പോപ്പുലര്‍ ബാങ്ക്നിക്ഷേപക തട്ടിപ്പ് : യു ഡി എഫ് ആരുടെ പക്ഷം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായ പോപ്പുലര്‍ ഗ്രൂപ്പു നടത്തിയ കോടികളുടെ നിക്ഷേപക സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ചു നൂറുകണക്കിനു ആളുകള്‍ പോലീസില്‍ പരാതി നല്‍കി നീതിയ്ക്ക് വേണ്ടി അലമുറഇട്ടു കരഞ്ഞു നില്‍ക്കുമ്പോള്‍ കോന്നിയിലെ മുഖ്യ ധാരാ പ്രതി പക്ഷ രാഷ്ട്രീയ പാര്‍ട്ടിയായ യു ഡി എഫ് ഒന്നും അറിയാത്ത പോലെ മാറി നില്‍ക്കുന്നു . കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയപോപ്പുലര്‍ ഗ്രൂപ്പിന് എതിരെ ഒരു മാധ്യമ പ്രസ്താവന പോലും ഇറക്കുവാന്‍ കഴിഞ്ഞില്ല . ബി ജെ പി മാത്രം ഒരു പരാതി നല്‍കി . ജനത്തിന് ഒപ്പം നില്‍ക്കേണ്ട രാഷ്ട്രീയ നേതാക്കള്‍ ഇപ്പോള്‍ ആരുടെ പക്ഷം ആണെന്ന് നയം വ്യെക്തമാക്കുക . സി പി ഐ (എം) ജില്ലാ സെക്രട്ടറി നിക്ഷേപകര്‍ക്ക് അനുകൂലമായ പ്രസ്താവന കഴിഞ്ഞ ദിനം ഇറക്കി .…

Read More

പോപ്പുലര്‍ ബാങ്ക് നിക്ഷേപക തട്ടിപ്പ് : കോന്നി എം എല്‍ എ യും മുഖ്യമന്ത്രിയും അറിഞ്ഞിട്ട്  ദിവസം കഴിഞ്ഞു : ഇരുവര്‍ക്കും മൌനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഗ്രൂപ്പു നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പ് മുഖ്യമന്ത്രി അറിഞ്ഞില്ല എന്നുള്ള പ്രസ്താവന തിരുത്തണം . അഞ്ചു ദിനം മുന്നേ മുഖ്യമന്ത്രിയ്ക്കും 8 ദിനം മുന്നേ കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാറിനും(19/08/2020 ) ഇമെയില്‍ ആയി പരാതി ലഭിച്ചിരുന്നു . ഇരുവരും ഇക്കാര്യത്തില്‍ ഇടപ്പെട്ടില്ല എന്നു മാത്രം അല്ല മുഖ്യ മന്ത്രി ഇക്കാര്യം അറിഞ്ഞില്ല എന്നു കൂടി പറയുന്നു . ഇരുവരുടെയും ഓഫീസ്സില്‍ ഇമെയില്‍ ആയി പരാതി ഉണ്ട് എന്നു ചതിക്കപ്പെട്ട നിക്ഷേപകര്‍ പറയുന്നു . കോന്നി എം എല്‍ എ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പ്പെടുത്തേണ്ടതും കോന്നി എം എല്‍ എ എന്ന നിലയില്‍ നിക്ഷേപകരുടെ ഭാഗം ചേര്‍ന്ന് നീതി നടപ്പില്‍ വരുത്തേണ്ടതും ആണ് എന്നു…

Read More

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  പന്തളം നഗരസഭയിലെ എല്ലാ വാര്‍ഡുകള്‍, കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 (ചിറ്റക്കാട്ട് ഭാഗം) എന്നീ സ്ഥലങ്ങള്‍ ഓഗസ്റ്റ് 27 മുതല്‍ ഏഴു ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്. നിയന്ത്രണം ദീര്‍ഘിപ്പിച്ചു പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട്, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ് എന്നീ സ്ഥലങ്ങളില്‍ ഓഗസറ്റ് 28 മുതല്‍ ഏഴു ദിവസത്തേക്കും, പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ടില്‍ ഓഗസറ്റ് 29 മുതല്‍ ഏഴു ദിവസത്തേക്കും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ്…

Read More

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 9 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 14 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 144 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. • വിദേശത്തുനിന്ന് വന്നവര്‍ 1) മസ്‌ക്കറ്റില്‍ നിന്നും എത്തിയ വരയന്നൂര്‍ സ്വദേശിനി (64). 2) കുവൈറ്റില്‍ നിന്നും എത്തിയ പാറക്കര സ്വദേശിനി (49). 3) കുവൈറ്റില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിനി (25). 4) കുവൈറ്റില്‍ നിന്നും എത്തിയ വളളംകുളം സ്വദേശി (43). 5) അബുദാബിയില്‍ നിന്നും എത്തിയ ആറന്മുള സ്വദേശി (30) 6) അബുദാബിയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശി (27) 7) സൗദിയില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (46). 8) ഖത്തറില്‍ നിന്നും എത്തിയ ചാത്തന്‍തറ സ്വദേശി (36). 9) സൗദിയില്‍ നിന്നും എത്തിയ വലിയകാവ് സ്വദേശിനി (39). • മറ്റ് സംസ്ഥാനങ്ങളില്‍…

