നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫെഡറേഷന്‍(എന്‍എച്ച് ആര്‍എഫ്) നല്‍കുന്ന ബിഗ് സല്യൂട്ട് ഫോര്‍ കമ്മിറ്റ്‌മെന്റ് അവാര്‍ഡ് ജില്ലാപോലീസ് മേധാവി കെ.ജി. സൈമണിന് സമ്മാനിച്ചു. അന്താരാഷ്ട്ര സംഘടനകളുമായി ചേര്‍ന്ന് ഇന്ത്യയിലുടനീളം പ്രവര്‍ത്തിച്ചു വരുന്ന മനുഷ്യാവകാശ സംഘടനയാണ് എന്‍എച്ച് ആര്‍എഫ്. കോവിഡ് 19 ന്റെ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് മികച്ച സേവനം കാഴ്ചവയ്ക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവര്‍ത്തകരേയും ആദരിക്കുന്ന ചടങ്ങ് കോവിഡുമായി ബന്ധപ്പെട്ട് ഇന്ത്യയിലുടനീളം നടത്തി വരുന്നു. ദീര്‍ഘനാളത്തെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരെയും, സംസ്ഥാന തലങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരേയും കണ്ടെത്തുന്നത്. അവരുടെ സേവനത്തിനുള്ള അംഗീകാരമായും, മറ്റുള്ളവര്‍ക്ക് പ്രചോദനമായും കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തോടെയുള്ള കോവിഡ് ബോധവത്കരണത്തിന്റെ ഭാഗമായാണ് ഈ ആദരവ് നല്‍കുന്നത്. കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, സന്നദ്ധ സേവന പ്രവര്‍ത്തകര്‍ എന്നിവരെയാണ് ഇതിനായി കണ്ടെത്തുക. എന്‍എച്ച്ആര്‍എഫിന്റെ ഈ ആദരം പത്തനംതിട്ട…
Read Moreലേഖകന്‍: admin
നാഷണല്‍ സര്‍വീസ് സ്‌കീം 198 പള്‍സ് ഓക്‌സിമീറ്റര്‍ നല്‍കി
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം 3,21,300 രൂപാ വിലയുള്ള 198 പള്‍സ് ഓക്‌സിമീറ്റര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് നല്‍കി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ രാജു ഏബ്രഹാം എംഎല്‍എപള്‍സ് ഓക്‌സിമീറ്റര്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹിനു കൈമാറി. പത്തനംതിട്ട ജില്ലയിലെ 59 യൂണിറ്റുകളിലെ 3000 വോളന്റിയേഴ്‌സിന്റെ നേതൃത്വത്തിലാണ് തുക സമാഹരിച്ചത്. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എ.എല്‍. ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ.എബി സുഷന്‍, ഡിടിപിസി സെക്രട്ടറി ആര്‍. ശ്രീരാജ്, എന്‍എസ്എസ് റീജിയണല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സജി വര്‍ഗീസ്, ജില്ലാ കണ്‍വീനര്‍ വി.എസ്.ഹരികുമാര്‍, പിഎസിമാരായ ജേക്കബ് ചെറിയാന്‍, കെ. ഹരികുമാര്‍, മണികണ്ഠന്‍, അനുരാഗ്, അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreഖാദി ഗ്രാമ വ്യവസായ ബോര്ഡിന്റെ പേരില്‍ ലോണ്‍ തട്ടിപ്പ്
