ജീവന്‍രക്ഷാമരുന്ന് എത്തിക്കാന്‍ പോലീസ് സംവിധാനം ഏര്‍പ്പെടുത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് ഗുരുതര രോഗം ബാധിച്ച് കിടപ്പിലായവര്‍ക്ക് ആവശ്യമായ ജീവന്‍ രക്ഷാമരുന്നുകള്‍ എത്തിച്ചുകൊടുക്കുന്നതിന് വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ അറിയിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് ജില്ലവിട്ടുളള യാത്രകള്‍ക്കു നിയന്ത്രണം വന്നതിനെത്തുടര്‍ന്നാണു മരുന്ന് വിതരണത്തിന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയത്. ജീവന്‍രക്ഷാമരുന്നുകള്‍ എത്തിക്കുന്നതിന് മാത്രമാണ് ഈ സംവിധാനമെന്നും സാധാരണമരുന്നുകള്‍ ഈ മാര്‍ഗ്ഗത്തിലൂടെ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി തിരുവനന്തപുരത്തും കൊച്ചിയിലും പ്രത്യേക വാഹനസൗകര്യം ഏര്‍പ്പെടുത്തി. ഹൈവേ പട്രോള്‍ വാഹനങ്ങള്‍ ഉപയോഗിച്ചാണ് ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് മരുന്ന് എത്തിക്കുന്നത്. സംവിധാനത്തിന്റെ നടത്തിപ്പിന് ദക്ഷിണമേഖലാ ഐ.ജി ഹര്‍ഷിതാ അത്തല്ലൂരിയെ സംസ്ഥാനതല നോഡല്‍ ഓഫീസറായി നിയോഗിച്ചു. പോലീസ് ആസ്ഥാനത്തെ ഹൈവേ അലര്‍ട്ട് സെല്ലാണ് മരുന്നുകളുടെ നീക്കം നിരീക്ഷിക്കുന്നത്. ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ 112 എന്ന നമ്പരില്‍ പോലീസിനെ ബന്ധപ്പെടാം.…

Read More

വിശക്കുന്നവര്‍ക്ക് ആശ്രയവുമായി “തപസ്”: സഹായിക്കുക

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ടയുടെ സ്വന്തം സൈനിക കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ്സിന്‍റെ ആഭിമുഖ്യത്തില്‍ “വിശക്കുന്ന വയറിന് ഒരു നേരത്തെ അന്നം ” നല്‍കാം എന്ന ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്ക് തുടക്കം . കോവിഡ് അതി ഭീകരമായി നമ്മുടെ ജീവിതം കയ്യടക്കി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പല അഗതി മന്ദിരങ്ങളിലും ആഹാരമില്ലാതെ കൂടപ്പിറപ്പുകള്‍ വിഷമിക്കുന്ന അവസ്ഥയിലാണ് .അത്തരം ശരണാലയങ്ങളെ സഹായിക്കുവാന്‍ സൈനിക കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ്സിന്‍റെ നേതൃത്വത്തില്‍ വലിയൊരു ജീവകാരുണ്യ പദ്ധതിയ്ക്ക് ആണ് തുടക്കം കുറിച്ചത് എന്നു ഭാരവാഹികള്‍ അറിയിച്ചു . ശരണാലയങ്ങളില്‍ ഒരു നേരത്തെ ഭക്ഷണം എത്തിച്ച് നല്‍കി ഈ ജീവകാരുണ്യത്തില്‍ കൈകോര്‍ക്കാം . അന്‍പത് രൂപയില്‍ കുറയാതെ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ അക്കൗണ്ടിലോ അയച്ചു കൊണ്ട് പത്തനംതിട്ടയുടെ സ്വന്തം സൈനിക കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ്സിന്‍റെ ഈ ലക്ഷ്യത്തിൽ പങ്കുചേരുക..ലോകത്തിലെ തന്നെ…

