കോന്നിയില്‍ ജനീഷ് കുമാറിന് വേണ്ടി പ്രചരണം തുടങ്ങി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മണ്ഡലത്തില്‍ ഇടത്ത് പക്ഷ മുന്നണി സ്ഥാനാര്‍ഥിയായി അഡ്വ കെ യു ജനീഷ് കുമാറിന്‍റെ പേര് ഏരിയാ ,ജില്ലാ സംസ്ഥാന കമ്മറ്റി അംഗീകരിച്ചതോടെ ജനീഷിന് വേണ്ടിയുള്ള ചുമര്‍ എഴുത്ത് കോന്നിയില്‍ സജീവമായി .സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും . അതിന് മുന്നേ പാര്‍ട്ടിപ്രവര്‍ത്തകര്‍  അതിരുങ്കല്‍ മേഖലയില്‍ ആണ് ആദ്യ ചുമര്‍ എഴുത്ത് തുടങ്ങിയത് .ശ്യാം അതിരുങ്കലിന്‍റെ നേതൃത്വത്തില്‍ അതിരുങ്കല്‍ തോട്ട് കര ഭാഗത്താണ് ചുമര്‍ എഴുത്ത് തുടങ്ങിയത് . നിലവിലെ എം എല്‍ എ കൂടിയായ ജനീഷ് കുമാറിന്‍റെ വികസന നേട്ടം ആണ് ഇടത് മുന്നണി യുടെ പ്രചാരണ ആയുധം . കോന്നി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം യാഥാര്‍ത്ഥ്യമാക്കിയ    കാര്യങ്ങളും മണ്ഡലത്തിലെ റോഡ് വികസനവും ആവണിപ്പാറയിലെ വൈദ്യുതി നേട്ടവും പ്രകടന പത്രികയില്‍ സ്ഥാനം നേടും . ഒന്നര വര്‍ഷക്കാലം…

Read More

കോന്നിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി : ഡെല്‍ഹിയില്‍ ധാരണയായി

കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും . അന്തിമ ചര്‍ച്ചകള്‍  ഡെല്‍ഹിയില്‍ പുരോഗമിക്കുമ്പോള്‍ കോന്നി മണ്ഡലത്തിലെ ചിത്രം തെളിഞ്ഞു . കോന്നി മണ്ഡലത്തില്‍ നിലവില്‍ ജില്ലാ പഞ്ചായത്ത് പ്രമാടം മെംബറും, മുന്‍ ജില്ലാ പഞ്ചായത്ത് ,പ്രമാടം പഞ്ചായത്ത് , കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പദവിയില്‍ ഇരുന്ന റോബിന്‍ പീറ്റര്‍ തന്നെയാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി . തുടക്കം മുതലേ റോബിന്‍ പീറ്ററിന്‍റെ പേര് മാത്രമാണ് ഉയര്‍ന്ന് വന്നത് . റോബിന്‍ പീറ്റര്‍ സ്ഥാനാര്‍ത്ഥിയാകരുത് എന്നു ആവശ്യം ഉന്നയിച്ച് കൊണ്ട് കോന്നി ,പ്രമാടം മേഖലകളില്‍ ചിലര്‍ പോസ്റ്റര്‍ പ്രചരണം നടത്തിയിരുന്നു . കെ പി സി സിയ്ക്കു പരാതി പോയി എങ്കിലും ഇതൊന്നും കാര്യമായി എടുത്തില്ല . ജയ സാധ്യത ഉള്ള സ്ഥാനാര്‍ത്ഥിയാണ് റോബിന്‍ പീറ്റര്‍ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തി . സ്വകാര്യ…

