കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ നേതാവും 2019 മുതൽ വടകരയിൽ നിന്നുള്ള ലോക്സഭാംഗവുമാണ് കെ. മുരളീധരൻ (ജനനം: 14 മെയ് 1957) കെ.പി.സി.സിയുടെ മുൻ പ്രസിഡണ്ടായിരുന്ന കെ. മുരളീധരൻ, മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന കെ. കരുണാകരന്റെ മകനാണ്. കോന്നി വാര്‍ത്ത : കോണ്‍ഗ്രസ്സിലെ നട്ടെല്ല് ഉള്ള ആണ്‍ കുട്ടി . കെ മുരളീധരന്‍ തന്നെ . ജനകീയര്‍ എന്ന് മേനി പറഞ്ഞു നടന്ന ഉമ്മന്‍ ചാണ്ടി ,രമേഷ് ചെന്നിത്തല ആദിയായവര്‍ സ്വന്തം മണ്ഡലം വിട്ട് മല്‍സരിച്ചാല്‍ എട്ട് നിലയില്‍ പൊട്ടുമെന്ന് സ്വയം അറിയാവുന്നത് കൊണ്ട് നേമം എന്ന് കേട്ടപ്പോള്‍ വാലും ചുരുട്ടി മാളത്തില്‍ ഒളിച്ചു . അവിടെയാണ് കെ മുരളീധരന്‍ എന്ന കെ കരുണാകരന്‍റെ മകന്‍ നട്ടെല്ല് നിവര്‍ത്തി നേമം മണ്ഡലത്തില്‍ വിജയിച്ച് വരാം എന്നുള്ള ആത്മ ധൈര്യം പ്രകടിപ്പിച്ചതും അവിടെ സ്ഥാനാര്‍ഥിത്വം ഏറ്റെടുത്തതും . കെ കരുണാകരനെ പ്രിയ പുത്രന്‍ കെ മുരളീധരനെ മുഖ്യ മന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണം . കെ കരുണാകരന്‍ എന്ന കൂര്‍മ്മ…
Read Moreലേഖകന്‍: News Editor
വ്യക്തിപരമായി വൈകാരിക അടുപ്പമുള്ള മണ്ഡലമാണ് കോന്നി: കെ സുരേന്ദ്രന്‍
കോന്നി വാര്‍ത്ത : നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍(കോന്നി , മഞ്ചേശ്വരം) മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടത് വര്‍ധിച്ച ആത്മവിശ്വാസമുള്ളതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ . രണ്ടും പ്രിയപ്പെട്ട മണ്ഡലങ്ങളാണ്. ജനങ്ങളിലുള്ള വിശ്വാസമാണ് മുന്നോട്ട് നയിക്കുന്നതെന്നും രണ്ട് മണ്ഡലങ്ങളിലേയും ജനങ്ങള്‍ക്ക് തന്നില്‍ വിശ്വാസമുണ്ടെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ 89 വോട്ടുകള്‍ക്ക് മാത്രം പരാജയപ്പെട്ട സീറ്റാണ് മഞ്ചേശ്വരം.വ്യക്തിപരമായി വൈകാരിക അടുപ്പമുള്ള മണ്ഡലമാണ് കോന്നി. പ്രത്യേകിച്ച് ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളുടെ പേരില്‍ വൈകാരിക അടുപ്പമുള്ള മണ്ഡലമാണ് കോന്നി . രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുക എന്നത് ഇന്ത്യയില്‍ പുതിയ കാര്യമല്ല. സംസ്ഥാനത്തും പുതിയ കാര്യമല്ല.