ജാഗ്രത പുലര്‍ത്തണം കേരള ഖാദി ഗ്രാമ വ്യവസായ ബോര്ഡിന്റെ പേരില്‍ പത്തനംതിട്ട ജില്ലയില്‍ ലോണ്‍ തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ബോര്‍ഡിന്റെ ഫ്രഞ്ചെസി എന്ന വ്യാജേനയാണ് തട്ടിപ്പ് സംഘം ആളുകളെ വലയില്‍ വീഴ്ത്തുന്നത്. 25 ലക്ഷം രൂപ ലോണ്‍ ലഘു വ്യവസ്ഥകളില്‍ ഖാദി ബോര്‍ഡില്‍ നിന്ന് ലഭിക്കുമെന്നുള്ള വ്യാജപ്രചാരണത്തിന്റെ അടിസ്ഥാനത്തില്‍ ഇതിന്റെ ചെലവിലേക്കായി 10,000 രൂപ മുതല്‍ 20,000 രൂപ വരെ അപേക്ഷകരില്‍ നിന്നും ഈ സംഘം ഈടാക്കുന്നു എന്നാണ് വിവരം. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നടപ്പാക്കുന്ന രണ്ട് ലോണ്‍ പദ്ധതികള്‍ പിഎംഇജിപി, എന്റെ ഗ്രാമം എന്നിവയാണ്. ഇവയില്‍ പിഎംഇജിപിക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായും എന്റെ ഗ്രാമം പദ്ധതിയുടെ അപേക്ഷകള്‍ നേരിട്ട് ജില്ലാ ഓഫീസിലും സ്വീകരിച്ച് സ്‌ക്രീനിംഗ് കമ്മിറ്റികളില്‍ കൂടി ബാങ്കിലേക്ക് അയയ്ക്കുന്ന പ്രക്രിയയാണ്…
Read Moreപോപ്പുലര്‍ ഫിനാന്‍സ് പ്രധാന ഓഫീസില്‍ പോലീസ് പരിശോധന തുടരുന്നു
സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ നിയമനടപടിക്ക് വിധേയമായ പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ കോന്നി വകയാറിലെ പ്രധാന ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തി. ജില്ലാപോലീസ് മേധാവി കെ.ജി. സൈമണിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അടൂര്‍ ഡിവൈഎസ്പി ആര്‍. ബിനു, ഏനാത്ത് സിഐ ജയകുമാര്‍, കൂടല്‍ സിഐ ബിജു, കോന്നി, ഏനാത്ത് തുടങ്ങിയ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള എസ്‌ഐമാര്‍ അടങ്ങിയ 30 അംഗ ടീമാണ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ മൂന്ന് പ്രധാന സെര്‍വറുകളും കംപ്യൂട്ടറുകളും മറ്റ് അനുബന്ധ രേഖകളും പിടിച്ചെടുത്തു. രാവിലെ എട്ടിന് തുടങ്ങിയ പരിശോധന തുടരുന്നു . കൂടല്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ ജില്ലാ സൈബര്‍ സെല്ലിലെ ഐടി വിദഗ്ധരാണ് രേഖകളും മറ്റും പരിശോധിച്ചത്. പരാതികള്‍ കൂടുതലായി ലഭിക്കുന്നുണ്ടെന്നും കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ചേര്‍ത്ത് പുതിയ അന്വേഷണസംഘം അന്വേഷിക്കുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു. ഇതിനിടെ, പോപ്പുലര്‍…
Read Moreപത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
കുളനട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (ആലുനില്‍ക്കുന്നമണ്ണ് മുതല്‍ കക്കട ഭാഗം വരെ), വാര്‍ഡ് 16 (ആലുനില്‍ക്കുന്നമണ്ണ് വയറുംപുഴ കടവിന് പടിഞ്ഞാറ് കക്കട ഭാഗം വരെ), തിരുവല്ല നഗരസഭയിലെ വാര്‍ഡ് 11 (കുന്തറ പാലം മുതല്‍ മണ്ണില്‍ ഭാഗം വരെ) എന്നീ സ്ഥലങ്ങളില്‍ ഓഗസ്റ്റ് 28 മുതല്‍ ഏഴു ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്. കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു അടൂര്‍ നഗരസഭയിലെ വാര്‍ഡ് 20 ല്‍ ഓഗസറ്റ് 30 മുതല്‍ ഏഴു ദിവസത്തേക്ക് കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും…
Read Moreപോപ്പുലർ ഫിനാൻസ് തട്ടിപ്പ് അന്വേഷണം ശക്തമാക്കണം: ബി ജെ പി
