കോവിഡ് പ്രതിരോധം : പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ : 20/05/2021 കുടുംബശ്രീ ചെയിന്‍ കോളിലൂടെ സേവനം നല്‍കിയ് 11,763 പേര്‍ക്ക് കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കോവിഡ് പ്രതിരോധ, അവബോധ പദ്ധതിയായ ചെയിന്‍ കോളിലൂടെ വ്യാഴാഴ്ച്ച(മേയ് 20) ഉച്ചവരെ നല്‍കിയത് 11,763 പിന്തുണ സഹായങ്ങള്‍. ടെലിഫോണിലൂടെ ഓരോ കുടുംബത്തേയും ബന്ധപ്പെട്ട് ക്ഷേമം അന്വേഷിക്കുക, കോവിഡ് പ്രതിരോധ അവബോധം നല്‍കുന്നതോടൊപ്പം അവശ്യ സഹായങ്ങളും നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍ പറഞ്ഞു. കുടുംബശ്രീ സിഡിഎസുകള്‍ അവയ്ക്ക് കീഴിലുള്ള എഡിഎസ് അംഗങ്ങളെ ഗ്രൂപ്പുകളായി തിരിച്ച് ഫോണില്‍ ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ കൈമാറും. എഡിഎസ് അംഗങ്ങള്‍ അവര്‍ക്ക് കീഴിലുള്ള കുടുംബശ്രീ യൂണിറ്റുകളെ ഗ്രൂപ്പുകളായി തിരിച്ച് ഫോണിലൂടെ ബോധവല്‍ക്കരണം നടത്തും. അയല്‍ക്കൂട്ട പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍…
Read Moreലേഖകന്‍: News Editor
കോവിഡ് പ്രതിരോധം: കോന്നി, തണ്ണിത്തോട് പഞ്ചായത്തുകളില്‍ എം എല്‍ എ അടിയന്തര യോഗം വിളിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി നിയോജക മണ്ഡലത്തിലെ കോന്നി, തണ്ണിത്തോട് ഗ്രാമപഞ്ചായത്തുകളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഇതിനായി (21 വെള്ളി) രണ്ടു പഞ്ചായത്തിലും എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരും. കഴിഞ്ഞ ഒരാഴ്ചത്തെ കണക്ക് പരിശോധിക്കുമ്പോള്‍ കോന്നി നിയോജക മണ്ഡലത്തിലെ ഏറ്റവും അധികം കോവിഡ് ബാധിതരുള്ളത് കോന്നി ഗ്രാമപഞ്ചായത്തിലാണ്. 298 പേരാണ് കോന്നി പഞ്ചായത്തില്‍ രോഗികളായുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കോന്നി നിയോജക മണ്ഡലത്തില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത് തണ്ണിത്തോട് ഗ്രാമപഞ്ചായത്താണ്. 38.4 ശതമാനം ടിപിആര്‍ നിരക്കാണ് തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലുള്ളത്. ലോക്ഡൗണ്‍ രണ്ടാഴ്ചയിലേക്ക് അടുക്കുമ്പോഴും കോന്നി, തണ്ണിത്തോട് പഞ്ചായത്തുകളില്‍ രോഗാവസ്ഥ ഉയര്‍ന്നു നില്ക്കുകയാണെന്ന് എംഎല്‍എ പറഞ്ഞു. കര്‍ശനമായ നിയന്ത്രണങ്ങളും നടപടികളും ഈ പഞ്ചായത്തുകളില്‍ ആവശ്യമാണ്. നിലവിലുള്ള…
Read Moreപത്തനംതിട്ട ജില്ലയില്‍ ഇന്ന് 991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 20.05.2021 …………………………………………………………………….. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്ത് നിന്നും വന്നതും, 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 974 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക് ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1. അടൂര്‍ 19 2. പന്തളം 24 3. പത്തനംതിട്ട 72 4. തിരുവല്ല 43 5. ആനിക്കാട് 20 6. ആറന്മുള 15 7. അരുവാപുലം 5 8. അയിരൂര്‍ 10 9. ചെന്നീര്‍ക്കര 13 10. ചെറുകോല്‍ 2 11.…