Read More

ഇന്ന് 2406 പേര്‍ക്ക് കൂടി കോവിഡ്

  സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 10 മരണവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അതിനിർണായക ഘട്ടത്തിലൂടെ സംസ്ഥാനം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ സ്ഥിതി അപ്രതീക്ഷിതമല്ല. ലോകത്തിൽ ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്‌ത പ്രദേശങ്ങളിലൊന്നാണ് കേരളമെന്ന് മുഖ്യമന്ത്രിയുടെ ഓ‌ർമ്മപ്പെടുത്തൽ. അത് കണക്കിലെടുത്താൽ മറ്റിടങ്ങളെ അപേക്ഷിച്ച് രോഗത്തെ ഉച്ഛസ്ഥായിലെത്താതെ പിടിച്ചുനിർത്താനായി. രാജ്യം ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. 75,995 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്‌തത്. 47,828 കേസുകളുമായി ബ്രസീൽ രണ്ടാമതാണ്. നമ്മുടെ രാജ്യത്തിലെ സ്ഥിതി ഗുരുതരം. മരണം ഒരു ദിവസം ആയിരത്തിൽ കൂടുതലാണ്. ഇന്നലെ 1017 പേരാണ് രാജ്യത്ത് മരിച്ചത്. ദക്ഷിണേന്ത്യയിലും രോഗവ്യാപനം രൂക്ഷമാണ്. കർണാടകയിൽ മൂന്ന് ലക്ഷം കേസുകളായി. 5107 പേർ മരിച്ചു. തമിഴ്‌നാട്ടിൽ നാല്…

Read More

ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഒപി വിഭാഗത്തിന്‍റെ ഉദ്ഘാടനം നടന്നു

  ഇടുക്കി മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഹൈറേഞ്ചില്‍ മികച്ച ആശുപത്രി സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഒപി വിഭാഗത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിർവഹിച്ചു എന്നു ആരോഗ്യ മന്ത്രി പറഞ്ഞു കഴിഞ്ഞ സര്‍ക്കാര്‍ ഇടുക്കി മെഡിക്കല്‍ കോളേജിന് തുടക്കം കുറിച്ചെങ്കിലും മതിയായ കിടക്കകളുള്ള ആശുപത്രിയോ, അക്കാദമിക് ബ്ലോക്കോ, വിദ്യാര്‍ത്ഥികള്‍ക്കോ ജീവനക്കാര്‍ക്കോ താമസിക്കുന്നതിനുള്ള സൗകര്യമോ, ആവശ്യമായ ജീവനക്കാരോ ഇല്ലാത്തതിനാല്‍ 2016ല്‍ എം.സി.ഐ. അംഗീകാരം റദ്ദാക്കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്നുകണ്ട ഈ സര്‍ക്കാര്‍ ഇവിടെയുള്ള വിദ്യാര്‍ത്ഥികളെ മറ്റ് മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റി തുടര്‍പഠനം ഉറപ്പാക്കുകയും അതിന് എം.സി.ഐ.യുടെ അംഗീകാരം നേടിയെടുക്കുകയും ചെയ്തു. മെഡിക്കല്‍ കോളേജിന്റെ നൂനതകള്‍ പരിഹരിച്ച് അംഗീകരത്തിനായി എം.സി.ഐ.യ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. അംഗീകാരം നേടിയെടുത്ത് മറ്റ് മെഡിക്കല്‍ കോളേജുകള്‍ പോലെ ഇടുക്കി മെഡിക്കല്‍…

Read More

ഗസ്റ്റ് ലക്ചര്‍ ഒഴിവ്: പന്തളം എന്‍.എസ്.എസ് പോളിടെക്‌നിക് കോളേജ് 

  പന്തളം എന്‍.എസ്.എസ് പോളിടെക്‌നിക് കോളജില്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് ഒരു ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. യോഗ്യത- ബി.ടെക് ഫസ്റ്റ് ക്ലാസ്/തത്തുല്യം. താല്‍പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുമായി 2020 സെപ്റ്റംബര്‍ എട്ടിന് രാവിലെ 10.30 ന് കോളജ് ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടികാഴ്ച കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും.