Read Moreപത്തനംതിട്ട ജില്ലയില്‍ ഇന്ന് 137 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 135 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത ആറു പേര്‍ ഉണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1.അടൂര്‍ (ആനന്ദപ്പളളി, അടൂര്‍, കരുവാറ്റ) 4 2.പന്തളം (പൂഴിക്കാട്, പന്തളം) 6 3.പത്തനംതിട്ട ( പത്തനംതിട്ട) 1 4.തിരുവല്ല (പാലിയേക്കര, അഴിയിടത്തുചിറ, കുറ്റപ്പുഴ, കാവുംഭാഗം, മഞ്ഞാടി) 7 5.ആനിക്കാട് (ആനിക്കാട്) 3 6.ആറന്മുള (ഇടായാറന്മുള) 1 7.അരുവാപുലം (നെല്ലിയ്ക്കപാറ) 1 8.അയിരൂര്‍ (തീയോടിക്കല്‍) 1 9.ചിറ്റാര്‍ (ചിറ്റാര്‍) 2 10. ഇലന്തൂര്‍ (ഇലന്തൂര്‍) 1 11.ഏനാദിമംഗലം (മാരൂര്‍, മങ്ങാട്, ഇളമണ്ണൂര്‍) 9 12. ഏറത്ത് (വടക്കടത്തുകാവ്) 1 13. ഇരവിപേരൂര്‍ (ഓതറ) 1 14. ഏഴംകുളം…
Read Moreമഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് രാജി വച്ചു; തല മുണ്ഡനം ചെയ്ത് പ്രതിഷേധം
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്റെ അതൃപ്തി പരസ്യമായി രേഖപ്പെടുത്തി മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ്. തന്റെ രാജി അവര്‍ പ്രഖ്യാപിച്ചു. കോട്ടയം ഏറ്റുമാനൂരില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ആഗ്രഹിച്ചിരുന്നു. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും അടക്കം തന്റെ ആഗ്രഹം പങ്കുവച്ചിരുന്നു. തന്റെ പേര് പല സാധ്യത പട്ടികയിലും വന്നിരുന്നു. എന്നാല്‍ പാര്‍ലമെന്റ്- നിയമസഭ തെരഞ്ഞെടുപ്പില്‍ പേര് വന്ന് പോവാറേയുള്ളെന്നും അവര്‍ ചൂണ്ടിക്കാട്ടി. കെപിസിസി ആസ്ഥാനത്ത് വച്ച് അവര്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. പാര്‍ട്ടി സ്ത്രീകളെ പരിഗണിക്കാത്തതില്‍ തലമുടിയുടെ ഒരു ഭാഗവും രാജ്യത്തെയും സംസ്ഥാനത്തെയും സ്ത്രീകളെ പരിഗണിക്കാത്ത നയങ്ങള്‍ക്ക് എതിരെ മറ്റൊരു ഭാഗവും മുറിക്കുമെന്നായിരുന്നു പ്രഖ്യാപനം.
Read Moreകോന്നി മണ്ഡലം ആര്‍ക്കൊപ്പം ( LDF, UDF, NDA )
കോന്നി മണ്ഡലം ആര്‍ക്കൊപ്പം ( LDF UDF NDA ) [IT_EPOLL id=”17292″][/IT_EPOLL] കോന്നിയുടെ ജനകീയ എം എല്‍ എ ആരെന്ന് ഇന്ന് അറിയാം . അഡ്വ കെ യു ജനീഷ് കുമാര്‍ (എല്‍ ഡി എഫ് ) റോബിന്‍ പീറ്റര്‍ (യു ഡി എഫ് ) കെ സുരേന്ദ്രന്‍ ( എന്‍ ഡി എ ) എന്നിവര്‍ തമ്മില്‍ ആയിരുന്നു പ്രധാന മല്‍സരം . ഇവരില്‍ ആരാണ് ജനകീയന്‍ എന്ന് മണ്ഡലത്തിലെ ജനം വിധി എഴുതി . ഇന്ന് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ കോന്നി എം എല്‍ എ ആരെന്ന് അറിയാം . (എല്‍ ഡി എഫ് ) അഡ്വ. കെ.യു ജനീഷ് കുമാര്‍ (വിലാസം:-കാലായില്‍ വീട്, സീതത്തോട് പി.ഒ,പത്തനംതിട്ട വയസ്:-37 (ജനനം:-1983 ഏപ്രില്‍ 10) വിദ്യാഭ്യാസ യോഗ്യത:- സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം, എല്‍എല്‍ബി. സി.പി.ഐ.എം പത്തനംതിട്ട…