കോന്നി ആസ്ഥാനമായ പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ അന്വേഷണം ശക്തമാക്കണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി എ സൂരജ് ആവശ്യപ്പെട്ടു. അന്വേഷണം ഇപ്പോൾ മന്ദഗതിയിലാണ് നടക്കുന്നത്.ബിജെപി പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞും കേസെടുക്കാതിരിക്കാനാണ് ശ്രമിച്ചത്.നിക്ഷേപകർ വകയാറിലെ പോപ്പുലർ ഫിനാൻസ് ആസ്ഥാനത്ത് എത്തുമ്പോൾ പോലീസിന്‍റെ ഭാഗത്തു നിന്നും മോശമായ പെരുമാറ്റമാണ് ഉണ്ടാകുന്നത് ഇത് പോപ്പുലർ മാനേജ്ൻറുമായുള്ള ഒത്തുകളി ആണെന്നും സംശയിക്കുന്നു.പ്രതികളെ സംരക്ഷിക്കാൻ രാഷ്ടീയ ഇടപെടലുകൾ നടക്കുന്നുണ്ട്. രണ്ടായിരം കോടിക്കു മുകളിൽ തട്ടിപ്പ് നടത്തിയിട്ടും ഇരുമുന്നണികളും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.പ്രതികളെ ഉടൻ തന്നെ അറസ്‌റ്റു ചെയ്യാൻ തയ്യാറാവണമെന്ന് ബിജെപി ആവശ്യപ്പെട്ടു. നിത്യ ചിലവിനും, പെൺകുട്ടികളുടെ വിവാഹ ആവശ്യങ്ങൾക്കും വേണ്ടി തുകകൾ നിക്ഷേപിച്ച ആയിരകണക്കിനു സാധാരണക്കാരുണ്ട്. അവരുടെ നിക്ഷേപങ്ങൾ തിരിച്ചു കിട്ടുന്നതിന് നിയമപരമായും രാഷ്ടീയമായും എല്ലാ പിന്തുണയും ബിജെപി നൽകുമെന്നും വി എ സൂരജ് പറഞ്ഞു.ജില്ലാ സെക്രട്ടറി വിഷ്ണു…
Read Moreപോപ്പുലര്‍ ബാങ്ക് നിക്ഷേപക തട്ടിപ്പ് : ശക്തമായി ഇടപെട്ടു : കോന്നി എം എല്‍ എ
കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട നിക്ഷേപക തട്ടിപ്പ് സംബന്ധിച്ചു തനിക്ക് പരാതി ലഭിച്ചപ്പോള്‍ തന്നെ ഇടപെട്ടതായി കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ എം എല്‍ എ അറിയിച്ചു . ഓഫീസ് ശക്തമായി ഇടപെട്ടു . ഈ വിഷയുമായി ബന്ധപ്പെട്ടു പാസ്സ് പോര്‍ട്ട് കണ്ടു കെട്ടി , ക്രൈം ബ്രാഞ്ചിന്‍റെ സ്പെഷ്യല്‍ ടീമിനെ ഉപയോഗിച്ച് അന്വേഷിക്കണം എന്നു ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി .ഓഫീസുമായി ബന്ധപ്പെട്ട് പരാതി പറഞ്ഞ എല്ലാവരുടെയും കാര്യത്തില്‍ ഇടപെട്ടിട്ടുണ്ട് എന്നും എല്‍ എല്‍ എ അറിയിച്ചു . ഈ ഗ്രൂപ്പിന്‍റെ ബാങ്ക് അക്കൌണ്ട് മരവിപ്പിച്ചു . എം എല്‍ എ എന്ന നിലയില്‍ ശക്തമായി ഇടപെട്ടു കൊണ്ടിരിക്കുന്നു എന്നും കോന്നി എം എല്‍ എ അഡ്വ കെ യു…
Read Moreഹോമിയോ ആശുപത്രിയിലേക്ക് നഴ്‌സ്, നഴ്സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍ ഒഴിവ്
കൊറ്റനാട് സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലേക്ക് നാഷണല്‍ ആയുഷ് മിഷന്‍ അനുവദിച്ച നഴ്സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍, ജിഎന്‍എം നഴ്‌സ് (ഓരോ ഒഴിവ്), തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രതിമാസ ശമ്പളം നഴ്സിംഗ് അസിസ്റ്റന്റ് – 11000 രൂപ, അറ്റന്‍ഡര്‍ – 10000 രൂപ, നഴ്‌സ് – 17000 രൂപ. വിദ്യാഭ്യാസ യോഗ്യത നഴ്സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍, തസ്തികകളിലേക്ക് എസ്.എസ്.എല്‍.