Read More

കോന്നി മുതല്‍ ആനക്കൂട് വരെയുള്ള ഭാഗത്തെ റോഡ് ഉയര്‍ത്തി പുനര്‍നിര്‍മ്മിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി – ചന്ദനപള്ളി റോഡില്‍ കോന്നി മുതല്‍ ആനക്കൂട് വരെയുള്ള ഭാഗത്ത് റോഡ് ഉയര്‍ത്തി പുനര്‍നിര്‍മ്മിക്കാന്‍ തീരുമാനമായതായി അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് നടത്തിയ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. കോന്നി ടൗണിന്റെ ഭാഗം കൂടിയായ ആനക്കൂട് റോഡ് വെള്ളക്കെട്ടുമൂലം വലിയ യാത്രാ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ഥലമാണ്. മഴ പെയ്താല്‍ റോഡിലെ താഴ്ചയുള്ള ഭാഗങ്ങളില്‍ വെള്ളക്കെട്ട് നിത്യസംഭവമാണ്. ഗതാഗത യോഗ്യമാക്കിയാലും വെള്ളക്കെട്ട് മൂലം റോഡ് ഉടന്‍ തന്നെ തകര്‍ന്നു പോകുകയാണ്. ഇതിനു പരിഹാരമായാണ് കോന്നി ടൗണ്‍ മുതല്‍ നിലവിലുള്ള റോഡ് പൊളിച്ച് ഉയര്‍ത്തി ഒരേ ലെവലില്‍ നിര്‍മിക്കാനും ആവശ്യമായ ഓട നിര്‍മിക്കാനും തീരുമാനിച്ചത്. അടിയന്തരമായി നിര്‍മാണം നടത്താന്‍ എംഎല്‍എ നിര്‍ദേശം നല്കി. മണ്ഡലത്തിലെ ഇതര റോഡുകളുടെ നിര്‍മാണ പുരോഗതിയും യോഗം…

Read More

വി ഡി സതീശന്‍ പ്രതിപക്ഷത്തെ നയിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത് ഹൈക്കമാന്‍ഡ്. ദേശീയ നേതൃത്വം തീരുമാനം കേരള നേതാക്കളെ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകും എംഎല്‍എമാരുടെ പിന്തുണ ആദ്യ ഘട്ടത്തില്‍ തന്നെ സതീശനായിരുന്നു. യുവ എംഎല്‍എമാരുടെ ഗ്രൂപ്പിന് അതീതമായ പിന്തുണയാണ് നിര്‍ണായകമായ തീരുമാനത്തിന് കാരണം. ഭരണപക്ഷം യുവനേതൃത്വത്തെ രംഗത്തിറക്കുമ്പോള്‍ പ്രതിപക്ഷം പഴയ തലമുറയില്‍ നില്‍ക്കുന്നത് പ്രതിച്ഛായയെ ബാധിക്കുമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. രാഹുല്‍ ഗാന്ധിയുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമായി. യുവ എംഎല്‍എമാരുടെ നിലപാട് കാണാതെ പോകരുത്. കേരളത്തില്‍ ഇപ്പോള്‍ എടുക്കുന്ന നിലപാട് ദേശീയ തലത്തിലും ഒരു സന്ദേശമാവും. അതുകൊണ്ട് തന്നെ എത്രയും വേഗം വിഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിലപാട്.

Read More

യാസ് ചുഴലിക്കാറ്റ്; ഏഴ് ട്രെയിനുകൾ റദ്ദാക്കി

യാസ് ചുഴലിക്കാറ്റ്; ഏഴ് ട്രെയിനുകൾ റദ്ദാക്കി യാസ് ചുഴലിക്കാറ്റ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏഴ് ട്രെയിനുകൾ റദ്ദാക്കി. നാഗർകോവിലിൽ നിന്ന് മെയ് 23ന് പുറപ്പെടുന്ന നാഗർകോവിൽ ജംഗ്ഷൻ-ഷാലിമാർ വീക്ക്‌ലി (ഗുരുദേവ്) സ്പെഷ്യൽ (ട്രെയിൻ നം. 02659), ഹൗറയിൽ നിന്ന് മെയ് 24നു പുറപ്പെടുന്ന ഹൗറാ ജംഗ്ഷൻ-കന്യാകുമാരി വീക്ക്‌ലി സ്പെഷ്യൽ (ട്രെയിൻ നം. 02665), ഷാലിമാറിൽ നിന്ന് മെയ് 25നു പുറപ്പെടുന്ന ഷാലിമാർ-തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ (ട്രെയിൻ നം. 02642), തിരുവനന്തപുരം സെൻട്രലിൽ നിന്ന് മെയ് 25നു പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ-സിൽചർ വീക്ക്‌ലി (ആരോണൈ) സ്പെഷ്യൽ (ട്രെയിൻ നം. 02507) ഷാലിമാറിൽ നിന്ന് മെയ് 26നു പുറപ്പെടുന്ന ഷാലിമാർ-നാഗർകോവിൽ ജംഗ്ഷൻ വീക്ക്‌ലി (ഗുരുദേവ്) സ്പെഷ്യൽ (ട്രെയിൻ നം. 02660), എറണാകുളം ജംഗ്ഷനിൽ നിന്ന് മെയ് 24നും 25നും പുറപ്പെടുന്ന എറണാകുളം ജംഗ്ഷൻ-പാറ്റ്ന ജംഗ്ഷൻ ബൈവീക്ക്‌ലി സ്പെഷ്യൽ (ട്രെയിൻ…