Read More

സിപിഐഎമ്മിന്‍റെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

  സിപിഐഎമ്മിന്‍റെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. പൊന്നാനി ഉള്‍പ്പെടെ പ്രതിഷേധമുണ്ടായ മണ്ഡലങ്ങളില്‍ നേരത്തെ തീരുമാനിച്ച സ്ഥാനാര്‍ത്ഥികള്‍ തന്നെയാവും മത്സരിക്കുക. ദേവികുളം അടക്കം രണ്ടോമൂന്നോ സീറ്റുകള്‍ ഒഴികെയുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ രാവിലെ 11ന് പ്രഖ്യാപിക്കും.ഇത്തവണ 85 സീറ്റുകളിലാണ് ജനവിധി തേടുന്നത്. ദേവികുളം, മഞ്ചേശ്വരം, മലപ്പുറത്തെ ഒരു സീറ്റ് എന്നിവ ഒഴികെ മറ്റെല്ലാ സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളെ ഇന്നുതന്നെ പ്രഖ്യാപിക്കും. എതിര്‍ സ്ഥാനാര്‍ത്ഥികളാരെന്ന് അറിഞ്ഞശേഷം ഈ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനാണ് ആലോചന. രണ്ട് തവണ തുടര്‍ച്ചായി മത്സരിച്ചവരെ ഒഴിവാക്കിയുള്ള പട്ടികയ്‌ക്കെതിരെ പല മണ്ഡലങ്ങളിലും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് തരൂരില്‍ എ.കെ. ബാലന്റെ ഭാര്യയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ട് പോയി. പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിക്കെതിരേയും കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ട് നല്‍കിയതിനെതിരേയും കടുത്ത പ്രതിഷേധം ഉണ്ടെങ്കിലും നേതൃത്വം പിന്നോട്ട് പോകില്ല. പ്രതിഷേധങ്ങള്‍ കണക്കിലെടുത്താല്‍ മറ്റിടങ്ങളിലും സമാനമായ…

Read More

മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നു  ഡാമിന്‍റെ മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തും

  ശബരിഗിരി ജല വൈദ്യുത നിലയത്തിലെ വൈദ്യുതോല്പാദനം കൂടിയതിനാലും, കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഒരു ജനറേറ്റര്‍ അറ്റകുറ്റപണിമൂലം വൈദ്യുതോത്പാദനം കുറവുമായതിനാല്‍ കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാമുകളില്‍ ഒന്നായ മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഡാമിലെ ജലനിരപ്പ് നിലവില്‍ 190 മീറ്ററാണ്. ഇത് ഇന്ന് (9) രാത്രി ഒന്‍പതു മണിയോട് കൂടി 192.63 മീറ്ററായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, ഏതു സമയത്തും മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 30 സെ.മി എന്ന തോതില്‍ ഉയര്‍ത്തി 51.36 കുമിക്‌സ് എന്ന നിരക്കില്‍ വെള്ളം പുറത്തേക്കു ഒഴുക്കി വിടുന്നതാണ്. ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ 50 സെ.മി. വരെ ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ കക്കാട്ടാറിന്റെ തീരത്ത് താമസിക്കുന്ന ആളുകളും ജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ ഡോ.…

Read More

സൗജന്യ പി.എസ്.സി പരിശീലനം

  പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ.പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പി.എസ്.സി മത്സര പരീക്ഷകൾക്കായി ആറുമാസത്തെ സൗജന്യ പരിശീലനം നൽകുന്നു. പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള മറ്റ് പിന്നാക്ക വിഭാഗക്കാർക്കും അപേക്ഷിക്കാം. ഏപ്രിൽ 12നാണ് ക്ലാസുകൾ തുടങ്ങുന്നത്. താൽപര്യമുള്ളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഒരു ഫോട്ടോ എന്നിവ സഹിതം മാർച്ച് 27ന് മുൻപ് ട്രെയിനിംഗ് സെന്ററിൽ അപേക്ഷ നൽകുകയും ഏപ്രിൽ ഒൻപതിന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുകയും വേണം. അപേക്ഷാഫോം ട്രെയിനിംഗ് സെന്റർ ഓഫീസിൽ ലഭിക്കും.