Read Moreആറന്‍മുള എം എല്‍ എ വീണാ ജോര്‍ജ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ആറന്‍മുള എം എല്‍ എ വീണാ ജോര്‍ജ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു: ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യും കോന്നി വാര്‍ത്ത ഡോട്ട് കോം: കേരളത്തിന്‍റെ 23-ാം പിണറായി മന്ത്രി സഭയില്‍ ആറന്‍മുള എം എല്‍ എയായ വീണാ ജോര്‍ജ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സത്യവാചകം ചൊല്ലി കൊടുത്തത്.ആരോഗ്യവകുപ്പാണ് ലഭിച്ചത്
Read Moreകെ എന്‍ ബാലഗോപാല്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
കോന്നി വാര്‍ത്ത ഡോട്ട് കോം: കേരളത്തിന്‍റെ 23-ാം പിണറായി മന്ത്രി സഭയില്‍ കലഞ്ഞൂര്‍ നിവാസിയും കൊട്ടാരക്കര എം എല്‍ എയുമായ കെ എന്‍ ബാലഗോപാല്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സത്യവാചകം ചൊല്ലി കൊടുത്തത്.ധനകാര്യ വകുപ്പാണ് ലഭിച്ചത്
Read Moreപിണറായി സര്‍ക്കാര്‍ അധികാരമേറ്റു
കേരളത്തിന്റെ 23-ാം മുഖ്യമന്ത്രിയായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സത്യവാചകം ചൊല്ലി കൊടുത്തത്. എല്ലാവരേയും കൈയുയർത്തി അഭിവാദ്യം ചെയ്യുന്ന പതിവ് മുഖ്യമന്ത്രിമാരുടെ രീതിയിൽ നിന്ന് വിപരീതമായി ഓരോരുത്തരുടേയും അടുത്ത് കൈകൂപ്പി അഭിവാദ്യമർപ്പിച്ചാണ് മുഖ്യമന്ത്രി വേദിയിലേക്ക് സത്യപ്രതിജ്ഞയ്ക്കായി കയറിയത്. പതിനഞ്ചാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 140-ൽ 99 സീറ്റുകളോടെ ചരിത്രപരമായ വിജയം നേടിയ ഇടത് പക്ഷം, പിണറായി വിജയന്റെ നേതൃത്വത്തിൽ തുടർഭരണമാണ് കരസ്ഥമാക്കിയത്.
Read Moreവി.ഡി സതീശന്‍ കേരളത്തിന്‍റെ പ്രതിപക്ഷ നേതാവ് ; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
ആര്‍ അജിരാജകുമാര്‍@കോന്നി വാര്‍ത്ത ഡോട്ട് കോം തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ട്ടിക്കുണ്ടായ അപ്രതീക്ഷിത തിരിച്ചടികളെ ഫലപ്രദമായി നേരിടാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ നിന്നും സുപ്രധാന തീരുമാനങ്ങള്‍ . പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വീണ്ടും അവസരം ചോദിച്ച് എ ഗ്രൂപ്പിനെ ഒപ്പം കൂട്ടിയ രമേശ് ചെന്നിത്തലയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. നിയമസഭയില്‍ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവ് വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കി മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുമുന്നണിയെടും വെള്ളംകുടിപ്പിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ഉറച്ച തീരുമാനം ഒപ്പം തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലുമുണ്ടായ കനത്ത പരാജയത്തില്‍ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശമായി കെ സുധാകരനെ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് അവരോധിക്കാനും തത്വത്തില്‍ ധാരണയായി. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ടായിരുന്ന പി ടി തോമസിനെ യു ഡി…