Read Moreകോന്നിയുടെ ചിത്രം തെളിഞ്ഞു : ത്രികോണ മല്‍സരം
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഇനി ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ . മൂന്ന് പ്രമുഖ മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ പ്രബല ശക്തിയാണ് . കോന്നിയില്‍ ത്രികോണ മല്‍സരത്തിന് തുടക്കം എല്‍ ഡി എഫ് സ്ഥാനാര്‍ഥി അഡ്വ കെ യു ജനീഷ് കുമാര്‍ , യു ഡി എഫില്‍ നിന്നും റോബിന്‍ പീറ്റര്‍ , എന്‍ ഡി എയില്‍ നിന്നും കെ സുരേന്ദ്രന്‍ എന്നിവര്‍ ആണ് പ്രധാന മല്‍സരം . കഴിഞ്ഞ ഉപ തിരഞ്ഞെടുപ്പില്‍ കെ യു ജനീഷ് കുമാര്‍ വിജയിച്ച മണ്ഡലം . 23 വര്‍ഷത്തിന് ശേഷം യു ഡി എഫില്‍ നിന്നും എല്‍ ഡിഎഫ് മണ്ഡലം പിടിച്ചെടുത്തു . അതേ മണ്ഡലം എല്‍ ഡി എഫില്‍ നിന്നും യു ഡി എഫ് പിടിച്ചെടുക്കും എന്ന വാശിയിലാണ് യു ഡി എഫ് . ഇരു മുന്നണികള്‍ക്കും…
Read Moreപി മോഹന്‍ രാജ് കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട മുന്‍ ഡി സി സി പ്രസിഡന്‍റ് പി മോഹന്‍ രാജ് രാജി വെച്ചു . കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ വഞ്ചിച്ചതായി പത്തനംതിട്ട മുന്‍ ഡി സി സി പ്രസിഡന്‍റ് പി മോഹന്‍ രാജ് . ആറന്‍മുളയില്‍ സ്ഥാനാര്‍ഥിയാക്കുമെന്നുള്ള വാഗ്ദാനം പാര്‍ട്ടി പാലിച്ചില്ല . തന്നെ പറഞ്ഞു ചതിച്ച പാര്‍ട്ടിയോടൊപ്പം ഇനി നില്‍ക്കില്ല . കോണ്‍ഗ്രസില്‍ നിന്നും പടിയിറങ്ങുന്നു . കോന്നിയോ ആറന്‍മുളയോ കിട്ടുമെന്ന് കരുതി . രണ്ടു മണ്ഡലത്തില്‍ നിന്നും ഒഴിവാക്കി . കഴിഞ്ഞ കോന്നി ഉപ തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശും റോബിന്‍ പീറ്ററും ചേര്‍ന്നാണ് തന്നെ തോല്‍പ്പിച്ചത് എന്നും പി മോഹന്‍ രാജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു
Read Moreകോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു : കോന്നിയില്‍ റോബിന്‍ പീറ്റര്‍
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചു . കോന്നിയില്‍ റോബിന്‍ പീറ്ററാണ് യു ഡി എഫ് സ്ഥാനാര്‍ഥി .ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റ് എന്നീ പദവികള്‍ വഹിച്ചിരുന്നു . നിലവില്‍ ജില്ലാ പഞ്ചായത്ത് പ്രമാടം ഡിവിഷന്‍ മെംബറും ഡി സി സി വൈസ് പ്രസിഡന്‍റുമാണ് . കോൺഗ്രസ് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 25 വയസ് മുതൽ 50 വയസുവരെയുള്ള 46 പേർക്കാണ് പട്ടികയിൽ ഇടം നൽകിയിരിക്കുന്നത്. 50 വയസിനും 61 വയസിന് മുകളിലുള്ള 22 പേർക്കും, 60നും 70 നും മധ്യേ പ്രായമുള്ള 15 പേർക്കും 70 വയസിന് മുകളിലുള്ള മൂന്ന് പേർക്കും പട്ടികയിൽ ഇടം നൽകി. പുതുമുഖങ്ങൾക്കാണ് പട്ടികയിൽ സ്ഥാനാർത്ഥി പട്ടികയുടെ പൂർണ രൂപം : ഉദുമ- ബാലകൃഷ്ണൻ…
