മഴ: പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 51 പേര്‍

മഴ: പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 51 പേര്‍ konnivartha.com : മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ മൂന്നു താലൂക്കുകളില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 51 പേര്‍ കഴിയുന്നു. തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി താലൂക്കുകളിലാണ് അഞ്ച് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 21 പുരുഷന്മാരും 15 സ്ത്രീകളും 15 കുട്ടികളുമാണു ക്യാമ്പിലുള്ളത്. തിരുവല്ല താലൂക്കില്‍ മൂന്നു ക്യാമ്പുകളിലായി എട്ടു കുടുംബങ്ങളിലെ 39 പേരാണുള്ളത്. കോഴഞ്ചേരി താലൂക്കിലെ ഒരു ക്യാമ്പിലായി മൂന്നു കുടുംബത്തിലെ എട്ടു പേരാണുള്ളത്. മല്ലപ്പള്ളി താലൂക്കിലെ ഒരു ക്യാമ്പില്‍ ഒരു കുടുംബത്തിലെ നാലു പേരുമാണു കഴിയുന്നത്. തിരുവല്ലയില്‍ ക്യാമ്പില്‍ കഴിയുന്ന ആറു പേരും കോഴഞ്ചേരി ക്യാമ്പില്‍ കഴിയുന്ന രണ്ടു പേരും 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. കോവിഡ് രോഗ ലക്ഷണമുള്ളവരായ നാലു പേരാണ് മല്ലപ്പള്ളിയിലെ ക്യാമ്പില്‍ കഴിയുന്നത്. അടൂര്‍, കോഴഞ്ചേരി, തിരുവല്ല, റാന്നി, കോന്നി, മല്ലപ്പള്ളി…

Read More

ജാഗ്രതാ നിർദേശം: മൂഴിയാർ മണിയാർ ജലസംഭരണികളുടെ ഷട്ടറുകൾ തുറക്കും

ജാഗ്രതാ നിർദേശം: മൂഴിയാർ മണിയാർ ജലസംഭരണികളുടെ ഷട്ടറുകൾ തുറക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്നതിനാൽ നീരൊഴുക്ക് ക്രമീകരിക്കുന്നതിനായി മൂഴിയാർ ഡാമിന്റെയും മണിയാർ ജലസംഭരണിയുടെയും ഷട്ടറുകൾ തുറക്കും. നദീ തീരത്തു താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കോന്നി വാര്‍ത്ത ഡോട്ട് കോം : കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദത്തിന്റെ ഫലമായി പത്തനംതിട്ട ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിന്റെയും, കാരിക്കയം വൈദ്യുതി നിലയത്തിന്റെയും വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍, അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 190 മീറ്റര്‍…

Read More

കോവിഡ് പരിശോധനകള്‍ക്കായി ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ വനത്തിലെ ഊരുകളിലേക്ക്

  കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്തെ മുഴുവന്‍ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ പരിശോധന ഊര്‍ജ്ജിതമാക്കാനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും നടപടികള്‍ സ്വീകരിച്ച് വരികയാണ് എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് . അട്ടപ്പാടിയിലെ മുരുഗുള ഊരിലേക്ക് ഭവാനിപ്പുഴ മുറിച്ച് കടന്ന് പോകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പ്രതിബന്ധങ്ങളെ വകവെയ്ക്കാതെ നടത്തുന്ന സേവനത്തിൻ്റെ പ്രത്യക്ഷസാക്ഷ്യമാണ് എന്നും വീണാ ജോര്‍ജ് പറഞ്ഞു . പുതൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ സുകന്യ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍ വാസു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സൈജു, ഡ്രൈവര്‍ സജേഷ് എന്നിവരാണ് ജീവന്‍ പണയംവെച്ചും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായത്. ഡോക്ടര്‍ സുകന്യയുമായി ആരോഗ്യ വകുപ്പ് മന്ത്രി ഫോണില്‍ സംസാരിച്ചു. മുപ്പത് പേരെ പരിശോധനയ്ക്ക് വിധേയരാക്കി. കോവിഡ് സ്ഥിരീകരിച്ച ഏഴു പേരെ പുതൂര്‍ ഡൊമിസിലറി കെയര്‍ സെന്ററിലേക്ക് മാറ്റി. ഊരിലെ മറ്റുള്ളവര്‍ക്ക് സുരക്ഷാ…

Read More

കേരളത്തില്‍ ഇന്ന് 28,514 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: മരണം : 176