സി യും ഹോമിയോ പ്രാക്ടീഷണറുടെ കീഴില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും. നഴ്‌സ് സര്‍ക്കാര്‍ അംഗീകൃത ജിഎന്‍എം കോഴ്‌സ് പാസായിരിക്കണം. പ്രായപരിധി 40 വയസില്‍ കൂടാന്‍ പാടില്ല. കൂടിക്കാഴ്ച്ച തീയതി നഴ്സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍, തസ്തികകള്‍ക്ക് 2020 സെപ്റ്റംബര്‍ 8 രാവിലെ 10.30, നഴ്‌സ് തസ്തിക അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന്. ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയ്ക്കായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നിശ്ചിത ദിവസം…
Read Moreകോയിപ്രത്ത് ലേല വിപണിയും ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് നെറ്റ്‌വര്‍ക്കും തുടങ്ങി
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആത്മ പദ്ധതി പ്രകാരം പ്രവര്‍ത്തനം ആരംഭിച്ച കോയിപ്രം ഫാര്‍മര്‍ എക്സ്റ്റന്‍ഷന്‍ ഓര്‍ഗനൈസേഷന്‍സ് (കോയിപ്രം എഫ്ഇഒ), കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായുള്ള ലേല വിപണി, കോയിപ്രം ഫാര്‍മര്‍ എക്സ്റ്റന്‍ഷന്‍ ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തിലുള്ള ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് നെറ്റ്വര്‍ക്കിന്റെയും ഉദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ ലേലവിപണി വഴി സംഭരിക്കുന്നതിനും വില്‍പ്പന നടത്തുന്നതിനുമായി സംസ്ഥാനത്തെ ആദ്യ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് നെറ്റ്‌വര്‍ക്കാണ് ഇവിടെ ആരംഭിച്ചത്. ഓണച്ചന്തയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂസന്‍ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മോളി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിജി, അജയകുമാര്‍ വലിയുഴത്തില്‍, അക്കാമ്മ ജോണ്‍സണ്‍, കോയിപ്രം…
Read Moreപോപ്പുലര്‍ ബാങ്ക് നിക്ഷേപക തട്ടിപ്പ് : ജില്ലാ കളക്ടര്‍ ഇടപെടണം
കോന്നി വാര്‍ത്ത ഡോട്ട് കോം : ആയിരകണക്കിന് നിക്ഷേപകരുടെ കോടികണക്കിന് രൂപായുമായി മുങ്ങിയ പോപ്പുലര്‍ ഗ്രൂപ്പിന് എതിരെ നൂറുകണക്കിനു പരാതികള്‍ പോലീസില്‍ ലഭിച്ചു കൊണ്ടിരിക്കുമ്പോള്‍ പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ ഇടപെടുക . പോലീസ് അന്വേഷണം സംബന്ധിച്ചു നിക്ഷേപകരുടെ പരാതി ഉണ്ട് . ദിനങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് പ്രതിയെ പിടിച്ചില്ല . പോലീസ് അന്വേഷണത്തില്‍ ചതിയില്‍ പെട്ട് പരാതി നല്‍കിയ നിക്ഷേപകര്‍ സംതൃപ്തര്‍ അല്ല . ആദ്യം കേസ് നല്‍കിയപ്പോള്‍ അന്വേഷണ ജീവനക്കാരന്‍ അത് കയ്യില്‍ വെച്ചു . പിന്നീട് ആണ് കൂടുതല്‍ പരാതി കിട്ടിയത് . പരാതി നല്‍കുന്ന എല്ലാവര്‍ക്കും പരാതി രസീത് നല്‍കുവാന്‍ പോലും പോലീസിന് കഴിഞ്ഞില്ല .ഇത് ഗുരുതര കൃത്യ വിലോപം ആണ് .ആര് പരാതി നല്‍കിയാലും പരാതി രസീത് നല്‍കണം എന്നാണ് നിയമം . അതില്‍ പോലീസ്…
Read More