‍ പേരു നോക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. 2021 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ nvsp.in ലൂടെയാണ് പേര് ചേര്‍ക്കേണ്ടത്. പോര്‍ട്ടല്‍ തുറന്നാല്‍ കാണുന്ന രജിസ്ട്രേഷന്‍ ഫോര്‍ ന്യൂ ഇലക്ടര്‍…
Read Moreസംസ്ഥാനത്ത് ഇന്ന് 2776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കോഴിക്കോട് 358, മലപ്പുറം 298, എറണാകുളം 291, തൃശൂര്‍ 283, കൊല്ലം 232, ആലപ്പുഴ 207, തിരുവനന്തപുരം 190, കോട്ടയം 185, പത്തനംതിട്ട 183, കണ്ണൂര്‍ 175, കാസര്‍ഗോഡ് 125, ഇടുക്കി 93, പാലക്കാട് 89, വയനാട് 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 99 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,103 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.20 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി…
Read Moreലേഖക്കും മക്കൾക്കും സുരക്ഷിത ഭവനം നൽകി സുനിൽ ടീച്ചർ
കോന്നി വാര്‍ത്ത: സാമൂഹ്യ പ്രവർത്തക ഡോ. എം. എസ്. സുനിൽ സ്വന്തമായി വീടില്ലാതെ കുടിലുകളിൽ കഴിയുന്ന ആലംബ ഹീനർക്കു പണിതു നൽകുന്ന 194ാ മത് സ്നേഹഭവനം പൂതങ്കര ഇടശ്ശേരിക്കോണിൽ ലേഖക്കും രണ്ടു കുട്ടികൾക്കുമായി ചാലക്കുടി സ്വദേശിയും ബഹറിനിൽ ജോലിയുള്ളതുമായ ഷാജു പുത്തൻപുരക്കലിന്‍റെ സഹായത്താല്‍ നിർമിച്ചു നൽകി. വീടിന്‍റെ താക്കോൽദാനവും ഉദ്ഘാടനവും ഷാജുവിന്റെ മകൻ ഷോൺ ഷാജു നിർവഹിച്ചു. വര്‍ഷങ്ങളായി ഭർത്താവിനാൽ ഉപേക്ഷിക്കപ്പട്ട് രണ്ടു കുട്ടികളുമായി ലേഖ ഒരു പ്ലാസ്റ്റിക് മറച്ച കുടിലിൽ ആയിരുന്നു താമസം. ഏതു നിമിഷവും തകർന്നു വീഴാരായ ചോർന്നൊലിക്കുന്ന ഒരു ചെറിയ കുടിലായിരുന്നു ലേഖയുടേത്. ഇവരുടെ അവസ്ഥ നേരിൽ കണ്ടു മനസ്സിലാക്കിയ ടീച്ചർ ഷാജുവിന്റെ സഹായത്താൽ രണ്ടു മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാൽ, വാർഡ് മെമ്പർ സതീഷ് കുമാർ, കെ.…
Read Moreകോവിഡ് പ്രതിരോധം:ജനങ്ങളെ ഒപ്പം ചേര്‍ക്കാന്‍ ഒപ്പം 2 ക്യാമ്പയിന്‍
നിയമസഭാ തെരഞ്ഞെടുപ്പ് 2021:ബൂത്തുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തും നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ പോളിംഗ് ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശം നല്‍കി. പോളിംഗ് ബൂത്തിലെത്തുന്ന ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും സുഗമമായി വോട്ട് രേഖപ്പെടുത്തുന്നതിനായി പ്രത്യേകം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ജില്ലയില്‍ 1379 ബൂത്തുകളില്‍ റാംപ് സൗകര്യം നിലവിലുണ്ട്. 151 ബൂത്തുകളിലാണ് പുതിയ റാംപുകള്‍ ഒരുക്കേണ്ടത്. ഇവിടെ മാര്‍ച്ച് 15 ന് മുന്‍പ് റാംപ് നിര്‍മ്മിക്കാന്‍ തദ്ദേശ സ്വയംഭരണ മേധാവികള്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വൈദ്യുതിയില്ലാത്ത പോളിംഗ് ബൂത്തുകളില്‍ വൈദ്യുതി ലഭ്യമാക്കാന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ രണ്ട് ബൂത്തുകളില്‍ വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യം ഉള്ളതിനാല്‍ തൊട്ടടുത്ത കെട്ടിടത്തില്‍ നിന്നും കണ്ക്ഷന്‍ എടുക്കാന്‍ തീരുമാനിച്ചു. കുടിവെള്ള കണക്ഷന്‍ ഇല്ലാത്ത എല്ലാ ബൂത്തുകളിലേക്കും…
Read Moreനിയമസഭാ തെരഞ്ഞെടുപ്പ് 2021:സൂക്ഷ്മപരിശോധന മുതല്‍ ഫലപ്രഖ്യാപനംവരെ വെബ് പോര്‍ട്ടലില്‍
2021 നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന മുതല്‍ വോട്ടെണ്ണല്‍ വരെയുള്ള റിട്ടേണിംഗ് ഓഫീസറുടെ വിവിധ നടപടികള്‍ എന്‍കോര്‍(ENCORE) എന്ന വെബ് പോര്‍ട്ടല്‍ മുഖേനെ കൈകാര്യം ചെയ്യും. എന്‍കോര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന എനേബിളിംഗ് കമ്യൂണിക്കേഷന്‍സ് ഓണ്‍ റിയല്‍ ടൈം എന്‍വിയോണ്‍മെന്റ് എന്ന വെബ് പോര്‍ട്ടലാണ് ഇതിനായി ഉപയോഗിക്കുന്നത്. റിട്ടേണിംഗ് ഓഫീസറുടെ വിവിധ നടപടികള്‍ എന്‍കോര്‍ മുഖേനെ കൈകാര്യം ചെയ്യും. ഓരോ ഘട്ടത്തിലുമുള്ള നടപടി പുരോഗതി സ്ഥാനാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും എന്‍കോറിലൂടെ അറിയാനും കഴിയും. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ചുവന്നിരുന്ന സുവിധ, ട്രെന്‍ഡ് തുടങ്ങി പല ആപ്ലിക്കേഷന്‍സ് ഉപയോഗിച്ചിരുന്ന സ്ഥാനത്താണ് എന്‍കോര്‍ ഉപയോഗിക്കാനാകുക. അതേസമയം ഉച്ചഭാഷിണികള്‍, വാഹനങ്ങള്‍ എന്നിവയ്ക്കും പൊതുയോഗങ്ങള്‍ നടത്തുന്നതിനുമുള്ള അനുമതികള്‍ക്ക് suvidha.eci.gov.in എന്ന വെബ് വിലാസത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ സ്ഥാനാര്‍ത്ഥികള്‍, സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍, തെരഞ്ഞെടുപ്പ് ഏജന്റ് എന്നിവര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷകളില്‍ ഓണ്‍ലൈനായി…
Read More