ഇന്ന് 28,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 45,400 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 2,89,283; ആകെ രോഗമുക്തി നേടിയവര്‍ 20,25,319 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,028 സാമ്പിളുകള്‍ പരിശോധിച്ചു 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം 2423, തൃശൂര്‍ 2404, ആലപ്പുഴ 2178, കോഴിക്കോട് 1971, കോട്ടയം 1750, കണ്ണൂര്‍ 1252, ഇടുക്കി 987, പത്തനംതിട്ട 877, കാസര്‍ഗോഡ് 702, വയനാട് 499 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന…

Read More

കലഞ്ഞൂരില്‍ ഇന്ന് 26 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 22.05.2021 …………………………………………………………………….. കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 877 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും വന്നതും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 872 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1. അടൂര്‍ 8 2. പന്തളം 31 3. പത്തനംതിട്ട 70 4. തിരുവല്ല 44 5. ആനിക്കാട് 2 6. ആറന്മുള 16 7. അരുവാപുലം 9 8. അയിരൂര്‍ 14 9. ചെന്നീര്‍ക്കര 6 10. ചെറുകോല്‍ 11 11. ചിറ്റാര്‍…

Read More

ആവണിപ്പാറ കോളനിയില്‍ കൈത്താങ്ങായി ഡി വൈ എഫ് ഐ

  konnivartha.com : ലോക് ഡൗൺപ്രഖ്യാപിച്ചതോടു കൂടി ദുരിതത്തിലായ ആവണിപ്പാറ ആദിവാസി കോളനി നിവാസികൾക്ക് കൈത്താങ്ങായി ഡി വൈ എഫ് ഐ കോന്നി ബ്ലോക്ക് കമ്മിറ്റി.കോളനിയിലെ എല്ലാ കുടുംബങ്ങൾക്കും ഡി വൈ എഫ് ഐ നേതൃത്വത്തിൽ പലവ്യഞ്ജന കിറ്റും, പച്ചക്കറി കിറ്റും വിതരണം ചെയ്തു. ജില്ലാ പ്രസിഡന്‍റ് സംഗേഷ് ജി നായർ , ജില്ലാ വൈസ് പ്രസിഡന്‍റ് എം അനീഷ് കുമാർ, ബ്ലോക്ക് പ്രസിഡന്‍റ് വി ശിവകുമാർ ,ജില്ലാ കമ്മിറ്റിയംഗങ്ങളായ സി സുമേഷ്, ജിജോ മോഡി, രേഷ്മ മറിയം റോയി, ബ്ലോക്ക് പഞ്ചായത്തംഗം രാഹുൽ വെട്ടൂർ എന്നിവർ നേതൃത്വം നൽകി.

Read More

തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി

  തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. നിലവിലെ ലോക്ഡൗണ്‍ മേയ് 24-ന് അവസാനിക്കാന്‍ ഇരിക്കെയാണ് ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്. മേയ് 24 മുതല്‍ ഒരാഴ്ചത്തേക്കാണ് ഇളവുകളില്ലാത്ത സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യ വിദഗ്ധരുമായും നിയമസഭാകക്ഷി നേതാക്കളുമായും നടത്തിയ യോഗത്തിനു പിന്നാലെയാണ് ലോക്ഡൗണ്‍ പ്രഖ്യാപനം

Read More

ജീവന്‍രക്ഷാമരുന്ന് എത്തിക്കാന്‍ പോലീസ് സംവിധാനം ഏര്‍പ്പെടുത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് ഗുരുതര രോഗം ബാധിച്ച് കിടപ്പിലായവര്‍ക്ക് ആവശ്യമായ ജീവന്‍ രക്ഷാമരുന്നുകള്‍ എത്തിച്ചുകൊടുക്കുന്നതിന് വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ അറിയിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് ജില്ലവിട്ടുളള യാത്രകള്‍ക്കു നിയന്ത്രണം വന്നതിനെത്തുടര്‍ന്നാണു മരുന്ന് വിതരണത്തിന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയത്. ജീവന്‍രക്ഷാമരുന്നുകള്‍ എത്തിക്കുന്നതിന് മാത്രമാണ് ഈ സംവിധാനമെന്നും സാധാരണമരുന്നുകള്‍ ഈ മാര്‍ഗ്ഗത്തിലൂടെ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി തിരുവനന്തപുരത്തും കൊച്ചിയിലും പ്രത്യേക വാഹനസൗകര്യം ഏര്‍പ്പെടുത്തി. ഹൈവേ പട്രോള്‍ വാഹനങ്ങള്‍ ഉപയോഗിച്ചാണ് ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് മരുന്ന് എത്തിക്കുന്നത്. സംവിധാനത്തിന്റെ നടത്തിപ്പിന് ദക്ഷിണമേഖലാ ഐ.ജി ഹര്‍ഷിതാ അത്തല്ലൂരിയെ സംസ്ഥാനതല നോഡല്‍ ഓഫീസറായി നിയോഗിച്ചു. പോലീസ് ആസ്ഥാനത്തെ ഹൈവേ അലര്‍ട്ട് സെല്ലാണ് മരുന്നുകളുടെ നീക്കം നിരീക്ഷിക്കുന്നത്. ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ 112 എന്ന നമ്പരില്‍ പോലീസിനെ ബന്ധപ്പെടാം.…