Read More

കോന്നിയൂർ വരദരാജൻ സാധാരണക്കാരെ ചേർത്തു നിർത്തിയ പൊതുപ്രവർത്തകൻ: റോബിൻ പീറ്റർ

  കോന്നി വാര്‍ത്ത : സമൂഹത്തിലെ താഴെ തട്ടിലുള്ള സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ ദുഖങ്ങളിൽ ചേർന്നു നിൽക്കുകയും ചെയ്ത പൊതുപ്രവർത്തകനായിരുന്നു കോന്നിയൂർ വരദരാജൻ എന്ന് ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ പറഞ്ഞു. മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ കെ പി സി സി മെമ്പർ കോന്നിയൂർ വരദരാജന്റെ 4 മത് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് റോജി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടീച്ചർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി.നായർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ദേവകുമാർ, മഹിള കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് ദീനാമ്മ റോയി, കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് പ്രവീൺ ജി നായർ, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റുന്മാരായ ഐവാൻ വകയാർ, രാജീവ്…

Read More

സിപിഐ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

  അടൂരിൽ ചിറ്റയം ഗോപകുമാർ; സിപിഐ പ്രാഥമിക പട്ടിക സിപിഐ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കാനം രാജേന്ദ്രൻ. 21 മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥാനാർത്ഥികളിൽ 12 പേർ നിലവിലെ എംഎൽഎമാരാണ്. ബാക്കി നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും. 2016ൽ 27 സീറ്റിൽ സിപിഐ മത്സരിച്ചിരുന്നു. എന്നാൽ ഇത്തവണ 25 സീറ്റുകളിൽ മാത്രമേ മത്സരിക്കുന്നുള്ളു. പുതിയ ഘടക കക്ഷികൾക്ക് സിപിഐ രണ്ട് സീറ്റ് വിട്ടു കൊടുത്തു. സിറ്റിംഗ് സീറ്റുകൾ ഒന്നും സിപിഐ വിട്ടുകൊടുത്തിട്ടില്ല. നെടുമങ്ങാട് ജി ആർ അനിൽ ചിറയിൻകീഴ് വി ശശി ചാത്തന്നൂർ ജി എസ് ജയലാൽ പുനലൂർ പിഎസ് സുപാൽ കരുനാഗപ്പള്ളി ആർ രാമചന്ദ്രൻ ചേർത്തല പി പ്രസാദ് വൈക്കം സികെ ആശ മൂവാറ്റുപുഴ എൽദോ എബ്രഹാം പീരുമേട് വാഴൂർ സോമൻ തൃശൂർ പി ബാലചന്ദ്രൻ ഒല്ലൂർ കെ രാജൻ കൈപ്പമംഗലം…

Read More

നിയമസഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ (9/3/2021 ) പ്രധാന വാര്‍ത്തകള്‍

  നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 25 മോഡല്‍ പോളിംഗ് സ്റ്റേഷനുകള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 25 മോഡല്‍ പോളിംഗ് സ്റ്റേഷനുകള്‍. ഓരോ നിയോജക മണ്ഡലത്തിലും അഞ്ചുവീതം മോഡല്‍ പോളിംഗ് സ്റ്റേഷനുകളാണുള്ളത്. തിരുവല്ല നിയോജക മണ്ഡലത്തില്‍ കുന്നംന്താനം ദേവിവിലാസം ഗവ.എല്‍.പി.എസ്, കുറ്റപ്പുഴ മാര്‍ത്തോമ്മ കോളേജ് ഓഡിറ്റോറിയം(വെസ്റ്റേണ്‍ ബില്‍ഡിംഗ്), കുറ്റപ്പുഴ മാര്‍ത്തോമ്മ കോളേജ് ഓഡിറ്റോറിയം(ഈസ്റ്റേണ്‍ ബില്‍ഡിംഗ്), കുറ്റൂര്‍ ഗേള്‍സ് എല്‍.പി.എസ് (സെന്‍ട്രല്‍ ബില്‍ഡിംഗ് സൗത്ത് പോര്‍ഷന്‍), കുറ്റൂര്‍ ഗേള്‍സ് എല്‍.പി.എസ് (നോര്‍ത്ത് പോര്‍ഷന്‍) എന്നിവയും റാന്നി മണ്ഡലത്തില്‍ വെണ്‍കുറിഞ്ഞി എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്ററി സ്‌കൂള്‍, പഴവങ്ങാടി എസ്.സി യു.പി.എസ്, വലക്കൊടിക്കാവ് മാര്‍ത്തോമ എല്‍.പി.എസ്, പെരുമ്പെട്ടി ഗവ.എല്‍.പി.എസ്, കീക്കോഴൂര്‍ ഗവ.ജി.എച്ച്.എസ്.എസ് എന്നിവയും ആറന്മുള മണ്ഡലത്തില്‍ കിടങ്ങന്നൂര്‍ ഗവ.എല്‍.പി.എസ്(സൗത്ത് ബില്‍ഡിംഗ്), കിടങ്ങന്നൂര്‍ ഗവ.എല്‍.പി.എസ്(നോര്‍ത്ത് ബില്‍ഡിംഗ്), ഉള്ളന്നൂര്‍ ദേവിവിലാസം ഗവ.എല്‍.പി.എസ്(നോര്‍ത്തേണ്‍ സൈഡ്), ഉള്ളന്നൂര്‍ ദേവിവിലാസം ഗവ.എല്‍.പി.എസ്(സതേണ്‍ സൈഡ്), പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്ററി…

