Trending Now

ജനപ്രതിനിധികള്‍ കരയ്ക്ക് നിന്നു നെല്‍വിത്ത് എറിഞ്ഞു : കര്‍ഷകന്‍ എവിടെ

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കര്‍ഷകനെ മാറ്റി നിര്‍ത്തി ജന പ്രതിനിധികള്‍കരയില്‍ നിന്നും ചേറിലോ എവിടെയോ നെല്‍വിത്ത് എറിഞ്ഞു പിടിപ്പിച്ചു . ഈ ഉത്ഘാടന രീതി ഇനി “കോന്നി വാര്‍ത്തയില്‍ ” ഉണ്ടാകില്ല . കാരണം കേരളത്തിലെ കാര്‍ഷിക മേഖല രക്ഷപ്പെടണം എങ്കില്‍ കര്‍ഷകനെ കൊണ്ട് മുന്നില്‍ നിര്‍ത്തുക .ഉത്ഘാടനത്തിന് വേണ്ടി കരയില്‍ നിന്നും ചേറ്റു മണ്ണ് പുരളാതെ ഉള്ള ഇത്തരം വാര്‍ത്തകള്‍ ഇനി നമ്മുടെ ജനകീയ കോന്നി വാര്‍ത്തയില്‍ ഉണ്ടാകില്ല . കര്‍ഷകന്‍ എന്നു പറഞ്ഞാല്‍ എന്താണ് ? കൃഷി ഉപജീവന മാര്‍ഗം ആയി തിരഞ്ഞെടുക്കുകയും താന്‍ വസിക്കുന്ന ഗ്രാമത്തിലെ പട്ടിണി പാവങ്ങള്‍ക്ക് വേണ്ടി കാര്‍ഷിക വിളകള്‍ ഉത്പാദിപ്പിക്കുന്നവന്‍ എന്നാണ് . കര്‍ഷകന് ജാതി ചിന്ത ഇല്ല .രാഷ്ട്രീയം ഇല്ല ദേശം ഇല്ല .ഒന്നുണ്ട് “കാലം “ഇന്ന കാലത്ത് ഇന്ന വിളകള്‍ വിതച്ചാല്‍ നൂറുമേനി എന്നു കണ്ടറിഞ്ഞ കര്‍ഷകന് മുന്നില്‍ പ്രകൃതി പോലും അനുകൂലം ആരുന്നു .ഇപ്പോള്‍ കൃഷി ഭവന്‍ വന്നു .കര്‍ഷകന്‍ എന്തു ചെയ്യണം എന്നു കൃഷി ഓഫീസര്‍ പറയുന്നു . ഇത് നിര്‍ത്തുക . വയല്‍ നികത്തി മണി മന്ദിരംപണിയുകയും അവന് വേറെ ഭൂമിയില്‍ കൃഷി നടത്തുവാന്‍ ആനുകൂല്യം നല്‍കുന്ന നടപടി ചോദ്യം ചെയ്യണം .
കൃഷി ഭവനുകള്‍ എന്തിന് . കര്‍ഷകനെ സഹായിക്കാന്‍ . സാധാ കര്‍ഷകനെ എത്ര കൃഷിഭവന്‍ സഹായിച്ചു . എണ്ണം പറഞ്ഞാല്‍ വിരല്‍ മതി . കുത്തക കര്‍ഷകര്‍ എന്നാല്‍ ഏക്കര്‍ കണക്കിനു ഭൂമി കൈവശം വെച്ചവര്‍ . ,വിത്ത് , കൃഷി ഓഫീസ്സര്‍ ഉപദേശം , മണ്ണ് പരിശോധന , വള പ്രയോഗം തുടങ്ങി സര്‍ക്കാര്‍ ആനുകൂല്യം എല്ലാം വാങ്ങി നല്‍കി . പാവം കര്‍ഷകന്‍ മണ്ണില്‍ പണിയെടുത്ത് എല്ല് മുറുകെ പണിയോട് പണി .അവന്‍റെ വാരിയെല്ല് തെളിഞ്ഞു . ഇനിയും കര്‍ഷകനെ ഊറ്റുന്നു. വിത്ത് വിള ഉത്ഘാടനം ഇനി കര്‍ഷകന്‍ ചെയ്യണം .അതാണ് ജനം ആഗ്രഹിക്കുന്നത് . ജന പ്രതിനിധി മാതൃകയാവുക .

error: Content is protected !!