Read More

വിശക്കുന്നവര്‍ക്ക് ആശ്രയവുമായി “തപസ്”: സഹായിക്കുക

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ടയുടെ സ്വന്തം സൈനിക കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ്സിന്‍റെ ആഭിമുഖ്യത്തില്‍ “വിശക്കുന്ന വയറിന് ഒരു നേരത്തെ അന്നം ” നല്‍കാം എന്ന ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്ക് തുടക്കം . കോവിഡ് അതി ഭീകരമായി നമ്മുടെ ജീവിതം കയ്യടക്കി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പല അഗതി മന്ദിരങ്ങളിലും ആഹാരമില്ലാതെ കൂടപ്പിറപ്പുകള്‍ വിഷമിക്കുന്ന അവസ്ഥയിലാണ് .അത്തരം ശരണാലയങ്ങളെ സഹായിക്കുവാന്‍ സൈനിക കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ്സിന്‍റെ നേതൃത്വത്തില്‍ വലിയൊരു ജീവകാരുണ്യ പദ്ധതിയ്ക്ക് ആണ് തുടക്കം കുറിച്ചത് എന്നു ഭാരവാഹികള്‍ അറിയിച്ചു . ശരണാലയങ്ങളില്‍ ഒരു നേരത്തെ ഭക്ഷണം എത്തിച്ച് നല്‍കി ഈ ജീവകാരുണ്യത്തില്‍ കൈകോര്‍ക്കാം . അന്‍പത് രൂപയില്‍ കുറയാതെ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ അക്കൗണ്ടിലോ അയച്ചു കൊണ്ട് പത്തനംതിട്ടയുടെ സ്വന്തം സൈനിക കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ്സിന്‍റെ ഈ ലക്ഷ്യത്തിൽ പങ്കുചേരുക..ലോകത്തിലെ തന്നെ…

Read More

കോന്നി മുതല്‍ ആനക്കൂട് വരെയുള്ള ഭാഗത്തെ റോഡ് ഉയര്‍ത്തി പുനര്‍നിര്‍മ്മിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി – ചന്ദനപള്ളി റോഡില്‍ കോന്നി മുതല്‍ ആനക്കൂട് വരെയുള്ള ഭാഗത്ത് റോഡ് ഉയര്‍ത്തി പുനര്‍നിര്‍മ്മിക്കാന്‍ തീരുമാനമായതായി അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് നടത്തിയ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. കോന്നി ടൗണിന്റെ ഭാഗം കൂടിയായ ആനക്കൂട് റോഡ് വെള്ളക്കെട്ടുമൂലം വലിയ യാത്രാ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ഥലമാണ്. മഴ പെയ്താല്‍ റോഡിലെ താഴ്ചയുള്ള ഭാഗങ്ങളില്‍ വെള്ളക്കെട്ട് നിത്യസംഭവമാണ്. ഗതാഗത യോഗ്യമാക്കിയാലും വെള്ളക്കെട്ട് മൂലം റോഡ് ഉടന്‍ തന്നെ തകര്‍ന്നു പോകുകയാണ്. ഇതിനു പരിഹാരമായാണ് കോന്നി ടൗണ്‍ മുതല്‍ നിലവിലുള്ള റോഡ് പൊളിച്ച് ഉയര്‍ത്തി ഒരേ ലെവലില്‍ നിര്‍മിക്കാനും ആവശ്യമായ ഓട നിര്‍മിക്കാനും തീരുമാനിച്ചത്. അടിയന്തരമായി നിര്‍മാണം നടത്താന്‍ എംഎല്‍എ നിര്‍ദേശം നല്കി. മണ്ഡലത്തിലെ ഇതര റോഡുകളുടെ നിര്‍മാണ പുരോഗതിയും യോഗം…

Read More