Read More

നിയമവിരുദ്ധ പ്രവര്‍ത്തനം തടയുന്നതിന് സ്പെഷല്‍ സ്‌ക്വാഡ് രൂപീകരിച്ചു

  പൊതു അവധി ദിവസങ്ങളില്‍(ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ) അനധികൃതമായി വയല്‍ നികത്തല്‍, മണല്‍ ഖനനം, പാറഖനനം, കുന്നിടിക്കല്‍, സര്‍ക്കാര്‍ ഭൂമി കൈയേറ്റം, അനധികൃത നിര്‍മാണം, അനധികൃത മരംമുറി തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു തടയുന്നതിന് ജില്ലയിലെ ആറു താലൂക്ക് ഓഫീസുകളിലും സ്പെഷല്‍ സ്‌ക്വാഡ് രൂപീകരിച്ചു. ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ക്ക് ജില്ലാ കളക്ടറേറ്റ്/ബന്ധപ്പെട്ട റവന്യൂ ഡിവിഷണല്‍ ഓഫീസ്/താലൂക്ക് ഓഫീസുകളിലെ ഫോണ്‍ നമ്പര്‍/ഇ-മെയില്‍ വിലാസത്തില്‍ വിവരം അറിയിക്കാം. താലൂക്കാഫീസ്,കോഴഞ്ചേരി[email protected], താലൂക്കാഫീസ്, കോന്നി-0468 2240087. [email protected], താലൂക്കാഫീസ്, റാന്നി- 04735 227442, [email protected], താലൂക്കാഫീസ്, മല്ലപ്പള്ളി – 0469 2682293, [email protected], താലൂക്കാഫീസ്, അടൂര്‍- 04734 224826, [email protected], താലൂക്കാഫീസ്, തിരുവല്ല- 0469 2601303, [email protected]. റവന്യൂ ഡിവിഷണല്‍ ഓഫീസ്, തിരുവല്ല- 0469…

Read More

അളവുതൂക്ക ക്രമക്കേടുകള്‍ തടയുന്നതിന് കണ്‍ട്രോള്‍ റൂം ആരംഭിച്ചു

  ഓണക്കാലത്തോട് അനുബന്ധിച്ച് അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ അളവുതൂക്ക സംബന്ധമായ ക്രമക്കേടുകള്‍ തടയുന്നതിന് ജില്ലയില്‍ കണ്‍ട്രോള്‍റൂം ആരംഭിച്ചു. സാധനങ്ങള്‍ അളവില്‍ക്കുറവ് വില്‍പന നടത്തുക, നിയമാനുസൃതമുള്ള രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത പായ്ക്കറ്റുകള്‍ വില്‍പനക്കായി സൂക്ഷിക്കുക, മുദ്രപതിക്കാത്തതും കൃത്യമല്ലാത്തതുമായ അളവുതൂക്ക ഉപകരണങ്ങള്‍ വ്യാപാര ആവശ്യത്തിന് ഉപയോഗിക്കുക എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ 0468 2322853, 8281698033 എന്നീ ഫോണ്‍ നമ്പരുകളില്‍ അറിയിക്കാമെന്ന് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ബി.എസ്. ജയകുമാര്‍ അറിയിച്ചു.

Read More

പോപ്പുലര്‍ ബാങ്ക് നിക്ഷേപക തട്ടിപ്പ് : കോടികളുടെ പരാതികണ്ട് പോലീസ് തരിച്ചു നില്‍ക്കുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായ സ്വകാര്യ ധനകാര്യ സ്ഥാപനമായ പോപ്പുലര്‍ ബാങ്ക് ഗ്രൂപ്പുമായി ബന്ധപ്പെട്ടുള്ള പരാതികളുടെ പ്രവാഹം കണ്ടു കേരള പോലീസ് പോലും തരിച്ചു നില്‍ക്കുന്നു .ഇത്ര മാത്രം കോടികളുടെ തട്ടിപ്പ് ഉണ്ടെന്ന് അറിയുമ്പോള്‍ ഈ സ്ഥാപനം കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ് സ്ഥാപന പേരില്‍ ഇടം പിടിക്കുന്നു . കഴിഞ്ഞ 7 ദിവസമായി നൂറുകണക്കിനു പരാതി കോന്നി പോലീസില്‍ മാത്രം നേരിലും ഓണ്‍ലൈനായും ലഭിച്ചു . കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇതിലും എത്രയോ ഇരട്ടി പരാതി ലഭിച്ചു .മാവേലിക്കര മാത്രം പരാതിക്കാരുടെ എണ്ണം നൂറിന് മേലെയാണ് . പോപ്പുലര്‍ ഗ്രൂപ്പു കൈക്കലാക്കിയ പണം എവിടെ നിക്ഷേപിച്ചു എന്നു ഇനി പോലീസ് അന്വേഷിക്കും . ഏക ഉടമയായി തോമസ് ഡാനിയല്‍ എന്ന റോയി മാത്രമാണ് നിലവില്‍ പോലീസ്…

Read More