Read More

മന്ത്രിമാർക്ക് ഔദ്യോഗിക വസതി അനുവദിച്ചു

സംസ്ഥാന മന്ത്രിമാര്‍ക്ക് ഔദ്യോധിക വസതി അനുവദിച്ചു ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന് ” നിള “ കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്തെ മന്ത്രിമാർക്ക് ഔദ്യോഗിക വസതി അനുവദിച്ച് ഉത്തരവിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ- ക്‌ളിഫ് ഹൗസ്, നന്ദൻകോട്, കെ. രാജൻ- ഗ്രേസ്, കന്റോൺമെന്റ് ഹൗസിന് സമീപം, പാളയം, റോഷി അഗസ്റ്റിൻ- പ്രശാന്ത്, ക്‌ളിഫ് ഹൗസ് കോമ്പൗണ്ട്, നന്ദൻകോട്, കെ. കൃഷ്ണൻകുട്ടി- പെരിയാർ, ക്‌ളിഫ് ഹൗസ് കോമ്പൗണ്ട്, നന്ദൻകോട്, എ. കെ. ശശീന്ദ്രൻ- കാവേരി, കന്റോൺമെന്റ് ഹൗസിന് സമീപം, പാളയം, അഹമ്മദ് ദേവർകോവിൽ-തൈക്കാട് ഹൗസ്, വഴുതയ്ക്കാട്, ആന്റണി രാജു- മൻമോഹൻ ബംഗ്‌ളാവ്, വെള്ളയമ്പലം, അഡ്വ. ജി. ആർ. അനിൽ- അജന്ത, രാജ്ഭവന് എതിർവശം, വെള്ളയമ്പലം, കെ. എൻ. ബാലഗോപാൽ -പൗർണമി, ക്‌ളിഫ് ഹൗസ് കോമ്പൗണ്ട്, നന്ദൻകോട്, പ്രൊഫ. ആർ. ബിന്ദു- സനഡു, വഴുതയ്ക്കാട്, ജെ. ചിഞ്ചുറാണി-…

Read More

സ്ഥലം ഇല്ല : കോന്നി താലൂക്ക്ആശുപത്രിയിലെ വാക്സിനേഷന്‍ കേന്ദ്രം സ്കൂളിലേക്ക് മാറ്റും

തണ്ണിത്തോട്, കോന്നി പഞ്ചായത്തുകളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എം എല്‍ എ വിലയിരുത്തി കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ തണ്ണിത്തോട്, കോന്നി പഞ്ചായത്തുകളില്‍ അടിയന്തര യോഗം ചേര്‍ന്നു. രോഗികളുടെ എണ്ണവും ടിപിആറും ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് എംഎല്‍എ നേരിട്ട് യോഗം വിളിച്ചത്. തണ്ണിത്തോട്ടില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ണീറ കോവിഡ് സെന്റര്‍ ഡൊമിസിലറി കെയര്‍ സെന്ററാക്കി മാറ്റി മേയ് 24 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് തീരുമാനിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം ചേരും.   എല്ലാ ദിവസവും തണ്ണിത്തോട് പഞ്ചായത്തില്‍ കോവിഡ് അവലോകനം നടത്തി നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി. ആംബുലന്‍സ് ഉള്‍പ്പടെ അഞ്ചു വാഹനം യാത്രയ്ക്കായി പഞ്ചായത്ത് ക്രമീകരിക്കണം. സമൂഹ അടുക്കള ഉടന്‍ ആരംഭിക്കാനും തീരുമാനമായി. വോളന്റിയര്‍മാര്‍ക്ക് ബാഡ്ജ് നല്കി…