Read Moreകേരളത്തിൽ വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിലെത്തണം : കെ സുരേന്ദ്രന്‍
കേരള രാഷ്ട്രീയ ചരിത്രത്തിലാദ്യമായി ഒരു ബിജെപി സ്ഥാനാർത്ഥി രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നു. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് രണ്ടിടങ്ങളിൽ ജനവിധി തേടാനിറങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 84 വോട്ടിന് പരാജയപ്പെട്ട മഞ്ചേശ്വരത്തും ഉപതെരഞ്ഞെടുപ്പിൽ മല്‍സരിച്ച കോന്നിയിലുമാണ് സുരേന്ദ്രൻ പോരിന് ഇറങ്ങുന്നത് . ബി ജെ പിയുടെ എ പ്ലസ് കാറ്റഗറിയില്‍ ആണ് കോന്നി . വിജയ സാധ്യത ഉള്ള മണ്ഡലങ്ങളെ ആണ് എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത് . സംസ്ഥാനത്ത് 9 മണ്ഡലം എ പ്ലസില്‍ ഉണ്ട് . ഇവിടെ എല്ലാം കരുത്തരായ സ്ഥാനാര്‍ഥികളെ തന്നെ കണ്ടെത്തുവാന്‍ ബി ജെ പിയ്ക്ക് കഴിഞ്ഞു . നേമത്ത് ആര് മത്സരിച്ചാലും ബിജെപിയെ തോൽപ്പിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നരേന്ദ്ര മോദി വേണോ വീരപ്പൻമാർ വേണോ എന്ന ചോദ്യമാണ് കേരളത്തിലെ ജനങ്ങൾക്ക് മുന്നിലുള്ളത്. അവസാന ഘട്ടത്തിൽ…
Read Moreബി ജെ പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു: കോന്നിയിലും മഞ്ചേശ്വരത്തും കെ സുരേന്ദ്രന്‍
ബി ജെ പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തും ഒരേ സമയം മല്‍സരിക്കും . സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍ 115 ഇടങ്ങളിലാണ് ബിജെപി ജനവിധി തേടുന്നത്. അതില്‍ 85 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സജീവ ചർച്ചയായ നേമം മണ്ഡലത്തിൽ മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരനാണ് സ്ഥാനാർത്ഥി. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ 2 മണ്ഡലത്തിൽ മത്സരിക്കും. മഞ്ചേശ്വരത്തുനിന്നും കോന്നിയിൽ നിന്നുമാണ് ജനവിധി തേടുന്നത്. മെട്രോമാൻ ഇ ശ്രീധരൻ പാലക്കാടാണ് മത്സരിക്കുക. പാർട്ടി ഏറെ പ്രതീക്ഷ വെക്കുന്ന മലമ്പുഴയിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറാണ് സ്ഥാനാർത്ഥി. സുരേഷ് ഗോപി തൃശൂരിലും, അൽഫോൺസ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും ഡോ. അബ്ദുൾ സലാം തിരൂരിലും ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും നടൻ കൃഷ്ണകുമാർ തിരുവനന്തപുരം സെൻട്രലിലും പികെ കൃഷ്ണദാസ് കാട്ടാക്കടയിലും…
Read More