konnivartha.com : സാമൂഹിക പ്രവർത്തകയും നാരീ ശക്തി പുരസ്കാര ജേതാവും റിട്ടയേഡ് കോളേജ് പ്രൊഫസറുമായ ഡോ. എം. എസ്.സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന ആരും സഹായിക്കാൻ ഇല്ലാത്ത നിരാലംബർക്ക് പണിത് നൽകുന്ന 262 -മത്തേയും 263 -മത്തേയും സ്നേഹ ഭവനങ്ങൾ കലവൂർ മണ്ണഞ്ചേരി വീട്ടിൽ ജോസഫിനും മേരിക്കും രണ്ട് പെൺമക്കൾക്കും മായും, സോണിക്കും സഹോദരിക്കും പിതാവിനുമായും ചിക്കാഗോ മലയാളി അസോസിയേഷന്റെ ജോൺ, നിതാ ദമ്പതികളുടെ സഹായത്താൽ ജോണിന്റെ മാതാപിതാക്കളുടെ അമ്പതാം വിവാഹ വാർഷിക സമ്മാനമായി നിർമ്മിച്ചു നൽകി. വീടുകളുടെ താക്കോൽദാനവും ഉദ്ഘാടനവും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. വർഷങ്ങളായി യാതൊരു വരുമാനവും ഇല്ലാതെ രോഗിയായ ജോസഫും ഭാര്യ മേരിയും രണ്ട് പെൺമക്കളുമായി ചോർന്നൊലിക്കുന്ന വാതിലുകൾ പോലുമില്ലാതിരുന്ന ഒരു ചെറിയ കുടിലിൽ ആയിരുന്നു താമസിച്ചിരുന്നത്. ഇവരുടെ ദയനീയ അവസ്ഥ നേരിൽകണ്ട് മനസ്സിലാക്കിയ…
Read Moreലേഖകന്‍: News Editor
പഞ്ചമഹായാഗം 2023 ഏപ്രില്‍ 1മുതല്‍ 9 വരെ
konnivartha.com : കൊല്ലം ജില്ലയില്‍ പത്തനാപുരം മാലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീ മൂകാംബിക മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ 2023 ഏപ്രില്‍ 1മുതല്‍ 9 വരെ തൃശൂര്‍ ജില്ലയില്‍ കുന്നംകുളം താലൂക്കില്‍ എരുമപെട്ടി പഞ്ചായത്തില്‍ നെല്ലുവായ ധന്വന്തരി ക്ഷേത്രത്തിനു സമീപം ക്രമികരിക്കുന്ന യാഗശാലയില്‍ ലോക ക്ഷേമത്തിനു വേണ്ടി പഞ്ചമഹായാഗം നടത്തുന്നു ഏപ്രില്‍ 1 മുതല്‍ 3 വരെ ആയൂര്‍വേദം , അലോപ്പതി , ഹോമിയോ എന്നിവയുടെ അന്താരാഷ്ട്ര ആരോഗ്യ സെമിനാറും 4 ന് യാഗശാലയിലെ മണ്ഡവത്തില്‍ ശ്രീ മൂകാംബിക ദേവിയുടെയും , ശ്രീ ധന്വന്തരി ഭഗവാന്റെയും വിഗ്രഹ പ്രതിഷ്ഠയും 5 മുതല്‍ 9 വരെയും പഞ്ചമഹായാഗവും നടക്കും കൊല്ലൂര്‍ ശ്രീ മൂകാംബിക ദേവിക്ഷേത്രം തന്ത്രി ഡോ: രാമചന്ദ്രഅഡിഗയാണ് യാഗ ആചാര്യന്‍ ട്രസ്റ്റ് ആചാര്യന്‍ & ചെയര്‍മാനും 80 ഓളം ക്ഷേത്രങ്ങളുടെ തന്ത്രിയുമായ മൂകാംബിക സജിപോറ്റിയാണ്…
Read Moreതൊഴിലരങ്ങത്തേയ്ക്ക് കാമ്പയിൻ വരുന്നു ; 1000 സ്ത്രീകൾക്ക് തൊഴിൽ
സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായ 20 ലക്ഷം ആളുകൾക്ക് 2026 ന് മുൻപ് സ്വകാര്യ മേഖലയിൽ ജോലി നൽകുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി കെ ഡിസ്ക്, കേരള നോളജ് ഇക്കോണമി മിഷൻ കുടുംബശ്രീയുമായി ചേർന്ന് നൂതന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി ‘തൊഴിലരങ്ങത്തേക്ക് ‘ എന്ന പേരിൽ പുതിയ കാമ്പയിന് സംസ്ഥാനത്ത് തുടക്കം കുറിക്കുകയാണ് മാർച്ച് എട്ടിന് ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് കേരളത്തിലെ തൊഴിൽ അന്വേഷകരായ 1000 സ്ത്രീകൾക്ക് തൊഴിൽ കണ്ടെത്തി അവർക്ക് ജോബ് ഓഫർ ലെറ്റർ കൈമാറുക എന്നതാണ് ഈ പരിപാടിയുടെ മുഖ്യ ലക്ഷ്യം. കുടുംബശ്രീ മിഷനിലൂടെ നടത്തിയ എന്റെ തൊഴിൽ എന്റെ അഭിമാനം കാമ്പയിൻ സർവേയിലൂടെ കണ്ടെത്തിയ 53 ലക്ഷം തൊഴിൽ അന്വേഷകരിൽ 58 ശതമാനവും സ്ത്രീകൾ ആണ് എന്നുള്ളതാണ് വസ്തുത. ഉന്നത വിദ്യാഭ്യാസം ഉള്ളവരായ സ്ത്രീകൾ ഉൾപ്പെടെ…
Read Moreകോന്നി അച്ചന്‍കോവില്‍ കെ എസ് ആര്‍ ടി സി ബസ്സ് ഇന്ന് മുതല്‍ 26 വരെ
konnivartha.com : പത്തനംതിട്ട കോന്നി പത്തനാപുരം പുനലൂർ അലിമുക്ക് കറവൂർ മുള്ളുമല വഴി അച്ചന്‍ കോവില്‍ അമ്പലത്തിലേക്ക് കെ എസ് ആര്‍ ടി സി ബസ്സ് ഇന്ന് മുതല്‍ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു . അച്ചന്‍ കോവില്‍ ക്ഷേത്ര ഉത്സവം പ്രമാണിച്ച് ആണ് സര്‍വീസ് . ഈ മാസം 26 വരെയാണ് സ്പെഷ്യല്‍ സര്‍വീസ് . പതനംതിട്ട നിന്നും രാവിലെ 8 മണിയ്ക്ക് ബസ്സ് പുറപ്പെട്ടു കോന്നി വഴി അച്ചന്‍ കോവില്‍ എത്തും . അച്ചന്‍ കോവില്‍ നിന്നും വൈകിട്ട് 4 മണിയ്ക്ക് കോന്നിയിലേക്ക് സര്‍വീസ് നടത്തും .
Read Moreമൊട്ടപ്പാറ മലനട പരബ്രഹ്മമൂർത്തി ക്ഷേത്രത്തിൽ പുഴുക്ക് നിവേദ്യ സമർപ്പണം
konnivartha.com : നെടുമൺ കാവ് മൊട്ടപ്പാറ മലനട പരബ്രഹ്മമൂർത്തി ക്ഷേത്രത്തിൽ ആണ്ടോടാണ്ട് നടത്തിവരാറുള്ളതും, പടേനി നിർദേശവുമായ പുഴുക്ക് നിവേദ്യ സമർപ്പണം 2022 ഡിസംബർ 18 ഞായറാഴ്ച (1198 ധനു 4) പൂർവ്വാധികം ഭംഗിയായി നടത്തുവാൻ ഭരണസമിതി തീരുമാനിച്ചു . വർഷത്തിലൊരിക്കൽ നടത്തപ്പെടുന്ന ചുട്ടെടുത്ത കിഴങ്ങുവർഗങ്ങളുടെ സമർപ്പണം നടത്തപ്പെടുമ്പോൾ സർവ്വ കാർഷിക വിളകളുടെയും, കന്നുകാലികളുടെയും പരിപാലകനും ദേശനാഥനുമായി മലനടയിൽ കുടികൊള്ളുന്ന മലയപ്പൂപ്പൻ സംതൃപ്തനായി ഐശ്വര്യം ചൊരിയുന്നതാണ് എന്നാണ് വിശ്വാസം .