Read More

തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട് കണ്ടെയ്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു

തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട് കണ്ടെയ്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍മെന്‍റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട്, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (പാലിശ്ശേരി കോളനി ഭാഗം), പത്തനംതിട്ട നഗരസഭ വാര്‍ഡ് 21, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒൻപത് (പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് ഒഴികെ), തിരുവല്ല നഗരസഭ‍ വാര്‍ഡ് നാല് (വാരിക്കാട് സി.എസ്.ഐ ചര്‍ച്ച് മുതല്‍ ചുമത്ര ക്ഷേത്രം വരെയും, ചുമത്ര ഷാപ്പുപടി മുതല്‍ ചുമത്ര ക്ഷേത്രം വരെയും), വാര്‍ഡ് മൂന്ന് (എസ്.എന്‍.ഡി.പി മുതല്‍ തോപ്പില്‍മല ഭാഗം വരെ), വാര്‍ഡ് രണ്ട് (ചുമത്ര മുസ്ലീം പള്ളി മുതല്‍ റെയില്‍വേ റോഡ് വരെ), വാര്‍ഡ് 19 (തിരുമൂലപുരം ബോധനയുടെ കിഴക്കുവശംപാറയില്‍ ഭാഗം), വാര്‍ഡ് 15 (തൈമല ഇവാഞ്ചലിക്കല്‍ പള്ളി മുതല്‍ റെയില്‍വേ റോഡ് വരെ),…

Read More

കോവിഡ് പ്രതിരോധം : പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (21/05/2021 )

കോവിഡ് പ്രതിരോധം : പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (21/05/2021 ) ലോക്ക്ഡൗണ്‍ ഇളവുകളുടെ ലംഘനങ്ങള്‍ അനുവദിക്കില്ല: ജില്ലാ പോലീസ് മേധാവി  കോന്നി വാര്‍ത്ത : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ചില മേഖലകള്‍ക്ക് പ്രഖ്യാപിക്കപ്പെട്ട ഇളവുകള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി. പുതിയ ഇളവുകള്‍ പ്രകാരം വസ്ത്രശാലകള്‍, ജുവലറി ഷോപ്പുകള്‍ എന്നിവക്ക് പ്രവര്‍ത്തനുമതിയുണ്ട്, പക്ഷെ ഓണ്‍ലൈന്‍ വില്പനയും ഹോം ഡെലിവറിയും മാത്രമാണ് അനുവദിച്ചിട്ടുള്ളത്. വളരെ ചുരുങ്ങിയ എണ്ണം സ്റ്റാഫുകളേ പാടുള്ളൂ. നിബന്ധനകള്‍ ലംഘിക്കപ്പെട്ടാല്‍ ഉടമകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളും. വിവാഹപാര്‍ട്ടികള്‍ക്ക് നേരിട്ടെത്തി പര്‍ച്ചേസ് ചെയ്യാം, പരമാവധി ഒരുമണിക്കൂര്‍ മാത്രം. സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസര്‍ ലഭ്യമാക്കല്‍, മാസ്‌ക് ഉപയോഗം എന്നിങ്ങനെയുള്ള നിബന്ധനകള്‍ കര്‍ശനമായും പാലിക്കുന്നുവെന്ന് പോലീസ് ഉറപ്പാക്കും. പോലീസ് പട്രോളിങ് ഊര്‍ജിതമാക്കിയും മറ്റും നിരീക്ഷണം ശക്തമാക്കി നടപടികള്‍ കൈകൊള്ളുമെന്നും ജില്ലാ പോലീസ് മേധാവി…

Read More

കേരളത്തില്‍ ലോക്ഡൗണ്‍ മേയ് 30 വരെ നീട്ടി

  കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്തെ നിലവിലെ ലോക്ഡൗണ്‍ മേയ് 30 വരെ നീട്ടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.എറണാകുളം, തൃശ്ശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നാളെ രാവിലെ മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കും.മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും. മലപ്പുറം ഒഴികെ എല്ലാ ജില്ലകളിലും ലോക്ഡൗണ്‍ ഇന്നത്തെ നിലയില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ കൊണ്ട് രോഗവ്യാപനം കുറഞ്ഞില്ല.

Read More