Read Moreപിണറായി വിജയൻ സർക്കാരിന്‍റെ സത്യപ്രതിജ്ഞ തത്സമയം (20/05/2021
പിണറായി വിജയൻ സർക്കാരിന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് ലൈവ്
Read Moreകേരളത്തിലും ബ്ലാക് ഫംഗസ് രോഗം : ജാഗ്രത ശക്തമാക്കി
കേരളത്തിലും ബ്ലാക് ഫംഗസ് രോഗം : ജാഗ്രത ശക്തമാക്കി കോന്നി വാര്‍ത്ത ഡോട്ട് കോം : ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന ഒരു രോഗമല്ല മ്യൂകർമൈകോസിസ് അഥവാ ബ്ലാക് ഫംഗസ് അതുകൊണ്ടുതന്നെ രോഗബാധിതനായ ആൾക്ക് ആവശ്യമായ ചികിത്സയും സഹായവും നൽകാൻ ഭയപ്പെടാതെ മറ്റുള്ളവർ തയ്യാറാകണം.ജാഗ്രത കൂടുതൽ ശക്തമാക്കാൻ നടപടിയെടുക്കുമെന്ന് കേരള മുഖ്യമന്ത്രി പറഞ്ഞു. മ്യൂകർമൈസറ്റിസ് എന്നു വിളിക്കപ്പെടുന്ന പൂപ്പലുകളിൽ നിന്നാണ് മ്യൂകർമൈകോസിസ് അഥവാ ബ്ലാക് ഫംഗസ് എന്നു വിളിക്കുന്ന ഈ രോഗബാധയുണ്ടാകുന്നത്. വീടുകൾക്ക് അകത്തും പുറത്തുമായി നമ്മുടെ ചുറ്റുപാടുകളിൽ പൊതുവേ കാണുന്ന ഒരുതരം പൂപ്പലാണിത്.നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിലാണ് ഈ രോഗബാധ പൊതുവിൽ അപകടകാരിയായി മാറുന്നത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവരിലും കാൻസർ രോഗികളിലും പലപ്പോഴും ഈ രോഗം കണ്ടുവരാറുണ്ട്. ഇന്ത്യയിലെ പ്രമേഹ രോഗികളിൽ 47 ശതമാനം പേരിലും രോഗാവസ്ഥ മൂർച്ഛിക്കുന്ന ഘട്ടത്തിലാണ് പ്രമേഹം കണ്ടെത്തുന്നത്. രോഗം കണ്ടെത്തുന്നവരിൽ 25 ശതമാനം…
Read Moreസൈനിക കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ്സിന്‍റെ (തപസ്സ് ) ജീവകാരുണ്യം മാതൃക
സൈനിക കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ്സിന്‍റെ (തപസ്സ് ) ജീവകാരുണ്യം കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ളവർക്കും അവർക്ക് ആശ്വാസമായി അഹോരാത്രം സേവനമനുഷ്ടിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും പത്തനംതിട്ട ജില്ലയിലെ സൈനിക കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് (തപസ് ) പൊതിച്ചോർ വിതരണം ചെയ്തു മാതൃകയായി . ജില്ലയിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സേവനമനുഷ്ടിക്കുന്ന കേരള പോലീസ് ഉദ്യോഗസ്ഥർക്ക്ഉള്ള മെഡിക്കൽ കിറ്റ് ഡി വൈ എസ് പി സന്തോഷ് കുമാറിന് കൈമാറി. ജില്ലാ ആസ്ഥാനത്തെ പോലീസ് ചെക്ക് പോസ്റ്റുകളിൽ പൊതിച്ചോർ വിതരണവും അതോടൊപ്പം ആരോരുമില്ലാതെ അലയുന്നവര്‍ക്ക് ഉച്ച ഭക്ഷണവും വിതരണം ചെയ്തു . ശ്യം ലാൽ അടൂർ, നിതിൻ രാജ്, സരിൻ, വിഷ്ണു കൽക്കി, ബിനുകുമാർ കോന്നി, ഷിജു കോന്നി, ധനേഷ് കോന്നി, ജയകുമാർ വാഴമുട്ടം, ആശിഷ് വാഴമുട്ടം,അനീഷ്…
Read More