Read More

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 198 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്ത് നിന്ന് വന്നവരും, മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 192 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത എട്ടു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1.അടൂര്‍ (മേലൂട്, ആനന്ദപ്പളളി, പന്നിവിഴ, അമ്മകണ്ടകര, പറക്കോട്, കരുവാറ്റ) 10 2.പന്തളം (പൂഴിക്കാട്, മുടിയൂര്‍കോണം) 3 3.പത്തനംതിട്ട (മൈലാടുംപാറ, മുണ്ടുകോട്ടയ്ക്കല്‍, അഴൂര്‍, പേട്ട, കണ്ണംകര, കൊടുന്തറ) 11 4.തിരുവല്ല (കുറ്റപ്പുഴ, മഞ്ഞാടി, തിരുവല്ല, കറ്റോട്) 9 5.ആനിക്കാട് (ആനിക്കാട്, നൂറോമാവ്) 5 6.ആറന്മുള (എരുമക്കാട്, ആറന്മുള) 3 7.അരുവാപുലം (ഐരവണ്‍, ഊട്ടുപ്പാറ, കല്ലേലിത്തോട്ടം, അരുവാപുലം) 5 8.അയിരൂര്‍ (മുക്കന്നൂര്‍, അയിരൂര്‍, തടിയൂര്‍) 4 9.ചെന്നീര്‍ക്കര (പ്രക്കാനം) 2 10.ഏറത്ത് (മണക്കാല, തുവയൂര്‍,…

Read More

പത്തനംതിട്ട പി.എസ്.സി ഓഫീസ് അറിയിപ്പ്

  പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍; പ്രമാണ പരിശോധന 15ന് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 385/2018) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ ശാരീരിക അളവെടുപ്പ്, പ്രായോഗിക പരീക്ഷ എന്നിവയില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്കായുളള ഒറ്റത്തവണ പ്രമാണ പരിശോധന ഈ മാസം 15ന് രാവിലെ 10.30ന് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് എന്നിവ നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത, തസ്തികയ്ക്ക് ആവശ്യമായ മറ്റ് യോഗ്യതകള്‍ എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍, സംവരണാനുകൂല്യം തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്തതിനുശേഷം അസല്‍ രേഖകള്‍ സഹിതം അന്നേദിവസം കൃത്യ സമയത്ത് തന്നെ ജില്ലാ പി.എസ്.സി ഓഫീസില്‍ വെരിഫിക്കേഷനു ഹാജരാകണം. കോവിഡ് 19 സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തിക്കൊണ്ടുവേണം ഉദ്യോഗാര്‍ത്ഥികള്‍ വെരിഫിക്കേഷനു ഹാജരാകേണ്ടത്.…

Read More