Read Moreപത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ ( 17/12/2022 )
ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം കേരള മദ്രസ അധ്യാപക ക്ഷേമനിധിബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്ന അംഗങ്ങള്‍ ലൈഫ്സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 31 മുന്‍പായി സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റ് മാതൃക www.kmtboard.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസറിനാല്‍ സാക്ഷ്യപെടുത്തിയതിനു ശേഷം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ്സ അധ്യാപക ക്ഷേമനിധി ബോര്‍ഡ്, കെയുആര്‍ഡിഎഫ്സി ബില്‍ഡിംഗ് രണ്ടാംനില, ചാക്കോരത്തുകുളം, വെസ്റ്റ്ഹില്‍.പി.ഒ, കോഴിക്കോട്-673 005 എന്ന വിലാസത്തില്‍ അയച്ചുതരണം. ലൈഫ്സര്‍ട്ടിഫിക്കറ്റില്‍ ആധാര്‍നമ്പറും മൊബൈല്‍നമ്പറും നിര്‍ബന്ധമായും രേഖപ്പെടുത്തണം. ലൈഫ്സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവര്‍ക്ക് മാത്രമേ 2023 ജനുവരി മുതല്‍ പെന്‍ഷന്‍ നല്‍കുകയുള്ളുവെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :0495 2 966 577, 9188 230 577. മാധ്യമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു സി-ഡിറ്റിന്റെ തിരുവല്ലം കേന്ദ്രത്തില്‍ ദൃശ്യ മാധ്യമ സാങ്കേതിക കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസ ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ…
Read Moreഖാദിഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വില്‍പ്പന മേള തിരുവല്ലയില്‍
പ്രധാനമന്ത്രി തൊഴില്‍ദായക പദ്ധതി വഴി നിര്‍മ്മിച്ച ഖാദി ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന- വില്‍പ്പന മേള പിഎംഇജിപി എക്‌സ്‌പോ 2022 തിരുവല്ലയില്‍ ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമാ ആഡിറ്റോറിയത്തില്‍ ഡിസംബര്‍ 20 മുതല്‍ 31 വരെ നടക്കും. 12 ദിവസത്തെ മേളയില്‍ കേരളത്തിന് അകത്തും പുറത്തും നിന്നുമുള്ള ചെറുകിട വ്യവസായ സംരംഭങ്ങള്‍ പങ്കെടുക്കും. വിവിധ ഇനം ഖാദി വസ്ത്രങ്ങളുടെ വില്പന ഉണ്ടായിരിക്കും. ഖാദി വസ്ത്രങ്ങള്‍ക്ക് 30% വരെ ഗവണ്‍മെന്റ് റിബേറ്റ് ലഭിക്കും. കേന്ദ്ര ഖാദി ഗ്രാമവ്യവസായ കമ്മീഷന്റെണയും കേരള സര്‍വോദയ സംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് എക്‌സ്‌പോ സംഘടിപ്പിച്ചിട്ടുള്ളത്. പ്രധാനമന്ത്രി തൊഴില്‍ദായക പദ്ധതി വഴി ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്പര്യമുള്ളവര്‍ക്ക് കെ.വി.ഐ.സി യുടെ https://www.kviconline.gov.in/pmegpeportal എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. സംരംഭങ്ങള്‍ക്ക് ചെലവിനായി 35% വരെ കേന്ദ്ര ഗവണ്‍മെന്റ് സബ്‌സിഡി നല്‍കും
Read Moreനഗരസഭ ബസ്റ്റാന്‍ഡ് യാര്‍ഡ് നിര്‍മ്മാണം : വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി
പത്തനംതിട്ട നഗരസഭ ബസ് ടെര്‍മിനലിന്റെ യാര്‍ഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ നിന്നുള്ള വിദഗ്ധ സംഘം യാര്‍ഡില്‍ പരിശോധന നടത്തി. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്‍ജിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ.പ്രിയയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ വിദഗ്ധസംഘം ബസ്‌സ്റ്റാന്‍ഡ് സന്ദര്‍ശിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഇതിന്റെ ഭാഗമായി മുന്‍പ് ടാര്‍ ചെയ്തിരുന്നതിന്റെയും, നിലവിലുള്ള വെള്ളക്കെട്ടും മഴ പെയ്യുമ്പോഴുള്ള വെള്ളത്തിന്റെ ഒഴുക്കും വിശദമായി പഠിക്കുകയും ബസ് ഓണേഴ്‌സ് പ്രതിനിധികളുമായും വ്യാപാരികളുമായും ചര്‍ച്ച നടത്തുകയും ചെയ്തു. തുടര്‍ന്ന് യാര്‍ഡിലെ നിലവിലെ ഉപരിതലത്തില്‍ നിന്ന് ഒന്നര മീറ്റര്‍ ആഴത്തില്‍ ജെസിബി ഉപയോഗിച്ച് കുഴിച്ച് സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കായി എന്‍ജിനീയറിംഗ് കോളേജിലെ മണ്ണ് പരിശോധനാ ലാബിന് കൈമാറി. പരിശോധനാ റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് അടങ്കല്‍ തയ്യാറാക്കി നഗരകാര്യ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ക്ക് സമര്‍പ്പിക്കും. നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍ അജിത്…
Read Moreപട്ടികജാതി പീഡനം :കൊടുമണ്‍ പോലീസ് യുവാവിനെ ക്രൂരമായി മര്‍ദ്ദനം നടത്തി എന്ന് പരാതി
konnivartha.com : പിന്നോക്ക ജനത എന്ന ഒറ്റക്കാരണത്തിൽ നാട്ടിൽ നടന്ന മോഷണകുറ്റം തലയില്‍ കെട്ടിവെയ്ക്കാന്‍ പോലീസ് ആസൂത്രണ ശ്രമം നടത്തുന്നതായി പരാതി . കൊടുമണ്‍ പോലീസ് എസ് ഐയ്ക്ക് എതിരെ ജില്ലാ പോലീസ് മേധാവിയ്ക്കും ഡി ജി പിയ്ക്കും പരാതി ലഭിച്ചു .പരാതിയില്‍ മേല്‍ പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുന്നു . കൊടുമണ്‍ നിവാസിയായ മുരളീധരൻ എന്ന മുരളി സ്വാമിയും ഇയാളുടെ മകൻ്റെയും പേരിലും മോഷണ കുറ്റം ആരോപിച്ചാണ് കൊടുമണ്‍ പോലീസ് പീഡനം നടത്തിയത് എന്നാണ് ആരോപണം . സ്വാമിയുടെ മകന്‍ മനുവിനെ പോലീസ് വണ്ടിയിൽ ഇട്ട് ക്രൂരമായി അടിച്ചും ഇടിച്ചും ചവിട്ടിയും എന്നാണ് പരാതി . തട്ട തോലുഴം കേന്ദ്രീകരിച്ച് തിരുമംഗലം ക്ഷേത്രം, രവീന്ദ്ര ഉൾപ്പെടെ കടകൾ, സ്ഥാപനങ്ങൾ എല്ലായിടത്തും മോഷണം നടത്തിയ പ്രതികളെ കിട്ടാതെ വന്നപ്പോള്‍ സ്വാമിയും മകനും ആണ് മോഷണം…
Read Moreകോന്നി പഞ്ചായത്ത് അറിയിപ്പ്: വസ്തു നികുതി ഉദ്യോഗസ്ഥര്‍ വന്നു നേരിട്ട് സ്വീകരിക്കും
konnivartha.com : കോന്നി പഞ്ചായത്തിലെ വസ്തു നികുതി ,നികുതി ദായകരുടെ സൌകര്യാര്‍ഥം അതാതു വാര്‍ഡിലെ ഉദ്യോഗസ്ഥര്‍ വന്നു നേരിട്ട് സ്വീകരിക്കും .ഈ മാസം 31 വരെ പലിശ ഇളവ് അനുവദിച്ചിട്ടുണ്ട് എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു
Read More